Pat
Schneider, Founder, Amherst writers & Artists
I am
writing now as a spiritual practice -- and I don't mean writing liturgy or
prayers or preaching anything to anyone. I mean using the first and most
primary human art form -- language -- to explore my own deepest questions and
express my own most important experiences and imaginings.
A
long time ago, I had a hair-dresser named Fred who was a rehabilitated
truck-driver. Stepping into his truck one winter day, he slipped on ice and
damaged his back so badly he could no longer drive his truck. He went for
vocational testing, and when he learned that the top recommendation was hair
dressing, he was, to put it mildly, horrified. But it was explained to him: You
are very intelligent; you are very independent; you need to be your own boss.
Hairdresser. After some agonizing he decided if he had to be a hair dresser, he
would be the best hairdresser. He enrolled in a top level school in New York
City, and came out of it a talented man with comb and scissors.
What
I loved about Fred was, as a high-end hair man, he never lost the twang of the
trucker. My brother was a trucker, I knew the breed well. Fred and I became
good friends, and when he learned more about me, he offered to do my hair free
in return for talking to him about some concerns he had. One of my concerns was
the cost of haircuts, so this was a desirable arrangement. He was a practicing
Catholic, but had lost the privilege of receiving the Eucharist because he had
had a vasectomy. He was vastly afraid of hell. Some time after we worked
through that dilemma, he suffered a heart attack, survived and needed to
discuss an even more desperate question.
"I'm
going to hell, Pat. This time I know I'm going to hell." As he cut my hair
he described the pain of the attack: "It was the worst pain I've ever
experienced. I lay there on the table, and I said to God, 'Kill me or let me
live, but take away this fuckin' pain.'" His face in the mirror, meeting
my eyes, was blanched with fear. "You can't talk to God like that,"
he said. "I'm gonna go to hell."
Sometimes
when things are so real they hurt, words come that T.S. Eliot called "what
we know and do not know we know." I said, "Fred, I bet God is
delighted! For the first time in your life, you talked to God in your native
tongue, your own natural voice -- like you talk to your best friend. Catholics
believe that God is father, right?" He nodded. "Supposing it was your
child who cried out like that in pain, what would you do?"
He got it, and I myself "got it," too --
that what we need in our spirituality is intimacy with the mystery that we may
call "God" or "Allah" or a presence that is beyond our
ability to name. But intimacy with mystery requires that we ourselves be
present. We must be most ourselves, not hidden behind religious ritual or rules
of grammar. We need our own voices to cry out our deepest cries, to express our
wildest joy, to plumb our hardest questions. And we need to begin with our
ordinary, complicated, but beautifully nuanced and perfectly adequate, ordinary
everyday lives. Let me finish here by quoting from my book with Oxford
University Press, "How The Light Gets In: Writing as a Spiritual
Practice":
Writing can be a spiritual practice. To write about
what is painful is to begin the work of healing. To write the red of a tomato
before it is mixed into beans for chili is a form of praise. To write an image
of a child caught in war is confession or petition or requiem. To write grief
onto a page of lined paper until tears blur the ink is often the surest access
to giving or receiving forgiveness. To write a comic scene is grace and
beatitude. To write irony is to seek justice. To write admission of failure is
humility. To be in an attitude of praise or thanksgiving, to rage against God,
or to open one's inner self and listen, is prayer. To write tragedy and allow
comedy to arise between the lines is miracle and revelation.
