പ്രാര്ത്ഥന
അല്മയശബ്ദത്തിന്റെ ഒരുമയുള്ള ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി , "പ്രാര്ത്ഥന" ഇന്ന് ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ പേന എടുക്കണം , എന്നാമുഖമായി ആശിക്കുന്നു... what is prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ , സാമുവേൽ കൂടൽ... "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ കുടിലചിന്തകളൊ? ...."കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം കെടുത്തുന്ന മുറവിളികളോ ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത . മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ? "ഊരിയാടി പക്ഷിക്കെന്തോരഹംകാര ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,....അതുപോലെ സർവേശനെ വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും വ്രിഥാ.".."ഇന്നലത്തെ മഴയ്ക്കയ്യെ മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."...(പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയാൻ,ഇടയാൻ"എന്ന് വിളിക്കുന്നതും.. ഇതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി ! ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ !
1936 ജനുവരിയിൽ ഫില്ലിസ് എന്നു പേരുള്ള ഒരു കൊച്ചുകുട്ടി അവളുടെ വേദപാഠം ക്ലാസിലെ ചോദ്യത്തിനുത്തരം തേടി ആല്ബർട്ട് ഐൻസ്റ്റീന് എഴുതി, " ശാസ്ത്രജ്ഞർ പ്രാർഥിക്കുമോ" അവളുടെ കത്തും ഐൻസ്റ്റിന്റെ മറുപടിയും ഞാൻ തർജിമ ചെയ്തത് താഴെ വായിക്കാം.
ReplyDeleteറിവർസൈഡ് ചർച്ച്, ജനുവരി 19, 1936
പ്രിയ ഐൻസ്റ്റീൻ അമ്മാവാ (My dear Dr. Einstein)
ഞായറാഴ്ച വേദപാഠം ക്ലാസ്സിൽ ശാസ്ത്രജ്ഞർ പ്രാർഥിക്കുമോയെന്ന ഒരു ചോദ്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ശാസ്ത്രത്തിലും മതത്തിലും ഒരുപോലെ വിശ്വസിക്കുവാൻ കഴിയുമോയെന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ ശാസ്ത്രലോകത്തിനും സമൂഹത്തിലെ പ്രസിദ്ധരായവർക്കും ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുവാൻ ശ്രമിക്കുകയാണ്. താങ്കൾ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനികളും കൃതജ്ഞരുമായിരിക്കും. ശാസ്ത്രജ്ഞർ പ്രാർഥിക്കുമോ? പ്രാർഥിക്കുന്നെങ്കിൽ എന്തിനുവേണ്ടി അവർ പ്രാർഥിക്കുന്നു. ഞങ്ങൾ ആറാം ക്ലാസ് കുട്ടികളാണ്.
ബഹുമാനത്തോടെ, ഫില്ലിസ്
ജനുവരി 24, 1936
പ്രിയ കുട്ടീ ഫില്ലിസ്,
നിന്റെ കത്തു കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്. നിന്റെ ചോദ്യത്തിന് ലളിതമായി എന്നാൽ കഴിയുന്നതുപോലെ മറുപടി നല്കുവാൻ ഞാൻ ശ്രമിക്കാം. ഇതാണ് എന്റെ ഉത്തരം. പ്രകൃതിയുടെ മാറ്റങ്ങളും, സംഭവിക്കേണ്ടത് സംഭവിക്കുന്നതും മാനുഷിക പ്രശ്നങ്ങളും പ്രകൃതി നിയമങ്ങളെന്ന് ശാസ്ത്രം വിശ്വാസിക്കുന്നു. ജീവിതത്തിൽ സംഭവിക്കുന്ന ദുരിത ദുഖങ്ങളും, മാറ്റങ്ങളും സംഭവങ്ങളും പ്രാർഥനയുടെ സ്വാധീനതയിലോ ശക്തിയിലോ സംഭവിക്കുന്നുവെന്ന് ശാസ്ത്രത്തിന് വിശ്വസിക്കുവാൻ സാധിക്കുകയില്ല. അതെല്ലാം പ്രക്രുതിക്കതീതമായ ഏതോ അതീന്ദ്രമായ മായാശക്തിയിൽ സംഭവിക്കുന്നതാണ്.
