Translate

Wednesday, May 23, 2012

യേശുവിന്‍റെ ദൈവികത സുവിശേഷത്തില്‍ - ജോണിന്റെയും എന്‍റെയും അഭിപ്രായങ്ങള്‍

ജോണിന്‍റെ പ്രസ്താവന കറുപ്പിലും , എന്‍റെ അഭിപ്രായം( ഒരിക്കലും പൂര്‍ണമായും ശരിയാവില്ല  അങ്ങനെ വന്നാല്‍ ഞാനും പിതാവും തമ്മിലെന്തു വ്യത്യാസം?) നീലയിലും കൊടുക്കുന്നു , ബഹുമാനത്തോടെ തന്നെ .

ചില ബുദ്ധ മതാനുയായികള്‍ പറയും യേശു ഒരു ബുദ്ധന്‍ ആണെന്ന്. ചില ഹൈന്ദവര്‍ പറയും യേശു ഒരു അവതാരം ആണെന്ന്. ചില ക്രിസ്തിയാനികളും ഹൈന്ദവ സന്യാസികളോട് ചേര്‍ന്ന് പറയും ക്രിസ്തു ഇന്ത്യയില്‍ വന്നു വേദം പഠിച്ചു പോയി അത് പഠിപ്പിച്ച ഒരു ഗുരു മാത്രം ആണെന്ന്. മുസ്ലിംകള്‍ പറയും യേശു അല്ലാഹുവിന്‍റെ പ്രവാചകന്‍ ആയ ഒരു മുസല്‍മാന്‍ ആണെന്ന്.ബഹായികള്‍കും യേശു ഒരു പ്രവാചകന്‍. മറ്റു ചിലര്‍ക്ക് ഒരു വിപ്ലവകാരിയോ മാത്രം . പലര്‍ക്കും യേശു ദൈവമാണ് എന്നതിന് തെളിവില്ല എന്നാല്‍ ബൈബിള്‍ യേശു ദൈവം ആണ് എന്നതിന് ആവശ്യത്തിനു തെളിവ് തരുന്നുണ്ട്.

സുവിശേഷത്തില്‍ യേശു ദൈവമോ? , ദൈവം എന്നാ വാക്ക് ഒരു സ്ഥാനമാണ് - മോശയും ,ഫറവോ, അഹരോ ഒക്കെ ദൈവമെന്നു പറയുന്നു , സാറ ഭര്‍ത്താവിനെ കര്‍ത്താവേ (lord) എന്ന് വിളിക്കുന്നു . സാത്താന്‍ ഒരു ദൈവമെന്നു വചനം പറയുന്നു , അനേകം ദൈവങ്ങള്‍ ഉണ്ടെങ്കിലും എകസത്യ ദൈവം പിതാവെന്നു യേശു പഠിപ്പിക്കുന്നു. വേറൊരു രീതിയിലും പറയാം , ആടിന്‍റെ കുട്ടി ആട്ടിങ്കുട്ടി , കുരങ്ങിന്‍റെ കുഞ്ഞു കുരങ്ങു , വാഴയുടെ കുഞ്ഞു വാഴ , ദൈവത്തിന്‍റെ പുത്രന്‍ ദൈവപുത്രന്‍. വിചിത്രമെന്നു പറയട്ടെ യേശു ഒരിക്കലും താന്‍ ദൈവമെന്നോ ദൈവപുത്രനെന്നോ സ്വയം പറഞ്ഞിട്ടില്ല. എപ്പോഴും മനുഷ്യപുത്രന്‍ എന്നാണു സ്വയം പറഞ്ഞിരുന്നത് . എന്നാല്‍ "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവെന്നു" പത്രോസ് പറഞ്ഞപ്പോള്‍ യേശു അത് തന്നെയാണ് ശരിയായ തന്‍റെ " തിരിച്ചറിയല്‍ കാര്‍ടെന്നു" സാകഷ്യപ്പെടുത്തുന്നു. അത് തന്നെ നമുക്കും വിളിച്ചാല്‍ പോരെ?

================
ഐസ്സായ 48 :11 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ള അവനും അവസാനത്തോട് കൂടെ ഉള്ളവാനുമായ കര്‍ത്താവ്‌ ആണ് ഞാന്‍. ഞാന്‍ തന്നെ അവന്‍"
ഇത് പിതാവിനെക്കുരിച്ചുള്ളതാണ്
==================
ഈ ഞാന്‍ തന്നെ ആണ് അവന്‍ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും എന്ന് യോഹന്നാന്‍:8 : 24 ല്‍ യേശു പറഞ്ഞത് ഈ അര്‍ഥത്തില്‍ ആണ് . (ചിലര്‍ ഈ ഭാഗം വെട്ടിച്ചുരുക്കി ഞാന്‍ ആകുന്നു എന്നാക്കി വേറെ അര്‍ഥം കല്പിക്കുന്നത് തെറ്റാണ്) ഇവിടെ യഹൂദര്‍ ആദ്യം മുതല്‍ പ്രതീക്ഷിക്കുന്ന ക്രിസ്തു ഞാന്‍ തന്നെയെന്നല്ലേ പറഞ്ഞത്?
==========================
യോഹ:8 : 58 ല്‍ അതിനു അടിവരയിടാന്‍ യേശു പറഞ്ഞു " " സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു എബ്രഹാം ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ ഉണ്ട്"."I AM " ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പിതാവിനോടൊപ്പം ദൈവം ആയി അസ്ഥിത്വം ഉള്ളവനാണ് യേശു എന്നര്‍ത്ഥം. ആദിയിലെ ഉള്ളവനും ആയിരുക്കുന്നവനും ദൈവം ആണല്ലോ. അര്‍ഥം I am " I am".
ഇവിടെ യേശുവിന്‍റെ സ്ഥാനത്ത് , ജോണായാലും , ഞാനായാലും , പടന്നമാക്കലായാലും , അലെക്സയാലും "ഞാന്‍ " എന്നാ പദമല്ലതോന്നും യോജില്‍ക്കില്ല. അതുകൊണ്ട് യേശു പിതാവെന്നു വരുന്നില്ല.
=======================
പുറപ്പാടു 3 :13 -14 " എന്നാല്‍ അവിടുത്തെ പേര് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം?ദൈവം മോശയോട് അരുളിച്ചെയ്തു ഞാന്‍ ഞാന്‍ തന്നെ. ഇസ്രേല്‍ മക്കളോട് നീ പറയുക ഞാനകുന്നവന്‍ എന്നെ നിങ്ങളുടെ പക്കലേക്ക് അയച്ചിരിക്കുന്നു എന്ന് .Exodus 3:13-14) I am who I am .And God said to Moses "I am who I am.And he said Thus you shall say to the children of Israel “I AM” sent me to you. ഇവിടെ മൂലാഭാഷയിലെ പേര് സാമാന്യമായി യെഹോവയെന്നാണ് സ്വന്തം നാമം ദൈവം വെളിപ്പെടുത്തുന്നത് . എല്ലാ തലമുറകളും ഈ പേരില്‍ എന്നെ അറിയപ്പെടണം എന്നും കല്‍പ്പിക്കുന്നു. ഞാന്‍ ജോണിനെപ്പറ്റി ഒരുപുസ്തകമെഴുതി അത് ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുമ്പോഴും ജോണിന്‍റെ പേര് ആരും മാറ്റാറില്ല . എന്നാല്‍ യെഹോവയെന്ന പേര് ഓരോ ഭാഷയിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്. പരമേശ്വരന്‍ എന്നുപോലും വടക്കെയിണ്ട്യയില്‍ വിളിക്കാറുണ്ട്. നമ്മള്‍ പിതാവിനെ യെഹോവയെന്നും , യേശുവായിപ്പിറന്ന പുത്രനെ ക്രിസ്തു( സ്ഥാനപ്പേര് )പറയേണ്ടത്.
===================================
Jesus said, "I AM the Bread of Life" - John 6:35,41,48,51 ഞാന്‍ ആകുന്നു ജീവന്റെ അപ്പം
Jesus said, "I AM the Door" - John 10:7,9 ഞാനാകുന്നു വാതില്‍
Jesus said, "I AM the Good Shepherd" - John 10:11,14 ഞാന്‍ ആകുന്നു നല്ല ഇടയന്‍
Jesus said, "I AM the Way the Truth and The Life" - John 14:6 (only God can claim) ഞാന്‍ ആകുന്നു വഴിയും സത്യവും ജീവനും
Jesus said, "I AM the Light of the world" - John 8:12; 9:5; 12:46; Luke 2:32 ഞാന്‍ ആകുന്നു ലോകത്തിന്‍റെ പ്രകാശം
Jesus said, "I AM the True Vine" - John 15:1 &5 ഞാ ന്‍ആകുന്നു മുന്തിരി ചെടിയും നിങ്ങള്‍ ശാഖകളും 
Jesus said, "I AM the Resurrection and the Life" - John 11:25 - 27 He who believes in Me ,though he may die he shall live” ഞാന്‍ ആകുന്നു ജീവനും പുനരുദ്ധാനവും 
Jesus said, "I AM the First and the Last" - Rev. 1:8 ; 1:11 ,22:13 ഞാന്‍ ആകുന്നു ആദിയും അന്തവും
Jesus said, “ Yes I AM” Then they all said are you then the son of God ?
Luke 22: 70 ഞാന്‍
ആകുന്നു
ദൈവ പുത്രന്‍
Jesus said to her “I who speak to AM HE”
John 4:26 ഞാന്‍ ആകുന്നു അവന്‍
Jesus said, I AM lord and master.John13;13= I am the Lord. That is my name. Iss 42:1-9 ഞാന്‍ ആകുന്നു ഗുരുവും കര്‍ത്താവും
Jesus said,
I AM He
John 8:24
ഞാന്‍ ആകുന്നു അവന്‍=
ഐസ്സായ 48 :11 ഐസ്സായ 41 : 4
ഞാന്‍ ആകുന്നു അവന്‍
ഇവിടെയൊന്നും you are the , he is the എന്നോ പറയാന്‍ പറ്റുമോ? അതുകൊണ്ടിവിടെല്ലാം I AM THE ഉപയോഗിച്ചിരിക്കുന്നത് യേശുവിനെക്കുറിച്ച് തന്നെയാണ് .
========================
യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്ന് യേശുവിന്‍റെ ശിഷ്യഗണം അല്ലെങ്കില്‍ സമകാലീനര്‍ പറഞ്ഞതിനേക്കാള്‍ കൃത്യമായി ആര്‍ക്കും പറയാന്‍ ആവില്ല. കൂടെ നിഴല്‍ പോലെ നടന്നവരും,ഒരുമിച്ച്‌ ഉണ്ടവരും, ഉറങ്ങിയവരും, ഉപദേശങ്ങള്‍ നേരിട്ട് കേട്ടവരും അത്ഭുതങ്ങള്‍ കണ്ടവരും പറയുന്നതാണ് ഏറ്റവും സത്യമായിട്ടുള്ളത്‌. ചരിത്ര പരവും. പ്രിയ ശിഷ്യന്‍ യോഹന്നാന്‍ തന്‍റെ ഒന്നാം ലേഖനം ഒന്ന് മുതല്‍ മൂന്നു വരെ ഇങ്ങനെ എഴുതിയിരിക്കുന്നു
ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണു കയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു."
ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ? അവനെ കുറിച്ച് കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍ ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു.
യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ യേശു, ദൈവത്തെ തന്നിലൂടെ ആണ് വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍ ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് )ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ്‌ ആണ് ഞാന്‍.
സകല സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനു ഭൂമിക്കുമുന്പേ അസ്ഥിത്വമുണ്ടായിരുന്നു എന്ന് വചനവും , ഞാനും സമ്മതിക്കുന്നു.
------------------------
ഐസ്സായ 44 :6 ...കര്‍ത്താവ്‌ അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക - ഇത് പിതാവിനെപ്പറ്റിയന്.
യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക്‌ വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു "
Pre-existence of Jesus as God with the heavenly Father is evident here.- തര്‍ക്കമില്ല
------------------------------
യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . ഇവിടെ സന്ദര്‍ഭം നോക്കുക - പുത്രന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ പറ്റില്ലെന്ന് (ബലപ്രയോഗം) പറയുന്നിടത്താണ് ഈ പ്രയോഗം . ഇസ്രയ്ലിന്റെ കയ്യില്‍ നിന്നും ജറുസലേം ആര്‍ക്കും പിടിച്ചെടുക്കാന്‍ പറ്റില്ല , ഇസ്രയേലും അമേരിക്കയും ഒന്നായതുകൊണ്ട് എന്നാ അതെ പ്രയോഗമാണ്. അല്ലെങ്കില്‍ സദാമിനോടുള്ള യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും ഒന്നാണെന്ന് നമ്മള്‍ പറഞ്ഞാലെന്താ അതിന്‍റെ അര്‍ഥം?
----------------------
10 : 33 അവര്‍ പറഞ്ഞു "ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ നീ മനുഷ്യനായിരിക്കെ നീ നിന്നെ തന്നെ ദൈവം ആക്കി . യേശു താന്‍ ദൈവം ആണെന്ന് അവകാശപ്പെട്ടതിനാണ് അവര്‍ കല്ലെറിയാന്‍ ശ്രമിച്ചത്" ഇവിടെയും വായിച്ചാല്‍ യേശു താന്‍ ദൈവമെന്നു പറയുന്നില്ല , മറിച്ചു ജനം അങ്ങനെ പറയുകയാണ്‌ .
-------------------------------
യോഹ 10 : 38 അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണ് നിങ്ങള്‍ അറിയുകയും ആ അറിവില്‍ നില നില്‍കുകയും ചെയ്യും.
അതായത് പിതാവും പുത്രനും ഒന്ന്.
That means;Two magnanimities of one and the same reality present to each other.
John 17:11 11 I will remain in the world no longer, but they are still in the world, and I am coming to you. Holy Father, protect them by the power of[b] your name, the name you gave me, so that they may be one as we are one.
