Translate

Tuesday, September 3, 2013

പോപ്പിനു അഭിവാദനമർപ്പിച്ച് പ്രകടനം




പാലാ. കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തി പാലായി പോപ്പിനു അഭിവാദനവും അനുമോദനവും പ്പിച്ച്  പ്രകടനം നടത്തി. സാധാരണക്കാരന്റെ ഹൃദയത്തി സ്ഥാനം പിടിക്കുന്ന പ്രസ്താവനകളിലൂടെ അവനു പ്രത്യാശയുടെ നറുവെട്ടം പകരുന്ന പോപ്പിനു സ്നേഹാദരങ്ങ പ്രകടിപ്പിക്കുന്ന അനൗസ്മെന്റോടുകൂടി നടന്ന ലളിതമായ പ്രകടനം കെ. എസ്. . ടി. സി സ്റ്റാന്റിനു മുപി നിന്നാരംഭിച്ച് പാലാ ബിഷപ്പ് ഹൗസിനു മുപി അവസാനിച്ചു. സഭാനവീകരണത്തിന്റെ കാഹളം മുഴക്കുന്ന ഫ്രാസിസ് പാപ്പായ്ക്ക് അഭിവാദനങ്ങ എന്നെഴുതിയ ബാന പ്രകനത്തിന്റെ മുപി പിടിച്ചിരുന്നു. ലളിതജീവിതം നയിക്കണമെന്നു ആഹ്വാനം ചെയ്യുന്ന പാപ്പായ്ക്ക് അനുമോദനം, പുരോഹിത ആഡംബരക്കാറുക ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പായ്ക്ക് നന്ദി, സാധാരണക്കാ ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാ പുരോഹിതരെ ഉപദേശിച്ച പാപ്പായ്ക്ക് ആശംസക, ജീവിത ശുദ്ധിയാണ് മതവിശ്വാസത്തേക്കാ പ്രധാനമെന്ന് ഉപദേശിച്ച പാപ്പായ്ക്ക് അനുമോദനങ്ങ, പാപ്പായുടെ ആശയങ്ങ ഞങ്ങളുടേതും, പാപ്പായുടെ ആശയങ്ങ ഭാരത സഭയി നടപ്പാകാ ച്ച് ആക്ട് നടപ്പാക്കുക തുടങ്ങിയ പ്ലക്കാഡുകളേന്തിയാണ് സ്തീകളു പ്പെടെയുള്ള പ്രകടനക്കാ അണിനിരന്നത്. കെ.സി..എം. ചെയമാ ജോജ് ജോസഫിന്റെ സമാപനപ്രസംഗത്തോടുകൂടി പ്രകടനം അവസാനിച്ചു.
പ്രകടനത്തിനു മുപെ, പ്രതിമാസ ച്ചാ പരിപാടിയുടെ ഭാഗമായി, ടോംസ് കോഫറസ് ഹാളി നടന്ന യോഗത്തി പ്രൊഫ. ജോസഫ് ഗിസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് എച്ച് എസ്. എസ് അധ്യാപക ശ്രീ. ബിനു ചെറിയാനവോത്ഥാനത്തിന്റെ സ്വാധീനം ക്രിസ്തുമതദശനത്തിഎന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ.കെ.ജോസ്, കെ..ജോസഫ്, ജോജ് മൂലേച്ചാലി, റെജി ഞള്ളാനി, ജോസഫ് തോട്ടുങ്ക, തുടങ്ങിയവ പ്രതികരണം നടത്തി. ശ്രീ ഷാജു തറപ്പേ നന്ദി പറഞ്ഞു.   

1 comment:

