നാളെ മുതല്‍ എല്ലാ ബുധനാഴ്ചയും
അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നു
സൃഷ്ടിപരമായ ഒരു സീരിയല്‍ :
അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നു
സൃഷ്ടിപരമായ ഒരു സീരിയല്‍ :
സര്‍ഗസംവാദം
അല്മായ-പുരോഹിതസംവാദത്തിന് ഒരു മാതൃക
എഴുതുന്നത്: ജ്ഞാനാത്മജന്‍
അല്മായ-പുരോഹിതസംവാദത്തിന് ഒരു മാതൃക
എഴുതുന്നത്: ജ്ഞാനാത്മജന്‍
തുടക്കമിങ്ങനെ:
ഞാനൊരു കത്തോലിക്കാ സന്ന്യാസവൈദികനാണ്. സ്‌കൂളില്‍ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന, അന്നത്തെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന മാണിയെ നാല്പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വളരെ യാദൃച്ഛികമായി ഈയിടെ ഒരു മനോരോഗാശുപത്രിയില്‍വച്ച് കാണാനിടയായി. മാസങ്ങളായി ആ മനോരോഗാശുപത്രിയില്‍ ഇന്‍പേഷ്യന്റായിരുന്ന തന്റെ മകളെ വീട്ടിലേക്കു കൊണ്ടുപോകാനായിട്ടായിരുന്നു, അവന്‍ അവിടെ എത്തിയത്. ഞാനാകട്ടെ, ഞങ്ങളുടെ ആശ്രമത്തിലെ വളരെ പ്രതിഭാശാലിയായ ഒരു യുവാവിനെയുംകൊണ്ട് അവിടെ എത്തിയതായിരുന്നു.
ഞാന്‍ സെമിനാരിയില്‍ പോയതിനുശേഷം മാണിയെ കണ്ടിട്ടുതന്നെയുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ വീടും സ്ഥലവും വിറ്റ് മലബാറിനു പോയ മാണിക്ക് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു.
No comments:
Post a Comment