ഈശോ സഭക്കാരനായ ജോസഫ് മറ്റത്തച്ചന്റെ ലേഖനത്തില്‍ സമൂല മാറ്റത്തിനായുള്ള ഒരു മുറവിളിയാണ് മുഴങ്ങി കേള്‍ക്കുന്നത്. സഭയുടെ അടിത്തറ മുതല്‍ ഇന്നുവരെയുള്ള ഒരുവിശകലനമാണ് ആശയ ഗാംഭീര്യത നിറഞ്ഞ ഈ ലേഖനത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. സകലവിധ
വേഷ വിധാനങ്ങളോടെ, രാജകീയ ഗാംഭീരതയോടെ കിരീടവും ചെങ്കോലും അണിഞ്ഞു രാജാധി രാജനെപ്പോലെ നയിക്കുന്ന ആത്മീയനേതൃത്വം ഇന്ന് ആടുകള്‍ ഇല്ലാത്ത ഇടയന്മാരെപ്പോലെയാണ്. ഇവര്‍ അരൂപിയിലെക്കോ നാശത്തിലെക്കോ എവിടെക്കെന്നു പ്രവചിക്കുവാനും പ്രയാസം.
സഭ പ്രാശ്നീകമായ ഒരു കാലഘട്ടത്തെയാണ്ഇന്ന് തരണം ചെയ്യുന്നത്. നാളയുടെ നിര്‍ണ്ണായക നിമിഷങ്ങളെപ്പറ്റിയുള്ള ഒരു അവലോകനവും ഈ ലേഖനത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മീയത അത്മായനില്‍ അസ്തമിക്കുന്നതിനൊപ്പം എണ്ണത്തില്‍ പുരോഹിത ലോകവും കുറഞ്ഞു വരുന്നു. അനേകര്‍ സഭ വിടുന്നു. ചിലര്‍ സഭക്കുള്ളില്‍ ഇന്നും പുറത്തു ചാടാന്‍ ആകാതെ വീര്‍പ്പു മുട്ടുന്നു. പത്രങ്ങളില്‍ മധുരിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വടക്കേ ഇന്ത്യയില്‍ ഹിന്ദു തീവ്ര വാദികളുടെ നാട്ടില്‍ മിശിഹായുടെ മുന്തിരിത്തോപ്പില്‍ വേല ചെയ്യുവാന്‍ ഇടിച്ചുപണ്ട് കൌമാരക്കാര്‍ പൌരാഹിത്യ അന്തസ്സ് സ്വീകരിച്ചിരുന്നു. വേലക്കാരോ കുറവ് മുന്തിരിത്തോപ്പുകള്‍ ഏറെയെന്നു കുഞ്ഞനുജന്മാരെ സ്വാഗതം ചെയ്യുന്ന ഈണം കേള്‍ക്കാറില്ല. അധപതിച്ച സഭയിലേക്ക് ഇന്ന് അത്തരം അന്തസ്സുകള്‍ സ്വീകരിക്കുവാന്‍ കൌമാരക്കാര്‍ മടിക്കുന്നു. മുന്തിരിത്തോപ്പില്‍ വേലയ്ക്കു വരുന്ന കുട്ടികളെ ലൈഗികപീഡനം നടത്തി ആഗോളതലം മുഴുവന്‍ പൌരാഹിത്വത്തെ അപകീര്‍ത്തിപ്പെടുത്തിയ പുരോഹിതരും സഭക്ക് വെല്ലുവിളി തന്നെ. അല്‍മായ ലോകം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം കൂടുതല്‍ അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്നതും സഭയുടെ സങ്കീര്‍ണ്ണമായ പ്രശ്നമാണ്.
രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ജനങ്ങളുടെ ദൈവത്തെ ചൂണ്ടി കാണിച്ചു. മാര്പാപ്പാക്കും പുരോഹിത ലോകത്തിനും അല്മായര്‍ക്കും തുല്യമായി സ്നേഹം വീതിക്കുന്ന ഒരു ദൈവം. ആ ദൈവത്തെയും ഇന്നത്തെ സഭാ നേതൃത്വം അല്മെനികളില്‍ നിന്നും ഒളിച്ചു വെച്ചിരിക്കുകയാണ്. ആദ്യമ സഭയില്‍ വലിയവനും ചെറിയവനും ഇല്ലായിരുന്നു. പുരോഹിതനും അല്മെനിയും രണ്ടാല്ലായിരുന്നു. ഒന്നായ വൃഷത്തിലെ ജീവന്റെ ശിഖരങ്ങള്‍ ആയിരുന്നു. സഭ രണ്ടു തട്ടില്‍ അല്ല ഏകം ദൈവത്തിന്റെ കാരുണ്യം ഒരുപോലെ അനുഭവിച്ചിരുന്ന സഹോദരി സഹോദരന്മാര്‍, അല്ലാതെ അവര്‍ ശ്ലീഹാന്മാര്‍, പുരോഹിതര്‍ ആയിരുന്നില്ല.
വികാരവേലിയേറ്റങ്ങളോടെ യേശു ദേവാലയത്തെ ശുദ്ധികരിച്ചു ജനഹൃദയങ്ങളെ പവിത്രികരിച്ചു കാലത്തിന്റെ വെന്നിക്കൊടി അന്ന് നാട്ടി.
യാക്കോബിന്റെ കിണറ്റിന്‍ കരയില്‍ കണ്ട സമരിയാക്കാരത്തിയോടു സ്ത്രീയെ ദാഹജലം തരുകയെന്നു പറഞ്ഞു. സ്ത്രീയില്‍ക്കൂടി അവളുടെ ഹൃദയത്തിന്റെ പരിശുദ്ധിയെ, ജീവന്റെ ജലത്തെ ദേവന്‍ ക്രിസ്തു കണ്ടു. സമരിയാക്കാരത്തി സ്ത്രീയുടെ ഹൃദയ ശുദ്ധികരണത്തില്‍ ഒരു പ്രത്യേക
മത വിഭാഗത്തിന്റെ ആരാധന സമ്പ്രദായം ഇല്ലായിരുന്നു. ഇന്നു യേശു കണ്ടു മുട്ടുന്നതു എകാകിനികളായ, പീഡിതരായ ജീവിത പ്രശ്നങ്ങളോട് ഏറ്റുമുട്ടുന്ന സ്ത്രീയെ ആയിരിക്കും. ആരും അവളെ മനസിലാക്കുന്നില്ല. പ്രശ്നങ്ങള്‍ അറിയുന്നില്ല. എന്നാല്‍ യേശു അവളോടു സംസാരിച്ചു. അവളുടെ നീറുന്ന ഹൃദയത്തെ ആഴമായി യേശു മനസ്സിലാക്കി. അവന്‍ അവളെ സ്വര്‍ഗീയ രാജ്ഞിയായി വാഴിച്ചു. കിണറ്റിന്‍ കരയിലെ സ്ത്രീയോട് സംസാരിച്ച പ്രഭോ, എന്നായിരിക്കും യാക്കോബിന്റെ കിണറ്റിലെ ദാഹജലം അവിടുന്ന് കപടത നിറഞ്ഞ പുരോഹിത ലോകത്തിനു കൊടുക്കുന്നത്.
പൌരാഹിത്യം മൂന്നാം നൂറ്റാണ്ടുവരെ സഭയില്‍ ഉണ്ടായിരുന്നില്ല. പുതിയ നിയമം പുരോഹിത മതത്തെ ഒരു സ്ഥലത്തും നിര്‍വചിച്ചില്ല. യേശു സ്ഥാപിക്കാത്ത പൌരാഹിത്യം ഇന്നു സാമ്രാജ്യം പിടിക്കുവാനും അധികാര വേഷങ്ങള്‍ക്കും വടം വലിയിലും വ്യാപ്രുതരാണ്. പരിശുദ്ധ പിതാവ്, റെവ, തിരുമേനി ഇങ്ങനെ വിളിച്ചു ദൈവത്തെയും ഇവരുടെ മുഖത്തുണ്ടാക്കി. ഈ പൌരാഹിത്വം മൊത്തം പള്ളിയുടെ സൃഷ്ടിയാണ്.
