Translate

Tuesday, August 13, 2019

എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി ഉടൻ തീർത്തില്ലെങ്കിൽ ശക്തമായ അല്മായ പ്രധിഷേധം ഉണ്ടാകും...

അല്‌മായ മുന്നേറ്റം

എറണാകുളം അതിരൂപത അല്മായ മുന്നേറ്റം അങ്കമാലി, മൂഴിക്കുളം, വല്ലം, തൃപ്പുണിത്തുറ ഫൊറോനകളിലെ പ്രതിനിധി സമ്മേളനങ്ങൾ ഇന്ന് വിവിധ ഇടവകകളിൽ നടന്നു. 

പ്രധാനമായും അഞ്ചു ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. എറണാകുളം അതിരൂപതക്ക് ഉണ്ടായിട്ടുള്ള 91കോടി നഷ്ടം നികത്തുക 2)എറണാകുളം അതിരൂപതക്ക് പൂർണ്ണ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആർച്ചുബിഷപ്പ്നെ നിയമിക്കുക 3)കാരണം പോലും അറിയിക്കാതെ സസ്‌പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ അധികാരങ്ങളോടെ പുനർ നിയമിക്കുക 4)ഭാവിയിൽ ക്രയവിക്രയങ്ങൾക്ക് അല്മായർക്ക് തുല്യ പ്രാധാന്യമുള്ള സമിതികൾക്ക് രൂപം കൊടുക്കുക 5)വിശ്വാസികൾക്കും വൈദികർക്കും മെത്രാന്മാർക്കും എതിരെയുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക...

No comments:

Post a Comment