Translate

Wednesday, August 21, 2013

മനസ്സിൽ സ്വാതന്ത്ര്യം





നിങ്ങളുടെ മനസ്സിൽ  സ്വാതന്ത്ര്യമുണ്ടോ? 
ജീവിതത്തിൽ നിങ്ങൾക്ക് സ്വാതന്ത്ര്യത്തിൻറെ അനുഭവമുണ്ടോ?
നിങ്ങളുടെ മതവും വിശ്വാസങ്ങളും നിങ്ങള്ക്ക് തരുന്നത് സ്വാതന്ത്ര്യമാണോ അടിമത്തമാണോ. ഒന്ന് ചിന്തിച്ചു നോക്കൂ.

2 comments:

  1. രസകരമായി തോന്നിയ ഓഷോയുടെ ഒരു നിരീക്ഷണമുണ്ട് , അതിങ്ങനെയാണ് ; "ഭാരതത്തിലെ സ്ത്രീകൾ പാശ്ചാത്യരാജ്യങ്ങളിലുള്ള സ്ത്രീകളേക്കാൾ പ്രസന്നവതികളാണ്". ഈ വ്യക്തി പ്രസാദം മനസ്സിന്റെ ഒരു യഥാർത്ഥ സ്വാതന്ത്ര്യാനുഭവത്തിൽ നിന്നു തന്നെയോ എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ വിശദീകരണവും സംഗതമാണെന്നു തോന്നി. രതിയുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് . അതായത് , ലൈംഗികാഹ്ലാദത്തിന്റെ ഏറ്റക്കുറച്ചിലുകളേക്കുറിച്ചാണ് പാശ്ചാത്യത്തിനു പറയാനുള്ളതെങ്കിൽ, പൗരസ്ത്യം അതിന്റെ അഭാവത്തിലാണ് , അജ്ഞതയിലാണ് തന്റെ 'പ്രസദാത്മകത്വം' നിലനിർത്തിയിരിക്കുന്നത് . ഒന്നുകൂടി പറഞ്ഞാൽ , ലൈംഗികതയുടെ അഭാവം ഭാരത സ്ത്രീയിൽ ഒരു നിരാശ സൃഷ്ടിക്കുന്നില്ല . എന്തെന്നാൽ , അതവർ അറിഞ്ഞിട്ടേയില്ല . കിടപ്പറയിലെ കേവലമായ ഒരനുഷ്ടാനം എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും അതർഹിക്കുന്നില്ല . ഭർത്താവിന്റെ സ്നേഹപ്രകടനമായി (?) അതു മനസ്സിലാക്കി കൊള്ളണമെന്നൊരു ചെവിട്ടോർമ്മയുണ്ട്. THEY ARE HAPPY ..

    ഇതുകണക്ക് തന്നെയാണ് നമ്മുടെയൊക്കെ സ്വതന്ത്ര്യാനുഭവവും . തർക്കമുണ്ടോ ?

    ReplyDelete
    Replies
    1. ഒരു സന്ദേശവും അതോടൊപ്പം ഒരു നല്ല മുന്നറിയിപ്പും ജീജോയുടെ ഈ കമന്റിൽ ഉൾക്കൊണ്ടിട്ടുണ്ട്. കൈയെത്താത്തവ കാണിച്ച് എന്തിന് മനുഷ്യരെ അശാന്തരാക്കുന്നു? ചുറ്റുപാടുമുള്ളവരെ ശബ്ദംകൊണ്ട് ശല്യപ്പെടുത്താതെ 200 കി.മീ. വേഗത്തിൽ പായുന്ന ട്രെയ്നുകളും പത്ത് മിനിറ്റിൽ കൂടുതൽ നടക്കാതെ, രാജ്യത്ത് എവിടെനിന്നും കയറി പോകാവുന്ന, രണ്ട് മിനിറ്റിൽ കവിഞ്ഞ് അവയുടെ സമയം തെറ്റിയാൽ യാത്രക്കാരനിൽ നിന്ന് ഫീ വാങ്ങാത്ത, പൊതു യാത്രാസൌകര്യങ്ങളും ഉള്ള രാജ്യങ്ങൾ ഈ ലോകത്തുണ്ടെന്ന് കേരളീയർ അറിഞ്ഞാലല്ലേ അവര്ക്ക് നിരാശതയും വല്ലാത്ത അശാന്തിയും ഉണ്ടാവുക? ചക്രങ്ങളുടെ ഉരയലും (friction) അതോടെ സ്വരവും, എന്നാൽ നനഞ്ഞിരിക്കുമ്പൊഴും തെന്നൽസാദ്ധ്യത (slipping) കുറവുമുള്ള റോഡുകൾ അത്തരമൊരു രാജ്യത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഈയിടെ കാണാനിടയായി. അത്തരം സാധ്യതകളിലെയ്ക്ക് ഒരു മലയാളിയുടെ ഭാവന കടക്കുമോ? എണ്പതു ലക്ഷത്തിന്റെ ബൻസും ബി.എം.ഡബ്ൾയു*വും ഓടിക്കാനും പണ്ടത്തെ മഹീന്ദ്ര ജീപ്പ് തരണം ചെയ്യുന്ന നടപ്പാത മതിയല്ലോ എന്ന് ധരിച്ച് സന്തോഷിക്കുന്നവരാണല്ലോ അവർ! അവരുടെ സ്വാതന്ത്ര്യാവബോധം ഒന്ന് വേറെ!

      *[ഡബ്ള്യൂ എന്ന് ഉച്ചരിക്കാവുന്ന ഒരക്ഷരം ഇംന്ഗ്ളിഷിൽ ഇല്ല എന്ന് ഒരു English teacher ന് പോലും ഈ നാട്ടിൽ അവിവില്ല.
      ആദ്യകാലങ്ങളിൽ ലത്തീനിലെന്നപൊലെ English ലും U ഇല്ലായിരുന്നു. പകരം V യാണ് ഉപയോഗിച്ചിരുന്നത്. ഉച്ചാരണം 'യു' എന്നും. (ഉദാ. Julius Caesar എന്നെഴുതിയിരുന്നത് Jvlivs Caesar എന്നായിരുന്നു.) ലത്തീനിലില്ലാത്ത W ഇംഗ്ളീഷിൽ ഉണ്ടാക്കിയത് രണ്ട് V കൂട്ടിയെഴുതിയാണ്. അതിനു കൊടുത്ത പേര് ഡബ്ൾ യു എന്നും. U എന്നയക്ഷരം പിന്നീടാണ് ഉപയോഗത്തിൽ വന്നത്. അപ്പോൾ പഴയ യു (V) 'വി' ആയി.

      Delete