സത്യത്തില്‍ അധിഷ്ടിതമായ ഒരു മതമാണ് ആവശ്യം. ഇന്നത്തെ പൌരാഹിത്വ മേധാവിത്വത്തില്‍ അങ്ങനെയൊന്നില്ല. ഒരേ കുടുംബം, ഒന്നായ മാനവിക കുടുംബം, മനുഷ്യകുലം, സഹോദരി സഹോദരന്മാര്‍ എന്നിങ്ങനെ മഹത്തായ ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ടിക്കണമെങ്കില്‍
പൌരാഹിത്വ നേതൃത്വം യേശുവില്‍ അധിഷ്ടിതമല്ലെന്നും മനസിലാക്കണം. മുക്കവരുടെ പാദങ്ങള്‍ കഴുകി മനുഷ്യത്വത്തിന്റെ മതമായിരുന്നു യേശു ഭാവനയില്‍ കണ്ടത്. സമത്വം അവിടുന്ന് വിഭാവന ചെയ്തു. സ്ത്രീയും പുരുഷനും വിത്യാസമില്ലാതെ അധികാരം ഒരുപോലെ പങ്കു വെച്ചു. ദൈവം അവിടെ മനുഷ്യന്റെ അടിമയായി.
ജോസഫ് മറ്റം ലേഖനത്തില്‍ പറയുന്നു ; മാറ്റത്തിന് തയാറാകാത്ത ഒരു സഭയ്ക്ക് അര്‍ഥവത്തായ ഒരു ഭാവി കാണുന്നില്ല. കാത്തിരിക്കുന്ന കാലം വരുന്നതെയുള്ളു. എത്രകാലം കാത്തിരിക്കണം. ഇരുപതു നൂറ്റാണ്ടു കാത്തിട്ടും മാറ്റങ്ങള്‍ വന്നില്ല. ഇന്നത്തെ നേതൃത്വം സഭയെ അടിച്ചു തകര്‍ക്കും. ഇതൊരു വിപ്ലവ പരിവര്‍ത്തന
ചിന്തയല്ല. പ്രഭോ, അവിടുന്ന് അതു അനുവദിക്കുകയില്ലെന്നു ഞങ്ങള്‍ക്ക്
അറിയാം. അവിടുത്തെ പുതിയ ഉടമ്പടി ഈ നേതൃത്വത്തിന് വെളിച്ചമാവട്ടെ. കാലത്തിന്റെ സ്വപ്നത്തില്‍ അല്മായര്‍ പ്രത്യേകിച്ചു സ്ത്രീ ജനങ്ങള്‍ നാളെ സഭയെ നയിക്കും. ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. മാറ്റം വരുകയില്ലേ!!! അടിമ സമ്പ്രദായം സഭ നിറുത്തലാക്കി. മാറ്റങ്ങള്‍ അസാധ്യമെന്നു ചിന്തിക്കേണ്ട. പരിശുദ്ധ ആത്മാവ് നാശത്തിന്റെ വിത്തുകളെ നശിപ്പിച്ചു സഭക്കുള്ളില്‍ ഒരു ശുദ്ധീകരണം വരുമെന്നും ശ്രീ ജോസഫ് മറ്റം ചിന്തിക്കുന്നു. അദ്ദേഹത്തിനു അഭിവന്ദനങ്ങള്‍.
