Translate

Sunday, May 13, 2012

അപ്പപ്പത്തലുണ്ടോ.... അപ്പപ്പത്തല്‍?

അല്മായാ ശബ്ദവും സത്യാജ്വാലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ എന്തൊക്കെയോ എവിടെയൊക്കെയോ തട്ടുന്നു എന്നത് വ്യക്തം. അത് ഇതിന്റെ സംഘാടകര്‍ കരുതുന്നതിലും രൂക്ഷമാണ് എന്ന സത്യം ആരും ഗൌനിക്കുന്നില്ലാ എന്ന് എനിക്ക് തോന്നുന്നു. ഈ ഞായറാഴ്ചയും പള്ളികളില്‍ വായിച്ച ഇടയ ലേഖനം വിഭാഗിയത ഒഴിവാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും AKCC വളര്‍ത്തണ   മെന്നുമാണ്.  ഒരു quotation സംഘം ഉണ്ടാവണം എന്ന് പിതാക്കന്മാര്‍ ആഗ്രഹിക്കുന്നു. അത്രമേല്‍ പിതാക്കന്മാര്‍ ആരെയോ ഭയപ്പെടുന്നു. 

മെത്രാന്മാര്‍ പറയുന്നത് അനുസരിക്കാന്‍ വിശ്വാസികള്‍ക്ക് വരം കൊടുക്കണമെ എന്ന് പ്രാര്‍ത്ഥിക്കുന്ന പവ്വത്തില്‍ പിതാവ്, നല്ലത്  പറയാന്‍ പിതാക്കന്മാരെ സഹായിക്കണേ എന്ന് പ്രര്‍ത്തിക്കാന്‍ തുടങ്ങുന്ന ദിവസം കാത്തു വിശ്വാസികള്‍ കഴിയുന്നു. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യണമെന്നു പിതാക്കന്മാര്‍  ചോദിച്ചേക്കാം. സിംബാബ്വേയിലെ ബുളവായോയില്‍ ആര്‍ച്ച് ബിഷപ്പായി ഭരിക്കുന്ന ഒരാളുണ്ട്. പേടിക്കേണ്ട ... മലയാളിയാണ് - മാര്‍ അലക്സ്‌ കാളിയാനിയില്‍. അദ്ദേഹത്തിന്റെ വികൃതികള്‍ കേള്‍ക്കണോ. 

നാണയപ്പെരുപ്പവും സാമ്പത്തിക തളര്‍ച്ചയും സിംബാബ്‌വേയെ തളര്‍ത്തിയ കാലം. ഒരു നോമ്പ് കാലത്തു അദ്ദേഹം കുട്ടയും തൂമ്പായുമായി നഗര ശുചികരണത്തിന് ഇറങ്ങി. ഒരു കൊച്ചു പ്രാര്‍ഥനക്ക് ശേഷം  ഒപ്പം കൂടിയവരുമായി പണിക്കിറങ്ങി. ഒറ്റ ദിവസം 90 ടണ്‍ മാലിന്യമാണ് അവര്‍ നിക്കിയത്. ഓശാന ഞായറാഴ്ച അങ്ങിനെയാണ് അവര്‍ യേശുവിനെ വരവേറ്റത്. പണി തിരുന്നിടം വരെ മാര്‍ കാളിയാനിയും ഒപ്പമുണ്ടായിരുന്നു. മറ്റൊരവസരത്തില്‍, രൂപതയിലെ മൂന്നു അച്ചന്മാര്‍ വാഹനാപകടത്തില്‍  പെട്ടപ്പോള്‍ ആശുപത്രിയില്‍ bystander ആയി നിന്നത് ഈ മണ്ടന്‍ പിതാവ്. അദ്ദേഹത്തിന്റെ അരമന പെയിന്റ് അടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സ്വന്തം ജനത്തോടൊപ്പം അവരിലൊരാളായി, അവരുടെ ആളായി അങ്ങിനെ ഒരു ബിഷപ്‌ കേരളത്തില്‍ നിന്നുണ്ടായി. അത്ഭുതം തോന്നണ്ട, അദ്ദേഹം SVD സഭയില്‍ ആയിരുന്നതുകൊണ്ട്   അങ്ങിനെ ആയി പോയതാണ്. ഇതാണ് സിറോ മലബാര്‍ സഭ ഒരിക്കലും എത്തില്ലാത്ത   ഇടം. ഇത് മാറണം എന്ന് ജനങ്ങള്‍ക്ക്‌ പറയാന്‍ അവകാശമുണ്ട്‌.  ഉവ്വച്ചോ അതെയച്ചോ സംസ്കാരത്തിന് നിലനില്‍പ്പില്ല. സേവ്യര്‍ ഖാനോ വട്ടായി, കേട്ടിരുന്നവര്‍ക്ക് വട്ടാകണം     എന്നുണ്ടോ ?   ഞാന്‍ ഇപ്പറഞ്ഞത്‌ ഈ  ദശകത്തില്‍  ഈ ലോകത്ത് സംഭവിച്ച കാര്യങ്ങള്‍ ആണ്. നല്ല കാലത്ത് പവ്വത്തില്‍ പിതാവ് റോമില്‍ പോയി വരുമ്പോള്‍ ബോംബെയില്‍ തങ്ങുന്നത് St. Pauls കാരുടെ സെമിനാരിയില്‍. നാല് ദിവസം ചുമ്മാ ഇരുന്നാലും അവിടുത്തെ ഒരു ശെമ്മാസനോട് കുശലം പറയില്ല. അത്രയ്ക്കുണ്ട് ലാളിത്യം. വിശ്വാസികള്‍ കൂവി സ്വികരിച്ച, ടയറിന്റെ കാറ്റ് ഊരി സല്‍ക്കരിച്ച, ഘെരാവോ ചെയ്യപ്പെട്ട പവ്വത്തില്‍ പിതാവിനെ മോഡല്‍ ആക്കുന്ന വിശുദ്ധന്മാര്‍ക്കു ഹാ കഷ്ട്ടം!   

