പ്രണയത്തിന്റെ മേച്ചിൽ പുറങ്ങളെ ഊർവ്വരമാക്കുന്ന പുഴ , തീർച്ചയായും ഇന്ദ്രിയവിചാരങ്ങളുടെ രാസഗതികത്തിൽ നിന്നല്ല ഉറവയെടുക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീത്വവും , അവളുടെ കാമനകളുമൊക്കെ , ഇന്ദ്രിയവിഷയങ്ങളോടുചേർത്ത് അപനിർമ്മിക്കാനുള്ള നമ്മുടെ കാലത്തിന്റെ ശ്രമങ്ങൾ അങ്ങേയറ്റം തമോന്മുഖമാണ് !
ഹാ സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ് , ഒരിക്കലും ഉണരാതെ അങ്ങനെ........
"അനന്തതയുടെ മുദ്രപേറാത്ത ഏതൊരു ബന്ധവും വൈകാതെ നിങ്ങളെ മടുപ്പിച്ചു തുടങ്ങും" എന്ന ഫാ.ബോബി ജോസിന്റെ ഓർമ്മപ്പെടുത്തൽ ഒരു മൃദുമന്ത്രണമായി എപ്പോഴും കാതോരത്തുണ്ട്..ഏതാണ്ട് അങ്ങനെയൊക്കെതന്നെ ഞാനും വിചാരിക്കുന്നു: " ഉള്ളുണർവ്വിലേക്കും ,ഊഷ്മളമായ സ്മൃതികളിലേക്കും ഒരു കിളിവാതിൽ തുറന്നു കൊടുക്കാൻ കെൽപ്പില്ലാത്ത പ്രവർത്തികളേതും , ആസക്തിക്ക് സമാനമായൊരു "ജഡത്വം" പേറുന്നുണ്ട് ".പിന്നീട് , ജീവിതത്തിന്റെ മമതകളെയും , നിലപാടുകളെയും രൂപപ്പെടുത്തേണ്ടുന്നത് ഈ ഉണർവ്വുള്ള ഓർമകളാണ്.
അങ്ങനെയെങ്കിൽ ,മാധവിക്കുട്ടിയുടെ എഴുത്തുകൾ , ഒരു വിലാപകാവ്യം കണക്കു വായിച്ചു തീർക്കേണ്ടിവരും!
ചില ആഘാതങ്ങൾ അവർ കുറിച്ചിടുന്നത് ഇങ്ങനെയാണ് :
" ഭർത്താവെന്നെ ചുംബിക്കുമ്പോൾ താനൊരു അഭിസാരികയാണെന്നു തോന്നുന്നു ".
അതെ , പ്രണയത്തിന്റെ ഊഷ്മളതയിൽ കുതിർന്നു ലയിക്കാത്ത "ദാമ്പത്യധർമ്മം" പോലും വ്യഭിചാരമാണ്!!
കാരണം , ആർക്കും ആരെയും തീറെഴുതിയിട്ടില്ല തന്നെ !
മറ്റൊരർത്ഥത്തിൽ , നിരാർദ്രമെന്നു വിശേഷിപ്പിക്കാവുന്ന വികൽപ്പങ്ങളെയൊക്കെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കാമെങ്കിൽ അതിനു "വ്യഭിചാരം " എന്നാ സംജ്ഞ നന്നായിണങ്ങും ;
കാരണം , അതിൽ ആസക്തിയുണ്ട് , തരംതാണ കച്ചവടമുണ്ട് , സർവ്വോപരി , ക്ഷേത്രവിശുദ്ധികൾ കാക്കുന്നവരോടുള്ള തുറന്ന വെല്ലുവിളിയുണ്ട്...
അത്രയേറെ കരുതലും പരിലാളനയും ഉണ്ടാവണം ഇത്തരമൊരു സർഗ്ഗാത്മക പ്രതലത്തിൽ ഇടപെടുമ്പോൾ എന്നതിന്റെ വ്യംഗ്യഭാഷയായിരിക്കണം , " സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ വ്യഭിചാരിയാണ് " എന്ന വേദവാക്യം!