http://almayasabdam.blogspot.com/2012/08/clergy-laity-divide-in-church.html
സഭയോടോത്തു ചിന്തിക്കുക, ബൈബിളിന്റെ കാര്യത്തില്‍ സഭയുടെ ഔദ്യോഗിക, "ആധികാരിക" വ്യാഖ്യാനങ്ങള്‍ മാത്രം സ്വീകരിക്കുക, സഭ പഠിപ്പിക്കുന്ന വേദപാഠം മാത്രം അംഗീകരിക്കുക എന്നൊക്കെ ഇടയ്ക്കിടയ്ക്ക് മെത്രാന്മാരും അവരുടെ കൂട്ടായ്മയും പറയുന്നിടത്തോക്കെ അവര്‍ സഭയെന്നു കരുതുന്നത് പുരോഹിത, സന്യസ്ഥ കൂട്ടായ്മയും അവരുടെ മേലാളരും മാത്രമാണ് സഭ എന്ന് വ്യക്തമാണ്. അല്മെനികള്‍ എന്നാല്‍ അവരെ അനുസരിക്കേണ്ട പൊതുജനവും. ഈ പ്രവണതക്കെതിരെയാണ് യൂറോപ്പിലും മറ്റും പല ശതാബ്ദങ്ങള്‍ക്ക് മുമ്പേ തന്നെ വിശ്വാസികള്‍ ഉണര്‍ന്നു വിളിച്ചു പറഞ്ഞത്, ഞങ്ങളാണ് സഭ എന്ന്. അവിടങ്ങളില്‍ അത് ശ്രദ്ധിക്കപ്പെട്ടു താനും. ഇവിടെയൊന്നും അതാരും കേട്ട ഭാവമേയില്ല. അതാന് ഇന്നും ഇവിടെ clergy-laity divide ഒരു വലിയ വിഷയമായി തുടരുന്നത്. യൂറോപ്പിലെ പുരോഹിതര്‍ പറഞ്ഞു കൊടുത്തപ്പോഴെങ്കിലും സാമാന്യബുദ്ധിക്ക് വില കല്‍പ്പിച്ചു. ഇവിടെയുള്ളവര്‍ക്ക് ചിന്തിക്കാന്‍ നേരമില്ല. പിരിവിനായി ലോകം മുഴുവന്‍ ചുറ്റാനും എല്ലായിടത്തും ചെന്ന് ഇന്ത്യയിലെ ഒരു സൌന്ദര്യാവബോധവും ഇല്ലാത്ത നവവധുക്കളെപ്പോലെ, അത്രയും തന്നെ ആഭരങ്ങള്‍ ഇല്ലെങ്കിലും, സ്വര്‍ണ്ണ നിറത്തില്‍ അങ്കിയണിഞ്ഞും ചെങ്കോല് പിടിച്ചും അണിഞ്ഞൊരുങ്ങി ഫോട്ടോക്ക് നില്‍ക്കാനുമാണ് അവര്‍ക്ക് താത്പര്യം. എന്തൊരു കോമാളികള്‍ !
ReplyDeleteഇന്നത്തെ സ്ഥിതിയില്‍ പൌരോഹിത്യം സഭയില്‍ തീര്‍ത്തും അനാവശ്യമാണ്....അല്മയര്‍ പ്രബുതരല്ലതിരുന്ന കാലത്ത് ചില പ്രയോജനങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ഇപ്പോള്‍ ഉള്ള പുരോഹിതരില്‍ നിന്ന് ഒരു മാറ്റം പ്രതിക്ഷിച്ചിട്ടു കാര്യമില്ല...നമ്മുടെ മക്കള്‍ ആരും ഈ പണിക്കു പോകില്ല എന്ന് നമ്മള്‍ ഉറപ്പു വരുത്തണം.അപ്പോള്‍ ക്രമേണ ഈ വംശം കുട്ടിയട്ടിപോകും..അച്ഛന്മാരില്ലതിരുന്നാല്‍ ഒരു ദോഷവും വരാന്‍ പോകുന്നില്ല സഭക്ക്. കന്യാസ്ത്രീ മടങ്ങള്‍ക്ക് ആ സ്ഥിതി വന്നു തുടങ്ങിയിട്ടുണ്ട്.
