Translate

Friday, August 24, 2012

ആത്മഹത്യയിലേയ്ക്ക് നീങ്ങുന്ന കത്തോലിക്കാസഭ

കത്തോലിക്ക സഭയിലെ സകല നിഗൂഡതകളും പരസ്യമാക്കപ്പെടുകയാണ്. അവള്‍ സ്വകാര്യതയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധിയുടെ പരിവേഷം തകര്‍ന്ന് തരിപ്പണമാകുകയാണ്. മേലദ്ധ്യക്ഷന്മാരുള്‍പ്പെടെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ പുറംലോകം അനുദിനം കൂടുതലായി അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു പരസ്യ വേശ്യയുടെ പ്രതീതിയാണ് ഇപ്പോള്‍ സഭക്കുള്ളത്. എല്ലാ മാദ്ധ്യമങ്ങളിലും സഭ വിവസ്ത്രയാക്കപ്പെടുകയാണ്. മെര്‍ലിന്‍ മണ്‍റോ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിന് ഓഷോ ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്. നേടാവുന്നതെല്ലാം അവര്‍ നേടിയിരുന്നു. പക്ഷേ അവര്‍ ആകെ പരസ്യമായിത്തീര്‍ന്ന ഒരു സ്ഥാപനമായി മാറിയിരുന്നു. സ്വകാര്യമായി അവര്‍ക്ക് ആകെ ആകുമായിരുന്നത് സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു. അതേ രീതിയില്‍, ഇന്നിതാ യാതൊരു വ്യക്തിഗത സ്വത്വവുമില്ലാത്ത ഒരു ആഡംബര പരസ്യജീവിയായി സഭ മാറിയിരിക്കുന്നു.

സഭയുടെ മാദ്ധ്യമങ്ങള്‍ പോലും അറിയാതെ ചെയ്യുന്നതെന്താണ്‌? മറ്റ് നേരമ്പോക്കൊന്നും ഇല്ലാത്തപ്പോള്‍ KCBC അനുഗ്രഹിച്ച ഷാലോം റ്റി.വി ഓണ്‍ ആക്കുക. അസ്സല്‍ മന്ദബുദ്ധികള്‍ - വൈദികരും സ്ത്രീപുരുഷന്മാരും - ദൈവത്തെ ആഡംബരമാക്കുന്ന വൃത്തികെട്ട പരിപാടി കാണാം. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ ദൈവവുമായി സംഭാഷിക്കുക എന്ന് പറഞ്ഞ യേശിവിനെ ധിക്കരിച്ചുകൊണ്ട് ഷാലോം റ്റി.വി.യില്‍ മൈക്ക്‌ പിടിച്ച സ്ത്രീപുരുഷന്മാരാണ് ദൈവത്തിന്റെയും മദ്ധ്യസ്ഥരുടേയും വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അനുഗ്രഹങ്ങള്‍ക്കായി നാണംകെട്ടു കേഴുന്നത്. ആന്തരികമായിരിക്കേണ്ടതെല്ലാം അവിടെ ബാഹ്യമാക്കപ്പെടുകയാണ്. ഭക്തിയുടെ ആത്മാവ് അവിടെ നഷ്ടപ്പെടുകയാണ്. യാതൊരു ആന്തരിക സത്തയുമില്ലാത്ത പരസ്യമായി ഭക്തി അവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.

ഒരിക്കലുണ്ടായിരുന്ന ആന്തരിക സ്രോതസ്സ് നഷ്ടപ്പെട്ട നിലയിലാണ് ഇന്ന് സഭ. ബാഹ്യ ഭ്രമങ്ങളും സമ്പത്തും അവളുടെ ഉള്നാമ്പുകളെ കരിച്ചുകളഞ്ഞിരിക്കുന്നു. ധ്യാനിക്കാനായി പോകാന്‍ അവള്‍ക്ക് ഒരിടമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ആന്തരികതയുടെ എല്ലാ വിശുദ്ധിയും കളഞ്ഞുകുളിച്ച്, കുടിലവും വൃത്തിഹീനവുമായ അവളുടെ പരസ്യവേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയൊരു ആത്മഹത്യ മാത്രമാണോ ഈ സഭക്ക് ബാക്കിയുള്ളത്?

4 comments:

  1. ഇപ്പോള്‍ നടക്കുന്നത് ആത്മഹത്യയില്‍ കുറഞ്ഞ യാതോന്നുമല്ലെന്ന് എത്രയോ പ്രാവശ്യം പലര്‍ ഈ ബ്ലോഗ്ഗിലൂടെ തന്നെ എഴുതിയിരിക്കുന്നൂ . കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ഒരു രഹസ്യം ഉള്ളിലെ പോരായ്മകള്‍ പുറത്തു വരാന്‍ അവര്‍ അനുവദിക്കാത്തതു തന്നെയാണ്. ഇവിടെ അനിതരസാധാരണമായ ഒരു സ്ഥിതി വിശേഷം തന്നെയാണ് സഭയില്‍ ഇപ്പോഴുള്ളത്. കൊളോണില്‍ വരുന്ന സര്‍വ്വ മലയാളികളെയും സ്വികരിച്ചു വശത്താക്കുന്ന വിരുതന്റെ നേതൃത്വത്തില്‍ നടക്കുന്ന ജെര്‍മ്മന്‍ വിപ്ലവവും , ഇങ്ങു എറണാകുളത്ത് കാക്കനാട് ഭാഗത്ത് ചുറ്റികറങ്ങി ആളായ ഒരു വക്കിലിന്റെയും ഒക്കെ കഥ മാത്രമല്ല അപ്പപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
    ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നൂ എന്ന ഭാവത്തില്‍ ചലിക്കുന്ന രഥങ്ങളില്‍ കറങ്ങുന്ന ബാവാമാര്‍ അഭയാ കേസിലെ പ്രതികള്‍ വിചാരണ ചെയ്യപ്പെട്ടതുപോലെ ഈ നാട്ടില്‍ വിചാരണ ചെയ്യപ്പെടും. ഭരണ കക്ഷിയില്‍ പെട്ട രണ്ടു എമ്മെല്ലെമാര്‍ ഈ അടുത്തിടെ പറഞ്ഞത്, നല്ലൊരവസരം കാത്തിരിക്കുന്നൂവേന്നാണ്. ഇപ്പോള്‍ സൂചികൊണ്ട് എടുക്കാവുന്നത് അവസാനം JCB കൊണ്ട് എടുക്കും. അപ്പോള്‍ മിച്ചം എന്തെങ്കിലും കാണുമോ? ആര്‍ക്കറിയാം!

    ReplyDelete
    Replies
    1. micham kaanum, thirusheshippikalaayi, pithaakkanmaarude ellukal.

      Delete
  2. അമേരിക്കന്‍ നാടുകളുടെ കണക്കുകകള്‍ അനുസരിച്ച് അവിടെയുള്ള ക്രിസ്ത്യന്‍ ജനതയില്‍ പത്തിലൊന്നു മുന്‍കാല കത്തോലിക്കര്‍ ആയിരുന്നുവെന്നു ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇങ്ങനെ പിരിഞ്ഞുപോയ മുന്‍കത്തോലിക്കരെ പ്രത്യേക ഒരു വിഭാഗമായി ഗണിച്ചാല്‍ ക്രിസ്ത്യന്‍ സഭകളിലെ കത്തോലിക്കരും
    ബാപ്റ്റിസ്റ്റും കഴിഞ്ഞാല്‍ ഇവര്‍മൂന്നാമത്തെ വന്‍സഭ ആയിരിക്കും.

    മതപരമായ ഗുരുതര കാരണങ്ങളാണ് ഇവര്‍ കത്തോലിക്കാസഭാ വിടുവാന്‍ കാരണവും. മതത്തിന്റെ കിരാത ആചാരങ്ങളും പഠനങ്ങളും ഉള്കൊള്ളൂവാന്‍ സാധിക്കാത്തതിനാല്‍ പലരും മാത്രുസഭ വിട്ടുവെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. പുരോഹിതരുടെ ലൈംഗിക അരാജകത്വവും സഭ വിടുവാന്‍ കാരണമാണ്.
    30മില്ല്യന്‍ പിരിഞ്ഞു പോയ കത്തോലിക്കരില്‍ പതിനഞ്ചു മില്ല്യന്‍ പ്രോട്ടസ്റ്റന്റ് മതവിഭാഗത്തില്‍ ആചാരങ്ങള്‍ അനുഷ്ടിക്കുന്നു. സഭയുടെ മരണമണി മുഴങ്ങുന്നുവെന്നും ചിലര്‍ ചിന്തിക്കുന്നു.

