Translate

Monday, August 13, 2012

മെത്രാന്‍ കമ്മീഷനും അല്‍മായരും

Author: George Katticaren
2009 ആഗസ്റ്റ് മാസം 13,14,15 തിയതിളില്‍ കാക്കനാടുള്ള മൌണ്ട് തോമസില്‍ സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ അന്തര്‍ദേശിയ അല്‍മായ സമ്മേളനം വിളിച്ചു കുട്ടിയപ്പോള്‍ സീറോ മലബാര്‍ സഭയിലെ അല്‍മായരെ സംബന്ധിച്ചിടത്തോളം പുതിയൊരു തുടക്കമാണെന്നു ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നും സാമുഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്തു. സോള്‍ ആന്‍ഡ് വിഷനും ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. നിര്‍ഭാഗ്യവശാല്‍ അതൊരു പ്രഹസനമായിരുന്നുവെന്നും ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും തിരിച്ചറിയാന്‍ സേേമ്മളനത്തില്‍പങ്കെടുത്ത സാമുഹ്യ-മനുഷ്യാഅവകാശ പ്രവര്‍ത്തകര്‍ക്കു അധികം സമയം വേണ്ടി വന്നില്ലാ. 2009സെപ്റ്റബര്‍  സോള്‍ ആന്‍ഡ് വിഷന്‍ ലക്കത്തില്‍ ഇതെ സംബന്ധിച്ചു സൂചനയും നല്‍കിയിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അമ്പതു വര്‍ഷങ്ങള്‍ കടന്നുപോയി. ലെയിറ്റിയെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സലിന്റെ നിര്‍ദ്ദേശങ്ങളല്ല 2009-ലെ അന്തര്‍ദേശിയ അല്‍മായ സമ്മേളനം പരിഗണിച്ചത്. കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന അല്മായ പങ്കാളിത്തം അവഗണിച്ചു ജനങ്ങളെ വിഢഢികളാക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്ന നിഷ്ഠൂരനയമാണ് സഭാധികാരികള്‍   കൈക്കൊണ്ടത്. ഇത് ക്രിസ്തീയമല്ലയെന്ന മുറവിളി ഇന്ന് പല കോണില്‍ നിന്നും കേള്‍ക്കുന്നത് സ്വഭാവികമാണ്.
2009 അന്തര്‍ദേശിയ സീറോ മലബാര്‍ സമ്മേളനത്തിന്റെ രഹസ്യ അജണ്ട മൂന്നു മെത്രാമാരും ഒരു അല്‍മായ അഭിഭാഷകനും ചേര്‍ന്നു ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളെ പ്രതിനിധിക്കരിക്കാന്‍ ഒരു നാലംഗ കമ്മീഷന്‍ ഉണ്ടാക്കുക, , അതിനു അല്‍മായകമ്മീഷന്‍ എന്നു നാമകരണം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു. എവിടെ കേട്ടിടുണ്ട്, മൂന്നുമെത്രാമാരാണ് സീറോ മലബാര്‍ അല്‍മായരെ പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റി. ഇത് തികച്ചും പരിഹാസ്യവും വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാനതത്ത്വത്തിനു വിരുദ്ധവുമാണ്.
സീറോ മലബാര്‍ സഭയിലെ തിരിഞ്ഞെടുക്കപ്പെട്ട അല്‍മായര്‍ക്ക് പ്രാതിനിധ്യം കൊടുക്കാതെ മെത്രാമാര്‍തന്നെ അല്‍മായരായി ചമയുന്നത് ഒരു പരിഷ്കൃത സമുദായത്തില്‍, പ്രത്യേകിച്ചു ക്രിസ്തിയ വിശ്വാസമനുസരിച്ചു തികച്ചും വഞ്ചനയും ചുഷണവുമല്ലെ?  ചുരുക്കത്തില്‍ സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ എന്നത് അല്‍മായ പ്രാതിനിധ്യമില്ലാത്ത മെത്രാന്‍ കമ്മീഷനാണ്.   ഇതെ സംബന്ധിച്ചു  ദെവശാസ്ത്രജ്ഞമാര്‍ക്ക് മറ്റൊരു   അഭിപ്രായ
മാണുള്ളതെങ്കില്‍, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സോള്‍ ആന്‍ഡ് വിഷന്റെ പേജുകളിലേക്ക് സ്വാഗതം.
ഈ മൂന്നു മെത്രാമാര്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമം യഥാര്‍ത്ഥ്യത്തില്‍് മെത്രാന്‍ വോയ്‌സ് ആണ്. പക്ഷെ അതിനുപേരിട്ടിരിക്കുന്നതോ ലെയിറ്റി വോയ്‌സെന്നാണ്. ഇത് അസത്യവും വഞ്ചനയുമല്ലേ?  അല്‍മായരുടെ സംരംഭങ്ങള്ക്കല്ലെ അല്‍മായയുടെ ശബ്ദമെന്നു അവകാശപ്പെടുവാന്‍ സാധിക്കുകയുള്ളു.
സീറോമലബാര്‍ സഭയിലെ സഭാധികാരികളുടെ ഈ വിധത്തിലുള്ള ദുര്‍നടപ്പു കണ്ടിട്ട്   സത്യം പറയാന്‍ പഠിപ്പിച്ച യേശുവും സ്വര്‍ഗ്ഗവും നാണിക്കുന്നു എന്നു പറഞ്ഞാല്‍ അതാണ് പരമാര്‍ത്ഥം.
സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ എന്നുപറയുന്ന ഈ മെത്രാന്‍ കമ്മീഷന്‍ സഭയില്‍ അല്മായരുടെ നില മെച്ചപ്പെടുത്തുവാന്‍ എന്തുചെയ്തു എന്നു ചോദിച്ചാല്‍ സഭയുടെ പേരു തുടങ്ങുന്നതുപോലെ സീറോയാണ്. അല്‍മായര്‍ അന്നും ഇന്നും സഭാനടത്തിപ്പില്‍ യാതൊരുവിധ പങ്കാളിത്തമില്ലാത്ത രണ്ടാം
ക്ലാസ് ജനവിഭാഗമാണ്.
പാവപ്പെട്ടവരുടെ സമുദ്ധരണത്തിനുവേണ്ടി സീറോമലബാര്‍ വിശ്വാസികളില്‍ നിന്നും ഫണ്ടുകള്  ‍ സമാഹരിക്കുകയും സുതാര്യത ഇല്ലാത്ത ബിസിനസ് പ്രൊജക്റ്റ്കളില്‍ അവ നിക്ഷേപിക്കുകയും കോടികണക്കിനു ലാഭമുാക്കുന്ന പദ്ധതികളുടെ നടത്തിപ്പുകരായിട്ടു മാറിയിരിക്കുകയാണ് ഈ കമ്മീഷന്‍ എന്ന് ജനങ്ങളുടെ ഇടയില്‍ സംസാരം. സൗകര്യത്തിനുവേണ്ടി കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലുമാണ് ഭൂമി ഇടപാടുകളില്‍ പണം നിക്ഷേപിക്കുന്നതെന്ന് പരസ്യമായ  രഹസ്യമാണ്. അല്‍മായ കമ്മീഷന്റെ പേരിലാണ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നൃവെങ്കിലും ഈമെത്രാന്‍ കമ്മീഷന് ആരോടും കണക്കു ബോധിപ്പിക്കേണ്ട  കാര്യമില്ല. ഇതര സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും സഭയുടെ സ്വത്താണെന്നുള്ള അവകാശവാദവുമായി ആരും വരുകയുമില്ല. അതെല്ലാം വളരെയേറെ ചിലവുള്ള കാര്യമാണല്ലോ?
ഉദാഹരണത്തിനു മഹാരാഷ്ട്രയില്‍ Waste Land Development എന്ന പേരില്‍ നിസാരവിലക്കു വാങ്ങിയ ആയിരം ഏക്കറോളം ഭൂമി പതിന്‍മടങ്ങ്‌വിലക്ക് സ്വകാര്യവ്യക്തികള്‍ക്ക് വില്ക്കുന്ന കഥകളാണ് കേള്‍ക്കുന്നത്. ഫാരീസുമായിട്ടുള്ള ``അവിശുദ്ധ കൂട്ടുകച്ചവടത്തില്‍'' ചുക്കാന്‍ പിടിച്ച കാഞ്ഞിരപ്പള്ളി മെത്രാനാണ് ഈ അല്‍മായ കമ്മീഷന്റെയും ചെയര്‍മാന്‍. മഹാരാഷ്ട്രയില്‍ ഈ സ്ഥലത്ത് ഇപ്പോള്‍ ഒരു മുസ്‌ലീം കോളനിയാണ് പടുത്തുയര്‍ത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.  ഇതുകൊണ്ട്  സീറോമലബാര്‍ സഭയിലെ പാവപ്പെട്ടവരായ അല്മായര്‍ക്ക് , സഭാംഗങ്ങള്‍ക്ക് എന്തു നേട്ടമാണ് ഉണ്ടായിട്ടുള്ളത്?
മഹാരാഷ്ട്ര പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വടക്കെമുറിയുടെ അപകടമരണം ഇരട്ടി ദു:ഖത്തോടെയാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. സുതാര്യത ഇല്ലാത്ത ഇടപാടുകള്‍ ആയതുകൊണ്ട് അഡ്വാന്‍സു പണം കൊടുത്ത കേരളത്തിലെ പല അപേക്ഷകരും നിരാശയോടെ തെക്കു വടക്കു ഓടി നടക്കുന്നു.   ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടികാണിച്ചു കാഞ്ഞിരപ്പളി മെത്രാന്‍ കൈ മലര്‍ത്തുന്നു എന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഇതാണോ സീറോ മലബാര്‍ അല്‍മായ കമ്മീഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍?

