ഇതൊരു വിദേശ കഥയാണ്. ഇപ്പോള്‍ തോന്നുന്നു അതിവിടെയും സംഭവിക്കുന്നതാണല്ലോ എന്ന്.ഒരു ധനവാന് ഒരു നല്ല വളര്‍ത്തു നായ ഉണ്ടായിരുന്നു. ഈ നായ മാത്രമായിരുന്നു ആ ധനികന് കൂട്ടായുണ്ടായിരുന്നതും. ഒരു ദിവസം നായ ചത്തു. ധനികനായ അയാള്‍ നേരെ അടുത്തുണ്ടായിരുന്ന കത്തോലിക്കാ പള്ളിയില്‍ എത്തി. പള്ളിമുറിയില്‍ ചെന്ന് വികാരി അച്ചനെ കണ്ടു കാര്യം പറഞ്ഞു.
"ആ പാവം ജന്തുവിനെ വേണ്ടി ഒരു കുര്‍ബാന ചൊല്ലുമോ? " അയാള്‍ ചോദിച്ചു.
" മൃഗങ്ങള്‍ക്കുവേണ്ടി കുര്‍ബാനയോ? ജന്തുക്കള്‍ക്കുവേണ്ടി ഒരു ചടങ്ങും ഇവിടെ നടത്താറില്ല." വികാരി അച്ചന്‍ പറഞ്ഞു.
"അങ്ങിനെ ചെയ്യുന്ന ആരെങ്കിലുമുണ്ടോ?" ധനികന്‍ ചോദിച്ചു. "അറിയില്ല....പട്ടണത്തിന്റെ വടക്ക് ഒരു സത്യ സഭക്കാരുണ്ട്... ഒരു പക്ഷെ അവര്‍ ചെയ്തേക്കും" വികാരിയച്ചന്‍ പറഞ്ഞു.
"അവരുടെ ഫിസ് 5000 യുറൊയില്‍ കൂടില്ലല്ലോ, അല്ലെ? " ധനികന്‍ ചോദിച്ചു.
"നിങ്ങള്‍ കത്തോലിക്കനാണോ? വികാരിയച്ചന്‍ ചോദിച്ചു.
"അതെ" ധനികന്‍ പറഞ്ഞു.
"ഇത് നേരത്തെ പറയേണ്ടായിരുന്നോ? ആട്ടെ ... എത്ര കുര്‍ബാന ചെല്ലണം?" വികാരിയച്ചന്‍ ചോദിച്ചു.
വേദപാഠത്തില്‍ കുര്ബാനയെപ്പറ്റി പഠിപ്പിക്കുന്നതും വൈദീകര്‍ ഈ ബലി അര്‍പ്പിക്കാനായി കാശ് വാങ്ങുന്നതും തമ്മില്‍ ഒരു പൊരുത്തവും കണ്ടെത്താനാവില്ല. ഇത് ദൈവാരാധനയുടെ ഭാഗവും ഏറ്റവും നല്ല പ്രാര്‍ത്ഥനയും ആണെകില്‍, അതിന്റെ ആവര്‍ത്തനത്തിനായി പൂജാരിമാരെ നിറുത്തി അവര്‍ക്ക് കൂലി കൊടുക്കുന്നത് എന്തിന്? അമ്പലങ്ങളില്‍ പൂജാരിമാര്‍ക്ക് ശമ്പളം ഉള്ളതുപോലെ, അച്ചന്മാര്‍ക്കും ശമ്പളം ഉണ്ട്. എന്നാല്‍, ഏറ്റവും വലിയ പൂജയെന്നു അവര്‍ തന്നെ പറയുന്ന കുര്‍ബാന ഇഷ്ടം പോലെ ആവര്‍ത്തിക്കുകയും അതിന് ഓരോ തവണയും പണം പിടുങ്ങുകയും ചെയ്യുന്നത് എങ്ങനെ ദൈവാരാധനയാകും? ക്രിസ്തുമതത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് കുര്ബാനപ്പണം. ഡോളര്‍ കുര്‍ബാന തനി മലയാളി കണ്ടുപിടുത്തമാണ്. ഇതിലൊക്കെ ചെന്നു വീഴുന്ന വിഡ്ഢികളെ എന്ത് പേരിട്ട് വേണം വിളിക്കാന്‍!
ReplyDeleteG.Kuttikattu .Germany..