നിർമ്മലമെന്നു കാണപ്പെട്ട ചില ബന്ധങ്ങൾ പോലും തികട്ടുമ്പോൾ ഓർമിക്കണം , പുറത്തേക്കൊഴുകാൻ അവസരം കാത്തുകിടന്ന ആസക്തിയുടെ വിഷക്കറ പതിയെ പതിയെ അതിനുള്ളിലും രൂപപ്പെടുന്നുണ്ടായിരുന്നുവെന്ന് .......
പ്രിയ സോദരീ , എന്റെ പിഴ, എന്റെ പിഴ , ഞങ്ങളുടെ വലിയ പിഴ !!!
ഹാ സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ് , ഒരിക്കലും ഉണരാതെ അങ്ങനെ........
"അനന്തതയുടെ മുദ്രപേറാത്ത ഏതൊരു ബന്ധവും വൈകാതെ നിങ്ങളെ മടുപ്പിച്ചു തുടങ്ങും" എന്ന ഫാ.ബോബി ജോസിന്റെ ഓർമ്മപ്പെടുത്തൽ ഒരു മൃദുമന്ത്രണമായി എപ്പോഴും കാതോരത്തുണ്ട്..ഏതാണ്ട് അങ്ങനെയൊക്കെതന്നെ ഞാനും വിചാരിക്കുന്നു: " ഉള്ളുണർവ്വിലേക്കും ,ഊഷ്മളമായ സ്മൃതികളിലേക്കും ഒരു കിളിവാതിൽ തുറന്നു കൊടുക്കാൻ കെൽപ്പില്ലാത്ത പ്രവർത്തികളേതും , ആസക്തിക്ക് സമാനമായൊരു "ജഡത്വം" പേറുന്നുണ്ട് ".പിന്നീട് , ജീവിതത്തിന്റെ മമതകളെയും , നിലപാടുകളെയും രൂപപ്പെടുത്തേണ്ടുന്നത് ഈ ഉണർവ്വുള്ള ഓർമകളാണ്.
അങ്ങനെയെങ്കിൽ ,മാധവിക്കുട്ടിയുടെ എഴുത്തുകൾ , ഒരു വിലാപകാവ്യം കണക്കു വായിച്ചു തീർക്കേണ്ടിവരും!
ചില ആഘാതങ്ങൾ അവർ കുറിച്ചിടുന്നത് ഇങ്ങനെയാണ് :
" ഭർത്താവെന്നെ ചുംബിക്കുമ്പോൾ താനൊരു അഭിസാരികയാണെന്നു തോന്നുന്നു ".
അതെ , പ്രണയത്തിന്റെ ഊഷ്മളതയിൽ കുതിർന്നു ലയിക്കാത്ത "ദാമ്പത്യധർമ്മം" പോലും വ്യഭിചാരമാണ്!!
കാരണം , ആർക്കും ആരെയും തീറെഴുതിയിട്ടില്ല തന്നെ !
മറ്റൊരർത്ഥത്തിൽ , നിരാർദ്രമെന്നു വിശേഷിപ്പിക്കാവുന്ന വികൽപ്പങ്ങളെയൊക്കെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കാമെങ്കിൽ അതിനു "വ്യഭിചാരം " എന്നാ സംജ്ഞ നന്നായിണങ്ങും ;
കാരണം , അതിൽ ആസക്തിയുണ്ട് , തരംതാണ കച്ചവടമുണ്ട് , സർവ്വോപരി , ക്ഷേത്രവിശുദ്ധികൾ കാക്കുന്നവരോടുള്ള തുറന്ന വെല്ലുവിളിയുണ്ട്...
അത്രയേറെ കരുതലും പരിലാളനയും ഉണ്ടാവണം ഇത്തരമൊരു സർഗ്ഗാത്മക പ്രതലത്തിൽ ഇടപെടുമ്പോൾ എന്നതിന്റെ വ്യംഗ്യഭാഷയായിരിക്കണം , " സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ വ്യഭിചാരിയാണ് " എന്ന വേദവാക്യം!
നിർമ്മലമെന്നു കാണപ്പെട്ട ചില ബന്ധങ്ങൾ പോലും തികട്ടുമ്പോൾ ഓർമിക്കണം , പുറത്തേക്കൊഴുകാൻ അവസരം കാത്തുകിടന്ന ആസക്തിയുടെ വിഷക്കറ പതിയെ പതിയെ അതിനുള്ളിലും രൂപപ്പെടുന്നുണ്ടായിരുന്നുവെന്ന് .......
