Translate

Monday, January 15, 2018

ഞങ്ങൾ ആവശ്യപ്പെടുന്നത്

ജോസഫ് തേനമ്മാക്കൽ കഴിഞ്ഞയാഴ്ച നടന്ന സീമ (!) സഭ സീനഡിനും അതിന്റെ കുട്ടിക്കമ്മറ്റിക്കും സമ്മതിക്കേണ്ടി വന്ന കുറെ കാര്യങ്ങൾ:

1)സിനഡ് ഒരു ഉപസമിതിയെ വസ്തു ഇടപാടുകളെ പററി പഠിക്കാൻ വയ്ക്കേണ്ടി വന്നു
2) അതിരൂപതാ വൈദിക കൗൺസിലിനും ആർച്ചുബിഷപ്പിനും മുന്നിൽകഴിഞ്ഞ
P. C യിൽ, സമർപ്പിച്ചു ചർച്ചക്കെടുണ്ടിയിരുന്ന, ആർച്ചുബിഷപ്പു തന്നെ നിയമിച്ച ഇൻക്വയറി കമ്മീഷൻന്റെ റിപ്പോർട്ട് ഈ ഉപസമിതി പഠിച്ചു; ചർച്ച ചെയ്തു.(അപ്പോൾ,4/1/18 ലെ ഒളിച്ചു കളിക്കു പുറകിൽകളിയുണ്ടാ
യിരുന്നു. നാടകാന്തം കവിത്വം: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും!
3) ഒരു രൂപതയിലെ വൈദിക സമിതിയുമായി, സീനഡൽ കമ്മിഷനു ചർച്ച നടത്തേണ്ടി വന്നു.അതും ലിറ്റർജി
ക്കലോ,അജപാലനപരമോ,ഓഖി ദുരന്തമോ, മദ്യവർജ്ജന -പരിവ
ർത്തിത ക്രൈസ്ത പ്രശ്നങ്ങളോഒന്നും
ചർച്ച ചെയ്യാനല്ല; മൂന്നേക്കർ ഭൂമി ആർ, എപ്പോൾ, എങ്ങനെയൊ
ക്കെ കാശു കിട്ടിയാണോ അതോ ആടിനെ പ്ലാവില കാണിച്ചു നടത്തുന്നതു പോലെ, ഇടയനെ കുഞ്ഞാട് ,ഉണങ്ങി
ക്കിടക്കുന്ന പുൽ
മേട്ടിലേക്കു നയിച്ചു കൊണ്ടുപോയിവിറ്റതാണോ ഇങ്ങനെയുള്ള ശുദ്ധ ആദ്ധ്യാത്മിക വിരുദ്ധ ഭൗതിക കാര്യം ചർച്ച ചെയ്യാൻ!
4) നഷ്ടം നികത്താനുള്ള നടപടികളെടുക്കണം. അതു തന്നെയാണ് അരിയാഹാരം കഴിക്കുന്ന ഞങ്ങളീക്കഴിഞ്ഞ കുറെ മാസങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്. നിങ്ങൾ ഒരു പക്ഷേ
സൂചിപ്പിക്കുന്നത്, മോദിയാൽ വന്നു പെട്ടെന്നു നിതാന്ത വന്ദ്യ ശ്രീമാൻ മാർ പറയുന്ന കുറെ കോടികളെപ്പറ്റിയാ
യിരിക്കും;കോടികൾ
ക്കുപരി, ആ ചിതലു
പിടിക്കുന്ന കോടി ക്കഴുക്കോലുകൾക്കു മുകളിൽ നുണകൾ കൊണ്ടു നിങ്ങൾ പടുത്തുയർത്തിയ അധാർമ്മികതതയാണ്, അതുവഴി രൂപതക്കു വന്നു ഭവിച്ച അപചയം ആ നഷ്ടം ആരെങ്ങനെ നികത്തും.? (വല്യേട്ടനെ ഇവിടെയാണ് കുഞ്ഞനുജന്മാർക്കു പേടി!)
