Translate

Wednesday, August 8, 2012

വൈദികദൈവവിളി പ്രോത്സാഹനം: വത്തിക്കാന്‍ രേഖ പ്രസിദ്ധീകരിച്ചു


വൈദികവൃത്തിയിലേയ്ക്കുള്ള ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന രേഖ സെമിനാരി പരിശീലനങ്ങളുടെയെല്ലാം ചുമതല വഹിക്കുന്ന വത്തിക്കാന്‍ കത്തോലിക്കാ വിദ്യാഭ്യാസ കാര്യാലയം പുറപ്പെടുവിച്ചു. പൗരോഹിത്യത്തിലേയ്ക്ക് അനുയോജ്യരായ വ്യക്തികളെയാണു സഭയ്ക്കാവശ്യമെന്നും ദുര്‍ബലവ്യക്തിത്വത്തിന്റെ അടയാളങ്ങള്‍ പ്രകടമാക്കുന്നവരെ ഒഴിവാക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു.

ദൈവവിളിയുടെ വ്യക്തവും സുസ്ഥാപിതവുമായ ദൈവശാസ്ത്രത്തിന്റെയും ശുശ്രൂഷാ പൗരോഹിത്യത്തിന്റെ അനന്യതയുടെയും അടിസ്ഥാനത്തില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജപാലനമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണിവയെന്നു കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ സെനണ്‍ ഗ്രോഷോലെവ്‌സ്‌കി പറഞ്ഞു.

വികസിതരാജ്യങ്ങളില്‍ ജനനനിരക്കു കുറയുകയും ഭൗതികവാദ, മതനിരാസ സംസ്‌കാരം വളരുകയും ചെയ്യുന്നതു മൂലം പൗരോഹിത്യത്തിലേയ്ക്കു യുവാക്കളെ ആകര്‍ഷിക്കുക ദുഷ്‌കരമായിരിക്കുകയാണെന്നു രേഖ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യലോകത്തു ക്രൈസ്തവവിശ്വാസത്തോടുള്ള നിസംഗത നിലനില്‍ക്കുന്നുണ്ട്. ഒരു പ്രത്യേക ദൗത്യത്തോടുള്ള സമര്‍പ്പണത്തിന്റെ ദൈവവിളിയുടെ മൂല്യം മനസ്സിലാക്കാന്‍ കഴിയാത്ത സംസ്‌കാരമാണ് അത് -രേഖ വിശദീകരിക്കുന്നു.

പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളിയോട് ''ഇല്ല'' എന്നു പറയാനോ അവഗണിക്കാനോ യുവാക്കളെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങള്‍ രേഖയില്‍ വിവരിക്കുന്നുണ്ട്. മകന്റെ തീരുമാനത്തോടു മാതാപിതാക്കള്‍ക്കുള്ള വിമുഖത അഥവാ, ഭാവിയെ കുറിച്ച് അവര്‍ക്കുള്ള വ്യത്യസ്തമായ പദ്ധതികള്‍, പുരോഹിതരെ പാര്‍ശ്വവത്കരിക്കുകയും അവരെ അപ്രസക്തരായി കാണുകയും ചെയ്യുന്ന ഒരു സമൂഹത്തിലെ ജീവിതം, ബ്രഹ്മചര്യമെന്ന ദാനത്തെ സംബന്ധിച്ച തെറ്റിദ്ധാരണ, വൈദികരുണ്ടാക്കിയ ഉതപ്പുകള്‍, സ്വന്തം ആത്മീയജീവിതം അവഗണിച്ചുകൊണ്ടു മറ്റു തിരക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരെ കാണുന്നത് തുടങ്ങിയവയാണ് ആ കാരണങ്ങള്‍.

(കടപ്പാട്: സത്യദീപം)

7 comments:

  1. ഇവിടെ സഭയെ അന്ധമായി പിന്താങ്ങുന്ന ജോണിനെയും , സഭയെ അന്ധമായി എതിര്‍ക്കുന്ന ജോസഫിനെയും , സക്കറിയയെയും, ജോണ് കോട്ടൂരിനെയും , ചാക്കോയും , ഇവക്കിടയിലൂടെ പോകുന്ന മറ്റുള്ളവരെയും കൌതുകപൂര്‍വ്വം ഞാന്‍ വീക്ഷിക്കുന്നു.