John 17:22 20 “My prayer is not for them alone. I pray also for those who will believe in me through their message, 21 that all of them may be one, Father, just as you are in me and I am in you. May they also be in us so that the world may believe that you have sent me. 22 I have given them the glory that you gave me, that they may be one as we are one  23 I in them and you in me—so that they may be brought to complete unity.
ഇതിലെ ഒന്നെന്നുള്ളതിനെന്തു വിശദീകരണം കൊടുക്കും?
----------------------------------------------------------------
യോഹന്നാന്‍ പിന്നീട് യേശുക്രിസ്തുവിനു മാത്രമേ നിത്യജീവന്‍ നല്‍കാന്‍ സാധിക്കൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. യോഹന്നാന്‍ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം പതിനൊന്നു മുതല്‍ പതിമൂന്നു വരെ ഇങ്ങനെ വായിക്കാം" .... ദൈവം നമുക്ക് നിത്യ ജീവന്‍ നല്‍കി.ഈ ജീവന്‍ അവിടുത്തെ പുത്രനില്‍ ആണ് പുത്രനെ സ്വന്തം ആക്കിയവന്‍ ജീവനെ സ്വന്തം ആക്കിയിരിക്കുന്നു.ദൈവ പുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല". യേശുവിന്‍റെ ദൈവത്വവും ആ ദൈവത്വം നല്‍കുന്ന നിത്യ ജീവനും മൌലികമായ സത്യമാണ് എന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നു. യേശു എന്ന വ്യക്തി മൌലികമായ അര്‍ത്ഥത്തില്‍ തന്നെ ആണ് ദൈവമായും, ദൈവത്തെ വെളിപ്പെടുത്തുന്നവന്‍ ആയും , സ്രഷ്ടാവായും,നിത്യ ജീവന്‍ നല്‍കുന്നവന്‍ ആയും പറയുന്നത്. തര്‍ക്കമില്ല.
-----------------------------------
യോഹന്നാന്‍റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം ഇരുപതു -ഇരുപത്തൊന്നു ഇങ്ങനെ പറയുന്നു."ദൈവ പുത്രന്‍ വന്നെന്നും സത്യാ സ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്‍കിയെന്നും നാം അറിയുന്നു.നാമാകട്ടെ സത്യാ സ്വരൂപനിലും അവിടത്തെ പുത്രനുമായ യേശു ക്രിസ്തുവിലും ആണ്;ഇവനാണ് സത്യ ദൈവവും നിത്യ ജീവനും" വീണ്ടും സത്യ ദൈവവും നിത്യ ജീവനുമായി യേശുവിനെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു. വെളിപ്പെടുത്തുന്നവനും, വെളിപ്പെടുത്തപ്പെടുന്നവനും, വെളിപാടും ഒരേ സമയം ഒരാളാണ്. ദൈവം; ദൈവത്തെയും, ആ ദൈവം തരുന്ന രക്ഷയെയും വെളിപ്പെടുത്തി എന്നത് യേശുവില്‍ നിറവേറി. ശ്രദ്ധിച്ച് വായിച്ചാല്‍ പിതാവിനെതന്നെയാണ് സത്യാ ദൈവമെന്നു പറയുന്നത്. അവിടുത്തെ പുത്രനാണ് യേശുവെന്നല്ലേ പറയുന്നത്?
------------------------------------------------
യേശു കര്‍ത്താവും ദൈവവും
പഴയ നിയമത്തില്‍ ദൈവത്തെ കര്‍ത്താവെ എന്നും പുതിയ നിയമത്തില്‍ യേശുവിനെ കര്‍ത്താവെ എന്നും മുഴുനീളം വിളിക്കുന്നു . കര്‍ത്താവും ദൈവവും ഒന്നാണ്. ദൈവത്തിന്‍റെ പേര് തന്നെ കര്‍ത്താവ്‌ എന്നാണെന്ന് ഐസായ പ്രവാചകനിലൂടെ പറയുന്നുണ്ട്. : ആ പേരുപറഞ്ഞാല്‍ മറ്റു ഭാഷക്കര്‍ക്കെങ്ങനെ മനസിലാവും? മോശയും ,അഹരോനും എബ്രഹവും സാത്താനും ഒക്കെ കര്‍ത്താവേ എന്ന് വിളിക്കുന്നുണ്ട് ?അത് നമ്മള്‍ സാരെയെന്നു യജമാനനെഎന്നും പറയുന്നതുപോലെയേ ഒക്കെയല്ലേ ?
--------------------------------------------
യോഹ:20 : 28 -29 തോമസ്‌ യേശുവിനെ " എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന് വിളിക്കുന്നു. വിളിക്കുകയല്ല പറയുകയാണ്‌ ചെയ്തത് - അസംഭാബവ്യമെന്നത് കണ്ടപ്പോള്‍ അറിയാതെ നമ്മള്‍ ദൈവമേയെന്നു പറയാറില്ലേ . ഒരു അപകടം കാണുമ്പോള്‍ എന്‍റെകര്‍ത്താവേ ,എന്‍റെ ദൈവമേയെന്നു പറയുക സ്വാഭാവികം അതിനര്‍ദ്ധം അപകടം ദൈവമെന്നോ? മഹാത്ഭുതങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ എന്താനത്നര്‍ദ്ധം?
-------------------------------------------------
താന്‍ കര്‍ത്താവും ദൈവവും ആണെന്ന് അംഗീകരിച്ചു കാണാതെ വിശ്വസിക്കുന്നത് ഭാഗ്യമാണ് എന്ന് യേശു പറഞ്ഞു. എന്നല്ല യേശു ഉയര്‍ത്തെന്നു കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരെന്നാണ് പറഞ്ഞത്.
-------------------------------------------