USA-യിലെ syromalabarvoice.blogspot.com എന്നബ്ലോഗില്‍ വന്ന വാര്‍ത്ത അതേപടി ഞങ്ങളിവിടെ പ്രസിദ്ധീകരിക്കുന്നു.
``സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ മൂന്നുമെത്രാമാരാണ്. ഈ കമ്മീഷന്റെ സെക്രട്ടറി മാത്രം ഒരു അല്‍മായന്‍. കോടതികളുടെ വരാന്തപോലും കണ്ടിട്ടില്ലാത്ത അഡ്വക്കേറ്റാണ് ഈ കഥാപുരുഷന്‍. സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ അംഗങ്ങള്‍ ചുരുക്കത്തില്‍ മൂന്നുമെത്രാമാരും ഒരു കേസില്ലാ വക്കീലും. ഈ അല്‍മായ കമ്മീഷനില്‍ വേറെ അംഗങ്ങിളല്ല അല്‍മായരില്ല. 
ഇതിന്റെ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്റെ നേതൃത്തതില്‍ ദീപക തുടങ്ങി മഹാരാഷ്ട്രയിലെ ആയിരം ഏക്കര്‍, ടാന്‍സാനിയായില്‍ 26000 ഹെക്ടര്‍ ഭൂമി ഇടപാടുകള്‍ നടത്തി കോടികളുടെ ലാഭമുാക്കിയ മഫിയസംഘമാണ്. ഫാരിസുമായിട്ടാണ് കൂട്ടുകച്ചവടം. ഇപ്പോള്‍ മൊസാബിക്കില്‍ ഭൂമി ഇടപാടുകള്‍ നടത്തികൊണ്ടിരിക്കുന്നു. സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ കറക്കുകമ്പനികളില്‍ ഒന്നാണ്. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്‍ സീറോമലബാര്‍ മഫിയസംഘത്തിന്റെ നേതാവും.'' (റിപ്പോര്‍ട്ട്: സീറോമലബാര്‍ വോയ്‌സ്)