Jijo +91 9447657140
സത്യസന്ധമായ പരിചിന്തനങ്ങൾക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ് ശ്രീ ജീജോ തൊടുത്തുവിടാൻ ധൈര്യം കാണിച്ചത്. സ്ത്രീയുടെ ചുവയുള്ളതെല്ലാം നിഷ്ക്കരുണം ക്രമിക്കപ്പെട്ടിട്ടും എല്ലാ പുരുഷന്മാരെയും ഉള്പ്പെടുത്തുന്ന ഒരു സ്ത്രീ സുരെക്ഷാ ബില്ല് പാസ്സാക്കാൻ പോലും കഴിയാത്ത ഒരു പർലിമെന്റും സ്ത്രീക്ക് അമ്പത് ശതമാനം സീറ്റ് സംവരണത്തിന് ഒരു നിയമവുമില്ലാതെ അവകാശമുണ്ടായിട്ടും മുപ്പതു പോലും കഷ്ടിച്ച് സമ്മതിച്ചുകൊടുക്കാൻ ധൈര്യമില്ലാത്തെ നപുംസകങ്ങളും അധികാരത്തിലിരിക്കുന്ന ഈ നാട്ടിൽ വായിട്ടടിക്കുന്നതല്ലാതെ സ്വന്തം വീട്ടിൽ സ്ത്രീക്ക് സമത്വം അനുവദിക്കാൻ തങ്ങൾക്ക് ആകുന്നുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് എന്നും മറ്റും അല്മായശബ്ദത്തിലെ എഴുത്തുകാർ അവരുടെ ചിന്തയെ വിമർശനാത്മകമായി വെളിപ്പെടുത്തേണ്ട സമയമാണിത്. ഒരു സംവാദം നടക്കട്ടെ. പുരുഷപക്ഷഭേദം പറഞ്ഞു സഭയെ കുറ്റപ്പെടുത്തുന നമ്മൾ സ്വന്തം ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്ന് തുറന്നു പറയാൻ തയ്യാറാകണം. ഈ വിഷയത്തെ സ്പര്ശിക്കാൻ കൂടുതൽ പേരും മടിക്കും. ഇല്ലെങ്കിൽ അതിനെതിര് തെളിയിക്കപ്പെടട്ടെ.
ReplyDeleteസാക്അച്ചായ, നല്ലോണം ഭയമുണ്ട് . കാരണം കലികാലവൈഭവം ...ഞാൻ തുറന്നെഴുതിയാൽ പെണ്‍പുലികൾ അലറിവിളിക്കും ..എഴുതണമെന്നു തോന്നുന്ന വല്ല ആണ്‍തരിയും ഉണ്ടെങ്കിലും എഴുതാൻ ഒന്നറയ്ക്കും..കാരണം വീട്ടിൽചെന്നാൽ തല്ലുകിട്ടും.(enikkalla) .ഇല്ലേ ഞാനില്ലേ ..പുരുഷനുവേണ്ടി ,പുരുഷനിൽ നിന്നും "പൂർണപുരുഷൻ" നിർമിച്ച "അവ്വാ" മുതൽ കുഴപ്പക്കരികളാണീ പെണ്‍വർഗം !ഭയക്കണം ,ഭയന്നേ പറ്റൂ ..നിലനിൽപ്പിന്റെ പ്രശ്നമാണു ..സോറി..പെണ്‍പൊലിമ പറഞ്ഞ നാടാകെ കുടുംബ ജീവിതം എന്താണെന്നു അറിയാവുന്നവർക്കറിയാം . മണ്ണും പെണ്ണും നല്ലോണ്ണം കൈകാര്യംചെയ്യണ്ട വിഷയമാണ്..ഹോ..! "കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ"...എന്നാ സിനിമാപാട്ട് പാടികൊണ്ട് വിട പറയുന്നു..
ReplyDeleteസ്ത്രീവിമോചനം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ പദങ്ങള്ക്ക് കൊടുത്തിരിക്കുന്ന ഇന്നത്തെ നിര്വ്വചനങ്ങളോട് എനിക്ക് യോജിപ്പില്ല. അത് കുറെ സ്ത്രീകളെയെങ്കിലും പ്രീതിപ്പെടുത്താനുള്ളതാണെന്നു സ്പഷ്ടം. പ്രപഞ്ചത്തില്‍ സര്വ്വതും ആയിരിക്കുന്നത് ഓരോ ദൌത്യത്തിന് വേണ്ടിയാണ്. സ്ത്രീ നിര്‍വ്വഹിക്കേണ്ട കര്മ്മിത്തിനു ചേരുന്ന ശരീരം അവള്ക്കു ദൈവം നല്കിതയിരിക്കുന്നു.