5) നഷ്ടപരിഹാരവും വാങ്ങിച്ചെടുക്കണം. തീർച്ചയായും വേണം. പക്ഷേ, ഞങ്ങള് ഇഷ്ടപ്പെടുന്നത് പണമായ നഷ്ട പരിഹാരമല്ല:
@ഇതിനു കാരണക്കാ
രായവരെല്ലാം സ്ഥാന
ത്യാഗംചെയ്യണം
@ എഗ്രിമെന്റ് വ്യവസ്ഥകൾ സർവതും ലംഘിച്ചു നടത്തിയ വില്പനകൾ മുഴുവൻ റദ്ദുചെയ്യിച്ച്, ഗ്ലോബലായി വളർന്ന സഭയുടെ സീനഡ് ഞങ്ങളുടെ ആ,വില്പന നടത്തപ്പെട്ട "തുണ്ടുകൾ " ഒന്നു വീണ്ടെടുത്തുതരൂ നഷ്ടപരിഹാരമായി!
@ കരിഞ്ഞു കിടക്കുന്ന പുൽത്തകിടിയിലേക്ക് നയിക്കപ്പെട്ട്  കാനോനിക സമിതികളുടേയും ആലോചനാ സമിതികളു
ടേയും അംഗീകാരമില്ലാതെ
ബാങ്കിൽ നിന്ന് കടമെടു
ത്ത് വാങ്ങിയ 'സെക്യുരിറ്റി ഹെക്ടറുകൾ ' കളുടെ ആധാരങ്ങൾ റദ്ദുചെയ്ത് കൊടുത്ത കാശും, സ്റ്റാമ്പ് ഡ്യാട്ടിയും, രജിസ്ട്രേഷൻ ഫീയും വില്പന നടത്തിയ വരിൽ നിന്ന് തിരികെ വാങ്ങാമോ ?
ഈ @കൾ രണ്ടും അപ്രായോഗികം അപ്പോൾ പിന്നെ എന്തു നഷ്ട
പരിഹാരം?ഇനി, വേണ
മെങ്കിൽ ഒരു വിദഗ്ദ സമിതിയെ വച്ചന്വേ
ഷിക്കാനുമുണ്ട് ഒരു ശിപാർ ശ.എന്തന്വേ
ഷിക്കാൻ? വിറ്റ ഭൂമിയുടെ ഫെർട്ടിലൈസർ കണ്ടൻന്റ്?, വാങ്ങിയ ഭൂമിയിലെ ജല - പാറ ലഭ്യത? കഷ്ടം തന്നെ!
ഞങ്ങൾ ആവശ്യപ്പെടുന്നത് ഇപ്പോൾ ഒന്നു മാത്രം: വൈദിക സമിതി മുമ്പാകെആർച്ചുബിഷപ്പിനു സമർപ്പിക്കേണ്ടി
യിരുന്ന റിപ്പോർട്ട് ഇനി വായിക്കാനും ചർച്ച ചെയ്യാനും ലെയ്ററി എന്ന നിലക്ക് ഞങ്ങൾക്കവകാ
ശമുണ്ട്, അത്, ബിഷപ്പു
മാരുടേയും വൈദിക കൗൺസിലിന്റേയും കസ്റ്റഡിയിലിരുന്ന് സ്വാഭാവിക മരണം വരിക്കാൻ ഞങ്ങള
നുവദിക്കില്ല. ഭാവിയിൽ ഒരാളും പൊതു സ്വത്ത് ഇത്തരത്തിൽ യാതൊരു വിധ accountability യും ഇല്ലാതെ പെരുമാറി ,
വ്യവസ്ഥാപിത സ്ഥാപ
നങ്ങളെ അധാർമ്മിക
തയുടെ ഇടങ്ങളാക്കി മാറ്റാതിരിക്കുവാനാണ് ഞങ്ങൾ യത്നിക്കുന്നത്.

ജോസഫ്തേനമ്മക്കൽ.

2 comments: