Translate

Wednesday, August 14, 2019

'സത്യജ്വാല'യുടെ അഭ്യുദയകാംക്ഷിയായിരുന്ന ജോസ് പുല്ലാപ്പള്ളി (88) ചിക്കാഗോയില്‍ നിര്യാതനായി


കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി 70-കളിലാണ് അമേരിക്കയില്‍ എത്തിയത്, പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.

കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് ജില്ലയില്‍ കൂട്ടാലിടയിലുമായിരുന്നു താമസം. കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് എന്നപോലെതന്നെ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു അദ്ദേഹം. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) KCRM-NA എന്നിവയുടെ സ്ഥാപകരിലൊരാളും അന്ത്യംവരെ സജീവ പ്രവര്‍ത്തകനും 'സത്യജ്വാല'യുടെ അഭ്യുദയകാംക്ഷിയുമായിരുന്നു. 

കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാവിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന, വലിയ സുഹൃദ്ബന്ധത്തിനുടമയായ, അദ്ദേഹമായിരുന്നു, നാട്ടില്‍ നിന്ന് നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ പ്രധാന ആതിഥേയന്‍.

ഭാര്യ ലീല തൊടുപുഴ മച്ചാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍. എട്ട് കൊച്ചുമക്കളുണ്ട്.

ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 9 വരെ ഇല്ലിനോയി നൈല്‍സ് വെസ്റ്റ് ഗോള്‍ഫ് റോഡിലുള്ള ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഓഗസ്റ്റ് 8 രാവിലെ 10 മണിക്ക് സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ചില്‍ ആണ് സംസ്‌കരിച്ചത്.  

No comments:

Post a Comment