ReplyDeleteപ്രസവിക്കുക കുഞ്ഞുങ്ങളെ വളര്ത്തുക എന്നത് മാത്രമല്ല സ്ത്രീയുടെ ജോലി. മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ അവള്ക്കും പങ്കുണ്ട്. അത് മറക്കുന്നുമില്ല. സ്ത്രീക്കു വേണ്ടത് പരിഗണനയും സ്നേഹവുമാണ്. അതില്‍ കൈ കടത്താന്‍ ആര്ക്കും അവകാശമില്ല.
സ്ത്രീ സ്ത്രിയായും പുരുഷന്‍ പുരുഷനായും ജീവിക്കുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും പക്ഷെ സ്വന്തം ദൌത്യം അനുഷ്ടിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഞാന്‍ സ്വപ്നം കാണുന്നത്. അവിടെ ഒന്നില്‍ നിന്നും ഒന്നിനും വിമോചനം ആവശ്യമില്ല.
"അത് കുറെ സ്ത്രീകളെയെങ്കിലും പ്രീതിപ്പെടുത്താനുള്ളതാണെന്നു സ്പഷ്ടം."
Deleteഎങ്കിലീ പ്രീണന പദ്ധതി സമാരംഭിച്ചത് സാക്ഷാൽ യേശു ക്രിസ്തു തന്നെയെന്നു മറക്കണ്ട റോഷൻ ചേട്ടായീ ...
വാക്കുകളുടെ പൊലിമയല്ല കൂടൽ സാറേ നമുക്ക് വേണ്ടത്. മണ്ണിനെയും പെണ്ണിനേയും വേണ്ടപോലെ അറിയാനും കൈകാര്യം ചെയ്യാനും ഇന്നത്തെ ആണ്പ്രജക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞാൽ അത് തെളിവുസഹിതം പ്രതിരോധിക്കാൻ നിങ്ങളെപ്പോലുള്ള കുന്ബ നാഥന്മാർക്ക് കഴിയുമോ? ഒന്നുമല്ലേലും കുടുംബജീവിതം കുറെ കണ്ടവനല്ലേ? മക്കളുള്ളവനല്ലേ? എന്താണ് സ്ത്രീയെ ഇങ്ങനെ ആട്ടിപ്പറയാൻ കാരണം? തല്ലു കൊണ്ടിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ കൊള്ളുമെന്നു പേടിയുണ്ടെങ്കിൽ, അതിനു കാരണവും ഉണ്ടാവും. സ്ത്രീ ഒരു കാര്യത്തിലും പുരുഷനെ ചോദ്യം ചെയ്യരുതെന്നാണോ നിങ്ങൾ മഹത്തുക്കളുടെ അലിഖിത നിയമം?
ReplyDeleteപുരുഷനുവേണ്ടി ,പുരുഷനിൽ നിന്നും "പൂർണപുരുഷൻ" നിർമിച്ച "അവ്വാ" എന്നൊക്കെയുള്ള പടാച്ച് അങ്ങ് പള്ളിയില പറഞ്ഞാൽ മതി. ബുദ്ധിക്കു നിരക്കുന്നത് വല്ലതും അറിയാമെങ്കിൽ ഉണർത്തിയാട്ടെ, തിരുമനസ്സേ!
"സ്ത്രീ സ്ത്രിയായും പുരുഷന്‍ പുരുഷനായും ജീവിക്കുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും പക്ഷെ സ്വന്തം ദൌത്യം അനുഷ്ടിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഞാന്‍ സ്വപ്നം കാണുന്നത്. അവിടെ ഒന്നില്‍ നിന്നും ഒന്നിനും വിമോചനം ആവശ്യമില്ല."