    സഭക്കകത്തുള്ള ധനപരമായ അഴിമതികളും അനേകരെ അവിശ്വാസികളാക്കി. ആത്മീയതയെക്കാള്‍ ഉപരിയായി സഭ ഒരു വ്യവസായ സ്ഥാപനമായും ചിലര്‍ കരുതുന്നു. വിവാഹമോചനം നേടിയവര്‍ പുനര്‍വിവാഹത്തിനായും മറ്റുള്ള സഭകളിലേക്കു ചെക്കേറി. സഭയുടെ കാതലായ തത്വങ്ങളെ ചോദ്യം ചെയ്തുകൊണ്ട് തീവ്ര വെന്തിക്കൊസു സഭയില്‍ ചേര്‍ന്നുകൊണ്ട് പലരും കത്തോലിക്കാ സഭ വിട്ടു.

    കത്തോലിക്കരുടെ ശിശുമാമോദീസ്സായെ മറ്റുള്ള വിഭാഗങ്ങള്‍ പരിഹസിക്കുന്നതും സഭയുടെ തത്വങ്ങളെ ചോദ്യം ചെയ്യലാണ്. പുരോഹിതന്‍ വാഴ്ത്തപ്പെടുത്തുന്ന കുര്‍ബാന വെറും ഒരു അടയാളമെന്നും കര്‍ത്താവിന്റെ തിരുശരീരം അല്ലെന്നും പിരിഞ്ഞു പോയവര്‍ ഉശിരോടെ വാദിക്കുന്നത് കാണാം. തീവ്രമായ മതഭ്രാന്തു പിടിച്ചവരാണ് പിരിഞ്ഞവരില്‍ അധികവും.

    കത്തോലിക്കാസഭയെ ബാബിലോണിയയിലെ വേശ്യയായും വേശ്യയുടെ പുറത്തു അന്തിക്രിസ്തു സഞ്ചരിക്കുന്നുവെന്നും ചില മതമൌലിക വാദികള്‍ നിരത്തില്‍ക്കൂടി ഉച്ചത്തില്‍ വിളിച്ചുകൂവി നടക്കുന്നതും കേള്‍ക്കാം. ആധുനിക സാങ്കേതിക മാധ്യമങ്ങളും സൈബര്‍മേഖലകളും സഭാ മക്കളെ സഭയുടെ ഭൂതകാല
    ചരിത്രങ്ങളെപ്പറ്റി അറിവുള്ളവരാക്കി. പുരോഹിതന്റെ പള്ളിപ്രസംഗ നുണകളെ ഇന്ന് അല്മേനി സ്വീകരിക്കാറില്ല.

    കത്തോലിക്കാ സഭ പേഗന്‍ മതങ്ങളുടെ തുടര്ച്ചയെന്നും വക്രത നിറഞ്ഞ പുരോഹിതരും കൊലയാളികളായ മാര്‍പ്പാപ്പമാരും സഭയില്‍ വാണിരുന്നുവെന്നും അനേക സഭാമക്കള്‍ക്ക്‌ അറിയാം. ഇന്നും സഭാ മഠങ്ങളില്‍ പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങളെ കന്യകാലയത്തിനു സമീപം കുഴിച്ചിടുന്ന കഥകളും ചൂടുള്ള വാര്‍ത്തകള്‍ തന്നെ. അലറുന്ന സിംഹമായ അത്മായശബ്ദത്തെ കേരളത്തിലെ മെത്രാന്‍ ലോകം ഇന്നു ഭയത്തോടെ കാണുന്നു. പാപങ്ങള്‍ പൊറുക്കുന്ന ഈ സഭയുടെ
    ക്രൂരതകളുടെ പാപങ്ങള്‍ ആര് പൊറുക്കും?

    ReplyDelete
  3. മറ്റൊരു ജനതതിക്കോ മതത്തിനോ ഇല്ലാത്ത ശരികളും അവിവുകളും തങ്ങള്‍ക്കുണ്ടെന്ന് കൃസ്ത്യാനികള്‍ പാരമ്പര്യമായി വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍, സഭ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു: ഇന്നത്തെ പ്രതിസന്ധികളില്‍നിന്ന് നമ്മുടെ അറിവുകള്‍ നമ്മെ രക്ഷിക്കാത്തതെന്തുകൊണ്ട്? ഉത്തരം ഉള്ളില്‍ തന്നെയുണ്ട്‌: ശരികളോടോത്തു നില്‍ക്കാന്‍ നിങ്ങള്ക്ക് കഴിയാത്തതുകൊണ്ട്.

    ReplyDelete