ReplyDeleteകാണാന്‍ കൊള്ളതതും കെട്ടിക്കാന്‍ കാശി ല്ലാത്തതും ഒക്കെ മഠത്തില്‍ ചെന്ന് ചേര്‍ന്നിട്ട് ദൈവവിളി എന്ന് പറയണോ. ഇപ്പോള്‍ പാവപെട്ട വീടിലെ പെണ്‍കുട്ടികള്‍ക്കും വായ്പ എടുത്തു പഠിക്കാവുന്നതുകൊണ്ട് മഠത്തില്‍ അമ്മമാര്‍ക്ക് പഴയപോലെ ആളെ കിട്ട്ടുന്നില്ല. അച്ചന്മാര്‍ക്ക് സഭയുടെ സ്വത്തു കൈകാര്യം ചെയ്യാനുള്ള അധികാരം ഇല്ലാതാക്കണം. പണം കൊടുക്കാന്‍ അറിയാമെങ്കില്‍ ഭരിക്കാനും നമ്മള്‍ക്ക് പറ്റും. ഇഷ്ടം പോലെ പണം കൈകാര്യം ചെയ്യാനും പെണ്ണ് പിടിക്കാനും പറ്റാതെ വരുമ്പോള്‍ ആരും അച്ഛനാകാനും ഉണ്ടാകില്ല. ഞങ്ങളുടെ നാട്ടിലൊക്കെ ഇടവക പൊതുയോഗം നല്ല സ്ട്രോങ്ങാ, അതുകൊണ്ട് അച്ചന്മാരുടെ അഭ്യസമോന്നും നടക്കില്ല. പിന്നെ പഴയപോലെ മഠത്തില്‍ ഒന്നും നിരങ്ങാനും പറ്റില്ല. കന്യാസ്ത്രീ അമ്മമാരൊക്കെ നല്ല ജാഗ്രതയാ. കൊച്ചുകന്യസ്ത്രീകളെ ഒന്നും അച്ചന്മാരുടെ അടുത്ത് തനിച്ചു വിടില്ലാ, എനിക്ക് കിട്ടാത്തത് വേറെ ആര്‍ക്കും കിട്ടാന്‍ പാടില്ല എന്ന കുസുംപാനെകിലും. കള്ളകതനംമാരുടെ കളികള്‍ ഇനി നടക്കില്ല.നമ്മള്‍ നമ്മുടെ പെണ്മക്കളെയും സുക്ഷിക്കുക.
ഇശോ സഭാ വൈദികര്‍ മാത്രമല്ല, രൂപതാ വൈദികര്‍ ഒഴിച്ച് എല്ലാ സമൂഹങ്ങളും സിറോ മലബാറിന്റെ ഈ നശിച്ച പോക്കില്‍ അസംപ്ത്രുപ്തരാണ്. ഒന്നൊന്നായി ആളുകള്‍ അകന്നുകൊണ്ടിരിക്കുന്നു. കാതടപ്പിക്കുന്ന ആമ്പ്ലിഫയറും, അല്ലെലൂജായും അരങ്ങേറുമ്പോള്‍ അബോധമനസ്സാണ് പ്രവര്‍ത്തിപ്പിക്കുക. കറണ്ട് പോയാല്‍ തിരുന്നതെയുള്ളൂ താത്കാലികമായ ഇത്തരം അനുഭൂതികള്‍.. എന്ന് ആരും എന്താണ് മനസ്സിലാക്കാത്തത്? ഇത്രയും ചിലവില്ല അതെ അനുഭൂതി ഉണ്ടാക്കാന്‍ - ഒരു കഞ്ചാവ് ബിഡി വലിച്ചാലും മതി. അടുത്ത കാലത്തു ഒരു സന്യാസ വൈദികന്‍ സഭയെ ഉപമിച്ചത് പാലും വെള്ളത്തോടാണ്. ഇതില്‍ പാലുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, വെള്ളമാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. ബൈബിള്‍ ഉണ്ടായത്, പുരോഹിതര്‍ ഉണ്ടായത്, അനുഷ്ടാനങ്ങള്‍ ഉണ്ടായത്, എല്ലാം ...യേശുവിനു എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഒരു കോണിലൂടെ കൊന്ത വന്നു, വേറൊരു കോണിലൂടെ നൊവേന വന്നു, മറ്റൊരു കോണിലൂടെ കുര്‍ബാനയും വന്നു, നാലാമത്തെ കോണിലൂടെ പെരുന്നാളും വന്നു. 'ഇതെന്റെ ശരിരമാവുന്നൂ എന്ന് യേശു പറഞ്ഞിട്ടുങ്കില്‍ അത് ഒരിക്കലും നശ്വരമായ മൌതിക ശരിരത്തെപ്പറ്റിയായിരിക്കാന്‍ ഇടയില്ല.