ഇവിടെ ഒരു മെത്രാനെ  കാണണമെങ്കില്‍ അനുവാദം വാങ്ങിക്കണം, മെത്രാന് ഇടവക സന്ദര്‍ശിക്കാനും  വികാരി അനുവദിക്കണം. കല്യാണം ആശിര്‍വദിക്കാന്‍ പടി, മരിച്ചിടത്ത് പോയാല്‍ പടി; ഇവരുടെ നേരെ പടിയടച്ചില്ലെങ്കില്‍ പിന്നെ പത്രോസിനെന്താ പണി?  ഇത്രയും അഹന്ത തലക്കു പിടിച്ച ഒരു വര്‍ഗ്ഗം ഇതിനു മുമ്പ് സഭ കണ്ടിട്ടുണ്ടാവില്ല. എടുത്താല്‍ പൊങ്ങാത്ത വടിയുമായി അല്ത്താരക്ക്   ചുറ്റും ഇഴഞ്ഞു നിങ്ങുമ്പോള്‍ സ്വര്‍ഗ്ഗം കാണാനിറങ്ങിയ ഒരു സമൂഹം എങ്ങിനെ മനസ്സിലാക്കുന്നു എന്ന്  ആര് നോക്കുന്നു? ഇതിന്റെയൊക്കെ തിക്ത ഫലമാണ് ഇന്ന് നുണയുന്നത്. അത് ഒഴിവാക്കാന്‍ ഇടയ ലേഖനങ്ങള്‍ പോര. മൂര്‍ക്കന്‍ പാമ്പിനു അപ്പപ്പത്തലെ  ചേരൂ.  

3 comments:

  1. ഒന്നാംതരം നേര്‍ക്കാഴ്ച, റോഷന്‍. എല്ലാ ഞായറാഴ്ചയും വിശ്വാസികള്‍ അപ്പപ്പത്തലുമായി പള്ളിയിലെത്തുന്ന കാലം വരും. വളരെ വൈകില്ലതിന് .

    ReplyDelete
  2. അലക്സ്‌ കണിയാംപറമ്പില്‍May 14, 2012 at 7:21 AM

    City of Joy എന്ന പുസ്തകത്തിലാണെന്നു തോന്നുന്നു, ഒരു വിദേശവൈദികന്‍, സേവനത്തിനായി കല്ക്കട്ടയില്‍ എത്തുന്നു. ജീന്സും ടീ-ഷര്ട്ടുമാണ് വേഷം. കല്ക്കട്ടയിലെ വൈദികന് അത്ഭുതം – വൈദികന്‍ ഈ വേഷത്തിലോ! പിന്നെ ആശ്വസിച്ചു, സാരമില്ല; ഇവന്റെയൊക്കെ തൊലി വെളുത്തതായതുകൊണ്ട് വേണ്ട ബഹുമാനം ഏതു വേഷത്തിലും കിട്ടും.