  1. മദ്ധ്യകാലയുഗങ്ങളിൽ മാർപാപ്പാമാർ ഉപയോഗിച്ചിരുന്ന കസേരക്ക് താക്കോൽതുളപോലെ ആകൃതിയോടെയുള്ള ഒരു ദ്വാരം ഉണ്ടായിരുന്നു. മാർപാപ്പായെ കിരീടം അണിയിപ്പിക്കുന്നതിനുമുമ്പ് കൂട്ടത്തിൽ ചെറുപ്പക്കാരനായ കർദ്ദിനാൾ കസേരയുടെ അടിഭാഗത്തുള്ള തുളയിൽക്കൂടി കയ്യിട്ട് മാർപാപ്പാക്ക് "Testiculos " (പുരുഷാവയമായ ബാൾ) ഉണ്ടോയെന്ന് പരിശോധിക്കുമായിരുന്നു. ഇതിന് കാരണം 'ജോവാൻ' എന്ന ഒരു സ്ത്രീ പുരുഷനായി വേഷംകെട്ടി ഒമ്പതാംനൂറ്റാണ്ടിൽ മാർപാപ്പായായി സഭയെ ഭരിച്ചിരുന്നുവെന്നാണ് ഐതിഹ്യം. അതിനുശേഷം ഒരാളെ മാർപാപ്പായായി തെരഞ്ഞെടുക്കുമ്പോൾ ഒരോ കർദ്ദിനാളും ഇങ്ങനെ പ്രാർഥനാ ഗീതം മുഴക്കണമായിരുന്നു. "Testiculos habet et bene pendentes", ("Testicles he has and well-hung ones") “അവിടുന്നുണ്ട്.വ്യക്തമായും ഗോളാകൃതിയിലുള്ള പാപ്പാലിംഗം ഉണ്ട്." ഈ പാരമ്പര്യം മാർപാപ്പാ പുരുഷനായിരിക്കണമെന്നുള്ള സഭയുടെ കർശനനിയമം കാത്ത് സൂക്ഷിക്കാനായിരുന്നു. തെരഞ്ഞെടുക്കുന്ന മാർപാപ്പാ നപുംസകമോ സ്ത്രീയോ ആയിരിക്കരുതെന്നുള്ള സഭയുടെ ഉറപ്പിനുമായിരുന്നു. എന്നാൽ ജോവാൻ എന്ന സ്ത്രീ മാർപാപ്പായായതായി ചരിത്രപരമായ തെളിവുകൾ ഇല്ല. ഇത്തരം ചടങ്ങുകൾ മാർപാപ്പാമാരെ പരിഹാസമാക്കുന്നതിന് ആരോ മധ്യകാലത്തുള്ള സഭാവിരോധികൾ രചിച്ചതെന്നും പറയുന്നു.

    ചരിത്രാതീതകാലംമുതൽ കണക്കാക്കിയാലും മനുഷ്യത്വം പ്രകടിപ്പിക്കുന്ന സഭയ്ക്ക് കിട്ടിയ ആദ്യത്തെ മുക്കവപ്രതിഭയാണ് ഫ്രാൻസീസ് മാർപാപ്പാ. മിന്നുതെല്ലാം പോന്നല്ലായെന്നും കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്കുന്ന പോന്നല്ലാത്ത കുരിശും തിളങ്ങുന്നുവെന്നുള്ളതാണ് സത്യം. ഒരു റയിൽവേ ജോലിക്കാരന്റെ മകനായി ദാരിദ്രം നിറഞ്ഞ ഒരു രാജ്യത്ത് വളർന്ന അദ്ദേഹം സാധാരണക്കാരന്റെ ജീവിതശൈലി എന്നും ഇഷ്ടപ്പെട്ടിരുന്നു. വത്തിക്കാനിലെ സ്വർണ്ണസിംഹാസനം മുക്കവൻ പത്രോസിരുന്ന കുരണ്ടിപലകയല്ലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മാർപാപ്പാമാരുടെ ഇരിപ്പിടമായ സ്വർണ്ണസിംഹാസനം കുരിശുയുദ്ധകാലത്ത് മദ്ധ്യപൂർവ്വ ദേശങ്ങളിലെ എതോ ഷായുടെ കൊട്ടാരത്തിൽനിന്നും കട്ടുകൊണ്ടുവന്നതെന്നും ചരിത്രകാർ കുറിച്ചിട്ടുണ്ട്.

    ഏതായാലും ഫ്രാൻസീസ് മാർപാപ്പാ മദ്ധ്യകാലയുഗങ്ങളിലെ ഇറാന്റെ ഷായുടെ രത്നങ്ങൾ അണിഞ്ഞ സിംഹാസനമോ മനുഷ്യാവയവം പരിശോധിക്കുന്ന തുളകൾ ഉള്ള കസേരയോ ഉപയോഗിച്ചില്ല. പാരമ്പര്യങ്ങളിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. ആരും പരിശോധിക്കാതെ ഒരു പുരുഷന്റെ ഉറച്ച തീരുമാനങ്ങളെടുക്കുവാൻ അദ്ദേഹത്തിന് കഴിവുണ്ട്. ഫ്രാൻസീസ് മാർപാപ്പായെപ്പൊലെ എളിയവനായ ഒരു മാർപാപ്പായെ സഭയ്ക്ക് ലഭിച്ചത് ചരിത്രത്തിൽ ആദ്യമാണ്. ജെ.പി.2 വരെ അപ്രമാദിത്വത്തിന്റെ പരമാധികാരം പൂർണ്ണമായും വിശ്വസിച്ചിരുന്നവരായിരുന്നു.