സീറോമലബാര്‍ വോയ്‌സ് തുടരുന്നു:
``ലോകത്തിന്റെ എല്ലാകോണിലും പോയി സുവിശേഷം പ്രസംഗിക്കുകയെന്ന് യേശു പറഞ്ഞു. പക്ഷെ കാഞ്ഞിരപള്ളി രൂപതാഅദ്ധ്യക്ഷന്‍ മാര്‍ അറക്കന്‍ പറയുന്നത് ലോകത്തിന്റെ എല്ലാ കോണിലും പോയി റബറു നടുക''. അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം കാളകെട്ടി കോണ്‍വെന്റിലെ ഒരുബാച്ചു കന്യാസ്ത്രീകള്‍ ടാന്‍സാനിയായില്‍ എത്തി റബര്‍കൃഷിയും പാല്‍ ശേഖരണവും ആരംഭിച്ചൃ. അനുസരണകേടിനുള്ള ശിക്ഷ ഭയന്ന് കാളകെട്ടിയിലെ കന്യാസ്ത്രീകള്‍ ടാന്‍സാനിയായിലെ അല്‍മായകമ്മീഷന്റെ 26000 ഹെകടര്‍ ഏക്കറോളം വരുന്ന ഭൂമിയില്‍ കോണ്‍വെന്റ്സ്ഥാപിക്കുവാന്‍ നിര്‍ബന്ധിതരായി.'' (റിപ്പോര്‍ട്ട് : സീറോ മലബാര്‍ വോയ്‌സ്)
കേരളത്തിലെ അല്മായശബദം ബ്ലോഗ് എഴുതുന്നു::
 ``അറക്കല്‍ പിതാവ് സാന്ദര്‍ഭികമായി നിരവധി ആരോപണങ്ങളുടെ നിഴലിലാണ്. ....... NIA അന്വേഷണവും അങ്ങേരുടെ പെരിലുണ്ടെന്നു
കേള്‍ക്കുന്നു. ഇവിടെ പ്രശ്‌നം പൊതുജനത്തിന് കിട്ടിയ സന്ദേശമാണ്. ..... അദ്ദേഹം യാത്ര ചെയ്ത കാറ് ഇയ്യിടെ പോലീസ് പരിശോധിച്ചെന്നും, പിതാവാണെന്നു പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന പോലീസുകാരനെ പിറ്റേ ദിവസം സ്ഥലം മാറ്റിയെന്നും പറഞ്ഞു കേട്ടു. ദശാംശത്തിന്റെ ബുദ്ധിയും അങ്ങേരുടെതാണെന്നു കേള്‍ക്കുന്നു.'' (റിപ്പോ ര്‍ട്ട്: almayasabdam.blogspot.com)

സീറോമലബാര്‍ അല്‍മായകമ്മീഷന്‍ എന്നു പറയുന്ന മെത്രാന്‍ കമ്മീഷന്റെ ചരിത്രം അമേരിക്കയിലും യൂറോപ്പിലും കുപ്രസിദ്ധമാണ്. പ്രത്യേകിച്ചു ഈ കമ്മീഷന്‍ ചെയര്‍മാന്‍ നടത്തിയ ``വി. ദീപിക.കച്ചവട'' ത്തിന്റെ കഥകള്‍ യൂറോപ്പിലെ മലയാളികള്‍ വളരെ വേദനയോടെയാണ് അയവിറക്കുന്നത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി കത്തോലിക്കാകുടംബങ്ങളില്‍ നിന്നും ഓഹരികള്‍ പിരിച്ചു. അതിനു ശേഷം ദീപിക വിറ്റ ചതിയില്‍ നിരാശാരായ ചിലരെ ആ ത്മഹത്യശ്രമങ്ങളുടെ വക്കത്തുപോലും എത്തിച്ചിട്ടുണ്ട്.
അതേ ടീം തന്നെ `` അല്‍മായ കമ്മീഷന്‍'' എന്ന പുതിയ ബാനറിലാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്യുന്നത്. കമ്മീഷന്‍ സെക്രട്ടറി സെപ്റ്റബര്‍ നാലും അഞ്ചും തിയതികളില്‍ കോളോണില്‍ എത്തി ``സീറോമലബാര്‍സഭയുടെ തനിമയും പാര്യമ്പര്യവും'', `` ആഗോള അല്മായ കൂട്ടായ്മകളുടെ പ്രസക്തി '' അന്തര്‍ദേശിയഅല്മായപ്രവര്‍ത്  തനങ്ങളും വെല്ലുവിളികളും'' എന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തുമെന്നു ഓഗസ് റ്റ് 2012 ലക്കം ലെയിറ്റി വോയ്‌സ് (Volume 3.no2) റിപ്പോര്‍ട്ടുചെയ്യുന്നു. 