ReplyDeleteഒരു ക്രിസ്ത്യാനിയുടെ അവസാനത്തെ പ്രതിക്ഷയും തകര്‍ത്താണ് സിറോ മലബാറിന്റെ പോക്ക്. ഒരു മെത്രാന്‍ രൂപം തന്നെ രൂപതാ തലപ്പത്ത് എത്തുന്നത് കുറെയേറെ കുത്തിത്തിരുപ്പിനു ശേഷമാണ്. . ക്ലാവര്‍ കുരിശിനെ എതിര്‍ത്തതിന്റെ പേരില്‍ ചങ്ങനാശ്ശേരിയില്‍ മെത്രാന്‍ കാണിച്ച പ്രതികാരം, കൂവല്‍, ചെരിപ്പേര് കാറിന്റെ കാറ്റ് കുത്തിവിടല്‍, ഘെരാവോ എന്നിങ്ങനെയുള്ള തമാശുകളില്‍ ആണ് ജനം സ്വികരിച്ചത്. ആടുകളെ മേയ്ക്കാന്‍ നടക്കുന്നവരുടെ കഴുത്തില്‍ സ്വര്‍ണ്ണ മാലകള്‍ മാത്രമല്ല, ജിവിതത്തില്‍ അടിമുടി ആര്‍ഭാടം കാണാം. ധ്യാനഗുരു ചെല്ലുന്നതിനു മുമ്പേ വേണ്ട ഭക്ഷണത്തിന്റെ ലിസ്റ്റ് വരും. ചില മെത്രാന്മാര്‍ പാചക ക്കാരനെയും കൊണ്ടാണ് നടപ്പ്. അത്യാധുനിക കാറുകള്‍, ആഡംബരങ്ങള്‍, വിദേശ യാത്രകള്‍, ഇങ്ങിനെ അധികാരികളുടെ തോന്ന്യാസങ്ങള്‍ക്കൊണ്ട് ആകെ അവഹെളിതരായി കഴിയുന്ന ഒരുജനം. കല്യാണ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന മെത്രാന്‍ കുര്‍ബാന കൊച്ചച്ചനെ ഏല്‍പ്പിച്ചിട്ട്, തിരക്കിട്ട് പോകാന്‍ തുടങ്ങിയ മന്ത്രിയെ കാണാന്‍ ഇറങ്ങി പോയ നാടാണിത് ഈ കൊച്ചു കേരളം. ചങ്ങനാശ്ശെരിക്കാര്‍ പോയാല്‍ ഭരണങ്ങാനത്തു ചെല്ലില്ല.... പാലാ രൂപതക്കാര് അങ്ങിനെ വളരണ്ട..... പറഞ്ഞാലും തിരുന്നതല്ല ഇവരുടെ കഥകള്‍.... ...ഇതിന്റെ ഇടയില്‍ വിശുദ്ധന്മാരുണ്ടെങ്കില്‍ സദയം കിട്ടുന്നതും കൊണ്ട് ഓടി രക്ഷപെടുക ... വേറൊരു മാര്‍ഗ്ഗവും നിര്‍ദ്ധേശിക്കാനില്ല.
"ഇതിന്റെ ഇടയില്‍ വിശുദ്ധന്മാരുണ്ടെങ്കില്‍ സദയം കിട്ടുന്നതും കൊണ്ട് ഓടി രക്ഷപെടുക"Roshan
ReplyDeleteഎങ്ങോട്ട് രക്ഷപ്പെടാന്‍ ? നിങ്ങളുടെ ഇടയിലെക്കോ ? വറചട്ടിയില്‍ നിന്ന് എരിതീയിലെയ്ക്കോ?