കള്ളമല്ല, കഥയല്ല,നടന്ന ഒരു സംഭവം ! എന്റെ മനസും ബെതലഹേമ്മിൽ ഗോശാലയിൽ അന്ന് ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയരൊത്തു പോയിരുന്നു . അവിടെ മഴവില്ലിന്റെ ഒരു വളച്ചുവാതിൽ പശുത്തൊഴുത്തിനു മുന്നിൽ ഞാൻ കണ്ടമ്പരന്നു! അപ്പോളെന്റെ മനസ് അറിയാതെ പാടി .............. "ഹേ!വാനവില്ലേ നീ ഗോശാല വാതിലിൽ? ഹാ! ഏഴഴകേ രാവിതിലും കമാനമായിതോ ?ഓർക്കുകിലാച്ഛര്യം !.......
കതിരോനുദിച്ചു യാമിനീൽ ,കനകാഭ ചൂടിയാ പശുശാല ദ്യോവിൻ പലവർണം ചൂടി, അതു ദേവഭൂമിയായ്!....!........!,, ! മാലാഖമാരാ മനുവേലെ കാണാൻ ,വിനയം ധരിച്ച മഹിമാവേ കാണാൻ ഹാലെലൂയ്യ പാടിവന്നു,ഭൂവിതിലാച്ഛര്യം ! മരിയാമ്മിന്നാരിരസ്വരം മിഴികൂപ്പി കേട്ടവൻ , അഖിലാണ്ഡമാളും പരനാണാപൈതൽ , അതുമോർത്താൽ ആച്ഛര്യം ! ഇതുപാടാൻ ഞങ്ങൾക്കനുവാദമേകി , നരജന്മ നാവിൽ ഈ സ്വരധാര തന്ന ദേവസൂനൂ പാടുന്നെങ്ങൾ അളവില്ലാ സ്തോത്രങ്ങൾ ,," . ഈ കാരോൾ പാട്ട് 1991 dec 10 നു അബുദാബിയിൽ ഗൾഫ് പള്ളികൾക്കായി ഞാൻ എഴുതിയതാണ്, സത്യം... ..(ആലുവാക്കാരൻ നൈസ് ജോണ്‍) ഇതിനൊരു നല്ല ഈണവും ഏകിയിരുന്നു. ) കോട്ടയത്തെ ഞങ്ങടെ ഓർത്തഡോൿസ് സഭയുടെ സംഗീത വിഭാഗം "സ്രുതിയി"ലെ mv ജോർജ് കത്തനാര്ക്കും ഇത് കൊടുത്തു മലങ്കരയിൽ പാടാൻ ....പാട്ട് ഹിറ്റായപ്പൊൾ നൈസ് പറഞ്ഞു ഒരു സ്തുതി ഗാനംകൂടി ഈ ഈണത്തിലെഴ്തുവാൻ .....എഴുതി.."ശ്രീ യേശുവേ എൻ ആശാനികേതം നീ .എൻ ക്രോധ ലോഭ,മോഹങ്ങള മയ്ക്കണേ നാഥനേ , ഞാൻ നിന്നിലാകുവാൻ" എന്ന് ...എന്റെ "സാമസംഗീതം" mp3 യിലും ,youtube (samuelkoodal - ഗാലറി)- ലും www . samuelkoodal .com ലും , www .samuelkoodal .blogspot .in -ലും ഈ ഗാനം കാണാം ,നിങ്ങൾക്കു കേൾക്കാം ... .കുറെ നാൾ കഴിഞ്ഞപ്പോൾ ജീവൻ tv -ഇൽ, കുറേ അച്ചായത്തികളും രണ്ടു കത്തനാരന്മാരും ചേർന്നു ഈ ഗാനം പാടുന്നു ..verygood.. പക്ഷെ ,ഒടുവിൽ രചന/സംവിധാനം ...rev .fr ........ ( ഇപ്പോൾ പേരു പറയുന്നില്ല ,പിന്നീടു പറയാം ..കാരണം highcourtil ഇതിനെചൊല്ലി കേസ് നടക്കുകയാണ് ) കത്തനാരുടെ പേരു കണ്ടു ഞാൻ അന്തിച്ചുപോയി... മഴവില്ലിന്റെ കമാനം കണ്ടതിലും കൂടുതൽ ഇടനെഞ്ചിലൊരു ഞെട്ടൽ....കരളുമുറിയുന്ന നൊമ്പരം ...എന്റെ മാനസപുത്രിയുടെ പിതാപ്പട്ടം കത്തനാരുടെതാക്കി .....എന്റെ സ്നേഹിതരേ , മാന്യവായനക്കാരേ , എന്റെ മാനസപുത്രികളാണെന്റെ ഓരോപാട്ടുകളും... എന്റെ കുഞ്ഞെന്റെതാകുമോ // അതോ ആ കത്തനാരുടെതാകുമോ?ഇയാള്ക്കു പാതിരിപ്പട്ടം കൊടുത്ത ബിഷപ്പ് അബുദാബിയിൽ പാതിരി ആയിരുന്നപ്പൊളെ ഈ പാട്ടെന്റെതെന്നദ്ദെഹത്തിനും അറിയാം ..എല്ലാമറിഞ്ഞ ബിഷപ്പ് കത്തനാരൊടെ അരുതെന്ന് വിലക്കിയെങ്കിലും അനുസരണവും സത്യവുമില്ലാത്ത പാതിരി പാട്ടിന്റെ രചനാസംവിധാനം എനിക്കും nice -നും തരില്ലപോലും .. "ഹേ,വാനവില്ലേ" എന്നൊരു cd യും കത്തനാർ പുറത്തിറക്കി ഈ ഗാനം ചേർത്തു..കശുംവാരി .... കോടതിയിൽ കൂടി കർത്താവ് നീതി// സത്യം പറയുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം, സാമുവേൽ കൂടൽ.. ഒരു സംശയംകൂടി , ഈ കാത്തനാർ എന്റെ പള്ളിവികാരിയായി വന്നാൽ ഈ പാപിയായഞാൻ ഇയാളുടെ മുന്നിൽ മുട്ടുകുത്തണോ കുമ്പസാരിക്കാനും, കുർബാനകൊള്ളാനും, കൂദാശിക്കാനും ........ഒക്കെയൊക്കെ ?(കള്ള്നൊടു പോലീസ് കുമ്പസാരിക്കുന്ന കലികാലം വരുന്നു,ഇതാവന്നുമിരിക്കുന്നു..) ഇതുപോലെ 100 അനുഭവങ്ങൾ വേറെയുണ്ട് പറയാൻ....പൌരോഹിത്യം പണ്ടത്തെപ്പോലെ പക്കാ ചൂഷണമായി മാറിയിരിക്കുന്നു ..കർത്താവ് വീണ്ടും വന്നു ചാട്ടവാർ എടുത്തേ മതിയാവൂ ,നിശ്ചയം.. ദയവായി ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യാൻ മനസ്സാകണേ..പൊന്നേശുനാമത്തിൽ...
സാമുവലച്ചായന്‍ വേദവും വേദാന്തവും പ്രഘോഷിക്കുന്നയാളായതിനാല്‍ ഈ പോസ്റ്റിനോട് ഇങ്ങനെ പ്രതികരിക്കാനാണ് എനിക്കു തോന്നുന്നത്: സ്വന്തമെന്ന പദത്തിനെന്തര്‍ഥം? താങ്കള്‍ എഴുതിയ ഗാനങ്ങള്‍ താങ്കളിലൂടെ പരമാത്മാവൊഴുക്കിയതുമാത്രമല്ലേ?
ReplyDeleteEven then plagiarism is a cowardly act. And when a priest does it, it is a mortal sin. The saying, practice makes the master is applicable here too. Some priests are infamous masters in this dirty game. A good friend of mine, Shri P.V. Abraham died brokenhearted, because, according to him, a priest cleverly appropriated the magazine he had started and owned. The priest was an associate of Abraham at the beginning. But gradually he managed to become the sum and total of it and pocketed as well as the hundreds of subscribers shri Abraham had painstakingly collected together.