          
കേരളത്തില്‍ മുപ്പതു ലക്ഷത്തോളം അല്‍മായര്‍ സഭയില്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി   മുറവിളി കൂട്ടൂമ്പോള്‍ അതു ശ്രദ്ധിക്കാതെ വിദേശത്തുകഴിയുന്ന സീറോമലബാര്‍ വിശ്വാസികളെ ഗുണദോഷിക്കുവാന്‍ ഈ മാന്യനെ പറഞ്ഞുവിടുന്നതിന്റെ അല്‍മായ കമ്മീഷന്റെ (മെത്രാന്‍ കമ്മീഷന്‍) ഔചിത്യം എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ആദ്യം കേരളത്തിലെ അല്മായരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലെ വേണ്ടത്.
പതിനായിരത്തോളംവരുന്ന ഒരു ചെറിയ കേരള കത്തോലിക്ക സമൂഹമാണ് ജര്‍മ്മനിയിലുള്ളത്. സീറോമലബാര്‍ പാര്യമ്പര്യമെന്ന് പറഞ്ഞ് വിഭാഗീയതയും വിഭജനവും മതസ്പര്‍ദ്ദയും ഉണ്ടാക്കുന്ന സംരംഭങ്ങളോട് ആര്‍ക്കും താല്പര്യമില്ല. പല നേതാക്കമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വൈദികര്‍ എന്നിവരുമായി ഞങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞ അഭിപ്രായപ്രകടനമാണിത്.
ജര്‍മ്മനിയില്‍ സീറോ മലബാര്‍ വികാരിയത്തോ അതു പോലെയുള്ള സംവിധാനങ്ങളോ ഇല്ല. ഇവിടെ വന്നിട്ടുള്ള വൈദികരും സന്യസ്തരും ലത്തീന്‍ രൂപതകളില്‍ സേവനം ചെയ്യുന്നവരും ലത്തീന്‍ വേതനം പറ്റുന്നവരുമാണ്. ജര്‍മ്മനിയിലെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിക്കരം കൊടുത്തു അവര്‍ താസിക്കുന്ന സ്ഥലത്തെ ഇടവകകളില്‍ പേരു രജിസ്റ്റര്‍ ചെയ്തു സുരക്ഷിതമായി ജീവിക്കുന്നവരാണ് . അവരുടെ അവകാശങ്ങള്‍ വിവേചനംകൂടാതെ പങ്കുപറ്റുകയും ചെയ്യുന്നു. സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ എന്നും പറഞ്ഞ് ഈ മെത്രാന്‍ കമ്മീഷന്‍ ഞങ്ങളുടെ സാമാധാനപരമായ അന്തരീക്ഷം അലങ്കോലപ്പെടുത്തരുത്.
 മാര്‍തോമാകുരിസ്സുകഥ പോര്‍ത്തുഗ്ഗീസുകാര്‍ ചമച്ചുണ്ടാക്കിയ
ഐതിഹ്യമാണ്. അത് ഉയര്‍ത്തിപിടിച്ച് ക്രൂശിതരൂപത്തെ വെല്ലുവിളിക്കാമെ
ന്നോ ജനങ്ങളുടെ ഇടയില്‍ ലത്തീന്‍ വിദ്വേഷം വളര്‍ത്താമെന്നോയെന്ന വ്യാമോഹം വെറും പാഴ് ശ്രമങ്ങളാണ്. കല്‍ദായവല്‍ക്കരണത്തിനു ജര്‍മ്മന്‍ സീറോമലബാര്‍ കത്തോലിക്കര്‍ എതിരാണ്. ഇത് ജനങ്ങളൃടെ വികാരമാണ്.
കേരളാ സഭാധികാരികളുടെ അന്യായമായ നിലപാടുകള്‍, അധികാര
ദുര്‍വിനിയോഗം എന്നിവക്കെതിരെ അമേരിക്ക, യൂറോപ്പ് തുടങ്ങി മറ്റുരാജ്യങ്ങളില്‍ പ്രതിഷേധം വളരുന്നു. ഈ പ്രവണതയ്ക്കു നേരെ കണ്ണടക്കുന്നത്് ബുദ്ധിമോശമായിരിക്കും.
ഓഗസ്റ്റ്‌ 2012 ലക്കം സോള്‍ ആന്‍ഡ്‌ വിഷനില്‍ പ്രസീധികരിച്ച പത്രാധിപിക ലേഖനം.
അഭിപ്രായങ്ങള്‍ സോള്‍ ആന്‍ഡ്‌ വിഷനിലും പ്രസീധികരിക്കുന്നു.

14 comments:

  1. ചെങ്ങളം ദൈവദാസന്‍

    ഒരുപോലീസുകാരന്‍ കാഞ്ഞിരപ്പള്ളി പിതാവിന്റെ കാറു പരിശോധിച്ചു. അതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കൊടുപ്പിക്കുക എന്നത് സീറോമലബാര്‍സഭാധികാരികളുടെ കാട്ടാളഭരണത്തിന്റെ മാതൃകയല്ലേ? ജനങ്ങളെ ഭയപ്പെടുത്തി സീറോമലബാര്‍ സഭയെ നശിപ്പിക്കുന്നത് ഈ മ്രെത്രാമാരാണ്.
    ഇന്‍ഡ്യയില്‍ നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ നടത്തുന്ന വ്യക്തികളുട കൂട്ടത്തില്‍
    ഈ മെത്രാനും ഉള്‍പ്പെട്ടതായി ഇന്‍ഡ്യാ വിഷന്‍ ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു.
    സീറോ മലബാര്‍ സഭയെ വെറുമൊരുവ്യവസായസ്ഥാപനമാക്കാനാണ് ഈ മെത്രാന്റെ പുറപ്പാട്.

    ReplyDelete
    Replies
    1. കാഞ്ഞിരപ്പള്ളി മെത്രാന്‍ യേശുവിനേക്കാളും വലിയവനാണോ? അദ്ദേഹം വരുമ്പോള്‍ പോലീസുള്‍പ്പടെ എല്ലാവരും വഴിമാറി കൊടുക്കണമെന്നു സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ടോ? ഈ മന്ദബുദ്ധിക്ക് ഇതൊന്നും അറിയില്ല. ഇല്ലങ്കില്‍ ഈ മെത്രാന്‍ ഒരു പാവപ്പെട്ടന്റെ കഞ്ഞിയില്‍ കല്ലുവാരി ഇട്ടുയെന്നു പറയാം.

      Delete
  2. കാര്യം നിസ്സാരം, ചിക്കാഗോയിലെ കത്തോലിക്കര്‍ ആഗ്രഹിച്ചു.... അവിടെ ഒരു നല്ല പള്ളി....എല്ലാവര്ക്കും കണ്ടുമുട്ടാനും സഭാവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള ഒരിടം... ഇടം ഉണ്ടായി... പക്ഷെ നടപ്പായത്.. മെത്രാന്റെ ഹിതം... സംഗതി കൊള്ളാം... ഒരു തിരശ്ശിലയില്‍ തുടങ്ങിയ പ്രതിക്ഷേധം സിറോ മലബാര്‍ വോയിസ്‌ ലൂടെ ഇന്ന് ലോകം മുഴുവന്‍ കേള്‍ക്കുന്നു.....33 ലക്ഷം പേര്‍ ഈ blog ഇതിനോടകം വായിച്ചു കഴിഞ്ഞു. ഇതിന്റെ പ്രത്യാഘാതം എന്ന് പറയാം യുറോപ്പില്‍ ഇന്നും സിറോ മലബാര്‍ മെത്രാന്മാര്‍ക്ക് തല വെക്കാന്‍ ആരും ഇടം കൊടുത്തിട്ടില്ല. അമേരിക്കയില്‍ സഭാധികാരികള്‍ നല്ലത് ചെയ്താലും ചിത്ത ചെയ്താലും അടിമുടി ആരോപണങ്ങളില്‍ കുളിപ്പിക്കപ്പെടുന്നു.
    പിറകെ തുടങ്ങിയ അല്മായാ ശബ്ദം ആധികാരികമായി ഓരോന്നും ചോദ്യം ചെയ്തു തുടങ്ങി. വിവരമുള്ളവര്‍ പറഞ്ഞു, സൂചി കൊണ്ടെടുക്കേണ്ടത് എടുക്കാന്‍ തൂമ്പാ ആവശ്യമായി വരരുത് എന്ന്. ഇന്ന് തൂമ്പ കൊണ്ടും എടുക്കാനാവാത്ത അത്ര മാലിന്യം അന്തരിക്ഷത്തില്‍ നിറഞ്ഞു കഴിഞ്ഞു. പിതാക്കന്മാര്‍ക്കു നോവുന്നതായിരുന്നെങ്കില്‍ അവര്‍ അത് പരിഹരിച്ചേനെ ... അവര്‍ ഇപ്പോഴും കരുതിയിരിക്കുന്നത് 'ആരാന്റെ തടി തേവരുടെ ആന... പിടിയെടാ പിടി' യെന്നു തന്നെയാണെന്ന് തോന്നുന്നു. അവരുടെ മാതാപിതാക്കന്മാര്‍ കാശ് മുടക്കിയതല്ലാത്തതുകൊണ്ട് തന്നെയാണ് ഈ മനോഭാവവും...
    അല്‍പ്പം വിവരം ബാക്കിയുണ്ടെങ്കില്‍ പിതാക്കാന്‍മാരെ കേള്‍ക്കുവിന്‍ - എന്ത് ചെയ്യാനും ഏറ്റവും നല്ല സമയം 'ഇപ്പോള്‍' ആണ്.

    ReplyDelete
    Replies
    1. ശരിയാണ്, അഭിവന്ദ്യ ചേട്ടന്മാര്‍ തങ്ങളുടെ കസവുടുപ്പുകള്‍ ഊരിക്കളഞ്ഞ്, സ്വര്‍ണ്ണാഭരണങ്ങള്‍ അഴിച്ചു വച്ച്, കൂരിയാകളിലെ റവ. ഡോ. അലസന്മാരെയും കൂട്ടി, ഒരു കുട്ടിനിക്കറോ കുറിമുണ്ടോ ഉടുത്ത് ഇപ്പോള്‍ ഇറങ്ങിവന്നാല്‍ ഞങ്ങളും കൂടെ ക്കൂടാം. നമുക്കൊരുമിച്ചു, അതാതു രൂപതകളിലെ വഴികളില്‍ കൂടെ നടന്ന് പ്ലാസ്റ്റിക് കഷണങ്ങള്‍ വാരിക്കൂട്ടി റീസൈക്ലിംഗിന് കൊടുക്കാം. പുഴകളും തോടുകളും വൃത്തിയാക്കാന്‍ ശ്രമിക്കാം. എല്ലാ വീടുകള്‍ക്കും മാലിന്യം കുഴിച്ചിടാന്‍ ഒരു സ്ഥലമൊരുക്കിക്കൊടുക്കാം. ഇത്രയും ആദ്യം. അത് കഴിഞ്ഞു ചെയ്യാനുള്ള പണികള്‍ ഇഷ്ടം പോലെയുണ്ട്. (വഴിമുടക്കുന്ന കുരിശുപള്ളികള്‍ എല്ലാം തട്ടിക്കലഞ്ഞിട്ട് അവിടെയെല്ലാം ഓരോ കൊച്ചു വായനാമുറികള്‍ ഉണ്ടാക്കുക തുടങ്ങിയവ). അരമനയില്‍ സൂക്ഷിച്ചിരിക്കുന്ന വൈന്‍ കുപ്പികളില്‍ കുറേ എടുത്തോളൂ. ഉച്ചക്ക് കഞ്ഞിയും പയറും കഴിച്ച് കഴിഞ്ഞു, എല്ലാര്‍ക്കും കുറേശെ അകത്താക്കാം. നല്ല തൂമ്പാപ്പണി ചെയ്യാന്‍ അല്പം വീര്യം നല്ലതാണ്. മേദസ് തന്നെ ഉരുകും. അല്‍മായരുടെ തെറി തനിയെ അടങ്ങും. ചുമ്മായിരുന്നു ബോറടിച്ച് ഇടയ്ക്കിടയ്ക്ക് റോമായ്ക്കും അമേരിക്കക്കുമൊന്നും പറന്നു മടുക്കേണ്ടതില്ല. ഓ! എന്ത് രസമായിരിക്കും പിന്നെ സഭാജീവിതം.ഒരു മിഷനറി പ്രവര്‍ത്തനവും ഇല്ലാതെ ആള്‍ക്കാര്‍ നമ്മുടെ കൂടെ കൂടും. ഇറങ്ങി വാ ചേട്ടന്മാരേ.

      Delete
  3. ചെങ്ങളം ദൈവദാസന്‍

    കാഞ്ഞിരപ്പള്ളി മെത്രാന്‍ സീറോമലബാര്‍ സഭ സിനഡിന്റെ ധനകാര്യമന്ത്രികൂടിയാണ്. അല്‍മായ കമ്മീഷന്‍ എന്ന പേരില്‍ സഭയുടെ സ്വത്തൃക്കള്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും കടത്തുന്നു. സീറോമലബാര്‍ സഭയില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ പൊങ്ങിവന്നിട്ട് മറ്റു പിതാക്കന്മാര്‍ മൗനം പാലിക്കുന്നതിന്റെ രഹസ്യമെന്താണ്? ദൈവ മഹത്വത്തിന്റെപേരില്‍ നടത്തുന്ന ഈ കൂട്ടകവര്‍ച്ചയില്‍ അവരുടെ വിഹിതം ലഭിക്കുന്നു എന്നു വേണം സംശയിക്കുവാന്‍.