ആദ്യത്തെ ഭാഗം ശരിയാണ്. അവസാനത്തെ വാക്യം ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും ശരിയല്ല. സ്വപ്നത്തിലെ ഉട്ടോപ്യ അല്ലല്ലോ അനുഭവത്തിൽ കാണുന്നത്. അവിടെ എന്താണ് തകരാറ്, എന്താണ് മാറേണ്ടത്, അതെങ്ങനെ വേണം എന്നൊക്കെയാണ് വിവരമുള്ളവർ ഒരുമിച്ചു ചിന്തിക്കേണ്ടത്. അല്ലാതെ, നാവെടുത്താൽ, സ്ത്രീവിദ്വേഷം വിളമ്പുകയും കവിതയിലും ഗദ്യത്തിലും സമത്വവും നീതിയും പാടുകയുമല്ല ആനത്തമുള്ളവർ ചെയ്യേണ്ടത്. തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അതെന്തുകൊണ്ടുണ്ടായി എന്ന് തിരഞ്ഞു പോകാനുള്ള നട്ടെല്ലില്ലാത്തവർ ആണിന്റെ പോലിമയോർത്തിരുന്നു കീഴ്ശ്വാസം വിട്ടിട്ടു കാര്യമില്ല.
This comment has been removed by the author.
ReplyDelete"കീഴ്ശ്വാസം വിട്ടിട്ടു കാര്യമില്ല" എന്ന , മഹതിയുടെ കുറിപ്പിലെ last word എടുത്തൽ , എന്റമ്മ , എന്റെ 4 സഹോദരിമാർ , എന്റെ ഭാര്യ ആലിസ് , ഇവരാരുംതന്നെ ഒരു പുരുഷനോടിങ്ങനെ പറയില്ല തീര്ച്ച , പറഞ്ഞിട്ടുമില്ല . ഇവിടെ കലി ബാധിച്ചതു പെണ്ണിനെയാണെന്നു തോന്നിപ്പോകും ഈ പോക്ക് കണ്ടാൽ.....പെണ്ണിന്റെ ശരീരാവയവങ്ങൾ , പക്ഷെ മനസ് പുരുഷന്റെതും !.കൊള്ളാം... കാലമേ നിനക്കഭിനന്ദനം ... പുരുഷന്റെ ശരീരാവയവങ്ങളും പെണ്ണിന്റെ മനസുമുള്ളവനെ "പെണ്ണാണച്ചാരു "എന്ന് കൂടൽഭാഗത്തു വിളിക്കും.. . മറിച്ചു , പെണ്ണിന്റെ ശരീരാവയവും , ആണിന്റെ മനസുമുള്ളവളെ എന്താണാവോ ആ നാട്ടിൽ വിളിക്കുക ? കൂടലിൽ , "ദൈവത്തിന്റെ ഏറ്റവും വല്യ വികൃത സൃഷ്ടി" എന്നായിരുന്നു പണ്ട് ! ... ഞാനുമൊരു പഴഞ്ചൻ....ഈ പഴമയാണെനിക്കു ഏറെയിഷ്ടം .".ഭാരതസ്ത്രീകൾക്കു പണ്ടുണ്ടായിരുന്ന ഒരു ഭാവശുദ്ധി" കഷ്ടം , അത് കലി കാർന്നു തിന്നുപോയി. ..."ഈശ്വരോ രക്ഷതു "..
ReplyDelete
ReplyDelete"മനുഷ്യ മനസ്സിനെ സംബന്ധിച്ച സുപ്രധാനമായ ഒരു തത്ത്വം അവൾ മനസ്സിലാക്കി. മാത്മാവിലേല്ക്കുന്ന മുറിവ് ശരീരത്തിൽ പറ്റുന്ന മുറിവുപോലെയല്ല. ശരീരത്തിലെ മുറിവ് ഭേദമാകും. മറ്റേതു ഭേദമായെന്ന തോന്നലുളവാക്കിയാലും, മെല്ലെമെല്ലെ ആഴ്ന്നിറങ്ങി ദേഹത്തെയും ദേഹിയെയും ബാധിക്കും. മറന്നു തുടങ്ങുമ്പോഴായിരിക്കും പൂർവാധികം ശക്തിയായി അത് നമ്മെ വേദനിപ്പിക്കുന്നത്."
