Translate

Monday, August 12, 2019

പുറത്താക്കപ്പെടുന്ന സന്യാസിനികൾക്ക് ഒരു 'അഭയാശ്രമം'?

https://www.facebook.com/veladyjames?__tn__=%2CdCH-R-R&eid=ARAk30DfqG1Z9SJgvdy_IXQi3RpOdTF06j_4er04bh74TyjMQ2f__9YGG-RUupIx2_hirxgb3uIhj9PO&hc_ref=ARSlnOfnzsFLbW6r-PPzm0ijHDszbWHljYhox94_AB5rBUUbMlEE0IVvQdZVK3dXjqM&fref=nf
ബഹു: സി.ലൂസി കളപ്പുരയെ അവരുടെ മoത്തിൽ നിന്ന് പുറത്താക്കി യിരിക്കുന്നു - ഒരു സ്ത്രീയ്ക്ക് അത്യന്താപേക്ഷിത മായ അടച്ചുറപ്പും മേൽക്കൂരയു മുള്ള ഒരിടം നൽകാതെ - അതേ, അക്ഷരാർത്ഥത്തിൽ തെരുവിലേയ്ക്ക്.
ഇവിടുത്തെ പൊതു സമൂഹം, കൊടും കുറ്റവാളികൾ ക്കു പോലും കിടപ്പറയും ഭക്ഷ ണവും (ജയിലിൽ) ഉറപ്പാക്കു മ്പോഴാണീ കൊടിയ അനീതി എന്നതു് ഇവിടുത്തെ ക്രൈസ് തവ സമൂഹത്തിന് ഒട്ടും ഭൂഷ ണമല്ല.
വരും നാളുകളിൽ ലൂസി മാർ ഇനിയും ഉണ്ടാകില്ലെന്ന് പറയാനാവില്ല. സഭയുടെ സ്വത്ത് കൈയ്യടക്കി വച്ചിരിക്കുന്നവ രിൽ നിന്നു് കാരുണ്യം ആരും കാക്കേണ്ടതില്ല.
അപ്പോൾ ഇവിട ത്തെ ക്രൈസ്തവ സമൂഹമാണ് ഇനി ക്രിസ്തീയ സ്നേഹ ത്തിന്റെ -സാഹോദര്യത്തിന്റെ - മാതൃകയാവേണ്ടതു്. താൻ സന്യാസജീവിതം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബഹു: സി.ലൂസിയ്ക്ക് ഒരു 'അഭയ സ്ഥാനമൊരുക്കിക്കൊടുക്കു വാൻ ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന് കഴിയണം - അവർക്കു മാത്രമല്ല വരുവാനി രിക്കുന്ന സി: ലൂസിമാർക്കും കൂടി :.ഇത് അധികാരമദ - ത്താൽ അന്ധരായവർക്ക് ഒരു മാതൃകയും ഒപ്പം താക്കീതുമാ കട്ടെ.(ഇത്തരുണത്തിൽ അധി കാരമദത്താൽ അഹങ്കാരിക ളായവരുടെ പകയ്ക്ക് ഇരയാ യ പുണ്യശ്ലോകനായ ബഹു: കൈപ്പൽപ്ലാക്കൽ അച്ചന്റെ ഉദാത്ത മാതൃക സ്മരണീയ മാണ്)
ഇത്തരമൊരു 'അഭയസ്ഥാന ത്തി ' നാവശ്വമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുവാൻ സമർപ്പിത മാനസ്സരായവരുടെ ഒരു ചെറു കൂട്ടായ്മ (സമിതി) യെക്കുറിച്ച് നമുക്ക് ചിന്തിച്ചു കൂടെ? ഉവ്വ് ! ക്രിസ്തുവിന്റെ ചൈതന്യം നമ്മേ പ്രവർത്തന പന്ഥാവിലേക്ക് നയിക്കട്ടെ - നയിക്കും!

No comments:

Post a Comment