    ബ്രസീലിൽ മൂന്നുമില്ല്യൻ ജനങ്ങൾക്കായി കുർബാന അർപ്പിച്ചശേഷം അദ്ദേഹത്തോട്‌ വാർത്താലേഖകർ ചോദിച്ച ചോദ്യത്തിന് ഉത്തരംപറയുക പ്രയാസമേറിയതായിരുന്നു "സ്വവർഗാനുരാഗികളായ കത്തോലിക്കരോട് അങ്ങയുടെ നിലപാട് എന്തെന്നായിരുന്നു" ചോദ്യം. സഭയുടെ മാമൂലുകളെ മറികടന്ന് മാർപാപ്പായിൽ അന്ന് മനുഷ്യത്വമുള്ള ഒരു നല്ല മനുഷ്യനെയായിരുന്നു ലോകം കണ്ടത്. ഒരു നിമിഷം കാനോൻനിയമവും സഭയുടെ പാരമ്പര്യവും ദൈവശാസ്ത്രവും അദ്ദേഹം മറന്നുപോയി. ശരിക്കും മാനുഷിക മൂല്യങ്ങളോടെയായിരുന്നു മറുപടി. "ഒരുവൻ സ്വവർഗാനുരാഗിയെങ്കിൽ അവൻ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മയുണ്ടെങ്കിൽ ഞാൻ ആര് അവനെ വിധിക്കാൻ" അപ്രമാദിത്വം വെച്ച് മാർപാപ്പാ അവിടെ ഒരു വിധി നടത്തിയില്ല. കള്ളനും കൊലപാതകിക്കും സഭ സ്വർഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. നല്ലവനായി ജീവിച്ചാൽ പോരാ, ആരോ എതോ കാലത്ത് എഴുതിയ വേതാളനിയമങ്ങളും ഉൾകൊണ്ടാലെ സ്വർഗത്തിന്റെ ഏണിപ്പടികളിൽ ചവിട്ടാൻ സാധിക്കുകയുള്ളൂ. ലോകമെമ്പാടുമുള്ള കോടികണക്കിന് ജനം അന്ന് ആർത്തുവിളിച്ചു. സഭയിൽ കുത്തിനിറച്ചിരിക്കുന്ന അനേക പാരമ്പര്യപരിഹാസങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് മാർപാപ്പയുടെ ജൈത്രയാത്ര. പാലായിലെ പ്രവർത്തകർ മാർപാപ്പയെ അനുകൂലിച്ച് സംഘടിപ്പിച്ച ഈ പ്രകടനം ഒരു പക്ഷെ കേരളചരിത്രത്തിൽ ആദ്യമായിരിക്കാം. ശ്രീ കല്ലറങ്ങാടനും ശ്രീ അറയ്ക്കനും ഈ പ്രകടനങ്ങളിലെ വാർത്തകൾ വായിച്ചു് അമർഷപുളകിതരായി അരമനയിലിരുന്ന് പല്ലിറുമ്മുന്നുണ്ടാവാം. അവരുടെ കസേരകൾക്ക്‌ ഇന്നും തുളകൾ ഉണ്ട്. മറ്റുള്ളവർ പരിശോധിക്കാതെ അതുണ്ടോയെന്ന് കേരളത്തിലെ അഭിഷിക്തർക്ക് സ്വയം അറിയത്തില്ല. മാർപാപ്പയെ അഭിനന്ദിച്ചുള്ള ഈ പ്രകടനത്തിന്റെ മാറ്റൊലി ലോകം മുഴുവൻ മുഴങ്ങി സഭയിൽ പുത്തനായ നവീകരണമുണ്ടാവട്ടെയെന്നും പ്രതീക്ഷിക്കാം. ഇങ്ങനെയൊരു സമ്മേളനം കൂടിയ പാലായിലെ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

    ReplyDelete