ഇത് ലേയ്ഡി ചാറ്റെർലിയുടെ കാമുകനെന്ന നോവലിൽ നിന്നാണ്. ഇന്ടസ്ട്രിയലൈസേഷൻ വരുത്തിവച്ച സാമൂഹിക തകർച്ചയെപ്പറ്റി ഓർമപ്പെടുത്താൻ ഡി. എച്. ലോറൻസ് ഈ കൃതിയിലൂടെ ശ്രമിക്കുന്നുണ്ട്. ഇന്നത്തെ ആഗോള കമ്പോള സമൂഹത്തിൽ വീണ്ടും സാമൂഹിക തകർച്ച മറ്റൊരു വിധത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ അതിപ്രധാനമായ ഒരു ഘടകം ജാതി, മത, ലിംഗ വ്യത്യാസങ്ങളുടെ പേരില് നടമാടുന്ന അനീതികളാണ്. കത്തോലിക്കാ സഭയിൽ ഇത് അതിരൂക്ഷമാണ്. ഇതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് നമുക്ക് മിടുക്കന്മാരായി അണിഞ്ഞൊരുങ്ങി നടക്കാമെന്ന ധാരണ ആത്മവഞ്ചനയാണ്. വിശദമായ ആത്മശോധന നടത്താതെ ഇനി മുന്നോട്ടാവില്ല. അതിനുള്ള ആര്ജ്ജവം ഉണ്ടോ ഇല്ലയോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. അതൊന്നും ആവശ്യമില്ലേ എന്ന് പറഞ്ഞു പിൻവാങ്ങുന്ന കടലാസ് പുലികളാണോ അല്മായശബ്ദത്തിലും ഇത്രയുംനാൾ കിടന്നു കസറിയിരുന്നത് എന്ന് സംശയിച്ചു പോകുന്നു.
"സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം " ഈ വാക്കൊരു നാല്ലവാക്കാണു സഹോദരീ..അതുകൊണ്ട് ഞാൻ നിർതുന്നീമൽപ്പിടുത്തം ..അല്മായശബ്ദത്തിലെത്രയൊ നല്ലകാര്യമുണ്ട് വേറെ പറയാനും കേൾക്കാനും അതുമതി , എനിക്ക് നിൻ ക്രിപമതി..
ReplyDeleteപുരുഷൻ ചൊവ്വാഗ്രഹത്തിൽനിന്നും സ്ത്രീ വീനസിൽനിന്നും വന്നെന്നു തൊന്നുന്നു. രണ്ടുപേരും തങ്ങളിൽ ആരെന്ന് വലുതെന്ന് വെല്ലുവിളികളുമായി ലോകാരംഭംമുതൽ തുടങ്ങിയ ഒരു പോരാട്ടമാണ്.
ReplyDeleteകവികൾക്ക് രണ്ടു ഹൃദയം ഉണ്ടെന്ന് തോന്നുന്നു. ഭാവനയിലും സ്വപ്നത്തിലും സ്ത്രീ സൌന്ദര്യത്തെ ധ്യാനിക്കുകയും അതെ സമയം ചുറ്റുമുള്ള സ്ത്രീ സമൂഹത്തെ ചങ്ങലയിൽ ഇടുവാൻ ശ്രമിക്കുകയും ഒരുമ്പെടുന്നു. വാസ്തവത്തിൽ കവികൾ ഹൃദയംകൊണ്ട് വ്യപിചാരം ചെയ്യുകയും സ്ത്രീയെ വഞ്ചിക്കുകയുമല്ലേ ചെയ്യുന്നത്. എന്നിരുന്നാലും മേരിയും സീതയും ശ്രീ കൂടൽ ഉപമ പറഞ്ഞത് ഇഷ്ടപ്പെട്ടു.
