Translate

Wednesday, April 17, 2013

നിങ്ങള്‍ക്കുമാകാം യോഗീശ്വരന്‍ - 4 (വിഷു സ്‌പെഷ്യല്‍)


(മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്നവന് ‘സഭാചന്ദ്രന്‍’ പദവി ചാര്‍ത്തിത്തരുന്നതാണ്).

ചോദ്യം 1 കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി?
(A)      ഫ്രാന്‍സിസ് മാര്‍പ്പാപ്പാ (B) ചര്ച്ച് ആക്റ്റ് C)  നഷ്ടപ്പെട്ട സുവിശേഷങ്ങള്‍ (D) വിമോചന ദൈവശാസ്ത്രം

ചോദ്യം 2 ഭൂതവും ഭാവിയും കേള്‍ക്കുവാനും കാണുവാനും അനുഭവിക്കുവാനുമുള്ള ഒരു ഇന്ദ്രിയം കൂടി നമുക്കുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
(A)      മോനിക്കായുടെ ഭൂമി തിരിച്ചു കൊടുക്കുമായിരുന്നു  (2) ഫാ. ബെനഡിക്ടിനെ വധശിക്ഷക്ക് വിധിച്ച കുഞ്ഞിരാമന്‍ വൈദ്യരെ ശപിക്കുകയില്ലായിരുന്നു (C)  വിദേശ നിര്‍മ്മിത കാറുകള്‍ ഇറക്കുമതി ചെയ്യില്ലായിരുന്നു (D) പള്ളികളൊന്നും പൊളിക്കില്ലായിരുന്നു

ചോദ്യം 3 ആമ്മേന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‌?
(A)      ഒരു കന്യാസ്ത്രിയുടെ ആത്മകഥ  (B) പള്ളിക്കമ്മറ്റിക്കാരുടെ തലേവരയുടെ കാര്യം (C)  പണ്ടത്തെ വിശ്വാസ ജീവിതം (D) ഒരു വിശ്വാസിയുടെ ഗതികേട്

ചോദ്യം 4  കേരളത്തില്‍ എല്ലാ വൈദികരുടെ കൈയ്യിലും ഉള്ളത് എന്ത്?
(A)      രസീത് ബുക്ക് (B) ബൈബിള്‍ (C)  മൊബൈല്‍ (D) എന്തെങ്കിലും പ്രോജെക്റ്റ്‌ പ്ലാന്‍

ചോദ്യം 5 സഭയെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കാന്‍ സഭ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും?
(A)      പള്ളികള്‍ കാലിയാകും  (B) ഷാപ്പുകളുടെ എണ്ണം കൂടും (C)  മെത്രാന്മാര്‍ മര്യാദ പഠിക്കും (D) പരി. ആത്മാവ് പുറത്തു പോകും

ചോദ്യം 6 കേരളത്തില്‍ പള്ളികളുടെ മേല്‍ക്കൂര കത്തുന്നു, മുഖവാരം ഇടിയുന്നു, വാര്‍ത്തു തീരുന്നതിനു മുമ്പേ ഇടിവെട്ടേല്‍ക്കുന്നു.... കാരണമെന്ത്?

(A)      നിര്‍മ്മാണ പിശക് (B) ദൈവകോപം (C)  തട്ടിപ്പിനുള്ളിലെ തട്ടിപ്പ് (D) ഇടവകക്കാരുടെ പ്രാക്ക്
\
ചോദ്യം 7
സുവിശേഷത്തിലെ യേശുവിനെ എവിടെ കാണാം?
(A)      ഏതെങ്കിലും അരമനയില്‍ (B) കന്യാസ്ത്രി മഠങ്ങളില്‍, (C)  പള്ളികളില്‍ (D) ഒരിടത്തും കാണില്ല

ചോദ്യം 8
തോമ്മാ സ്ലീഹയുടെ ശവകുടിരം വാസ്തവത്തില്‍ എവിടെയാണ്?
(A)      മാര്‍ക്കോ പോളോയുടെ യാത്രാക്കുറിപ്പുകളില്‍ പറയുന്നതുപോലെ, കൊടുങ്ങല്ലൂരില്‍ (B) പോര്‍ട്ട്‌ഗീസുകാര്‍ പ്രചരിപ്പിച്ചതുപോലെ മൈലാപ്പൂരില്‍ (C)  റോമന്‍ സഭാ ചരിത്രം അനുസരിച്ച് അഫ്ഗാനിസ്ഥാനിലെങ്ങോ (D) ചങ്ങനാശ്ശേരിക്കടുത്തു പായിപ്പാട്ട്

ചോദ്യം 9
SSLC പാസ്സായവര്‍ക്ക്‌ ഇപ്പോഴും ഡോക്ടറെറ്റ് കിട്ടാന്‍ സാദ്ധ്യതയുള്ള യൂണിവാഴ്സിറ്റി?
(A)      റോമിലെ ഗ്രിഗോറിയന്‍ യൂണിവാഴ്സിറ്റി (B) കാക്കനാട്ടെ സിനഡ് യൂണിവാഴ്സിറ്റി (C)  കാഞ്ഞിരപ്പള്ളിയിലെ ആവേ മരിയാ യൂണിവാഴ്സിറ്റി  (D) ത്രിശ്ശൂരെ തലോര്‍ യൂണിവാഴ്സിറ്റി

