ഫാ. ജെയിംസ് പന്നാംകുഴി ഒ.എസ്.ബി സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച കത്ത്
കഴിഞ്ഞ ലക്കം (42) സത്യദീപത്തില്‍ ബഹു. ജോസഫ് പാംപ്ലാനിയച്ചന്‍ എഴുതിയ ആദ്ധ്യാത്മികമേഖലയിലെ നൂതന പ്രവണതകള്‍ എന്ന ലേഖനം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതുവാന്‍ പ്രേരണയുണ്ടായത്. ആധുനികലോകത്തില്‍ സഭയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂനതകള്‍, വിപത്തുകള്‍,അപകടങ്ങള്‍ തുടങ്ങിയവ എന്തെല്ലാമാണെന്ന് അച്ചന്‍ തന്റെ ലേഖനത്തിലൂടെ പറഞ്ഞു വയ്ക്കുകയായിരുന്നു. വളരെ നാളുകളായി ഇത്തരം പ്രസ്ഥാനങ്ങള്‍ സാധാരണക്കാരായ ആളുകളെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനു പകരം അന്ധവിശ്വാസത്തിലേയ്ക്കു നയിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പാംപ്ലാനിയച്ചന്‍ പാപത്തെക്കുറിച്ചു പറഞ്ഞതിനോടു ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പല ധ്യാനഗുരുക്കന്മാരും പാപത്തെക്കുറിച്ചു വളരെ തെറ്റായ ധാരണകളാണു ജനങ്ങളില്‍ ഉണര്‍ത്തുന്നത് എന്നു കുമ്പസാരം എന്ന കൂദാശ പരികര്‍മം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. പലപ്പോഴും പാപങ്ങളല്ലാത്തവയെയും ലഘുവായ പാപങ്ങളെയും മാരകപാപങ്ങളാക്കി അവതരിപ്പിക്കുന്നതുകൊണ്ട് ആളുകള്‍ അസ്വസ്ഥരാകുന്നു എന്നതു തിരിച്ചറിയേണ്ടതാണ്. ഉദാഹരണത്തിന്, അമ്പലത്തില്‍ പോകരുത്, അതിന്റെ മുറ്റത്തുകൂടി നടക്കരുത്, പരിസരത്തുപോലുമോ പ്രവേശിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ക്ഷേത്രപരിസരത്തുകൂടിയാണു വീട്ടിലേയ്ക്കു പോകേണ്ട വഴിയെങ്കില്‍ ആ വ്യക്തികള്‍ എന്നും പാപം ചെയ്തുകൊണ്ടിരിക്കുകയല്ലേ? അതിനോടു ചേര്‍ന്നുപോകുന്നതാണ് അരവണപ്പായസം തിന്നരുത് എന്നതും. അരവണപ്പായസം തിന്നുന്നതു ഗൗരവമേറിയ പാപമാണ് എന്നു പ്രഘോഷിക്കുന്നവര്‍ കര്‍ത്താവായ ഈശോമിശിഹായുടെ പ്രബോധനങ്ങളും പൗലോസ് ശ്ലീഹായുടെ പ്രബോധനവും മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല. മിശിഹാ പറയുന്നു, പുറമേനിന്ന് ഉളളിലേയ്ക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് (മര്‍ക്കോ. 6:15). വീണ്ടും പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയോടു പറയുന്നു, അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനഃസാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനഃസാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് (1 കോറി. 10:27-28). ഒരു ഭക്ഷണം കഴിക്കുന്നതു പോലെ അരവണപ്പായസം കഴിച്ചാല്‍ അത് എങ്ങനെ പാപമാകും എന്നു ചിന്തിക്കേണ്ടതുണ്ട്. ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊക്കെ വളരെ ഗൗരവമേറിയ പാപങ്ങളായാണു പല നൂതന വാഗ്മികളും പ്രഘോഷിക്കുന്നത്; പ്രത്യേകിച്ചും അല്മായസഹോദരന്മാര്‍. എന്നാല്‍ മറ്റു ഗൗരവമേറിയ പാപങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെട്ടു പോകുന്നുണേ്ടാ എന്നതു സംശയിക്കണം. പാപികളെ സ്‌നേഹിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഈശോയുടെ പ്രബോധനങ്ങളോടു യോജിക്കുന്ന ചിന്താധാരയാണോ ഇതെന്നു പരിശോധിക്കേണ്ടതല്ലേ?