Deleteപേരില്ലെങ്കിലും രൂപമുള്ള പ്രിയനേ, സ്വന്തമെന്ന പദത്തിനെന്ദർഥം? സ്വന്തം അപ്പം പോലെയല്ല സന്തമപ്പൻ..അപ്പം തട്ടിപ്പറിച്ചാലോ ,കാക്ക കൊത്തി കടലിലിട്ടാലോ,കള്ളൻ കട്ടോണ്ടുപോയാലോ ഉള്ള ദുഖമല്ല അപ്പനപ്പനല്ലെന്നു അറിഞ്ഞാൽ .."പയ്ത്രികം" വലിയ വിലയുള്ള പദമാണ് സ്നേഹിതാ.......തങ്കളുടെ കുഞ്ഞിന്റെ പിതാവുപട്ടം മറ്റൊരാൾക്ക് കൊടുക്കുമോ? കള്ളടിച്ചേചൊരുവൻ തങ്കളുടെ കുഞ്ഞിന്റെ അപ്പനാണെന്ന് കള്ളം പറഞ്ഞാലും തല്ലു ഉറപ്പാണ് ...അല്ലെ ? അല്ലെങ്കിൽ സാരമായ തകരാറു താങ്കൾക്കുണ്ട്..."വഴിയും സത്യവും ജീവനു"മായവനെ വെറും ഗോതമ്പപ്പത്തിൽ ഒതുക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ളോഹകൾ സത്യത്തെ കുത്തിക്കൊല്ലുന്നവരാകരുത് ..കാലം പൊറുക്കില്ല നിച്ചയം....പറയാൻ വേണ്ടി ചുമ്മാ പറയാതെ, ആലോചിച്ചു പറയൂ....എനിക്ക് നീതികിട്ടാൻ ആശംസിക്കൂ... .
ReplyDeleteസാമുവൽ കൂടലിന്റെ കവിതകൾ മോഷ്ടിച്ച കത്തനാരെ അനുകൂലിച്ചുള്ള അനോനിമസിന്റെ പ്രതികരണം വിസ്മയമായിരീക്കുന്നു. പള്ളിയിലെ പാതിരിയുടെ കൊച്ച് മഠം മതിൽക്കെട്ടിൽ ഉണ്ടായാൽ കന്യക ദിവ്യഗർഭം ധരിച്ച് കുഞ്ഞ് ജനിച്ചെന്നും വരുത്തിതീർക്കും.
ReplyDeleteപുരോഹിതരുടെയിടയിൽ ഇത്തരം പ്ലേഗരിസം ധാരാളം ഉണ്ട്. കഴിഞ്ഞമാസം ആംഗളിക്കൻപള്ളികളിൽ പള്ളിപാട്ടുകൾ കട്ടുപാടുന്നതിൽ പ്രധിക്ഷേധിച്ചു പതിനേഴു കുടുംബങ്ങൾ തങ്ങളുടെ പള്ളി വേണ്ടെന്നുവെച്ച വാർത്ത താഴെയുള്ള ലിങ്കിൽ ചേർത്തിട്ടുണ്ട്.
http://www.scmp.com/news/hong-kong/article/1157292/priests-plagiarism-sees-exodus-anglican-church
സൈബർ പേജുകളിൽനിന്ന് പാട്ടുകൾ ചോർത്തി തങ്ങളുടെതായി പ്രചരിപ്പിക്കുകയെന്നത് ആഗോളതലത്തിൽ പുരോഹിതർ തൊഴിലാക്കിയിരിക്കുകയാണ്. ഇവർ കുറ്റക്കാരായി കോടതി വിധിച്ചിട്ടുണ്ട്. അന്തരിച്ച ഗാനരചയിതാവ് ആബേലിന്റെ പാട്ടുകൾക്ക് രൂപവും ഭാവവും മാറ്റി സ്വന്തം പേരിൽ പല പുരോഹിതരും പാടുന്നതായി കേൾക്കാം.അങ്ങനെ കലാരംഗത്തും ദേവദൂതരായി പുരോഹിത മാലാഖമാർ കക്കുവാനും കുപ്രസിദ്ധരായി. ജനം കത്തനാരുടെ കാപട്യത്തെ തിരിച്ചറിയുവാൻ തുടങ്ങിയതും അടുത്തകാലത്താണ്.