ഡോ. ജയിംസ് കോട്ടൂര്‍ എഴുതിയ ‘യേശുവിനെപ്പോലെയാവുകയാണ് യഥാര്‍ത്ഥ
സദ്‌വാര്‍ത്ത’ എന്ന അല്മായാ ശബ്ദത്തില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലിഷ് ലേഖനം
വായിച്ചിട്ട്, സി. വലേറിയ ജൊസഫ് എന്ന സന്യാസിനി പെറുവില്‍ നിന്നയച്ച
അഭിപ്രായം തര്‍ജ്ജമ ചെയ്യുന്നു. വളരെ പ്രസക്തവും ഹൃദയസ്പര്‍ശിയുമായ അവരുടെ
ചോദ്യങ്ങള്‍ക്ക് ആരാണ് മറുപടി പറയേണ്ടത്?
‘താങ്കളുടെ ലേഖനം വായിച്ചപ്പോള്‍
എന്തുമാത്രം തീവ്രമായാണ് യേശുവിന്‍റെ ശിഷ്യ നായിരിക്കാന്‍ താങ്കള്‍
ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ദേവാലയത്തില്‍ പ്രസിദ്ധരായ
ധ്യാനഗുരുക്കന്മാര്‍ പറയുന്നതിനേക്കാള്‍ താങ്കളുടെ ലേഖനം എന്നെ സ്പര്‍ശിച്ചു.
ആരാണ് സ്ഥാപിച്ചതെന്ന് ഉറപ്പില്ലാത്ത, എങ്കിലും
അനുവര്‍ത്തിക്കുന്ന എല്ലാ നാടകങ്ങളിലും യേശുവിന്‍റെ നാമം സമൃദ്ധമായി ഉപയോഗിക്കുന്ന
ഇന്നത്തെ സഭയില്‍, യേശുവിന്‍റെ ജീവിതം അനുകരിക്കുന്നതിന്
അസാമാന്യ ധൈര്യം ഉണ്ടായേ മതിയാവൂ. ഞാന്‍ സംരക്ഷിക്കുന്ന വൃദ്ധയും ഭാഗികമായി
അന്ധയുമായ ഒരു നിഷ്കളങ്ക അക്രൈസ്തവ സ്ത്രീ പള്ളിച്ചടങ്ങുകളെ വിശദീകരിച്ചത് നാടകം
എന്ന പദം ഉപയോഗിച്ചായതുകൊണ്ടാണ് ഞാനും ആ പദം ഉപയോഗിച്ചത്.
ഒരു പെസഹാ വ്യാഴാഴ്ച അവരെയും കൂട്ടിയാണ് ഞാന്‍ പള്ളിയില്‍ പോയത്. സര്‍വ്വാഭരണ
വിഭൂഷിതനായിവന്ന ബിഷപ്പിനെ സ്വീകരിച്ച് പ്രദക്ഷിണമായി കൊണ്ടുവരുന്നത് കണ്ടപ്പോള്‍, ‘ഇയ്യാളെ കണ്ടാല്‍ ഹെറോദേസ് രാജാവിനെപ്പോലെയുണ്ട്, യേശു എവിടെ’ യെന്നാണ് അവര്‍ ചോദിച്ചത്.
ബിഷപ്പിനെ അവഹേളിക്കുകയെന്ന യാതോരുദ്ദേശവും ആ വൃദ്ധക്കുണ്ടായിരുന്നില്ല.
പൊട്ടിച്ചിരിക്കാനാണ് എനിക്കാദ്യം തോന്നിയതെങ്കിലും സ്ഥലകാലബോധം ഞാന്‍
വീണ്ടെടുത്തു. പക്ഷെ, യേശു എവിടെയെന്ന ചോദ്യത്തിന് എനിക്ക്
മറുപടി ഇല്ലായിരുന്നു; ആ ചോദ്യം എന്‍റെ ഹൃദയത്തില്‍ ഇപ്പോഴും
അലയടിച്ചുകൊണ്ടുമിരിക്കുന്നു.