Source:
Huffingtonpost.com
എഴുത്ത് എന്ന ശീലം ആത്മശോധനയാണ്. ഓരോ തവണയും അതൊരു സ്വയം ശുദ്ധീകരിക്കലാണ്. ഡയറിയെഴുതുക വിദ്യാബോധനത്തിന്റെ തന്നെ ഭാഗമായിത്തീരേണ്ട ഒരു കലാഭ്യാസമാണ്. ചിന്താശക്തിയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അത് ആത്മാവിന് ചിറകുകളും പ്രദാനംചെയ്യുന്നു. സ്വയമറിയാതെ പോലും ഭാഷയെ സമൃദ്ധമാക്കാനുള്ള എളുപ്പവഴിയുമായിത്തീരുന്നു, ഈ തഴക്കം. Anthony of the Desert എന്നറിയപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവച്ചരിത്രമെഴുതിയ അത്തനാസിയൂസ് അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. "ഓരോരുത്തരും സ്വന്തമാത്മാവിന്റെ തോന്നിപ്പുകളും നടപടികളും മറ്റൊരാളോട് വിവരിക്കുന്നതുപോലെ എഴുതട്ടെ." ഈ മറ്റൊരാള്‍ അവനവന്റെ മന:സാന്നിധ്യം തന്നെയായിരിക്കുമെന്നതിനാല്‍, ശരിയായ ആത്മസ്ഥിതി സംരക്ഷിക്കാനും സത്യസന്ധമായി അത് കുറിച്ചിടാനും ഒരുത്സാഹം വളര്‍ന്നുവരും. നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയുമാകാം ഈ മറ്റൊരാള്‍. അപ്പോള്‍, പ്രത്യേകിച്ച്, ഡയറിക്കുറിപ്പുകള്‍ സ്നേഹത്തിനുള്ള ഒരു നൈവേദ്യമെന്നോണമായിരിക്കും രൂപമെടുക്കുക; സ്വന്തം 'ഇമെയ്ജ്' പ്രകാശിപ്പിക്കാനുള്ള ത്വരയായി മാറുകില്ലത്. അങ്ങനെ സ്വയം വായിച്ചെടുക്കുന്നതില്‍ കവിഞ്ഞ ഒരു സുകൃതം വേറെയില്ല. കാരണം, സ്വയമറിയുക എന്നതാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്.
ReplyDeleteഎഴുത്ത് എന്ന പ്രക്രിയയെ വ്യക്തിരൂപീകരണത്തിന്റെ അനിവാര്യാചാരമാക്കിയത് ഗ്രീസുകാരായിരുന്നു. "ചിന്തകള്‍ രാവും പകലും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കട്ടെ, അവയെ കുറിച്ചിടുക. വീണ്ടും വായിക്കുക, തിരുത്തുക. വിചാരവികാരമല്പ്പിടുത്തങ്ങളെ സത്യസന്ധമായി കടലാസില്‍ പകര്‍ത്തുകയെന്നാല്‍, അവയെ അക്ഷരങ്ങളിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയാണ്. തന്നിലേയ്ക്കു തന്നെ മടങ്ങാതെ, സ്വയം മുഖാമുഖമായി കാണാതെ, അത് സാധ്യമല്ല." (സെനെക്ക). "ലോകത്തിന്റെ കലപില സംസാരത്തില്‍ മുഴുകി കഴിയുന്നവര്‍ ഒരിക്കലും തന്നെത്തന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്തെന്നാല്‍, നിശബ്ദതയും ഏകാന്തതയുമില്ലാതെ ഇതൊന്നും സാദ്ധ്യമല്ല. അതിനുവേണ്ടിയാണ് താപസര്‍ എപ്പോഴുംതന്നെ വിജനമായ ഇടങ്ങളെ തേടുന്നത്" എന്ന് ഓഷോയും നിരീക്ഷിക്കുന്നു. ഘോരവനങ്ങളിലും മരുഭൂമിയിലും പോകാതെയും നമുക്ക്, മനസ്സുവച്ചാല്‍, ഇടയ്ക്കിടയ്ക്ക് തനിയെയാകാം. മനസ്സ് ഒരു സ്ക്രീന്‍ പോലെയാണ്. റ്റി.വി.യില്‍ പടങ്ങള്‍ വന്നും പോയുമിരിക്കുന്നതുപോലെ, ഈ സ്ക്രീനിലും ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പരസ്പരബന്ധമില്ലാത്തവ വന്നു നിറഞ്ഞുകൊണ്ടിരിക്കും. ഒരു പുസ്തകം വെറുതേ മറിച്ചുകൊണ്ടിരിക്കുന്നയാള്‍ അതില്‍നിന്ന് ഒന്നും ഗ്രഹിക്കാത്തതു പോലെ, മനസ്സില്‍ വന്നുവീഴുന്നവ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ശ്രദ്ധയിലൂടെ മാത്രമാണ് നാം അര്‍ത്ഥത്തെ കണ്ടെത്തുന്നത്. "വാക്കുകള്‍ക്കപ്പുറത്തുള്ള നിശബ്ദതയില്‍ വാക്കുകള്‍ കൊണ്ട് എത്തിച്ചേരാനുള്ള ശ്രമമാണ് എഴുത്ത്" എന്ന് വാക്കുകളുടെ വിസ്മയം എന്ന കൃതിയില്‍ എം.റ്റി. വാസുദേവന്‍ നായര്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.