ചോദ്യം 10
വിശ്വാസോല്സവം കൊണ്ട് സഭ എന്താണ് ഉദ്ദേശിക്കുന്നത്?
(A)      കുട്ടികള്‍ അമ്മ വീട്ടിലോ മറ്റെവിടെങ്കിലുമോ പോയി ഉല്ലസിക്കാതിരിക്കുക (B) വിശ്വാസം എന്ന ഒരു ചടങ്ങ് സഭയില്‍ ഉണ്ടെന്നു കുട്ടികളെ പഠിപ്പിക്കുക  (C)  ഓട്ടം ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടത്തുക (D) കുട്ടികള്‍ എന്ട്രന്‍സ് ക്ലാസ്സുകളിലോ, മറ്റെന്തിനെങ്കിലുമോ  പോകുന്നത് തടയുക.

ചോദ്യം 11
കുമ്പസാരം നിര്‍ത്തലാക്കിയാല്‍ എന്ത് സംഭവിക്കും?
(A)      പാപമോചനം കിട്ടില്ലെന്നറിയുമ്പോള്‍ പാപം ചെയ്യാനുള്ള പ്രേരണ കുറയും  (B) വൈദികര്‍ക്കു മന:സമാധാനം കിട്ടില്ല (C) പകരം ഒരു സൂത്രം കണ്ടുപിടിക്കും   (D) യൂദാസ് അപ്പസ്തോലന്‍ കാണിച്ചതുപോലെ വിശ്വാസികള്‍ പോയി ആത്മഹത്യ ചെയ്യും

ചോദ്യം 12 സ്വര്‍ഗ്ഗാരോപണം (Assumption) എന്ന് പറഞ്ഞാല്‍ എന്ത്?
(A)      മരിച്ചതിന് ശേഷം കുറഞ്ഞത്‌ ആയിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടലോടെ സ്വര്ഗ്ഗത്തിലേക്ക് വിളിക്കപ്പെടുക  (B) സ്വര്‍ഗ്ഗത്തിലേക്ക് ബലമായി പ്രവേശിക്കുക (C)  സ്വര്‍ഗ്ഗത്തിലേക്ക് ഉന്തിക്കയറ്റുക (D) സ്വര്‍ഗ്ഗം കിട്ടിയെന്ന് ആരോപിക്കുക

2 comments:

  1. ഒരു രണ്ട് വലിയ വെട്ടിലാണ് റോഷൻ സ്വയം കൊണ്ടുപോയി വച്ചിരിക്കുന്നത്. കാരണം, ഈ ചോദ്യങ്ങൾക്കുള്ള ഏതു ഓപ്ഷൻ എടുത്താലും ഉത്തരം ശരിയാകും. ഉത്തരമെഴുതി അയക്കാൻ ഒരുമ്പെടുന്ന ഏതൊരാൾക്കും വാഗ്ദാനം ചെയ്ത സമ്മാനം കൊടുക്കേണ്ടിവരും. രണ്ടാമത്തെ വെട്ട്, ഒരാൾക്കേ സഭയിൽ ചന്ദ്രനാകാൻ പറ്റൂ എന്നതാണ്. അത് താനാണെന്നും പറഞ്ഞ് കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, ബൽത്തങ്ങാടി എന്നിവിടങ്ങളിലെല്ലാം മുതലവായൻ തൊപ്പിക്കാർ ഇപ്പോഴേ ലൈൻ നിൽക്കുന്നുണ്ട്. പിന്നെ എന്തൊക്കെയായാലും ഈ ചോദ്യാവലി ഒരു ബൗദ്ധികവ്യായാമത്തിനും സഭാവിജ്ഞാനത്തിനും ഉതകുമെന്നതിനാൽ സഭാമക്കൾക്ക് വളരെ ഗുണം ചെയ്യുമെന്നുള്ള കാരണം വച്ച് ഇടക്കിടക്ക് നല്ലതാണ്. ഏതായാലും ബൈബിൾ ക്വിസ് എന്ന കൂലിയില്ലാപ്പണിക്ക് പോകുന്നതിലും മനോസുഖം തരും ഈ ചോദ്യാവലി എന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ.

    ReplyDelete
  2. റോഷന്റെ കൂട്ടീമാതിരി ഹ്യൂമരുള്ള ചിന്തനീയമായ ഒരെണ്ണം എഴുതാൻ ഈയുള്ളവനു പറ്റണെ എന്ന് ആശിക്കുന്നു ..അഭിനന്ദനങ്ങൾ മോനെ..എതുത്തരവും നല്ലോന്നാംതരം കൂരമ്പുകൾ ..കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നായ്ക്കൾ ഇടയന്മാരായി നടിച്ചാൽ ഒരുപാടു "രോഷവും", "രോഷന്മാരും" ഉണ്ടാകും നിചയം ..

    ReplyDelete