Translate

Friday, May 25, 2012

ബിലാത്തി മലയാളി വാരാന്ത്യം: Week 21 of 2012


കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തം കേരളത്തിന്റെ നവോത്ഥാനത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ ഏതെങ്കിലുമൊരു മലയാളി തള്ളിപ്പറയുമെന്നു തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും അടിമകളെപോലെ ജീവിച്ചിരുന്ന തൊഴിലാളികള്‍ക്കും സാമ്പത്തികമായി പിന്നോക്കനിരയില്‍ നിന്നിരുന്നവര്‍ക്കും തങ്ങളും മനുഷ്യരാണ് എന്ന തോന്നല്‍ ഉണ്ടാക്കികൊണ്ടുക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ അഹോരാത്രം പരിശ്രമിച്ചു, വിജയിച്ചു.

അത്തരമൊരു പാര്‍ട്ടിക്ക് പിന്നീടുണ്ടായ അപചയം മാധ്യമസൃഷ്ടി മാത്രമാണെന്നുള്ള പ്രചരണം ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷമെങ്കിലും വിലപോകുന്നില്ല. സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ചരമഗീതം രചിക്കാറായിട്ടില്ല. തെറ്റുകള്‍ തിരുത്തി ഒരു ശുധീകരണത്തിന് പാര്‍ട്ടി തയ്യാറാകുമെന്നും, ഭാവിയിലെ കേരളരാഷ്ട്രീയരംഗത്ത് ആരോഗ്യപരമായ സ്വാധീനമായി അത് വര്ത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

പോയവാരത്തെ വിശേഷങ്ങളുമായി മറ്റൊരു ബിലാത്തിമലയാളി തയ്യാറായിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.  

No comments:

Post a Comment