മത്തായി 4 : 7 യേശുവിനെ പരീക്ഷിക്കാന്‍ വന്ന പിശാചിനോട്‌യേശു പറഞ്ഞു " നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പരീക്ഷിക്കരുത്" ഇവിടെ ആരെയാണ് പിശാചു പരീക്ഷിക്കുന്നത് ? യേശുവിനെ. അല്ലല്ലോ, താഴേക്ക്‌ ചാടുമ്പോള്‍ ദൈവം താങ്ങുമെന്ന് ഓര്‍പ്പിച്ചു ചാടാന്‍ പറഞ്ഞപ്പോള്‍ , ചാടിയാല്‍ പിതാവിനെ പരീക്ഷിക്കലാവും .
-------------------------------------
യോഹന്നാന്‍ 11 : 25 - 27 "യേശു പറഞ്ഞു ഞാനാണ് പുനരുദ്ധാനവും ജീവനും.എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങിനെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുക ഇല്ല" ഇത് ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും പറയാന്‍ ആവില്ല. അതിനു തെളിവായി കര്‍ത്താവ്‌ മരിച്ചവനോട് "പുറത്തു വരിക" എന്ന് പറഞ്ഞു. ലാസര്‍ ജീവന്‍ പ്രാപിച്ചു പുറത്തു വന്നു. യോഹ: 11 : 44 . പൂര്‍ണമായും യോജിക്കുന്നു .
---------------------------------------
1 corinth 8 : 6 "എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളു ആരാണോ സര്‍വവും സൃഷ്ടിച്ചത്. ആര്‍ക്കു വേണ്ടി ആണോ നാം ജീവിക്കുന്നത് ആ പിതാവ്.
ഒരു കര്‍ത്താവെ നമുക്കുള്ളൂ , ആരിലും ആരിലൂടെയും ആണോ സര്‍വവും ഉളവായത് , ആരിലൂടെ ആണോ നാം നിലനില്‍ക്കുന്നത് ആ യേശു ക്രിസ്തു" വീണ്ടും കര്‍ത്താവായ യേശുവിലൂടെ ആണ് സ്രഷ്ടിച്ചതും= ഉളവാക്കിയതും , നിലനില്‍ക്കുന്നതും,പിതാവിനാലും എന്നാ പോലെ യേശുക്രിസ്തു മൂലവും ആണെന്ന് കാണാം. എന്നിട്ട് 7 ല്‍ പറയുന്നു "എങ്കിലും ഈ അറിവ് എല്ലാവര്ക്കും ഇല്ല" . ഇവിടെയും ഇവരെ രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളായല്ലേ പറയുന്നത്?
----------------------
ഹെബ് : 2 : 10 "ആര്‍ക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്ക് നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്ന് സഹനം വഴി.." = യേശുവിനാലും യേശുവിനു വേണ്ടിയും എന്നര്‍ഥം. യേശുവിനെ രക്ഷയുടെ കര്‍ത്താവ്‌ എന്നും വിളിക്കുന്നു.
കലോഷ്യന്‍സ് 1 : 16 - 17 ല്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു ; "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യവും അദൃശ്യവും ആയ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു...എല്ലാം അവനിലൂടെയും അവനു വേണ്ടിയും ആണ് സൃഷ്ടിക്കപ്പെട്ടത് .അവനാണ് എല്ലാറ്റിനും മുന്‍പ് ഉള്ളവന്‍ അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു" അതിന്റെ അര്‍ഥം യേശു ദൈവം ആണ് എന്ന് തന്നെ. യേശുവിലൂടെയും യേശുവിനു വേണ്ടിയും എല്ലാം !!!!!!
റോമ :9 : 5 വായിക്കുക ;യേശുവിനെ സര്‍വാധിപന്‍ ആയ ദൈവം എന്ന് പറയുന്നു "പൂര്‍വ പിതാക്കന്മാരും അവരുടേത്.ക്രിസ്തുവും വംശമുറക്ക് അവരില്‍ നിന്ന് തന്നെ ഉള്ളവന്‍. അവന്‍ സര്‍വാധിപന്‍ ആയ ദൈവവും എന്നേക്കും വഴ്തപ്പെട്ടവുനും ആണ് ആമേന്‍ "
യേശു സര്‍വാധിപന്‍ ആയ ദൈവവവും വഴ്തപ്പെട്ടവനും ആണ് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. അദ്ധ്യായവും വാക്യവും സൌകര്യത്തിനായി പിന്നീടു നമ്മള്‍ ഉണ്ടാക്കിയതല്ലേ? ആദ്യം ഒരു കത്തായിരുന്നു .ഈപ്പറയുന്ന ഭാഗം 8:31 മുതല്‍ തുടര്‍ച്ചയായി വായിച്ചാല്‍ , ദൈവമെന്നു പറയുന്നത് പിതാവ് തന്നെയെന്നു കാണാം.
-------------------------------------------
യേശു കര്‍ത്താവും ദൈവവും.
റോമ 4 : 8 ല്‍ പറയുന്നു "ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാകിയിരിക്കുന്നു". യേശു മനുഷ്യന്‍ ആണെങ്കില്‍ ആ മരണം എങ്ങിനെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനം ആകും ? കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചിട്ടും അതൊന്നും ദൈവ സ്നേഹത്തിന്റെ പ്രകടനം എന്ന് പറഞ്ഞട്ടില്ല. യേശു ശരീരത്തില്‍ പീഡകള്‍ ഏറ്റു മരിച്ചത് മാത്രം ആണ് ദൈവ സ്നേഹത്തിന്‍റെ പ്രകടനംഎന്ന് പറയുന്നത്. ദൈവം മനുഷ്യനായി മരിച്ചു അത് കൊണ്ടല്ലേ അത് ?.
ഞ്ഞാന്‍ എന്‍റെ ഇഷ്ട്ടം പ്രവര്‍ത്തിക്കനല്ല ,എന്നെ അയച്ചവന്റെ ഇഷ്ട്ടം പ്രവര്‍ത്തിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞത് മനസിലായാല്‍ , ഇവിടെയും മനസിലാവും.
----------------------------------------
John 14:9 പിതാവായ ദൈവത്തെ കാട്ടിത്തരണം എന്ന് പറഞ്ഞ ഫിലിപിനോട് യേശു പറഞ്ഞു " ഇക്കാലമത്രയും ഞാന്‍ നിങ്ങളോട് കൂടി ആയിരുന്നിട്ടും പീലിപ്പോസേ നീ എന്നെ അറിഞ്ഞില്ലേ . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു പിന്നെ പിതാവിനെ ഞങ്ങള്‍ക്ക് നീ കാണിച്ചു തരിക എന്ന് നീ പറയ്ന്നത് എങ്ങിനെ?" ഇവിടെ യേശു സ്വയം വ്യക്തം ആക്കുന്നു ഞാന്‍ അവന്‍ തന്നെ എന്ന്. പിതാവിനോടൊപ്പം ഒന്നായവാന്‍, ദൈവ പിതാവില്‍ നിന്നും വ്യത്യസ്തന്‍ അല്ല എന്ന് മാത്രമല്ല ഞാന്‍ ,എന്നെ എന്നാണ് പിതാവിനെ കുറിച്ച് പറഞ്ഞത്.
ഈ ഭാഗം വളരെ വിശദീകരണം ആവശ്യമുള്ളതാണ് - അത് പിന്നെ
--------------------------------------------