പല കാര്യങ്ങളിലും സ്ത്രീയും പുരുഷനും തമ്മിൽ വിത്യാസം ഉണ്ട്. കഴിവുകളും പുരുഷനേക്കാൾ സ്ത്രീക്കു ദൈവം കൊടുത്തിട്ടുണ്ട്.വാളും പേനയും ലോകത്തിലെ രണ്ടു ശക്തികളായി കരുതുന്നു. ഇത് രണ്ടും പരസ്പര വിരുദ്ധങ്ങളാണ്. എന്നാൽ വാളും പേനയും ഒരുപോലെ ലഭിക്കുവാൻ മത്സരിക്കുന്ന മൂന്നാമതൊരു ശക്തിയാണ് സ്ത്രീ. അവള്ക്കുവേണ്ടി പേനാകളുടെ മഷികൾ വറ്റിച്ചതിന് കണക്കില്ല. അവൾക്കു വേണ്ടി രാജാക്കന്മാരും രാജ്യം ഭരിക്കുന്നവരും യുദ്ധം ചെയ്തതിനും കണക്കില്ല. അവൾമൂലം പുരുഷനും അബലനാകും. സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ രാമനും ദുർബലനായി. ഭീരുക്കളായ ശിക്ഷ്യഗണങ്ങൾ ഓടിപ്പോയപ്പൊഴും ക്രിസ്തുവിന്റെ മരണത്തിന് സാക്ഷികളാകുവാൻ ധീരത കാണിച്ചത് കുറെ പൊട്ടിപെണ്ണുങ്ങളായിരുന്നു. ക്രിസ്തുവിന്റെ ആദ്യത്തെ അനുയായികളും സ്ത്രീകള് തന്നെ.പിന്നീട്, ക്രിസ്തുവിനെ വിറ്റ് കലക്കവെള്ളത്തിൽ മീൻ പിടിച്ചത് പുരുഷനും.
സ്ത്രീ പുരുഷനേക്കാൾ സഹനശക്തിയുള്ളവളാണ്. പുരുഷൻ തൊഴികൊടുത്താലും അന്നത്തെ രാത്രി കഴിയുമ്പോൾ ചിരിച്ചുകൊണ്ട് സുപ്രഭാതത്തിൽ പുരുഷന്റെ അരികെ കാപ്പിയുമായി എത്തും. മറ്റുള്ളവരുടെ പ്രശംസ അവൾ ആഗ്രഹിക്കുന്നു. സാമാന്യബുദ്ധിയും സന്മാർഗ നിലവാരവും സ്ത്രീക്കാണ് കൂടുതൽ ഉള്ളത്. മസ്ക്കുലനായ പുരുഷന് മസിൽ ഉണ്ടെങ്കിലും ഒരിക്കലും സ്ത്രീയേക്കാൾ ബുദ്ധികൂടിയവരല്ല. പുരുഷൻ സ്ത്രെയെക്കാൾ കേമനുമല്ല, സ്ത്രീ പുരുഷനെക്കാൾ കേമിയുമല്ല.
ലോകത്ത് ഏതൊരു പുരുഷന്റെയും ഉയർച്ചയുടെ പിന്നിൽ ഒരു സ്ത്രീയാണെന്ന് കാണാം. നെപ്പോളിയൻ തന്റെ ഭാര്യയായ ജോസഫൈനെ ഉപേക്ഷിച്ച കാലംമുതൽ അയാളുടെ തകർച്ച ആരംഭിച്ചു. ഭീരുവായ രാമൻ സീതയെ ഉപേക്ഷിച്ചു.രാമനെന്ന ദൈവത്തെപ്പോലെ എത്രയോ സംശയരോഗികൾ ലോകത്തുണ്ട്. മോനിക്കാ എന്ന സ്ത്രീ മൂലം ക്ലിന്റന്റെ കസേര തെറിക്കുന്ന ഒരു സമയംവരെ വന്നു. എന്നിട്ടും അയാളോട് ഹിലാരി ക്ലിന്റണ് ക്ഷമിച്ചു. സ്നേഹം കൈകാര്യം ചെയ്യുവാനും സ്ത്രീയാണ് മിടുക്കി. നീതിക്കായി പുരുഷൻ പോരാടുമ്പോൾ സ്ത്രീ സഹതാപത്തിൽക്കൂടി നീതിയെ കീഴടക്കും. പുരുഷൻ സ്വപ്നത്തിലെ തത്ത്വചിന്തകളായി ജീവിക്കുമ്പോൾ സ്ത്രീ യാഥാർഥ്യം കണ്ടെത്തും.
ഒരു ദോഷം ഇവരിൽ കാണുന്നത് കള്ളപുരോഹിതൻ പറയുന്നത് വിശ്വസിക്കുന്നതും അയാളുടെ സമീപം കുമ്പസാരിക്കുവാൻ പൊകുന്നതുമാണ്.ധ്യാന ഗുരുക്കന്മാരുടെ ഹിസ്റ്റീരിയായും കള്ളത്തരവും മനസിലാക്കുവാനുള്ള വിവേകം ഇവർക്കുണ്ടാകണം.
This comment has been removed by the author.
ReplyDelete