നമ്മുടെ ആഘോഷങ്ങളില്‍ യേശു ഇല്ല; യേശു
എവിടെയെന്നു ഹൃദയത്തില്‍ ചോദിച്ചുകൊണ്ടിരിക്കുന്ന അനേകരില്‍ ഒരുവളാണ് ഞാനും. സത്യം
പറയുവാനും ഇത് പരസ്യമായി ചോദിക്കുവാനുള്ള ധൈര്യം നിങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്നതുകൊണ്ടാണ്
ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നത്. കാല്‍വരിയുടെയും, നസ്രേത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തില്‍,
വത്തിക്കാന്‍ കൊട്ടാരം, മെത്രാന്‍ അരമന, തുടങ്ങിയ പദങ്ങള്‍കൊണ്ട് സഭ സ്വയം പ്രകീര്‍ത്തിക്കുന്നതില്‍ തന്നെ
എന്തുമാത്രം വൈരുദ്ധ്യമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ നാം യേശുവിന്‍റെതല്ല,
കൊന്‍സ്ടന്ടിന്‍ ചക്രവര്‍ത്തിയുടെ അനുയായികളാണ്. നാം യേശുവിന്‍റെതായിരുന്നെങ്കില്‍
അതിന്‍റെ അടയാളങ്ങള്‍ എവിടെയെങ്കിലും ഉണ്ടായിരിക്കേണ്ടതായിരുന്നു. പെറുവിലെ
ചേരികളില്‍ ജോലി ചെയ്യുന്ന ഒരു ഫ്രാന്സിസ്കന്‍ സന്യാസിനിയായ ഞാന്‍ എഴുത്തുകാരിയല്ലെങ്കിലും
പേനയുടെ ശക്തി അനന്തമാണെന്ന് അറിയുന്നു. ഇത്തരം ലേഖനങ്ങള്‍ വായിക്കാന്‍ എനിക്ക്
വേണ്ടത്ര സമയം കിട്ടുകയില്ലെങ്കിലും ഇത്തരം ദൈവ നിവേശിത ലേഖനങ്ങള്‍ ഇനിയും
ഉണ്ടാകണമെന്നഗ്രഹിക്കുകയും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടു
ചേര്‍ന്ന് സഭയെ പുനരുദ്ധരിക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ഉപയോഗിക്കേണ്ട
സമയമാണിതെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ജൊസഫ് മറ്റപ്പള്ളി
jmattappally@gmail.com
09495875338
നമ്മളും വലേറിയ ജോസെഫും തിരയുന്നത് യേശുവിനെയാണ്. അവർ മലയാളിയാണെങ്കിൽ അല്മായശബ്ദം അവര്ക്ക് വിലയേറിയ ഒരനുഭവം പങ്കു വയ്ക്കുന്നുണ്ടാവണം. അതുപോലെ എത്രയോ പേർ എവിടെയെല്ലാം. നമ്മൾ എഴുതുന്ന ഓരോ വരിയും വിഹായസിൽ അലതല്ലുന്നുണ്ട്. ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നറിയുന്നത് തന്നെയാണ് നമ്മുടെ പ്രതിഫലം.
ReplyDelete"എഴുതിയപ്പോൾ എന്റെ മനസില്ക്കൂടി കടന്നുപോയത് സൃഷ്ടാവും ഭൂമിയും തമ്മിലുള്ള പ്രേമമായിരുന്നു. അതുകൊണ്ടാണ് ഇളംകാറ്റുപോലും ആ പ്രേമത്തെ താലോലിക്കുന്നുവെന്ന് ഞാൻ എഴുതിയത്." (ജോസെഫ് പടന്നമാക്കൽ ഒരു കമെന്റിൽ.)
വായിക്കുന്നവർക്ക് തുറന്ന മനസ്സ് വേണം അപ്പോൾ മാത്രമേ എഴുത്തിന്റെ സൌന്ദര്യം നുണയാനാകൂ. ഏതു പ്രണയവും ഇങ്ങനെയാണ്, സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പ്രണയമാണ്. അതുകൊണ്ടാണ് അത് വശ്യമാകുന്നത്. പ്രണയിക്കുന്നവർക്ക് പ്രകൃതിയിലുള്ളതെല്ലാം വശ്യമാകുന്നതും അതുകൊണ്ടാണ്. പ്രകൃതിയെ പ്രണയിക്കുന്നവർക്ക് പ്രകൃതിയിലുള്ളതെന്തും ഓരോന്നായി എടുത്താലും മൊത്തത്തിൽ എടുത്താലും പരിപൂർണതയുടെ പര്യായമാണ്. ആ പൂർണതയെ ഏതാണ്ട് വെളിപ്പെടുത്തുന്നു, നേർവരയോ ചതുരമോ ത്രികോണമോ അല്ല, ഏതെങ്കിലും വിധത്തിൽ തുടങ്ങുന്നിടത്ത് അവസാനിക്കുന്ന രീതിയിലാണ് എല്ലാം സ്ഥിതിചെയ്യുന്നത് എന്ന സത്യം. ഓരോ അണുവും ഓരോ കോശവും അത് ചേർന്നുണ്ടാകുന്ന വലിയതിന്റെ ഏറ്റവും സാന്ദ്രമായ മാതൃകകളാണ്. അതേറ്റവും വ്യക്തമായി കാണാവുന്നത് മനുഷ്യക്കുഞ്ഞിലാണ്. അതിനു എത്രമാത്രം വികസിക്കാമെന്നതിനു ഒരളവുമില്ല. ഒരു മനുഷ്യക്കുഞ്ഞിന് വേണമെങ്കിൽ ഒരു യേശുവായിത്തീരാം. നാമോരോരുത്തരും അതേ സാധ്യതയുള്ളവരാണെന്ന മഹത്തമമായ ചിന്ത എല്ലാ അന്വേഷണത്തിലും നമ്മെ നയിക്കട്ടെ.
z.nedunkanal
znpringulam@gmail.com Te. 9961544169/ 04822271922
നമ്മൾ സുവിശേഷങ്ങളുടെ പഠനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സുവിശേഷങ്ങളിൽ നമ്മൾ തിരയുന്നത് യേശുവിനെയാണ്. ജീവിതത്തിൽ യേശുവിനെ തിരയാനുള്ള ഒരുക്കമായി തീർന്നാൽ മാത്രമേ അതിന് അര്ത്ഥമുള്ളു. പ്രാവർത്തികമായി അതിനുള്ള ഉദാഹരണങ്ങൾ ഉള്ളവർക്ക് അവ പങ്കുവയ്ക്കുന്നതിൽ സന്ദേഹം തോന്നേണ്ടതില്ല. പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിൽ മലയാളികളായ സന്യാസിനിമാർ പാവങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട്. അവരെയും ഈ ബ്ലോഗിന്റെ വായനക്കാരാക്കാൻ സി. വലേരിയ ജോസെഫ് മുന്കൈ എടുക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ഇടക്കിടക്കെങ്കിലും എഴുതാൻ അവരെയും ഉത്തേജിപ്പിക്കുക എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ReplyDeletetel. 8547995334
ഈ ലേഖനം വായിച്ചപ്പോള്‍ എന്‍റെ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത് ഇതേ ചോദ്യമാണല്ലോയെന്നോര്‍മ്മ വന്നു. എല്ലാ ആഘോഷങ്ങളിലും ഏറെക്കാലം ഞാന്‍ യേശുവിനെ അന്വേഷിച്ചു പക്ഷെ കണ്ടില്ല. എങ്കിലും ഞാന്‍ ഇപ്പോള്‍ സന്തോഷവാനാണ്. യേശുവിനെ അന്വേഷിക്കുന്ന നിസ്സഹായന്‍റെ മുമ്പില്‍ ഞാന്‍ യേശുവിന്‍റെ നിഴലാകും......ഒരിളം കാറ്റുപോലെ പലരുടെയും ഹൃദയങ്ങളെ തൊട്ടു കടന്നു പോവുകയും ചെയ്യും. ഒരിക്കലും പള്ളിയാകാതിരിക്കാന്‍ എനിക്കിന്ന് കഴിയുന്നുണ്ട്. എനിക്കത് മതി.
ReplyDeleteഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാട്ടിക്കൊടുക്കുക, നിന്റെ കുറിമുണ്ട് ആഗ്രഹിക്കുന്നവന് ഉടുപ്പും ഊരി കൊടുക്കക എന്ന് യേശു പറഞ്ഞത് അതേപടി അനുസരിക്കാൻ തീർച്ചയായും ഏവര്ക്കും ആവില്ല. യേശുപോലും അനീതിയെ ചോദ്യം ചെയ്യാതെ അങ്ങനെ ചെയ്തില്ലെന്ന് നാം വായിക്കുന്നു. എന്നാൽ കുറിമുണ്ട് ബലമായി അല്ലെങ്കിൽ പിന്നിൽകൂടെ വന്ന് പിടിച്ചു പറിക്കാൻ വരുന്നവന് അതങ്ങ് വിട്ടുകൊടുക്കാനെങ്കിലും സാധിക്കുമെന്ന് കാണിക്കാൻ ഇതാ ഈ അടുത്ത കാലത്ത് സംഭവിച്ച ഒരുദാഹരണം.
ReplyDeleteപ്രിയ മോഹനൻ, 4.4.13
നിങ്ങളുടെ പുരയിടത്തോട് ചേർന്ന് കിടക്കുന്ന സ്ഥലം നിങ്ങളുടെ അളിയന്റെ പക്കൽ നിന്നും ഞങ്ങൾ വാങ്ങിയപ്പോൾ രണ്ടിനും ഇടയിൽ അതിരായി നല്ല ഒരു ഇരുവാ കയ്യാല ഉണ്ടായിരുന്നു. അത് നിങ്ങൾ വച്ചതല്ലെന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നതുകൊണ്ട് ന്യായമായും അത് മുമ്പത്തെ ഉടമസ്ഥൻ അയാളുടെ പറമ്പിൽ വച്ചതായിരുന്നു. ഞങ്ങളത് വാങ്ങിയിട്ട് ഇപ്പോൾ പത്തിരുപത്തെട്ടോളം വർഷമായി. ഇതിനോടിടയിൽ കയ്യാലയുടെ നിങ്ങളുടെ വശത്തുള്ള കല്ലുകൾ മിക്കവാറും അപ്രത്യക്ഷമായിട്ടുണ്ട്. അതുകൊണ്ട്, കയ്യാല പുതുക്കി കമ്പിവേലി കെട്ടാൻ ആഗ്രഹിച്ച്, കുറ്റി നാട്ടുമ്പോൾ നിങ്ങളും കണ്ടുകൊള്ളട്ടെ എന്ന് മാത്രം കരുതി, ഞാൻ നിങ്ങളെ സമീപിച്ചു. അപ്പോഴാണ് നിങ്ങൾ പറയുന്നത്, കയ്യാല നിങ്ങളുടെ പുരയിടത്തിലാണെന്നും അതുകൊണ്ട് ഞങ്ങളുടെ വശത്തുള്ള അതിന്റെ അരികുചേര്ത്തു വേണം കുറ്റി നാട്ടാൻ എന്നും.
നിങ്ങളെപ്പോലെ മാന്യനായ ഒരാളിങ്ങനെയൊരു വാദം കൊണ്ടുവരുമ്പോൾ, ഞാനെന്തു ചെയ്യുമെന്നല്ലേ? ഒന്നുകിൽ സ്ഥലത്തിന്റെ പ്ലാൻ നോക്കിയും പുതുതായി അളപ്പിച്ചും സത്യം സ്ഥാപിക്കാം. അല്ലെങ്കിൽ, ഏതാനും സെന്റിന്റെ നഷ്ടം സഹിച്ച്, "നേട്ടം" നിങ്ങൾക്ക് വിട്ടുതരാം. നമുക്ക് സുഹൃത്തുക്കളായി തുടരുകയും ചെയ്യാം. ഞാൻ രണ്ടാമത്തേത് ചെയ്യുന്നു എന്ന് നിങ്ങളും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഈ കുറിപ്പ്.
വർക്കിച്ചൻ താഴത്ത്. (പേരുകൾ മാറ്റിയിട്ടുണ്ട്.)
യേശു എവിടെ ? നമ്മുടെ റോഷന്റെ തൊട്ടുമുന്നിൽ...രോഷൻ മശീഹായുടെ മനോഹരമായൊരു നിഴലാണെന്ന് വായിച്ചപ്പോൾ കർത്താവ് സത്യം കണ്ണുകൾ താനേ കരഞ്ഞുപോയി..അതിലേറെ "ഞാൻ പള്ളിയാകില്ല എന്നാമനസിന്റെ സത്യപ്രതിജ്ഞയും.....ഉമ്മ..റോഷനെ ഉമ്മ.... പള്ളിയിൽ പ്രാർഥിക്കാൻ പോകരുതെന്ന് പറഞ്ഞ കർത്താവിനും കുളിരുകോരും ...അടുത്തകാലത്ത് അല്മായസബ്ദത്തിൽ വന്നതിൽ ഒന്നാം ഇടം വലെരു ജൊസെഫിനു തന്നെ ..യേശു എവിടെ ?കർദിനാളെ തങ്കളുടെ ആ കാറിലുണ്ടോ, അരമനയിലുണ്ടോ ,? ളോഹയുടെ കീശയിലുമില്ല അല്ലേ? ആ വയസായ അമ്മയുടെ കരളിൽ യേശു ഉണ്ടു .. അതാണവർ ഹേരോദാവിനെ കണ്ടയുടൻ അവൻ കൊല്ലാൻ മിനക്കെട്ട എന്റെ നാഥനെ തിരഞ്ഞത് ...എന്റെ ഒരു എളിയ അപേക്ഷ ..ഇമ്മാതിരി രചനകൾ നിച്ചയമായും ഒരോരുത്തരു അവരവരുടെ സോഷ്യൽ മീഡിയ വഴി (ഫസിബൂക്,ഇ-മെയിൽ) അനേകർക്ക് പകരാനും തയ്യാറാകണം ..റോഷന്റെ ,സക്കരിയാച്ചയന്റെ , ,ജോസഫ് സാറിന്റെ അങ്ങിനെ ഒത്തിരിഒത്തിരി ഞാൻ ഷെയർ ചെയ്യാറുണ്ട് ..നിങ്ങളും അപ്രകാരമാകണമെന്ന് പൊന്നെശു നാമത്തിൽ ഒർപ്പിക്കുന്നു .
ReplyDeleteരംഗം: ബധനിയിലെ മറിയം യേശുവിന്റെ കാൽച്ചുവട്ടിൽ.
Deleteഅനുഭവം: എന്ത് രസമാണ് മുത്തേ, നിന്റെയടുത്ത് വെറുതേയിങ്ങനെയിരിക്കാൻ! അവൾ എന്നോട് പറഞ്ഞു. അവളുടെ സത്ത എന്റെ സത്ത തന്നെയാണെന്ന് അവൾ അറിയുകയായിരുന്നു. മോളേ നീയെന്റേതും ഞാൻ നിന്റേതും എന്നവൻ പറയാതെ അവൾ അറിയുന്നുണ്ടായിരുന്നു. സത്ത സത്തയെ അറിയുന്നതാണ്, ആസ്വദിക്കുന്നതാണ് പ്രണയം. ആസ്വാദനമാണ് രസം. രസിക്കുക എന്നാൽ സാരാംശത്തെ അറിയുകയാണ് എന്ന് മുമ്പൊരിക്കൽ പറയാനിടയായി.
ഏറ്റവും ലളിതവും ഏറ്റവും ആഴമുള്ളതുമായ സത്യമിതാണ്. ഈ സത്യത്തെ വെളിപ്പെടുത്തുന്ന ഒരുദാഹരണം ച്ഛാന്ദൊഗ്യോപനിഷത്തിലുണ്ട്. ഉദ്ദാലകൻ മകനോട് ഇങ്ങനെ പറഞ്ഞു. ഈ ഉപ്പ് വെള്ളത്തിലിട്ടിട്ട് നാളെ കൊണ്ടുവരിക. പിറ്റേ ദിവസം വെള്ളവുമായി വന്ന മകനോട് പിതാവ്: ഉപ്പെവിടെ? എത്ര സൂക്ഷിച്ചു നോക്കിയിട്ടും ഉപ്പ് കാണാനായില്ല.