വാക്കുകളെ സമ്പുഷ്ടമാക്കുന്ന നിശബ്ദതയെപ്പറ്റിയാണ് പറഞ്ഞുവന്നത്. എന്നാല്‍, വാക്കുകള്‍ എന്താണെന്നറിയാത്തവരുടെ നിശബ്ദതയുമുണ്ട്. അത് എത്ര ക്രൂരമാണെന്ന് ഒരൂഹം കിട്ടണമെങ്കില്‍ ഹെലന്‍ കെല്ലറിന്റെ ജീവചരിത്രം വായിച്ചാല്‍ മതി. നമ്മുടെ അനുഗ്രഹങ്ങളെ നാമറിയുന്നില്ലല്ലോ എന്ന വേദനയില്‍ പാതാളം വരെ നാം താണുപോകും. (സൌജന്യ e-book ആയി അത് ഈ ലിങ്കില്‍ ലഭ്യമാണ്: http://books.google.com/books?id=EY4cR7TpeIQC&source=gbs_similarbooks) കൌമാരപ്രായക്കാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരുത്തമകൃതിയാണിത്. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ആത്മധൈര്യം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ പുസ്തകത്തിനാകുമെന്നത് അങ്ങേയറ്റം സംശയമറ്റ കാര്യമാണ്.
To be continued
ReplyDeleteContinuation
ചിന്തയും വാക്കും എന്താണെന്നറിയുന്നതിനു മുമ്പ് ഹെലന്‍ കെല്ലര്‍ ബധിരയും അന്ധയും, അതുകാരണം, മൂകയുമായിരുന്നു. എന്തെങ്കിലും അവള്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ നിയുക്തയായ ആന്‍ സള്ളിവന്‍ എന്ന ചെറുപ്പക്കാരി സ്പര്‍ശം വഴി, വളരെ നാളത്തെ ശ്രമഫലമായി, ഹെലനെ ഒരക്ഷരമാല പഠിപ്പിച്ചെടുത്തു. ഒരിക്കല്‍, കുട്ടിയുടെ കയ്യിലിരുന്ന പളുകുപാവയും doll എന്ന വാക്കും ഒരേ വസ്തുവാണെന്ന ആശയം മനസ്സിലാക്കി കൊടുക്കാന്‍ പാടുപെടുകയായിരുന്നു ആന്‍. സഹികെട്ട്, ഹെലന്‍ പാവയെറിഞ്ഞു പൊട്ടിക്കുന്നു. പിണങ്ങിയിരുന്ന അവളെ ഒന്നു നടക്കാന്‍ കൊണ്ടുപോകാന്‍ വേണ്ടി വീടിനു പുറത്തിറക്കിയപ്പോള്‍ കുട്ടിക്ക് വീണ്ടും സന്തോഷമായി. അവര്‍ ഒരു കിണറിനടുത്തെത്തുന്നു. ഇളം വെയിലാണ്. പൂക്കളുടെ വാസനയില്‍ പ്രസരിച്ച അന്തരീക്ഷത്തില്‍, ഹെലന്റെ കയ്യിലൂടെ ആന്‍ വെള്ളം ധാരയായി ഒഴുകാനനുവദിക്കുന്നു. ഹെലന്‍ അതാസ്വദിച്ചുതുടങ്ങുമ്പോള്‍, മറ്റേ കൈത്തലത്തില്‍ ആന്‍ സാവധാനം w a t e r എന്നെഴുതിക്കൊണ്ടിരുന്നു. അപ്പോള്‍, പെട്ടെന്ന് ആ അദ്ഭുതം സംഭവിച്ചു: തന്റെ കൈത്തണ്ടയെ മൃദുലമായി സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനെയാണ് ആന്‍ മറ്റേ കയ്യില്‍ എഴുതുന്ന water എന്ന വാക്ക് ദ്യോതിപ്പിക്കുന്നത് എന്ന ഉള്‍ക്കാഴ്ച ഹെലന് കിട്ടുന്നു. ഭാഷയെന്താണെന്നതിലേയ്ക്കുള്ള അവളുടെ ആദ്യത്തെ കാല്‍വയ്പ്പായിരുന്നു അത്. വിവരണാതീതമായ പരിശ്രമത്തിലൂടെയും ആന്‍ സള്ളിവന്റെ അതിരറ്റ ക്ഷമയുടെയും ഫലമായി, രണ്ട് ഇന്ദ്രിയശക്തികളും സംസാരശേഷിയും ഇല്ലാതിരുന്ന ആ കുഞ്ഞ് ആദ്യം ഇംഗ്ലീഷും പിന്നീട് ഫ്രെഞ്ച്, ലത്തീന്‍, ഗ്രീക്ക്, ജര്‍മന്‍ എന്നീ ഭാഷകളും പഠിച്ചെടുക്കുക മാത്രമല്ല, അവയിലെ ആഴമുള്ള സാഹിത്യകൃതികള്‍ പോലും ബ്രെയ്ല്‍ സിസ്റ്റം ഉപയോഗിച്ച് വായിക്കുകയും അങ്ങനെ പല സംസ്കാരങ്ങളെ മനസിലാക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ആരാണ് വിസ്മയിക്കാത്തത്! എന്തു വലിയ വരദാനമാണ് എഴുത്ത് എന്നത് എത്ര പെട്ടെന്നാണ് നാം മറക്കുക. എത്ര വലിയ അലസതയാല്‍ മൂടപ്പെട്ടിരിക്കുന്നു നമ്മുടെയൊക്കെ ജീവിതങ്ങള്‍ എന്ന് നാം തിരിച്ചറിയേണ്ടതുമുണ്ട്.
കമ്പ്യൂട്ടറിന്റെ വരവോടെ ഭാഷയും എഴുത്തും സാവധാനം മനുഷ്യകുലത്തിന് നഷ്ടീഭവിച്ചുകൊണ്ടിരിക്കുകയാണോ എന്ന് ഭയപ്പെടുന്നവര്‍ കുറെയെങ്കിലുമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുകയാണ്. കൈകൊണ്ടു കടലാസില്‍ എഴുതുന്ന രീതിതന്നെ ഭാവിയില്‍ അനാവശ്യമായിത്തീരാം. കത്തെഴുത്ത് എന്ന കല പണ്ടേ നാമാവശേഷമായി എന്ന് പറയാം. കൈകൊണ്ടെഴുതാന്‍ ഒന്നുമില്ലാത്തപ്പോള്‍ കൈയക്ഷരം പാഴ്വസ്തുവായി മാറുന്നു. എന്റെ പ്രാഥമിക വിദ്യാഭ്യാസകാലത്ത് നല്ല കൈയക്ഷരം വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നും ക്ലാസ്സില്‍ കൊണ്ടുവരേണ്ട കോപ്പിയെഴുത്തിന് പത്തില്‍ പത്തു മാര്‍ക്ക് ഞാന്‍ വാങ്ങിച്ചിരുന്ന കാര്യം ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണുമ്പോള്‍ അന്നത്തെ ടീച്ചര്‍മാര്‍ വാത്സല്യപൂര്‍വ്വം ഓര്‍ത്തിരുന്നു. കീബോര്‍ഡില്‍ എഴുതുന്നതിലും എനിക്കിഷ്ടം ഇന്നും പെന്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതികളില്‍ കടലാസില്‍ എഴുതുകയാണ്. അങ്ങനെ മഷികൊണ്ട് മനോഹര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആനന്ദത്തിനായി മാത്രം ദിവസവും എന്തെങ്കിലും കുത്തിക്കുറിക്കുക എന്റെയൊരു ശീലമാണ്. ഇതും, എന്റെ പിതാവിനെ അനുകരിച്ച്, ഡയറി എഴുതുന്ന തഴക്കവും സ്വാഭാവികമെന്നോണം അടുത്ത തലമുറയിലേയ്ക്കും കടന്നുചെന്നിട്ടുള്ളത് അനന്യമായ ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും നല്ല അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഇത്തരം ശീലങ്ങളുടെ വിത്തുകള്‍ പാകിയിരുന്നെങ്കില്‍!