ReplyDeleteമെത്രാനും ഇടയ ലേഖനവും
വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്‍കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന്‍ ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര്‍ കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര്‍ അറിയുന്നില്ലേ? ചില മെത്രാന്മാര്‍ വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .
George Kuttikattu,Germany said...
ReplyDeleteനാം കല്‍ദായര്‍ അല്ലാ, ദൈവമക്കള്‍ എന്ന തുല്യ മഹത്വമുള്ളവര്‍ തന്നെ!--ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.
മാര്‍ത്തോമ്മയും യേശുവിനെ കുരിശിലേറ്റാന്‍ ഉപയോഗിച്ച കുരിശും തമ്മില്‍ എന്ത്? തീര്‍ച്ചയായും തോമ്മാശ്ലീഹാ ആ കുരിശും വഹിച്ചു കൊണ്ട് കേരളത്തിലേയ്ക്ക് കടന്നു വന്നുവെന്ന് ഒരു ചരിത്ര തെളിവുകളും ഇല്ലാ. കത്തോലിക്കാ സഭയിലെ വൈദികരും മെത്രാന്മാരും കള്ളക്കഥകള്‍ ഉണ്ടാക്കി വിശ്വാസികളെ തെറ്റായി പഠിപ്പിക്കുകയായിരുന്നു. ഇവര്‍ പേര്‍ഷ്യന്‍ കുരിശും താമര കുരിശും ബി.ജെ.പി കുരിശും എന്നിങ്ങനെ നിരവധി പേരില്‍ പ്രചാരണം നടത്തി കാശ് കൊയ്യാന്‍ തന്ത്രം മെനഞ്ഞു. ഈ ഭൂമിയില്‍ ഒരു ക്രിസ്ത്യന്‍ സമൂഹം മതി ,ഇതിനെതിരെ കല്‍ദായ ഗ്രൂപ്പും സഭയും ,റീത്തും എന്നൊക്കെ പറഞ്ഞു ബഹളം ഉണ്ടാക്കുന്നു. ഇതെല്ലാം അധികാരത്തിനു വേണ്ടിയ പോരാട്ടമാണ്.
യേശുവിന്‍റെ ശിഷ്യന്മാര്‍ പന്ത്രണ്ടു പേരാണല്ലോ. അവരെല്ലാവരും തന്നെ പരസ്പരം രക്ത ബന്ധുക്കളായിരുന്നു. നോക്കുക, പത്രോസും അന്ത്രയോസും സഹോദരന്മാര്‍ ആയിരുന്നു, കല്യാണം കഴിച്ചവര്‍ ആയിരുന്നു.യാക്കോബും യോഹന്നാനും സഹോദരങ്ങള്‍ ആയിരുന്നു, പിന്നെ തോമസ്,മത്തായി ,ബാര്‍ത്തലോമിയ പിലിപ്പോസ് ഹല്പൈയുടെ പുത്രന്‍ യാക്കോബ് ,തദേവുസ് ,കാനാന്‍കാരന്‍ ശിമയോന്‍ ,യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് കറിയോത്താ എന്നിവരാണ്,ശിഷ്യര്‍. ധനമോഹിയായ യൂദാസിനു പിന്‍ഗാമികള്‍ ആണ് ഇന്നുള്ള മെത്രാന്മാരും വൈദികരും എന്ന് പറയുന്നത് കാലഘട്ടത്തി ന്‍റെ സവിശേഷതയാണ് . .ഇവര്‍ സഭയെ തെറ്റായി മനസ്സിലാക്കുന്നു. ലോകത്തില്‍ ക്രിസ്തു സഭ എങ്ങനെ സംഘാടനം ചെയ്തിരിക്കുന്നു എന്ന് നമുക്ക് നോക്കാം.സഭയില്‍ അല്‍മായരും വൈദിക ഗണവുമുണ്ട്.ദൈവ മക്കള്‍ എന്ന നിലയില്‍ അവര്‍ തുല്യ മഹത്വമുള്ളവര്‍ ആണ്..അപ്പോള്‍ നാം കല്‍ദായര്‍ അല്ല. ആണെന്ന് പറയുന്ന ,നമ്മെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മെത്രാന്മാരെ നാം ബഹിഷ്ക്കരിക്കണം. ..തുടരും
August 7, 2012 1:23 PM