പാത്രത്തിന്റെ എല്ലാ അരികിൽനിന്നും മദ്ധ്യത്തിൽനിന്നും വെള്ളം രുചിച്ചുനോക്കാൻ പറഞ്ഞു. എങ്ങനെയുണ്ട്? ഉപ്പുരസം. അതായത്ത് വെള്ളത്തിൽ സർവ്വത്ര ഉപ്പ് നിറഞ്ഞിരിക്കുന്നു. ഗുരുവിന് അത് മതിയായിരുന്നു, സത്യം പറഞ്ഞുകൊടുക്കാൻ. മോനേ, സത്തും അതുപോലെ ഇവിടെയല്ലാമുണ്ട്, നീ കാണുന്നില്ല എന്നേയുള്ളൂ. അതാണ് സത്യം, അതാണ് ആത്മാവ്, ശ്വേതകേതോ, നീയും അത് തന്നെയാണ്.
ലായനി സുതാര്യമാണെങ്കിൽ, അതിൽ കലർന്നിരിക്കുന്ന ലീനം കാണാനാവില്ല എന്നതുപോലെ എല്ലാറ്റിനും അധിഷ്ഠാനമായ സച്ചിദാനന്ദത്തെ ഉപരിപ്ലവ ബുദ്ധികൊണ്ട് തിരിച്ചറിയാനാവില്ല. എന്നാൽ അതിന് മനുഷ്യനെ പര്യാപ്തമാക്കുന്ന ഒന്നുണ്ട് - സ്നേഹം.
ബധനിയിലെ മറിയം യേശുവിന്റെ കാൽച്ചുവട്ടിൽ ഇരിക്കുന്ന രംഗം കല്ലറയ്ക്കടുത്തുവച്ച് മറ്റൊരു മറിയം ഗുരുവിനെ തിരിച്ചറിയുന്ന രംഗം പോലെ തന്നെ വശ്യമാണ്. അനന്ത സത്തയിൽ ലയിച്ചുപോകുക - അതിലും പരമമായ ആനന്ദം എവിടെ? സുവിശേഷത്തിന്റെ സാരാംശം അതാണ്.. സാരമായതിന്റെ അംശമായി സ്വയം അറിയുക. ഒരോ സ്നേഹവൃത്തിയും അതാണ് എന്ന അവബോധത്തിലെയ്ക്ക് സുവിശേഷങ്ങൾ നമ്മെ കൊണ്ടുവരണം.
z.nedunkanal
znpringulam@gmail.com Te. 9961544169/ 04822271922
അവരുടെ ചോദ്യങ്ങള്‍ക്ക് ആരാണ് മറുപടി പറയേണ്ടത്?
ReplyDeleteഅല്മായശബ്ദം മുഴുവൻ, ഒരേ ശബ്ദത്തിൽ!
Writers aren't exactly people ... ... they're a whole bunch of people trying to be one person. F. Scott Fitzgerald
ആധികാരികവും, ചിന്തനീയവുമായ വിഷയങ്ങള്‍ ബ്ലോഗ്ഗില്‍ വരുന്നുവെന്നത് നല്ല കാര്യം. പക്ഷെ, അത് വായനക്കാരില്‍ എത്തുവാനും, അവരുടെ അഭിപ്രായങ്ങള്‍ പരിചിന്തനം ചെയ്യപ്പെടാനും ഇടയാകണമെങ്കില്‍ പ്രധാനപ്പെട്ട പോസ്റ്റുകള്‍ക്ക് രണ്ടു ദിവസമെങ്കിലും സമയം കൊടുക്കണം. ഒന്നിന് പിറകെ ഒന്നായി പോസ്റ്റുകള്‍ വരാതിരിക്കാന്‍ കൊണ്ട്രിബ്യുട്ടെഴ്സു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
ReplyDeleteയേശു എവിടെയെന്നു ചോദിക്കുമ്പോഴും ജീവിതത്തില്‍ യേശുവിനെ അനുകരിക്കുന്ന നിരവധിപ്പേരെ കനത്ത സഭാ വിശ്വാസികള്‍ക്കിടയിലും കാണാം. പക്ഷെ, നമ്മുടെ ആഘോഷങ്ങളിലും ചടങ്ങുകളിലുമൊന്നും യേശുവില്ലായെന്നത് പരമാര്‍ത്ഥം. സ്നാപകയോഹന്നാന്‍ തന്നെ കൊല്ലാന്‍ അധികാരമുള്ളവന്‍റെ മുമ്പില്‍ സ്വന്തം തല പണയം വെച്ചാണ് സത്യം വിളിച്ചു പറഞ്ഞത്. വട്ടായി പ്രവാചകന്‍, കള്ളന്മാരുടെ രാജാക്കന്മാരുടെ ആഥിത്യവും കാരുണ്യവും സ്വികരിച്ചാണ് വചനം പറയുന്നതെന്ന വ്യത്യാസം ഉണ്ട്. ഈ മാസം നടക്കാന്‍ പോവുന്ന ഒരു അഭിഷേകാഗ്നി ധ്യാനം ഉത്ഘാടനം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി മെത്രാനാണ്. മെത്രാന്‍ വര്‍ഗ്ഗത്തിന് ഇത്രയേറെ അപമാനം വരുത്തിവെച്ച മറ്റൊരു വിരുതനും ഇവിടുണ്ടായിട്ടില്ല. ഒരു ചെറുവില്‍ കൊണ്ട് പോലും ഒരു മാതൃക കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു ഈ ജന്മം കഴിയുമെന്നും തോന്നുന്നില്ല.
വൈദികരും, മേലദ്ധ്യക്ഷന്മാരും, സന്യസ്തരും പ്രതികരിക്കുന്നു.