    കേരളത്തിലെ ഉഷ്ണവും സഹിച്ചു നമ്മുടെ മെത്രാന്മാര്‍ ഇത്രയും കുപ്പായവും ഇട്ടുകൊണ്ട് നടക്കുന്നതിന്റെ രഹസ്യം മനസ്സിലായില്ലേ? ഇന്ത്യക്കാരന്റെ മനസ്സില്‍ ഇന്നും രാജഭക്തിയുണ്ട്. രാജാക്കന്മാര്‍ ഇല്ലാതായി; പക്ഷെ “സ്വര്ണ്ഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ” സ്വയംവരത്തിനെത്തുന്ന സീതാദേവിയെപ്പോലെ നമ്മുടെ “മാര്‍” തമ്പ്രാക്കള്‍ വരുന്നത് എന്തിനാണ്? നമ്മുടെ ബഹുമാനം കിട്ടുമെന്നോര്ത്തു . നമ്മള്‍ അത് കോമാളിവേഷമായി കാണുമെന്ന് കണ്ടാല്‍ അവരുടെ വേഷം താനേ മാറും. കാലാവസ്ഥയ്ക്ക് യോജിച്ച കുപ്പായങ്ങള്‍ ധരിച്ചു മനുഷ്യരെപ്പോലെ നടക്കും. നമ്മുടെ നാട്ടില്‍ വേല ചെയ്യാത്തവനാണ് ആദരണീയന്‍.

    നമ്മുടെയെല്ലാം കാഴ്ച്ചപ്പാടുകളുടെയും മനോഭാവത്തിന്റെയും കൂടി സൃഷ്ട്ടികളാണ് ഇവരെല്ലാം. സാധാരണക്കാരന് ചിന്താശക്തി ഉണ്ടാവുക എന്നതാണ് ഏക പോംവഴി. അതുണ്ടാകാതിരിക്കാനാണ് വട്ടായി, പനയ്ക്കല്‍ ഇത്യാദികളുടെ ശ്രമം.

    അവര്ക്ക് ഓശാന പാടാനും എത്രയോ പേര്‍ - അത്മായശബ്ദത്തില്‍ പോലും!

    ഈശ്വരോ രക്ഷതു!

    ReplyDelete
  3. അപ്പപ്പത്തല്‍ കൈവശം എടുത്തപ്പോളായിരുന്നു മൂര്‍ഖന്‍പാമ്പിനെക്കാളും വിഷം നിറഞ്ഞ വട്ടോളി പിതാവും പോട്ടയില്‍ പനക്കല്‍മൂസ്സും വിഷയങ്ങളായി എത്തിയത്. പനക്കല്‍മൂസ്സ് ആരും കാണാതെ രോഗികള്‍ക്ക് ഓവര്‍ഡോസ് മരുന്നു കൊടുത്തു താല്‍ക്കാലിക സൌഖ്യം നല്‍കി വിശ്വാസികളെകൊണ്ടു ഹല്ലെലുയ്യാ വിളിപ്പിക്കും.

    പണ്ട് പന്നിയെ കൊന്നാല്‍ പന്നിയുടെ പ്രധാനഭാഗം അരമനക്കും
    പള്ളിവികാരിക്കും കൊടുത്തുകഴിഞ്ഞാല്‍ പന്നിയിറച്ചി ലഭിക്കുക പ്രയാസമായിരുന്നു. പാലാക്കാര്‍ക്ക് ആ ബുദ്ധിമുട്ട് വന്നിട്ടില്ല. കാരണം
    പന്നിയിറച്ചിയുടെ അമിത ആവശ്യംമൂലം മെത്രാനു കൊടുക്കുവാന്‍ ഏതു കുടിലിലും പന്നി വളര്‍ത്തുകേന്ദ്രം ഉണ്ടായിരുന്നു. അന്നുള്ള
    മെത്രാന്‍റെ കുടവണ്ടിക്ക് കാരണം പന്നിയിറച്ചിയായിരുന്നുവെന്നു പണ്ടുള്ള കാരണവന്‍മാര്‍ പറയുമായിരുന്നു.