കൗണ്‍സലിംഗ് എന്ന ഓമനപ്പേരില്‍ ചിലര്‍ നടത്തുന്ന പ്രഹസനം ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണെ്ടന്നതും തിരിച്ചറിയേണ്ടതാണ്. ഒരു ഉദാഹരണം പറയാം. അടുത്തകാലത്ത് ഒരു സ്ഥലത്തു കുമ്പസാരത്തിനു പോയി. കുമ്പസാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു വീട്ടമ്മ എന്തോ സംസാരിക്കണം എന്നു പറഞ്ഞു കാത്തുനില്ക്കുകയാണ്. എന്താണ് എന്നു ചോദിച്ചപ്പോള്‍ വളരെ വിഷമത്തോടെ അവരുടെ കുടുംബപ്രശ്‌നം പറഞ്ഞു. മകള്‍ക്കു വിവാഹപ്രായമായിട്ടും വിവാഹം നടക്കുന്നില്ല. അതിനാല്‍ ഒരു ധ്യാനത്തിനു വിട്ടാല്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുമല്ലോ എന്നു കരുതി ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനയച്ചു. ധ്യാനദിവസങ്ങളില്‍ കൗണ്‍സലിംഗ് നടത്തിയ സഹോദരന്‍ പറഞ്ഞത്രേ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടാത്ത സമയത്തുണ്ടായ കുട്ടിയാണ് നീ. അതുകൊണ്ട് നിന്നെ അവര്‍ക്ക് ഇഷ്ടമില്ല; അതാണു നിന്റെ വിവാഹം നടക്കാത്തതിന്റെ കാരണം. ഈ വാക്കുകള്‍ കേട്ട പെണ്‍കുട്ടിക്കു മാതാപിതാക്കളോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. ധ്യാനം കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി മാതാപിതാക്കളോട് ഒന്നും സംസാരിച്ചില്ല എന്നു മാത്രമല്ല അവരോടു വെറുപ്പു കാണിക്കാനും തുടങ്ങി. കാരണമന്വേഷിച്ചപ്പോള്‍ കുട്ടി കോപത്തോടെ അമ്മയോടു പറഞ്ഞതാണിവ.
ഒരു ധ്യാനകേന്ദ്രത്തില്‍ ഒരു വിരുതന്‍ പ്രസംഗിച്ചതാണ്, പിതാക്കന്മാര് തനിയെ വീട്ടിലുള്ളപ്പോള്‍ പെണ്‍കുട്ടികളെ തനിയെ ആക്കിയിട്ടു പോകാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ ചില ഒറ്റപ്പെട്ട അരുതാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കാം. എല്ലാവരും അങ്ങനെയാണെന്നു കരുതി അതിനെ പൊതുവായി കാണുന്നത് എത്രമാത്രം ആശാസ്യമായിരിക്കും? ഇതു കേള്‍ക്കുന്ന ഒരു മാതാവിന്റെയും മകളുടെയും വികാരമെന്തായിരിക്കും? കുടുംബകലഹത്തിന് ഇതു കാരണമായിത്തീരില്ലേ?
എനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ കര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ളതാണ്. നാട് നിളെ ധ്യാന മന്ദിരങ്ങള്‍, അവിടെല്ലാം മുറപോലെ എന്തെല്ലാം തോന്ന്യാസങ്ങള്‍ നടക്കുന്നു. വിവാഹ പൂര്‍വ്വ ധ്യാനങ്ങളില്‍ കുടുംബജിവിതത്തെപ്പറ്റി മനോഹരമായി ക്ലാസ്സുകള്‍ എടുക്കുന്ന അച്ചന്മാരും കന്യാസ്ത്രികളും ഉണ്ടല്ലോ. അട്ടപ്പാടിയില്‍ നാട്ടുകാര് ഇളകേണ്ടിവന്നു സ്ഥിരം പരിപാടികള്‍ നിര്‍ത്താന്‍.., ഇപ്പൊ ഇടയന്മാരെല്ലാം നാട്ടിലേക്കിറങ്ങിയിരിക്കുകയാണ്, മൊബൈല്‍ അട്ടപ്പാടിയും മോശമില്ലാതെ പോകുന്നു.
ReplyDeleteഒരൊറ്റ വിശ്വാസിയും വഴിവിട്ടു പോകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. പണ്ടൊക്കെ ഓണത്തിനു പായസം ആരെങ്കിലും കുടിച്ചെന്നു കേട്ടാല്‍ ഹാലിളകുമായിരുന്ന അച്ചന്മാര്‍ എല്ലാ പള്ളികളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു. അച്ചന്മാരുടെ കടുവാകളി, കന്യാസ്ത്രികളുടെ പൂക്കളങ്ങള്‍, അല്‍മായരുടെ വടംവലി...... വന്ന്നു വന്നു ഒന്നാം ഓണത്തിനു പാട്ടുകുര്‍ബാന, തിരുവോണത്തിന് റാസയും ലദിഞ്ഞും ഒക്കെ ഉണ്ടായെന്നിരിക്കും. അടുത്തകാലത്ത് പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരുന്ന ഒരു മൂന്നു വയസ്സുകാരന്‍ പള്ളിയിലിരുന്നു പപ്പായുടെ ചെവിയില്‍ രഹസ്യമായി എല്ലാവരും കേള്‍ക്കെ പറഞ്ഞത് കേട്ട് ചിരിക്കാത്തവരാരും ഉണ്ടായിരുന്നില്ല. കുര്‍ബാന്‍ ചൊല്ലിക്കൊണ്ടിരുന്ന അച്ചനെ ചൂണ്ടിക്കാനിച്ചുകൊണ്ട് അവന്‍ പറഞ്ഞു,
"നമ്മളിതുപോലൊരു കരടിയെ TV യില്‍ കണ്ടില്ലേ പപ്പാ?"
അവന്‍ പറഞ്ഞത് എത്ര ശരി. കര്‍ത്താവ് പത്തു കുഷ്ഠ രോഗികളെ സുഖപ്പെടുത്തി. ഒറ്റ ഒരുത്തനാണ് നന്ദി പറയാന്‍.. തിരിച്ചു വന്നത്.
ഇക്കഥ പറയാത്ത ധ്യാന ഗുരുക്കന്മാരില്ല. പക്ഷെ ഇവരെ തിട്ടിപ്പോറ്റുന്ന ജനങ്ങളോട് നന്ദി പറയുന്ന എത്ര ഗുരുക്കന്മാരുണ്ട്. നന്ദിയില്ലാത്ത ജന്തുക്കളെ പൊതുവേ മൃഗങ്ങള്‍ എന്നാണു നാം വിളിക്കുന്നത് - അപവാദമായി ഒരു പട്ടിയുണ്ടെങ്കിലും.
തീറ്റിപ്പോറ്റുന്നു എന്ന് പറയുന്ന മാന്യനായിരിക്കും പള്ളിക്കണക്കെടുത്തു നോക്കിയാല്‍ അഞ്ചു പൈസപോലും കൊടുക്കാത്തത് ....ഒന്നും ചെയ്യാതെ വേതാന്തമോതുന്ന കൊറേ ശുദ്ധീകരണ തൊഴിലാളികളാണ് സഭയുടെ ശാപം ...............
Deleteസഭയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിനിടയില്‍ ദൈവത്തേം പണി പഠിപ്പിക്കുവാണോ റോഷാ ? കാരണം കരടിയുടേം പട്ടിയുടേം ലുക്ക് ഒക്കെ കിട്ടുന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ലല്ലോ ...പിന്നെ റോഷനെ കണ്ടാലറിയാം എന്താ ലുക്കെന്ന്....!!!!!!....ഒന്ന് വീണാലോ ഇത്തിരി ആസിഡ് വീണാലോ തീരുന്നതല്ലേ മുഖഭംഗിയൊക്കെ ......?
Deleteകുര്‍ബാന്‍ ചൊല്ലിക്കൊണ്ടിരുന്ന അച്ചനെ ചൂണ്ടിക്കാനിച്ചുകൊണ്ട് അവന്‍ പറഞ്ഞു,
Delete"നമ്മളിതുപോലൊരു കരടിയെ TV യില്‍ കണ്ടില്ലേ പപ്പാ?"
ഹഹഹാ ......
അവന്‍ പറഞ്ഞത് എത്ര ശരി. വീട്ടില്‍ എന്നും കഴുത, കരടി, പോത്ത് എന്നി ജന്തുക്കലോടൊപ്പം വളരുന്ന പിള്ളേര്‍ വേറെ ഒന്നിനെ കാണുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയും..
കത്തനാരുടെ സ്വഭാവം കരടിയുടെതാനെങ്കില്‍ നമുക്ക് കുറ്റം പറയാം...പക്ഷെ രൂപം അങ്ങനെ ആയതു അങ്ങേരുടെ കുറ്റമല്ലല്ലോ...അങ്ങേര്‍ അച്ഛനാകാന്‍ പോയത് നന്നായി ...അല്ലേല്‍ അങ്ങേരുടെ മോന്‍ പള്ളിയില്‍ ഇരുന്നു പറഞ്ഞേനെ ..." അതാ പപായെ പോലെ തന്നെ വേറൊരു കരടി
കുഞ്ഞുങ്ങള്‍ പെട്ടെന്ന് സത്യം കണ്ടെത്തും. അത് വിളിച്ചു പറയുകയും ചെയ്യും. എന്റെ മോനും മൂന്നാം വയസില്‍ ഇതുപോലെ ഒരു തമാശക്ക് ഇടം കൊടുത്തു. സുവിശേഷ വായന കഴിഞ്ഞു അച്ഛന്‍ നീട്ടി പ്രസംഗിക്കുകയാണ്. അപ്പോള്‍ അടുത്തിരിക്കുന്നവര്‍ എല്ലാം കേള്‍ക്കുമാറ് എന്നോടൊരു ചോദ്യം: "അയാളെന്നതാ പപ്പാ ഇങ്ങനെ നിറുത്താതെ പറയുന്നത്?" പറയാനുള്ളത് എന്തായാലും അത് ചുരുക്കി പറയാന്‍ ശ്രദ്ധിക്കാത്തവരോട് എനിക്കുള്ള അക്ഷമയും അരിശവും അവനും കിട്ടിയതായിരിക്കണം.
ReplyDelete