ReplyDeleteഡോ.ജെയിംസ് കൊട്ടൂരിന്‍റെ ലേഖനത്തിനു ലഭിച്ച പ്രതികരണങ്ങളില്‍ ചിലത്:
Dear Mr. Kattoor,
Greetings from Susaimanickam, Bishop of Sivagangai, Tamilnadu. I appreciate very much your e-mail "Pope with many Faces & Firsts"! Yesterday I shared your thoughts with my priests on the occasion of Chrism Mass. Glad that you still continue your ministry through your balanced, frank writings. Wish you all success and assure you of my prayers. Happy Easter!
Yours sincerely in Christ,
J. Susaimanickam
Bishop of Sivagangai.
Dear Dr. James Kottoor,
Thanks for the stimulating article. You are indeed proving that the pen is mightier than the sword.
and a drop of ink can make a billion think.
I hope that the article reaches the Holy Father.
I have a new inspiration now. A Jesuit taking a Fransiciscan name and the next Pope taking the name Pope Francis Bosco. all the more major Religious orders are covered. May God literally 'protect the New Pope.
Please do continue to forward your articles. I have become a fan of yours. I also now and contribute articles for New Leader and Indian Currents.
Pray for me... I have to go slow... my psychiatrists remind me constantly.
Love... Jose Therempil sdb (my short article for your consideration)
--
Jose Therampil sdb
St. John's Regional Seminary,
Kondadaba, Kothavalasa-535 183
Vizianagaram-(Dt)
Mobile-09490475620
Thank you Fr. James Kottoor for the lovely article.
I enjoyed reading it, and cherished the values that you have focused
and hope to take the message seriously.
Surely this Second Francis is a great hope for the world. Amidst so
much of pessimism on the way the Church was moving with its pre
vatican mindset, this election itself has become a proof that Holy
Spirit is running the Church.
Hope that the Indian Church that is known for its politics of power,
casteism and money centredness will learn the message of this
inspiring Pope.
Thank you so much
Nithiya ofm.cap
Dear James,
Thank you for sharing your piece on Pope Francis. I share your hopes and caution. But after a long winter of no hope, I am indeed hopeful more than skeptic. But I know the Pope needs our prayer to help him keep going at reforming the Church, it is not going to be easy, with all those careerists in the Vatican who may not give up too easily.
I like your comment on young leaders! There is so much about Jesus that we seems to have lost sight of.
I am happy to hear your voice again.
Regards,
Virginia Saldanha