Translate

Saturday, August 11, 2012

ക്രിസ്തീയസഭയ്ക്കും വഖഫ്‌ബോര്ഡ് വേണമെന്ന് നിര്ദേശം


ഭോപ്പാല്‍: ക്രിസ്ത്യന്‍പള്ളികളുടെ സ്വത്ത്‌വകകളും സ്ഥാപനങ്ങളും നോക്കിനടത്താന്‍ വഖഫ് പോലുള്ള ബോര്‍ഡ് വേണമെന്ന് മധ്യപ്രദേശിലെ സമുദായ പ്രതിനിധികള്‍ നിര്‍ദേശിച്ചു. ശുപാര്‍ശ രേഖാമൂലം സമര്‍പ്പിക്കാന്‍ മധ്യപ്രദേശിലെ സഭാധികാരികള്‍ ഇവരോട് ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ചില ക്രിസ്ത്യന്‍ സമുദായ പ്രതിനിധികള്‍ സമീപിച്ചതായി ഭോപ്പാല്‍ രൂപതാ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ വ്യക്തമാക്കി. നിര്‍ദേശം രേഖാമൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് ന്യൂനപക്ഷകമ്മീഷന്‍ അംഗം ആനന്ദ് ബര്‍ണാഡാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഈ വിഷയം ചര്‍ച്ചചെയ്യുകയാണെന്നും അന്തിമ തീരുമാനമായ ശേഷം സര്‍ക്കാറിന്റെ അംഗീകാരത്തിനായി നല്‍കുമെന്നും ബര്‍ണാഡ് പറഞ്ഞു.

ഇപ്പോള്‍ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ചില പള്ളികള്‍ ഈ നടത്തിപ്പിന് കീഴിലല്ല - ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ഏതായാലും വഖഫ്‌ബോര്‍ഡുണ്ടായാലും സഭയുടെ മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് നിയന്ത്രിക്കില്ല - അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment