Translate

Tuesday, August 21, 2012

സോള്‍ ആന്‍ഡ്‌ വിഷന്‍ സപ്ലിമെന്റ് പുറ‍ത്തിറക്കുന്നു.


സീറാ മലബാര്‍ അല്‍മായകമ്മീഷന് ജര്‍മ്മനിയിലെ കേരളകത്തോലിക്കരുടെ പ്രശ്‌നങ്ങളില്‍ കൈകടത്തുവാനോ ഇടപെടാനോ യാതൊരു അവകാശമില്ല. ജര്‍മ്മനി ഈ കമ്മീഷന്റെ അധികാരപരിധിയില്‍പെട്ട പ്രദേശമല്ല. ജര്‍മ്മനിയില്‍ സീറോമലബാര്‍ വികാരിയത്ത് അനുവദിച്ചിട്ടില്ലാ. ആ നിലയ്ക്ക് സീറോമലബാര്‍ പാര്യമ്പര്യമെന്നു പറഞ്ഞ് ലത്തീന്‍ വിദ്വേഷംവളര്‍ത്തി ജനങ്ങളെ വിഭജിച്ച് മുതലെടുക്കുന്ന സമ്പ്രദായത്തോട് പ്രവാസി കത്തോലിക്കര്‍ എതിരെന്നു മാത്രമല്ല അതൊരു സന്ധിയില്ലാ സമരമായിരിക്കും.
മധ്യമസ്രോതസ്സുകള്‍ വെളിപ്പെടുത്തു ന്നതുപോലെ സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ഒരു മെഗാ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് ഗ്രൂപ്പാണ്. സുതാര്യത ഇല്ലാത്തതും രഹസ്യമായ പദ്ധതികളുമാണ് അന്യ സംസ്ഥാനങ്ങളിലും മറ്റുരാജ്യങ്ങളിലും നടത്തുന്നത്.
കോളോണിലെ ഒരു സാമുഹ്യവിരുദ്ധപ്രവര്‍ത്തകന്റെ സഹകരണത്തോടെ ജര്‍മ്മനിയില്‍ പ്രത്യേകിച്ചു കോളോണില്‍ ഒരു താവളം സ്ഥാപിക്കാന്‍ ഈ കമ്മീഷന്‍ ഗൂഡശ്രമം നടത്തുന്നതായി അറിയുന്നു. അതിന്റെ പ്രാരംഭമായി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈ കമ്മീഷന്‍ കോളോണില്‍ എത്തുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള് സ്ഥിരീകരിക്കുന്നു.
ദീപികയുടെ പേരില്‍ നടത്തിയ ചതി യൂറോപ്പിലെ പ്രവാസി കത്തോലിക്കര്‍ ഇനിയും മറന്നിട്ടില്ല. ഈ കമ്മീഷന്റെ ഇപ്പോഴത്തെ ശ്രമം രാം തലമുറക്കാരുടെ അഡ്രസ്സുകള്‍ ശേഖരിച്ച് അവരെ കെണിയില്‍ വീഴ്ത്തുക എന്ന ലക്ഷ്യമാണ്. ഈ സപ്ലിമെന്റ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും സീറോമലബാര്‍ അല്‍മായ കമ്മീഷനോടുള്ള ശക്തമായ പ്രതിഷേധവുമായിരിക്കും.
-Soul and Vision

2 comments:

  1. മര്യാദയുടെ ABCD അറിയാമായിരുന്നെങ്കില്‍ ഇന്ന് സിറോ മലബാര്‍ സഭ ഇത്രയും വലിയ ഒരു ഭിഷണി നേരിടേണ്ടി വരില്ലായിരുന്നു. ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ നമുക്ക് ധനാഗമമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കാണിക്കുന്ന നൈപുണ്യം മാത്രം. പള്ളിയില്‍ വരുന്നവരെ കുര്‍ബാന കാണിക്കാനാണോ അതോ ലേഖനം കേള്‍പ്പിക്കാനാണോ ഇവര്‍ക്ക് താല്‍പ്പര്യം? ഉവ്വച്ചോ കമ്മറ്റിക്കാരും അസ്വസ്തരായിക്കഴിഞ്ഞു. ചിക്കാഗോയിലെ രണ്ടു കുഞ്ഞാടുകള്‍ ഇയ്യിടെ പാലാ അരമന വക ബഹു കോടികളുടെ ഷോപ്പിംഗ്‌ കോമ്പ്ലക്സ് കണ്ടു അന്തം വിട്ടു പോയി. അവിടെ പ്രസംഗിക്കുന്നതല്ല ഇവിടെ കാണിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വേറൊന്നും വേണ്ടായിരുന്നു. ഒരു കാലത്ത് നിലനില്‍പ്പിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു പണിതുകൊണ്ടിരുന്ന പള്ളികള്‍ക്ക് പകരം ഇന്ന് മിടുക്ക് കാണിക്കാന്‍ വേണ്ടിയുള്ള പോരാട്ടം....A/c ചെയ്ത പള്ളികള്‍ വന്നു കഴിഞ്ഞു. ഗദ്സമെന്‍ തോട്ടം കൈയ്യില്‍ കിട്ടിയാല്‍ അതും A/c ചെയ്യും.

    ഉറപ്പിച്ചു പറയാന്‍ കഴിയും, ഇത് ഈ മണ്ണില്‍ തന്നെ തകരുമെന്ന്. സത്യത്തിന്റെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കെണ്ടാവര്‍ ഇത്രയും അധപതിച്ചാല്‍ ദൈവം പൊറുക്കില്ല. സഭയില്‍ നിന്ന് തന്നെയുള്ളവരുടെ എതിര്‍പ്പ് എല്ലാ തലങ്ങളിലും നേരിടുന്നു. ഇത് ഒരു ശ്രദ്ധേയമായ മാറ്റം തന്നെയാണ്. Soul and Vision നു അഭിനന്ദനങ്ങള്‍. !

    ReplyDelete
  2. കറുത്ത മാതാവിന്റെയും അല്ഫോന്സാമ്മയുടെയും അക്കൂടെ ചിതറിക്കിടക്കുന്ന അല്പസ്വല്പ ഭക്തിചിഹ്നങ്ങളും പിന്നെ ആലഞ്ചേരി തുടങ്ങിയ ദിവ്യ മാര്‍മാരുടെ പടങ്ങളും അവിടെയുമിവിടെയും തെളിഞ്ഞു നില്‍ക്കുന്ന Soul and Vision ല്‍ കാര്യമായി വായിക്കാന്‍ എന്തുണ്ടാകാന്‍ എന്നാണു ആദ്യ ഇമ്പ്രെഷന്‍ കിട്ടിയത്. പോരാന്ഞ്ഞ്, എഴുത്തുകാരില്‍ അധികവും ലത്തീന്‍, മറ്റിന്ഗ്ലീഷ് പണ്ഡിതരും.
    പക്ഷെ, ഫസ്റ്റ് ഇമ്പ്രെഷന്‍ റോംഗ് ഇമ്പ്രെഷന്‍ ആയിരുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നു. ഇടപെടേണ്ടിടത്തു ഇടപെടാന്‍ അറിയാവുന്ന ഒരു എഡിറ്റര്‍ ആണ് S&V ന് ഉള്ളതെന്നും, ഊര്‍ജ്ജസ്വലമായ സംവാദങ്ങള്‍ക്ക് അദ്ദേഹം ഇടമൊരുക്കുന്നു എന്നും കാണുന്നത് ശുഭോദര്‍ക്കമാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete