Translate

Tuesday, August 14, 2012

മൃഗങ്ങള്‍ക്കുവേണ്ടി കുര്‍ബാനയോ?

ഇതൊരു വിദേശ കഥയാണ്. ഇപ്പോള്‍ തോന്നുന്നു അതിവിടെയും സംഭവിക്കുന്നതാണല്ലോ എന്ന്.

ഒരു ധനവാന് ഒരു നല്ല വളര്‍ത്തു നായ ഉണ്ടായിരുന്നു. ഈ നായ മാത്രമായിരുന്നു ആ ധനികന് കൂട്ടായുണ്ടായിരുന്നതും. ഒരു ദിവസം നായ ചത്തു. ധനികനായ അയാള്‍ നേരെ അടുത്തുണ്ടായിരുന്ന കത്തോലിക്കാ പള്ളിയില്‍ എത്തി. പള്ളിമുറിയില്‍ ചെന്ന് വികാരി അച്ചനെ കണ്ടു കാര്യം പറഞ്ഞു. 
"ആ പാവം  ജന്തുവിനെ വേണ്ടി ഒരു കുര്‍ബാന ചൊല്ലുമോ? " അയാള്‍ ചോദിച്ചു. 
"മൃഗങ്ങള്‍ക്കുവേണ്ടി  കുര്‍ബാനയോ? ജന്തുക്കള്‍ക്കുവേണ്ടി ഒരു ചടങ്ങും ഇവിടെ നടത്താറില്ല." വികാരി അച്ചന്‍ പറഞ്ഞു.
"അങ്ങിനെ ചെയ്യുന്ന ആരെങ്കിലുമുണ്ടോ?" ധനികന്‍ ചോദിച്ചു. 
"അറിയില്ല....പട്ടണത്തിന്റെ വടക്ക് ഒരു സത്യസഭക്കാരുണ്ട്... ഒരു പക്ഷെ അവര്‍ ചെയ്തേക്കും" വികാരിയച്ചന്‍ പറഞ്ഞു. 
"അവരുടെ ഫിസ് 5000 യുറൊയില്‍ കൂടില്ലല്ലോ, അല്ലെ? "  ധനികന്‍  ചോദിച്ചു. 
"നിങ്ങള്‍ കത്തോലിക്കനാണോ? വികാരിയച്ചന്‍ ചോദിച്ചു. 
"അതെ" ധനികന്‍ പറഞ്ഞു.
വികാരിയച്ചന്‍ ചോദിച്ചു:
"ഇത് നേരത്തെ പറയേണ്ടായിരുന്നോ? ആട്ടെ ... എത്ര കുര്‍ബാന   ചൊല്ലണം?"  

1 comment:

  1. 1990ല്‍ റോമിലെ ഒരു പൊതുയോഗ മൈതാനത്തില്‍ വെച്ചു ജോണ്പോള്‍ മാര്‍പാപ്പ മൃഗങ്ങള്‍ക്കും ആത്മാവ് മനുഷ്യരെപ്പോലെയുണ്ടെന്നു പറഞ്ഞു. അന്നേ ദിവസം പട്ടികളെയും പൂച്ചകളെയുംകൊണ്ട് റോമിലെ പള്ളികള്‍ നിറഞ്ഞിരുന്നു. സീറോ മലബാര്‍ രൂപതകളും മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രവിക്കുമെന്നു വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്.

    അമേരിക്കയില്‍ കത്തോലിക്കാ പള്ളികളില്‍ പുരോഹിതര്‍ മൃഗങ്ങളെ അനുഗ്രഹിക്കുവാനായി ഒരു വിശേഷദിവസം നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലാംതിയതി മൃഗങ്ങളെ ആശീര്‍വദിക്കുന്ന ദിനമാണ്.

    കപ്പൂച്ചിയന്‍ അച്ചന്മാരാണ് വളര്‍ത്തു മൃഗങ്ങളെ അനുഗ്രഹിക്കുവാന്‍ മുന്‍കൈഎടുക്കുക ;ഇത് സാധാരണ അവരുടെ കടമയാണ്. അന്നു പള്ളി നിറച്ചു പട്ടികളും പൂച്ചകളും ആയിരിക്കും.

    ഫ്രാന്‍സീസ് അസ്സീസ്സിയുടെ ജീവജാലങ്ങളോടുള്ള സ്നേഹമായി ഈ ദിനത്തെ കരുതുന്നു. വെള്ള ബെല്‍ട്ടും തവിട്ട നിറമുള്ള വേഷവും അനുഗ്രഹിക്കുന്ന ദിവസം മൃഗങ്ങളെ ധരിപ്പിക്കുന്നു.

    വളര്‍ത്തു മൃഗങ്ങളെ അനുഗ്രഹിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥന ചൊല്ലുന്നു. " ദൈവമായ പ്രഭോ സര്‍വ്വ ജീവജാലങ്ങളെക്കാളും അവിടുന്ന് അനുഗ്രഹിക്കപ്പെട്ടവനാകുന്നു. സമുദ്രത്തിലെ മത്സ്യം ,വായുവിലെ പക്ഷികള്‍, കരകളിലെ മൃഗങ്ങള്‍ എന്നു വിളിച്ചു യുഗയുഗാന്തരങ്ങളായി സര്‍വ്വതിനെയും അവിടുന്നു അനുഗ്രഹിക്കുന്നു. അവകളെ സഹോദര സഹോദരികളെന്നു കാണുവാന്‍ അവിടുന്നു ഫ്രാന്‍സീസ് പുണ്യാളനു പ്രചോദന മരുളി . ഞങ്ങളുടെ വളര്‍ത്തു മൃഗങ്ങളായ പട്ടി, പൂച്ച, കഴുതകളെയും ആകാശത്തിന്‍ കീഴിലുള്ള സ്വര്‍വ്വതിനെയും സര്‍വ്വാധിരാജാ അമാന്തിക്കാതെ അനുഗ്രഹിച്ചാലും. മൃഗങ്ങളുടെ സ്നേഹം കവിഞ്ഞൊഴുകുന്ന ശക്തിജ്വാലയില്‍ അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ. സമസ്ത സൃഷ്ടികളുടെയും സൌന്ദര്യാരാധനയില്‍ അവിടുത്തെ ഞങ്ങള്‍
    മഹത്വപ്പെടുത്തുന്നു.ദൈവമേ, സര്‍വ്വചരാ ചരങ്ങളിലും ഉപരിയായി, അവറ്റകളുടെമേലും സര്‍വ്വത്തിന്റെമേലും അവിടുന്നു നിത്യം അനുഗ്രഹിക്കപ്പെട്ടവനാകുന്നു, അമ്മേന്‍."
    http://www.dreamshore.net/rococo/pope.html

    ReplyDelete