എന്നിരുന്നാലും പ്രപഞ്ചശക്തികളെ സംബന്ധിച്ച് നമ്മുടെ യഥാർഥ അറിവ് അപൂർണ്ണവും പരിമിതവുമെന്ന് സമ്മതിച്ചേ മതിയാവൂ. അതുകൊണ്ട് നമ്മുടെ അന്തിമമായ വിശ്വാസം പ്രകൃതിയെ നിയന്ത്രിക്കുന്ന അനശ്വരശക്തി തന്നെയാണ്. ദൈവം എന്ന ചൈതന്യം നമ്മുടെ വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അങ്ങനെ ദൈവത്തിലുള്ള വിശ്വാസം സർവവ്യാപകമാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളും വിശ്വാസികളുടെ കുത്തകയാക്കി മതം കൈക്കലാക്കാറുണ്ട്
പ്രകൃതി നിയമങ്ങളെ എതോ ശക്തി നിയന്ത്രിക്കുന്നുവെന്ന് ശാസ്ത്രം വിശ്വസിക്കുന്നു. ആ ശക്തി മനുഷ്യന്റെ ബുദ്ധിയേക്കാളും ബഹുദൂരം മുമ്പിലാണ്. ഗ്രഹിക്കുവാൻ പാടില്ലാത്ത ചിന്തകൾക്കും അപ്പുറമാണ്. അങ്ങനെ ശാസ്ത്രഗവേഷകർ മതത്തിന്റെ വികാരങ്ങളെയും ഉൾകൊള്ളുന്നു. ആ വിശ്വാസം അജ്ഞനായ, ലോകമെന്തെന്നറിയാത്ത ഒരു മതഭ്രാന്തന്റെതല്ല.
എല്ലാ വിധ മംഗളങ്ങളോടെ
ആൽബർട്ട് ഐൻസ്റ്റീൻ.
സർവ്വശ്രീ ജോസഫ് മറ്റപ്പള്ളിയുടെയും സാക്കിന്റെയും പ്രാർഥനയെ സംബന്ധിച്ച ഗൗരവമായ ചർച്ചയിൽ എന്റെ അഭിപ്രായങ്ങൾ അനുയോജ്യമായിരിക്കുമെന്ന് തോന്നുന്നില്ല. പ്രാർഥനയെപ്പറ്റി ഞാൻ എന്തെങ്കിലും എഴുതുകയാണെങ്കിൽ എന്നോടുതന്നെ സ്വയം വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. കാരണം, പ്രാർഥന എന്നെ സംബന്ധിച്ച് നിരർഥകമാണ്. പ്രാർഥിക്കണമെന്ന് മനസ്സിൽ തീരുമാനിച്ചാൽ തന്നെയും സ്യൂഡോ ശാസ്ത്രം (Pseudo science) മനസിനുള്ളിലേക്ക് കടന്നുവരും. പ്രാർഥനക്കാരെ ന്യായികരിക്കുവാൻ മനശാസ്ത്രജ്ഞരും കൂട്ടിനുണ്ടെന്ന് അറിയാം.
ReplyDeleteകുഴഞ്ഞുമറിഞ്ഞു കിടക്കുന്ന എന്റെ മനസ്സിൽ പ്രാർഥിക്കാനുള്ള ദൈവം ഇല്ലെന്നുള്ളതാണ് സത്യം. പ്രപഞ്ച ശക്തിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ദൈവത്തോട് ആശയവിനിമയം ചെയ്യുവാനുള്ള കഴിവ് എനിക്കില്ല. അനശ്വരനായ മനുഷ്യനായി വന്ന യേശു പുരോഹിതരെ തഴഞ്ഞുകൊണ്ടുള്ള ഒരു തത്ത്വ സംഹിതയായിരുന്നു പഠിപ്പിച്ചിരുന്നത്. മതനേതാക്കളൊപ്പം പ്രാർഥിക്കുവാൻ യേശു ഒരിക്കലും നിന്നില്ല. പുരോഹിത പാസ്റ്റർമാരോടും ധ്യാനഗുരുക്കളോടുമൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നവർ യേശുവിനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. യേശുവിന്റെ ശിക്ഷ്യന്മാർ തീയോളജി പഠിച്ചവരായിരുന്നില്ല. വെറും സാധാരണക്കാരായ പണിക്കാരായിരുന്നു.ചുറ്റുമുള്ള നിർദ്ധനരും രോഗികളായ സുഹൃത്തുക്കളുമായി ഒരു മണിക്കൂർ സംസാരിക്കുന്നത് മണിക്കൂറുകൾ ദൈവത്തോട് പ്രാർഥിക്കുന്നതിനെക്കാളും മെച്ചമാണ്. പ്രാർഥനതന്നെ തന്നിഷ്ടത്തിനായ ഒരു തരം സ്വാർഥതയാണ്.