Mathew 1 : 23 യേശു "ദൈവം നമ്മോടുകൂടെ എന്നര്‍ഥം വരുന്ന "ഇമ്മാനു ഏല്‍" എന്ന് വിളിക്കപ്പെടും"മനുഷ്യനെ പറ്റി ദൈവം എന്ന് പറയില്ലല്ലോ. കള്ളന്മാരോട് കൂടി എന്നപ്പെടും എന്നും പ്രവച്ചനമുണ്ട് - എന്നുവെച്ചാല്‍ കള്ളനകുമോ? ജാതികള്‍ അങ്ങിനെ പലതും വിളിക്കും എന്ന് പ്രവചിച്ചതായിക്കൂടെ?
---------------------------------------

Rev. 21 ; 22 ല്‍ സ്വര്‍ഗത്തിലെ ദേവാലയം കര്‍ത്താവും കുഞ്ഞാടും ആണ് എന്ന് പറയുന്നു." സര്‍വ ശക്തനും ദൈവമുമായ കര്‍ത്താവും കുഞ്ഞാടും ആണ് അതിലെ ദേവാലയം" അപ്പോള്‍ പൂജരിയാരാണ്?
-------------------------------

മത്തായി 28 :9 -10 "അപ്പോള്‍ യേശു എതിരെ വന്നു അവരെ അഭിവാദ്യം ചെയ്തു. അവര്‍ അവനെ സമീപിച്ചു പദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു". ഇവിടെ യേശു ആരാധന സ്വീകരിച്ചു.
ലുകെ 24 : 52 "അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്" യേശു അവരുടെ ആരാധന സ്വീകരിച്ചതിനാല്‍ അവന്‍ ദൈവം ആണ്.കാരണം ആരാധന ദൈവത്തിനു മാത്രം. അത് രണ്ടു മറിയമാരാനെന്നു ഓര്‍ക്കണം . കാളകുട്ടിയെ ഉണ്ടാക്കിയ അഹരോനും ഉണ്ടെന്ന കാര്യം ഓര്‍ക്കണം.
---------------------------
ഹെബ്രായര്‍ 1 : 6 -13 തന്‍റെ ആദ്യ ജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു " ദൈവത്തിന്‍റെ ദൂതന്മാര്‍ എല്ലാം അവനെ ആരാധിക്കട്ടെ " എന്ന്.  നമ്മള്‍ ദൂദന്മാരെ വിധിക്കാനുള്ളവരാണ് എന്ന് ബൈബിള്‍ പറയുന്നു
------------------------------------

ലുക്ക്‌ 5 : 20 -26 ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത് ? " മനു ഷ്യാ നീ ന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.Matt. 9:1-7
മനുഷ്യ പുത്രന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു പറഞ്ഞു " ഞാന്‍ നിന്നോട് പറയുന്നു എഴുന്നേറ്റു നടക്കുക" . അവന്‍ നടന്നു.അങ്ങിനെ തന്റെ ദൈവികത വെളിപ്പെടുത്തി . പിതാവ് കഴിഞ്ഞാല്‍ പുത്രന്‍ തന്നെയാണ് രണ്ടാമന്‍ , വിധിയും അവിടുന്നാണ് .
=======================

ലൂക 23 : 43 കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
ലൂക 7:47 - 48 യേശു പറഞ്ഞു "നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" നാല്ല കാള്ളനല്ല രണ്ടില്‍ ഒരു കള്ളന്‍ - വിധിക്കാനുള്ള അധികാരം പുത്രന് തന്നെ .
========================

വെളിപാട് 21 : 6 - 7 "ഞാന്‍ ആല്‍ഫയും ഒമേഗയും ആണ്. ദാഹിക്കുന്നവനു ജീവ ജലത്തിന്റെ ഉറവയില്‍ നിന്ന് സൌജന്യമായി കൊടുക്കും....ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനും ആയിരിക്കും".Rev:22 ; 13 " ഇതാ ഞാന്‍ വരുന്നു , ഞാന്‍ ആല്‍ഫയും ഒമേഗയും ആണ് - ഒന്നമത്തവനും ഒടുവിലത്തവനും- ആദിയും അന്തവും ആണ്" യേശു ദൈവമല്ലെങ്കില്‍ ആദിയും അന്തവും എന്ന് പറയില്ല. ഇവിടെയും വെളിപാടിന്‍റെ ആദ്യ അദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്.
ആസന്ന ഭാവിയില്‍ നടക്കാനുള്ളവ , യെഹോവ യേശുവിനു കൊടുത്തു ,യേശു ദൂധന് കൊടുത്ത് , ദൂദാന്‍ യോഹന്നാനു കൊടുക്കുന്ന വെളിപാടെന്നെഴുതിയാല്‍ , ഞാന്‍ എന്നുള്ളത് പിതാവായ ദൈവം തന്നെയല്ലേ? അതെങ്ങനെ യേശുവാകും . ആദിയും അന്തവും എന്ന് പറഞ്ഞതെല്ലാം പിതാവിനെക്കുരിച്ചുതന്നെയെന്നു വരുന്നില്ലേ?

പൂഴിയെപറ്റിയും പിന്നെ .

3 comments:

  1. അല്മായശബ്ദം ബ്ലോഗ് തുടങ്ങിയിട്ട് 200 ദിവസം തികയുന്നു. സന്ദര്‍ശകരുടെ എണ്ണം 50000 തികയാന്‍ പോകുന്നു. പോസ്റ്റുകളുടെ ഉള്‍ക്കനം കൂടുന്നുണ്ടെന്നതും വാസ്തവം. എന്നാല്‍ അതനുസരിച്ച് യേശുവിന്റെ ലളിതമായ ഉദ്‌ബോധനങ്ങളില്‍നിന്ന് പൗരോഹിത്യം എങ്ങനെ അകന്നുപോയോ അതുപോലെ നമ്മുടെ ചര്‍ച്ചകളും വഴിമാറി പോകുന്നുണ്ടോ എന്ന് ഇതിലെഴുതുന്ന ഓരോരുത്തരും ആത്മപരിശോധന നടത്തണം എന്നൊരഭ്യര്‍ഥനയുണ്ട്. തത്ത്വനിഷ്ഠവെടിയാതെ, എന്നാല്‍, സ്ഥലകാലബോധത്തോടെ, മാനുഷികപ്രശ്‌നങ്ങളുടെ ദൈവികപരിഹാരം നമുക്കു ലക്ഷ്യംവയ്ക്കാം. ഇതിലെ ഓരോ പോസ്റ്റിന്റെയും ലക്ഷ്യം മാനുഷികമായി നാം ചെയ്യേണ്ട നമ്മുടെ ധര്‍മം ചെയ്യുക എന്നതായിരിക്കേണ്ടതില്ലേ?! അതു തന്റെ ധര്‍മം ചെയ്താല്‍ ദൈവം ബാക്കി പകുതി ചെയ്യുമെന്നും ദൈവഹിതം നിറവേറാതിരിക്കില്ല എന്നും ഉള്ള ശുഭാപ്തിവിശ്വാസത്തോടെ ആയിരിക്കണം എന്നതല്ലേ പ്രധാനം?

    ReplyDelete
  2. പിപ്പിലാഥന്‍ പറഞ്ഞതിന് വളരെ ചുരുക്കി ഉത്തരം പറയുന്നു."പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ് , ഞാനും പിതാവും ഒന്നാണ് , ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണ്" ഈ വാക്കുകള്‍ യേശു പറഞ്ഞതാണല്ലോ .അത് പിപ്പിലാഥന്‍ സമ്മതിക്കും എന്ന് തോന്നുന്നു. പിതാവ് ദൈവം ആണ് എന്നതും പിപ്പിലാഥന്‍ സമ്മതിക്കുന്നു. പിതാവിന് ഉള്ളതെല്ലാം ഉള്ളവനും, പിതാവും ആയി ഒന്നയിരിക്കുന്നതും ആയ യേശു പിതാവിനെ പോലെ എല്ലാം ആണ്.പിതാവിന് ദൈവത്വം ഉണ്ടെങ്കില്‍ യേശുവിനും ഉണ്ട്. പിതാവിന് നിത്യത ഉണ്ടെങ്കില്‍ പിതാവിനും ഉണ്ട്. അതായത് പിതാവ് എന്തൊക്കെ ആണോ അതൊക്കെ പുത്രനും ആണ്.പിതാവ് ദൈവമാണെങ്കില്‍ യേശുവും ദൈവം ആണ്. പിതാവ് ജീവന്‍ കൊടുക്കുന്ന പോലെ പുത്രനും ജീവന്‍ കൊടുക്കുന്നു. പിതാവ് സൃഷ്ടാവ് ആണെങ്കില്‍ പുത്രനും സൃഷ്ടാവ് ആണ്. ഇതാണ് logical conclusion . പിന്നെ രണ്ടു വ്യക്തികള്‍ അല്ലെ ? എന്ന ചോദ്യം. പിതാവല്ലല്ലോ പുത്രന്‍ എന്ന്? അതിനു ബിയിബിളിലെ ദൈവം എങ്ങിനെ ഉള്ളതാണ് എന്ന പഠനം വേണം .അതാണല്ലോ ത്രിത്വദൈവം എന്ന് നമ്മള്‍ പറയുന്ന കാര്യം .മനുഷ്യ അനുഭവത്തിലോ, മനുഷ്യ ഭാഷയിലോ , മനുഷ്യ ബുദ്ധിയിലോ ഒതുക്കാവുന്ന ഒന്നാവില്ല ആ ദൈവം. ദൈവിക മാനത്തില്‍ ഒന്നിന് മൂന്നാകാനും മൂന്നിന് ഒന്നയിരിക്കാനും സാധിക്കില്ല എന്ന് പറയാന്‍ പറ്റില്ല. മനുഷ്യന്‍ ജീവിക്കുന്ന ത്രിമാന ലോകം(three + time =four dimensional world ) ദൈവിക മാനത്തില്‍( divine milue ) നിന്നും എത്രയോ വ്യത്യസ്തവും ചെറുതും ആയിരിക്കും.ഒരു ഭൌമിക ജീവിക്ക് ദൈവിക ജീവിയെ പൂര്‍ണമായും മനസിലാക്കാന്‍ ആവില്ല. ദൈവം സ്നേഹം ആണ് സത്യം ആണ് എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ മനസിലായേക്കും. കാരണം അത് നമ്മള്‍ അനുഭവിക്കുന്നതാണ്.
    യേശു "ദൈവം" എന്ന വാക്ക് ഉപയോഗിച്ചില്ല കാരണം "ദൈവം" എന്നത് ഒരു സര്‍വ നാമം ആണ്. മനുഷ്യര്‍ അനേകരെ അല്ലങ്കില്‍ അനേക വസ്തുക്കളെ "ദൈവം" എന്ന് വിളിച്ചിരുന്നു. എന്നാല്‍ ബൈബിളിലെ യഹോവ , പിതാവ് , കര്‍ത്താവ്‌ എന്നീ പ്രത്യേക നാമത്തിലുള്ള ഏക ദൈവത്തെ ആണ് ഈ പ്രത്യേക നാമങ്ങളിലൂടെ യേശു വെളിപ്പെടുത്തിയതും ആ ദൈവവും ആയി ഒന്നാണെന്ന് പറഞ്ഞതും. പിശാചും മനുഷ്യരും വിഗ്രഹങ്ങളും ദൈവമാണല്ലോ പലര്‍ക്കും. മറ്റു ദൈവങ്ങളുമായി തന്നെ കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണ (കണ്‍ഫ്യുഷന്‍) ഉണ്ടാകാതിരിക്കാന്‍ കര്‍ത്താവ്‌ "ദൈവം" എന്ന വാക്ക് ഉപയോഗിച്ചില്ല എന്ന് അനുമാനിക്കാം.അതുകൊണ്ടായിരിക്കണം "നിങ്ങള്‍ യഹോവ എന്ന് വിളിക്കുന്ന എന്‍റെ പിതാവ്" എന്ന് ഒരു സ്ഥലത്ത് യേശു പറഞ്ഞത്.സ്വയം ദൈവം എന്ന് പറഞ്ഞില്ലെങ്കിലും ദൈവം ചെയ്യുന്നത് എല്ലാം ചെയ്തു; പറഞ്ഞു. ഫലത്തില്‍ നിന്നും വൃക്ഷത്തെ അറിയാമല്ലോ. മുന്തിരിച്ചെടിക്കല്ലേ മുന്തിരി പുറപ്പെടുവിക്കാന്‍ ആകൂ. cause and effect relationship എന്ന് തത്വ ശാസ്ത്രത്തിലും ഭൌതിക ശാസ്ത്രത്തിലും നിഗമനങ്ങളില്‍ എത്തുന്ന തത്വം മനുഷ്യരായ നമുക്ക് ഇവിടെയും ഉപയോഗിക്കാം. അതാണ്‌ യേശു പറഞ്ഞത് " നിങ്ങള്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്‍റെ പ്രവര്‍ത്തികള്‍ കണ്ടു വിശ്വാസിക്ക്; ഞാന്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണ്" എന്ന്.

    ReplyDelete
  3. ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതന്‍ അല്ല. സ്ഥിരമായി ബൈബിള്‍ വായിക്കുന്നവനും അല്ല. ഒരു സാധാരണ വിശ്വാസി. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധ പുര്‍വ്വം വായിക്കാറുണ്ട്. വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ വായനക്കാരുമായി പങ്കു വെക്കട്ടെ.

    എല്ലാ കാര്യങ്ങളും ബൈബിള്‍ വചനങ്ങളുടെ പിന്‍ ബലത്താല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തം അല്ലെ. ബൈബിള്‍ എഴുതിയ കാലഘട്ടത്തിന്റെ പ്രത്യേകത, കാലം, രീതികള്‍ എല്ലാം പരിഗണിക്കുമ്പോള്‍ അതില്‍ പലയിടത്തും മാനുഷ്യകമായ തെറ്റുകുറ്റങ്ങളും പരിമിതികളും കടന്നു കൂടിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഞാന്‍ ഇത് പറഞ്ഞതില്‍ നിന്നും ബൈബിള്‍ ദൈവ നിവേശിതമായ വചനങ്ങള്‍ ആണെന്ന കാര്യത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ ബൈബിള്‍ എഴുതിയതില്‍ ഉടനീളം മാനുഷ്യകമായ ബലഹീനതകളും പരിമിതികളും കടന്നു കൂടിയിട്ടുള്ളതിനാല്‍ എന്ത് കാര്യം പറയുമ്പോഴും ബൈബിള്‍ വചനം അവിടെന്നും ഇവിടെന്നും ഉദ്ധരിച്ചു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ശെരിയാണെന്ന് തോന്നുന്നില്ല. contradictory അയ ബൈബിള്‍ വചനങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും, ചിലവ ഞാന്‍ പറയട്ടെ.

    1. JOHN 10:30 ഇല്‍ പറയുന്നത് ഞാനും പിതാവും ഒന്നാണെന്ന്. JOHN 14:28 ഇല്‍ പറയുന്നു പിതാവ് എന്നേക്കാള്‍ വലിയവന്‍ ആണെന്ന്.

    2. MAT 27:5 ലും ACT 1:18 ലും ജൂദാസിന്റെ അന്ത്യത്തെ പറ്റി വ്യത്യസ്തം ആയിട്ടാണ് പറഞ്ഞിട്ടുള്ളത്.

    3. 1 COR 8:4 ഉം 2 COR 4:4 ഉം വായിച്ചാല്‍ തോന്നുക സാത്താനാണ്‌ ഈ ലോകത്തിന്റെ ദൈവം എന്നാണ്.

    താല്പര്യം ഉള്ളവര്‍ക്ക് വായിക്കുവാനായി പരസ്പരം contradictory ആയ നൂറു കണക്കിന് ബൈബിള്‍ വചനങ്ങളുടെ രണ്ടു link കള്‍ താഴെ കൊടുക്കുന്നു. google ഇല്‍ search ചെയ്താല്‍ ഇനിയും കിട്ടും.

    http://www.infidels.org/library/modern/jim_meritt/bible-contradictions.html
    http://www.infidels.org/library/modern/donald_morgan/inconsistencies.html

    എന്തെങ്കിലും ഒരു കാര്യം സമര്‍ഥിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ quote ചെയ്യുന്നതിന് മുന്പായി quote ചെയ്യുന്ന വചനത്തിനു contradictory അയ മറ്റൊരു വചനം ബൈബിളില്‍ തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം quote ചെയ്യുക. അതല്ലേ നല്ലത്? അല്ലെങ്കില്‍ എന്നെ പോലത്തെ നിസാരന്മാര്‍ക്ക് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ കൊള്ളാന്‍ പറ്റിയെന്നു വരുകയില്ല.

    ReplyDelete