    ReplyDelete
  2. George, kindly point out examples where we have been blind in our writings. A friend pointed out to me the three keys on the keyboard on a computer, namely Ctrl, Del, and Alt are guidelines to a better life. Control yourself, Delete the wrong tendencies and seek Alternatives. I'm ready to do all these.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുമുള്ള വിവാഹം ഒഴിവാക്കണം - മാര്‍ പെരുന്തോട്ടം
    കൊച്ചി: അകത്തോലിക്കരുമായും അക്രൈസ്‌തവരുമായുള്ള വിവാഹബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന്‌ ഇടയലേഖനം. ഇത്തരക്കാരുമായുള്ള വിവാഹത്തില്‍ കത്തോലിക്കാ വിശ്വാസം പാലിക്കാന്‍ പരിമിതികളുണ്ട്‌. വിവാഹത്തിന്റെ അവിഭാജ്യതയ്‌ക്കും കോട്ടം സംഭവിക്കാം. കത്തോലിക്കേതര വിവാഹബന്ധം വഴി ഒരു കുടുംബത്തില്‍ തന്നെ ഭിന്നതകളും ചേരിതിരിവുകളും സംഭവിക്കാമെന്നുമാണ്‌ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പുറപ്പെടുവിച്ച ഇടയലേഖനത്തിലെ മുന്നറിയിപ്പ്‌.

    രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ്‌ ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്‌. കത്തോലിക്കാ വിശ്വാസ സംരക്ഷണം ഭദ്രമല്ലാത്ത ഇത്തരം വിവാഹം വിശ്വാസിക്ക്‌ ചേര്‍ന്നതല്ല.

    മക്കള്‍ക്ക്‌ സത്യവിശ്വാസം സംബന്ധിച്ച്‌ ചിന്താക്കുഴപ്പമുണ്ടാകും. ഇതുവഴി ശരിയായ വിശ്വാസപരിശീലനം നടക്കാതെ വരും. കുടുംബ ജീവിതത്തെ തകര്‍ക്കുകയും ക്രിസ്‌തീയ വിവാഹലക്ഷ്യം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്‌ ആര്‍ച്ച്‌ബിഷപ്പിന്റെ ആഹ്വാനം. ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗവും അസാന്മാര്‍ഗിക പണ സമ്പാദനവും ധൂര്‍ത്തുമാണ്‌ മറ്റൊരു വിപത്ത്‌. അന്യസംസ്‌ഥാനങ്ങളിലേക്ക്‌ പഠനത്തിനും മറ്റും പോകുന്ന മക്കളെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം ഇടയലേഖനം മുന്നറിയിപ്പ്‌ നല്‍കുന്നു.

    ReplyDelete
  5. ശേഷി ബാക്കി ഉണ്ടെങ്കില്‍ പടന്നമാക്കാനും കാതോര്‍ക്കാം ...അച്ചന്മാര്‍ക്ക് ഒരു സഹായമാകുമല്ലോ..

    ReplyDelete
  6. കറുത്തവാവിലും പൌര്‍ണ്ണമിയിലും കന്നുകാലികള്‍ ഇണയെത്തേടി അമറുന്നു. എന്തുകൊണ്ട് കന്യകാമഠങ്ങളില്‍ അവന്റെ കാലോച്ചകള്‍ക്കായി ഈ ദീനരോദനം മുഴങ്ങുമ്പോള്‍ വത്തിക്കാന്‍ ചെവികൊടുക്കുന്നില്ല. അവളുടെ ശബ്ദം പുരോഹിതന്‍ കാതോര്‍ത്ത് ശ്രവിക്കുന്നുണ്ടല്ലോ.!!!

    വിഷയം എന്തായാലും പടന്നക്കാന് ഹരം അച്ഛന്‍ കന്യാസ്ത്രീ അവിഹിതം ആണെല്ലോ..? എല്ലാ കമന്റും എന്തിനില്‍ക്കുന്നത് അവിടെയാണല്ലോ ......അതും ഒരു സുഖം
    .ആണല്ലേ....

    NB ഈ കമന്റ്‌ എഴുതിയനെ അച്ഛന്‍ എന്ന് വിളിച്ചു ആക്ഷേപിക്കല്ലേ..

    ReplyDelete
  7. Joseph PadannamakkelAugust 9, 2012 6:51 AM

    This comment has been removed by the author.

    പടന്നമാക്കാന്‍ കമന്റ് നീക്കം ചെയ്ത സ്ഥിതിക്ക് അതിനു മറുപടി ആയി വന്ന 2 അനോണി കമന്റ് കൂടി നീക്കം ചെയ്യാമായിരുന്നു. അതി വൈകാരികത ബ്ലോഗിന് ഗുണം ചെയ്യില്ല..

    ReplyDelete