Translate

Friday, April 5, 2013

ക്രിസ്തുവിനെ ശവപ്പെട്ടിയിയിലാക്കി പണം പിരിക്കുന്നവര്‍




- പാപ്പച്ചി വല്യപ്പന്‍-

ഗാഗുല്‍ത്ത മലമുകളില്‍ കുരിശുമായി
മുള്‍മുടി ധരിച്ചുകൊണ്ട് കയറിയ നാഥന്‍
ഭൂമിയിയില്‍ വസിച്ചിടുന്ന ജനത്തിന്റെ രക്ഷക്കായി
രക്തസാക്ഷിയായി വസിച്ചിടുന്നു നിത്യം

നിത്യമായി ജീവിക്കുന്ന കര്ത്താവിനെ
ജനത്തിന്റെ മനസ്സില്‍നിന്ന്  അകറ്റുന്നു
ചുരുട്ടി ശവപ്പെട്ടിയില്‍ ആക്കി ചിലര്
ചുമക്കുന്നു പ്രദര്‍ശിപ്പിച്ചിടുന്നു പണത്തിനായി

പണം വീഴിക്കാനായി തുറന്നിട്ട കൂടകള്‍
ചുറ്റിനും മുത്തുന്ന ജനത്തിനായി സ്ഥാപിച്ചിടുന്നു
മുത്തുവിന്റെ അധിബുദ്ധിയില്‍ വീഴുന്നു ജനം
ഒറ്റ നോട്ടുകൊണ്ട് കൂട എല്ലാം നിറച്ചിടുന്നു

കുമ്പിട്ടു പ്രാര്ത്തിക്കും മുത്തുവിന്‍ നോട്ടം
പണം കൊണ്ട് നിറച്ചിട്ട കൂടക്ക് മുന്നില്
ശവപ്പെട്ടിയില്‍ കിടന്നു നരകിക്കും കര്ത്താവോ
സഹികെട്ട ജനത്തിനു മുന്‍പില്‍ വിലപിച്ചിടുന്നു

ആരും കാണാത്തൊരു പാരമ്പര്യം
സ്ര്യഷ്ടിയില്‍ മെനഞ്ഞെടുത്ത യോഗ്യന്‍
മെത്രാന്‍ തൊപ്പി കീശയില്‍ ആക്കി നടക്കുന്നു
സീറോമലബാറിനെപ്പോലും നാണിപ്പിച്ചുകൊണ്ട്

മുത്തുവിന്റെ തോന്ന്യാസ്സങ്ങള്‍ കണ്ടില്ലെന്ന്
നടിക്കുന്ന സിംഹാസ്സനത്തിലെ മെത്രാന്മാരും
കൈയിട്ടു വാരുവാനായി തയ്യാറെടുക്കുന്നു
ശവപ്പെട്ടിക്കു ചുറ്റിനും വച്ചിട്ട കൂടക്കു മുന്നില്

സ്വര്‍ഗസ്ഥനായ പിതാവേ! രക്ഷിക്കുമല്ലൊ ഞങ്ങളെ!
ശവപ്പെട്ടികാട്ടി പണംപിരിക്കുന്ന സന്ന്യാസിമാരില്‍നിന്ന്!

പാപ്പച്ചി വല്യപ്പന്‍


ക്നനായ  വിശേഷങ്ങളിൽ നിന്ന്: http://worldkna.blogspot.co.uk/2013/04/blog-post_9850.html










2 comments:

  1. Even to comment on such nonsense goes below one's dignity as a human being.

    ReplyDelete
  2. ഇനിം എന്തെല്ലാം കാണാനിരിക്കുന്നു.

    ReplyDelete