    ഇന്നു പന്നിയിറച്ചി പാലാചന്തയില്‍ വന്നാലും കിട്ടാന്‍ പ്രയാസമാണ്. പിന്നെ എങ്ങനെ ജോലിചെയ്യാതെ സിംഹാസനത്തില്‍ വാണരുളുന്ന തിരുമേനിമാര്‍ കുടവണ്ടികളുടെ ഉടമയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
    ഗവേഷണങ്ങള്‍ നടത്തിയിട്ടും പ്രയോജനമില്ലായിരുന്നു.

    അപ്പോഴാണ്‌ ദീപികയില്‍ ഈ അടുത്തദിവസം ഒരു വാര്‍ത്ത വന്നത്. കോഴിയിറച്ചിവില സര്‍വ്വകാല റിക്കൊര്‍ഡും ഭേദിച്ച് 105 രൂപ.
    തമിഴ്നാട്ടില്‍നിന്നും കോഴിവരവ് കുറഞ്ഞതുകൊണ്ടെന്നു സ്ഥിരം ദീപികയുടെ നുണയന്‍ വാര്‍ത്താപാതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്.

    എന്നാല്‍ കാഞ്ഞിരപ്പള്ളി,പാലാ, ചെങ്ങനാശേരി മെത്രാന്‍സംഘടിത
    കോര്‍പ്പറെഷന്‍, മാര്‍ക്കറ്റില്‍ വരുന്ന കോഴികളെ മുഴുവന്‍ മൊത്തവിലക്ക് വാങ്ങുന്നതാണ് ഈ വില കയറ്റത്തിന് കാരണമെന്നും മാര്‍ക്കറ്റു അനലൈസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    മെത്രാന്‍റെ കുടവണ്ടിയുടെ രഹസ്യം അങ്ങനെ പന്നിയില്‍നിന്നും കൊഴിയിലെക്കായി. കോഴിയിറച്ചി പണി ചെയ്യാതിരിക്കുന്ന
    പുരോഹിതര്‍ക്ക് കാമഭ്രാന്തുണ്ടാക്കുമെന്നും,പെണ്ണ്,മദ്യ പിള്ളേര്‍പിടുത്തത്തിനു നിദാനമെന്നും മെത്രാന്‍ലോകം മനസിലാക്കണം.

    ഇങ്ങനെ മെത്രാന്‍മൂലം കോഴിയിറച്ചിക്ക് വിലകൂട്ടിയാല്‍ നാട്ടില്‍ പാവങ്ങള്‍ എങ്ങനെ ജീവിക്കും.?

    മെത്രാനെ കാണുവാന്‍ മുന്‍‌കൂര്‍ അനുവാദം വേണമെന്ന് റോഷന്‍ പറഞ്ഞു. അതിനു ബ്രിട്ടനില്‍നിന്നോ അമേരിക്കയില്‍നിന്നോ എന്‍. ആര്‍. ഐ എന്നു പറഞ്ഞാല്‍ മതി. പഞ്ഞംപിടിച്ച രാജ്യങ്ങളുടെ പേര്പറയരുത്. പ്രശ്നം അരമനയില്‍ എത്തികഴിഞ്ഞാണ്. മെത്രാന്‍ എവിടേയോ ചൊറിഞ്ഞ
    സ്വര്‍ണ്ണമോതിരത്തെ മുത്തല്‍ ആദ്യചടങ്ങായും നടത്താന്‍ മറക്കരുതേ?

    ചില മെത്രാന്‍മാര്‍ ഇപ്പോള്‍ ഡാന്‍സ് കളിച്ചു കുടവണ്ടിയെ ചെറുതാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. മെത്രാന്‍ ഡാന്‍സ് കണ്ടിട്ടില്ലാത്തവര്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    റോഷനോട് ഒരു അപേക്ഷ, ദയവു ചെയ്തു അപ്പപ്പത്തല്‍ തല്‍ക്കാലം എടുക്കാതെ ഈ മെത്രാന്‍ ഡാന്‍സ് ആസ്വദിക്കുക.കലയെ കൊല്ലരുതേ!!!
    http://syromalabarvoice.blogspot.com/2012/05/blog-post_06.html

    ReplyDelete