ഇന്നുള്ള ഭൂരിഭാഗം ദൈവ ശാസ്ത്രജ്ഞരും കള്ളനാണയങ്ങളാണ്. കപട ഭക്തരുമാണ്. ക്രിസ്തുവിൻറെ കൊച്ചുകൂട്ടായ്മയെ ഇവർ മുതലാളിത്തസംഘിടിത മതമാക്കി. ജീവിതത്തിൽ വിജയിച്ചിരിക്കുന്നവരും കപടലോക പൌരഹിത്യകൂട്ടായ്മയാണ്. ഈ കള്ളനാണയങ്ങളൊപ്പം പ്രാർഥിക്കുന്നതും തിരക്കുപിടിച്ച ലോകത്തിൽ വെറും പാഴായ ശ്രമമാണ്. വചനങ്ങൾ ഉയർത്തിപിടിച്ച് ദൈവത്തിന്റെ വാക്യമെന്ന് പറഞ്ഞ് മനുഷ്യനെ പറ്റിക്കുന്ന പറ്റിപ്പ്‌പ്രസ്ഥാനമായി പ്രാർഥിക്കുന്ന നിഷ്കളങ്കലോകം അവരെന്ത് ചെയ്യുന്നുവെന്ന് അവർ അറിയുന്നില്ല.
ഡോക്റ്റർ ജെയിംസ് കോട്ടൂർ എഴുതിയതുപോലെ ഞാൻ ഇശ്ചിക്കുന്നത് സ്വാർഥതയോടെ പ്രാർഥിക്കാതെ 'അങ്ങ് ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേയെന്ന്' ഭ്രാന്ത് പിടിച്ചവർ പ്രാർഥിച്ചിരുന്നുവെങ്കിൽ യുക്തിസഹജമാകുമായിരുന്നു. ഫരീശിയരും വെള്ളയടിച്ച കുഴിമാടത്തിൽ പ്രാർഥിക്കുന്നവരിൽനിന്നും ഭക്തലോകത്തെ മുക്തമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എന്റെ പല സുഹൃത്തുക്കളും പ്രാർഥിക്കാത്ത എന്നോട് ദൈവം അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് പ്രാർഥിക്കുവാൻ ആവശ്യപ്പെടാറുണ്ട്. മരിച്ചവരുടെ കുർബാനക്കായി സൌഹാർദം നിലനിർത്തുവാൻ പങ്കുചേരാറുമുണ്ട്. പ്രാർഥനകളെക്കാളും ദുഖിതരായ ആ കുടുംബത്തിന് മറ്റു സഹായഹസ്തങ്ങൾ നൽകുന്നതായിരിക്കും മെച്ചമെന്ന് ഞാൻ കരുതുന്നു. അസുഖമായി കിടക്കുന്നവർക്ക് അത്ഭുതങ്ങൾക്കായി പ്രാർഥിക്കാൻ സമയം കളയാതെ ഭക്ഷണം കൊണ്ടുപോയി കൊടുക്കുകയും അവർക്കുവേണ്ടി ഹോസ്പിറ്റലിലും ഡോക്റ്ററെ കാണുവാൻ ഒപ്പം യാത്ര ചെയ്യുകയുമൊക്കെയായിരിക്കും കൂടുതൽ മനുഷ്യത്വമെന്ന് ഞാൻ കരുതുന്നു. അവരോടൊപ്പം കൂടെ പ്രാർഥിക്കുന്നതിമുപരി അവരെ നാം എത്രമാത്രം പരിഗണിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയായിരിക്കും ഉത്തമം.
യേശു പ്രാര്‍ത്ഥിച്ചതു പലപ്പോഴും സ്രാഷ്ട്ടംഗംവീണാണ് . സ്രാഷ്ട്ടംഗം (അഷ്ട്ട(എട്ടു) അംഗങ്ങള്‍ സര്‍വതും ഭൂമിയില്‍ മുട്ടിച്ചു രണ്ടു കാല്‍പ്പത്തി ,രണ്ടു കാല്‍മുട്ടുകള്‍ ,രണ്ടു കൈകള്, മൂക്കും നെറ്റിയും . ഇത് എന്‍റെ കണ്ടുപിടുത്തമല്ല .ബൈബിള്‍ പറയുന്നതാണ്.