    ReplyDelete
    Replies
    1. ഒരു മെത്രനായാല്‍ മാത്രം മതി - നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍. .

      Delete
  4. ജെര്‍മ്മനിയില്‍ താമസിക്കുന്ന സീറോമലബാര്‍ കത്തോലിക്കര്‍ ഇവിടത്തെ നിയമഅനുസരിച്ചു പള്ളിക്കരം കൊടുത്തു ജീവിക്കുന്നവരാണ്. സീറോമലബാര്‍ വികാരിയത്ത് ഇല്ലാത്തിടത്തോളംകാലം അവര്‍ ഒരുപ്രത്യേക അധികാര പരിധിയിലാണ്. അതിനെ മറികടന്ന് സീറോമലബാര്‍ അല്‍മായ കമ്മീഷനോ അതിന്റെ ഭാരവാഹികളോ ഇവിടെ വന്നു കുത്തിത്തിരിപ്പു ഉണ്ടാക്കാന്‍
    ശ്രമിക്കുന്നത് സ്വാഗതാര്‍ഹമല്ല. സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ യാതൊരുവിധത്തിലും പ്രവാസി സീറോ മലബാര്‍ വിശ്വാസികളെ പ്രതിനിധീകരിക്കുന്നില്ല. ഈ കമ്മീഷന്റെ ഇപ്പോഴത്തെ ശ്രമം സഭയില്‍ വലിയൊരു സംവാദത്തിനു തുടക്കം കുറിക്കും.

    ജെര്‍മ്മനിയിലെ സീറോമലബാര്‍ വിശ്വാസി.

    ReplyDelete
  5. ചെങ്ങളം ദൈവദാസന്‍

    കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ ജോലിചെയ്യാന്‍ വന്ന കന്യാസ്ത്രീകളെ ടാന്‍സാനിയായിലെ റബര്‍തോട്ടത്തില്‍ പറഞ്ഞുവിട്ടു കാഞ്ഞിരപ്പളി മെത്രാന്‍ അടിമജോലിചെയ്യിപ്പിക്കുന്നു. അവരുടെ വേതനമോ? ഇതെല്ലാം ആരോടു പറയാന്‍?

    ``നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന്‍ നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു (യാക്കോബ് 5:4-6)'' .

    ReplyDelete
    Replies
    1. കര്‍ത്താവിന്റെ മുന്തിരിതോപ്പുകളെല്ലാം നശിപ്പിച്ച് ലോകംമുഴുവന്‍ സീറോമലബാര്‍ബ്രാന്‍ഡ് റബര്‍ ഷീറ്റുകള്‍ ഉണ്ടാക്കാനാണ് കാഞ്ഞിരപ്പള്ളി മാത്തച്ചന്‍ മുതലാളിയുടെ പദ്ധതിയെങ്കില്‍ അതു ജെര്‍മ്മനിയില്‍ വിജയിക്കുകയില്ല. കാരണം റബറിനു പററിയ കാലാവസ്ഥയല്ലാ ഇവിടെയുള്ളത്. വിത്തും മുതലും വണ്ടി
      ക്കൂലിയും എല്ലാം നഷ്ടത്തില്‍!

      അനുഭവസ്ത്ഥന്‍

      Delete
  6. സീറോമലബാര്‍ സഭാധികാരികളുടെ വക്രബൂദ്ധി!


    ചെങ്ങളം ദൈവദാസന്‍

    ഒരു കേസില്ലാവക്കീല്‍ അല്‍മായനെവച്ചു സീറോമലബാര്‍ സഭയിലെ എല്ലാ അല്‍മായരെയും അടക്കിഭരിക്കാമെന്നോ? അല്മായര്‍ മന്ദബുദ്ധികളാണെന്നുള്ള
    മെത്രാമാരുടെ കണക്കുകൂട്ടല്‍ തെറ്റിപോയി.

    അമേരിക്കന്‍ പ്രവാസികത്തോലിക്കര്‍ നയിക്കുന്ന ``കുരിശുയുദ്ധം'' "അറ്റ്‌ലാന്‍ന്റാ കണ്‍വഷന്‍റെ '' ദയനീയ പരാജയം എന്നി വയില്‍ ‍ നിന്നും പാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ലങ്കില്‍ ഈ മെത്രാന്മാര്‍ തന്നെ സീറോമലബാര്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തകയാണ്, കുഴി തോണ്ടുകയാണ്.

    മെത്രാമാര്‍ പറയുന്നത് വേദവാക്യമായി അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് പണ്ട്!


    ഇന്നവര്‍ പറയുന്ന വാക്യങ്ങളില്‍ സത്യമോ, നീതിയോ ഇല്ല. നുണയുടെ അംശം
    ആപത്കരമായ നിലയല്‍ എത്തികഴിഞ്ഞു. ആത്മിയത തൊട്ടുതീണ്ടാനില്ല.
    സഭയെ പണസമ്പാദനത്തിലുള്ള ഉപാധിയാക്കി മാറ്റിയിരിക്കുന്നു . ജനങ്ങള്‍ ഇതു മനസ്സിലാക്കുന്നു.

    പാവപ്പെട്ടവനെ സഹായിക്കുവാന്‍ ആയിരം ഡോളറു ഒരു മെത്രാനെ ഏല്‍പ്പിക്കുന്നതില്‍ ഭേദം വെറും നൂറുഡോളര്‍ ഒരു പാവപ്പെട്ടവന്റെ കയ്യില്‍ നേരിട്ടു കൊടുക്കുന്നതാണ് പുണ്യമെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതാണ് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കുറുക്കുവഴി.


    പവ്വത്തില്‍ പിതാവിനെ മേജര്‍ ആര്‍ച്ചുബിഷപ്പ് ആക്കുവാന്‍ റോം വൈമന്യസം കാണിച്ചു എന്ന കാരണത്താല്‍ റോമിനെ തന്നെ വെല്ലു വിളിച്ചു പുതിയസഭ സ്ഥാപിച്ചുകളയാമെന്ന അദ്ദേഹത്തിന്‍റെ വ്യാമോഹം സഭയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്, ഇന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്!

    മാര്‍തോമകുരിശ്ശെന്ന കെട്ടുകഥ, കല്‍ദായവാദം, ലിറ്റര്‍ജി പരിഷ്ക്കരണം, അള്‍ത്താരശിലകൊണ്ട് യേശുവിന്‍റെ ബലിപീഠം മറയ്ക്കുക, ലത്തീന്‍ വിദ്വേഷം വളര്‍ത്തുക ഇതെല്ലാം പ്രവാസി കത്തോലിക്കര്‍ക്ക് ദഹിക്കുന്ന കാര്യമാണോ? ഇതിന്റെ ഭാഗമായാണ് ബിഷപ്‌ അങ്ങാടിയത്ത് അമേരിക്കയില്‍ മാര്‍തോമകുരിശ്ശു അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഉയര്‍ത്തെഴുനേല്‍ക്കുന്ന സമൂഹം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. കഴമ്പില്ലാത്ത കെട്ടുകഥകള്‍ വിശ്വസിക്കാന്‍ കഴിയാത്ത നല്ലൊരു സമൂഹം അവിടെയുണ്ട്. ക്രിസ്തിയവിശ്വാസത്തെ ചോദ്യംചെയ്യുന്ന ബിഷപ്‌ അങ്ങാടിയത്തിന്‍റെ നടപടികള്‍ക്കെതിരെ അമേരിക്കന്‍ ബിഷപ്പ്‌കോണ്‍ഫറന്‍സിനും കേരളത്തിലെ മെത്രാന്മാര്‍ക്കും അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ മെമ്മോറാന്‍ഡം നല്‍കിയതായി അറിയുന്നു. ഈ 20 നു തുടങ്ങാനിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ ബിഷപ്പ് മാരുടെ സിനഡ് നു മുന്നോടിയായി അയച്ചിരിക്കുന്ന പ്രസ്തുത മെമ്മോറാന്‍ഡം സിനഡ് ല്‍ വന്‍ തരംഗം തന്നെ സൃഷ്ടിക്കും എന്നാണു പ്രതീക്ഷ.

    സീറോമലബാര്‍ അല്‍മായകമ്മീഷന്‍ ഒരു കച്ചവടപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനം ജര്‍മ്മനിയിലെ പ്രവാസി കത്തോലിക്കരുടെ ഇടയില്‍ അനധികൃതമായി കൈ കടത്തുന്നുണ്ട് എന്ന് ആനുകാലിക സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. അല്‍മായ കമ്മീഷന്‍ എന്ന ഓമനപ്പേരിനു പിറകില്‍ കല്‍ദായ തീവ്രവാദികളുടെ കറുത്ത കരങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നു ജര്‍മന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മനസ്സിലാക്കണം. അത്മീയ കാര്യങ്ങള്‍ വീഴ്ചയില്ലാതെ ലഭ്യമാകുന്ന ഒരു സമൂഹമാണ് ജെര്‍മനിയിലെത്. സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ജര്‍മന്‍കാരുടെ പോക്കറ്റടിക്കാനും അവരെ തമ്മിലടിപ്പിക്കാനും സഭാധികാരികള്‍ മുതിര്‍ന്നാല്‍ പരാതികള്‍ ജര്‍മ്മന്‍ബിഷപ്പ് കോണ്‍ഫറന്‍സിനും റോമിലും എത്തുമെന്നു ഉറപ്പാണ്.

    ReplyDelete
  7. ദീപികയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ലോകംമുഴുവന്‍ ഓടിനടന്നു കോടികളുടെ സംഭാവനകള്‍ പിരിച്ചു. അതിനുശേഷം ഫാരിസുമായിട്ടുള്ള പരസ്പരധാരണയില്‍ നടത്തിയ``വി.കച്ചവടത്തില്‍'' അടിച്ചു മാറ്റിയ കണക്കില്ലാത്ത വേറെ കോടികള്‍.
    അതേ ടീം തന്നെ ആണ് ഇന്ന് ``സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍'' എന്ന ഓമനപേരില്‍ അറിയുന്നത്.

    ഇവര്‍ അന്യ സംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും രഹസ്യഭൂമിഇടപാടുകള്‍ നടത്തുന്നു.

    ഈ കമ്മീഷന്‍ സുതാര്യത ഇല്ലാത്ത വ്യവസായസ്ഥാപനമായതുകൊ് പലരും കമ്പളിക്കപ്പെട്ടു.

    പ്രാവാസി കത്തോലിക്കരുടെ അഡ്രസുകള്‍ ശേഖരിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും അടുത്തദിവസങ്ങളില്‍ ലോകപര്യത്തിടത്തിനു ഇറങ്ങിതിരിക്കുന്നു. വഞ്ചിതാരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക!

    ReplyDelete
  8. ``സീറോ മലബാര്‍ യൂത്ത് അപ്പസ്‌തോലേറ്റ് മൈഗ്രന്റ് യൂത്ത്‌ഫോം പ്രകാശനം ചെയ്തു

    കൊച്ചി: സീറോ മലബാര്‍ സഭ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ പ്രവാസി യുവജന ഏകോപനത്തിനായി തയാറാക്കിയ മൈഗ്രന്റ് യൂത്ത് വിവര ശേഖരണ ഫോറം പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറികിടക്കുന്ന അനേകലക്ഷം യുവജനങ്ങളെ സഭയോടു ചേര്‍ത്തു നിര്‍ത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പുതിയ ശുശ്രൂഷ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആദ്യ ഫോം ഏറ്റുവാങ്ങി. യുവജനശുശ്രൂഷയില്‍ സഭയ്ക്കുള്ള താല്പര്യമാണു പദ്ധതിയിലൂടെ വ്യക്തമാകുമെന്നു അദ്ദേഹം പറഞ്ഞു. ...........

    സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലൂടെയും പ്രവാസികളായ യുവജനങ്ങള്‍ക്കു നല്‍കുന്ന വിവരശേഖരണ ഫോമിന്റെ വിതരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ അറിയിച്ചു.........

    (റിപ്പോര്‍ട്ടു:ദീപിക 19.07.2012)''

    ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ സുതാര്യത ഇല്ലാത്ത രഹസ്യ ഇടപാടുകളാണ് അല്‍മായകമ്മീഷന്‍ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും നടത്തി കൊണ്ടിരിക്കുന്നത്. പ്രവാസികത്തോലിക്കരുടെ ഡാറ്റ ശേഖരിക്കുവാനും ദുര്‍വിനിയോഗിക്കുവാനും ഈ കമ്മീഷനോ ഈ മെത്രാനോ അധികാരമില്ല. ദീപിക ചതിയില്‍പ്പെട്ടതുപോലെ പ്രവാസികത്തോലിക്കര്‍ അവരുടെ വിവരങ്ങള്‍ പ്രത്യേകിച്ച് ഈ കമ്മീഷനു നല്‍കുന്നത് വിഡ്ഡിത്തരമായിരിക്കും.

    പ്രവാസി

    ReplyDelete
  9. ചെങ്ങളം ദൈവദാസന്‍

    ജാഗ്രത! പ്രവാസി കത്തോലിക്കര്‍ സൂക്ഷിക്കുക!.

    ദീപകകച്ചവടത്തില്‍ അനേകം കോടികളുടെ തിരിമറി നടത്തി. അതേ ടീം അല്‍മായകമ്മീഷന്‍ എന്നപേരില്‍ ഇപ്പോള്‍ അനേകം ആയിരം കോടികളുടെ ബിസിനസ്സു മഹാരാഷ്ട്ര, ടാന്‍സാനിയ, മൊസാംബിക്ക് എന്നീ സ്ഥലങ്ങളില്‍ നടത്തുന്നു. വിശദാശംങ്ങള്‍ പൊതുജനങ്ങള്‍ക്കു പങ്കുവെയ്ക്കാതെ വളരെ രഹസ്യമായി നടത്തുന്ന അട്ടിമറിപ്രസ്ഥാനങ്ങളാണ് ഇവ. രാഷട്രീയക്കാരും ബിനാമി പ്രവര്‍ത്തകരും വനഭുമികള്‍ കൈവശംവെച്ചു കൊണ്ടിരിക്കുന്നതുപോലെ മെത്രാന്മാരും അവരുടെ ബന്ധുക്കളും ഉപജാപകരും ചേര്‍ന്ന് സഭാസ്വത്തുകളും, അന്യസ്ഥലങ്ങളില്‍ വാങ്ങിച്ചുകൂട്ടുന്ന ഭൂമികളും പങ്കുവയ്ക്കുകയാണെന്ന് പൊജനങ്ങളുടെ ഇടയില്‍ സംസാരം. ഇടപാടുകള്‍ വളരെ രഹസ്യമായതുകൊണ്ട് ജനങ്ങളുടെ സംശയം ശരിയാവാനാണ് കൂടുതല്‍ സാദ്ധ്യത.

    മഹാരാഷ്ട്ര ഭൂമി ഇടപാടുകളുടെ ഭരണകര്‍ത്താവായ ഫാ.വടക്കേമുറിയുടെ അപകടമരണത്തില്‍ ദുരൂഹത ഉണ്ടെന്നു
    പലരും സംശയിക്കുന്നു.

    പ്രവാസി മൈഗ്രന്‍സ് യൂത്തിന്റെ സാമ്പത്തിക കഴിവിനെ ഉന്നം വെച്ചുകൊണ്ട് ഒരു ഡാറ്റാ ശേഖരണ ഫോം ഈ അല്‍മായ കമ്മീഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.
    നമ്മുടെ മക്കള്‍ ഇവരുടെ ചതിയില്‍ ചെന്നു ചാടാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമ കൂടിയാണ്.

    അഡ്വാന്‍സു പണം കൊടുത്തു വഞ്ചിക്കപ്പെട്ടവര്‍ക്കു കിട്ടുന്ന മറുപടി സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സ്ഥലം കിട്ടുമെന്നാണ്.

    ReplyDelete
  10. സീറോമലബാര്‍ അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും ലോകത്തിലെ വന്‍കിട തട്ടിപ്പുസംഘത്തിലെ അംഗങ്ങളാണ്. എല്ലാരാജ്യങ്ങളിലും അവര്‍ പുതിയ നെറ്റ്‌വര്‍ക്ക് തുടങ്ങുന്നു. ഈ നെറ്റ്‌വര്‍ക്കില്‍ അകപ്പെട്ടവര്‍ വെള്ളംകുടിച്ചു താഴോട്ടു പോയതല്ലാതെ ആരും കരയ്ക്കു കയറിയ ചരിത്രമില്ല. ജനങ്ങള്‍ സൂക്ഷിക്കണം.
    ദീപിക കള്ള കച്ചവടവും, 2004ലെ സുനാമിയില്‍ കഞ്ഞിരപ്പള്ളിയില്‍നിന്നും ഒഴുക്കില്‍പ്പെട്ടുപോയവരുടെ കുടുംബാംഗങ്ങള്‍ക്ക് യൂറോപ്പില്‍ പണപിരിവു നടത്തിയതും ചരിത്ര സംഭവങ്ങളാണ്.

    ഇപ്പോഴത്തെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് വളരെ രഹസ്യവും ദൈവനാമത്തിലുമാണ്. അതിനു പറ്റിയ നല്ല പേരാണ് കമ്പനിക്ക് ഇട്ടിരിക്കുന്നത്- സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍.

    ജനങ്ങള്‍ സത്യം മനസ്സിലാക്കിയതോടെ അമേരിക്കയിലും യൂറോപ്പിലും ജനരോഷം വളരുന്നു.

    യൂറോപ്പില്‍ ജനങ്ങളെ വഞ്ചിക്കാന്‍ ഈ കള്ളസംഘത്തിനു ഒത്താശകള്‍ ചെയ്യുന്നവര്‍ അണലി സന്തതികളാണ്.

    ReplyDelete