ReplyDeleteഎല്ലാവരും ഇതുപേക്ഷിച്ചു, കസാലയും സോഫയും ചാരുകസേരയും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങി. യേശു പ്രാര്‍ത്ധിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹമാണ് ഇസ്ലാം , നോക്കൂ നെറ്റിയിലെ കല.
ലൂക്കാ 22 : 41 അവന്‍ അവരില്‍നിന്നു ഒരു കല്ലേറ് ദൂരം മാറി മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചു.
മാര്‍ക്കോസ്
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
മത്തായി 26 :39
പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
ഉല്‍പ്പത്തി 17
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം
അബ്രാമും യേശുവുമൊക്കെ പണ്ടത്തെ കാലത്തല്ലേ സ്രാഷ്ട്ടംഗംവീണ് പ്രാർത്ഥിച്ചത്. നമ്മുടെ സഭ മുടിചൂടി നില്ക്കുന്ന യൂറോപ്പിലെ രാജകീയ സഭയല്ലേ. അതുകൊണ്ടാണ് എല്ലാവരും സ്രാഷ്ട്ടംഗം ഉപേക്ഷിച്ച്, കസാലയും സോഫയും ചാരുകസേരയും ഒക്കെ ഉപയോഗിക്കുന്നത്. നമ്മുടെ മെത്രാന്മാരുടെ വേഷഭൂഷാദികളോ? യേശു പ്രാർത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹമാണ് ഇസ്ലാം. ശരിതന്നെ. ഇസ്ലാമികൾക്ക് ഒരു കോൻസ്റ്റാൻറ്റിൻ ജനിക്കാതെ പോയി. ഹാ കഷ്ട്ടം.
ReplyDeleteപിപ്പിലാഥൻ പറഞ്ഞത് സത്യം. ഞാൻ നമ്മുടെ സഭക്ക് സംഭവിച്ച ദോഷം പറഞ്ഞന്നെ ഉള്ളു.
ഇടയൻ എന്നതിന് ശരിക്കുള്ള അർത്ഥം എന്താണ്? കൂടലച്ചായൻ പറയുന്നതുപോലെ (സ്വർഗത്തിൽ) ഇടം ഉണ്ടാക്കുന്നവൻ ആണോ, അതോ, ഇടയൽ (തൊഴുത്തിൽ കുത്ത്) ഉണ്ടാക്കുന്നവനോ? എങ്കിൽ അച്ചായാൻ അക്ഷരത്തെറ്റോടെ എഴുതിയ ഇടയാൻ തന്നെയാണ് ശരി. ഇനി ഇതൊന്നുമല്ല, ആട്ടിൻ കൂട്ടത്തിന്റെ ഇടയിൽ നിന്ന് പാല് അടിച്ചുമാറ്റുന്നവനോ? shepherd, cowherd എന്നീ വാക്കുകൾ sheep + herd, cow + herd കൂട്ടിയോജിപ്പിക്കുന്നതിലൂടെ കിട്ടുന്നവയാണ്. Herd നർത്ഥം crowd എന്നാണ്, അല്ലാതെ leader എന്നല്ല. അപ്പോൾ shepherd ഉം cowherd ഉം crowdൽ ഒരുത്തൻ തന്നെ, കൂട്ടത്തിന്റെ നാഥനല്ല. എന്തെല്ലാം "അനർത്ഥങ്ങ"ളാണ് നമ്മുടെ തലയിൽ ഇതുങ്ങൾ തിരുകിവച്ചിരിക്കുന്നത്!
ReplyDeleteപ്രാര്ത്ഥന രീതി മാത്രമല്ല , സാധനകളും കാലക്രമത്തിൽ നഷ്ടപ്പെട്ടു പോയതാണ് . സെഹിയോൻ ഊട്ടു ശാലയിൽ കൈ കൊട്ടിപ്പാട്ടും കരിസ്മാറ്റിക് ധ്യാനവും ആയിരുന്നു എന്ന് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട് .
ReplyDeleteഎസ്സീൻ ജൂതന്മാർ യോഗ ,പ്രണായാമ പോലുള്ള സാധനകൾ അനുഷ്ഠിച്ചിരുന്നവർ ആയിരുന്നു .
ജൂതര്ക്ക് കബാലയും ,ബുദ്ധിസ്റ്റ് സെന്നും പോലെഉള്ള ക്രിസ്തുമതത്തിന്റെ മിസ്റ്റിക് വിജ്ഞാനം -അത് കത്തോലിക്കരിൽ നിന്നും ഒത്തിരി അകലെ ആണ് .