Translate

Tuesday, December 31, 2013

Letter from Bishop Puthur,

Finally I succeeded to break the ice.  Just now I received a reply from bishops Puthur (given below my reply to him) and I sent a reply given just below. This is a new year gift to our readers.
  
 
Dear, Dear Bishop Puthur,
       A  million thanks for your reply which made me burst out: Eurekka. The Lord helped me and you among all have given me a sterling example to prove to my many friends in Almaya and other websites that our bishops are not as bad as some of them make them out to be. Your mail gives me a chance to write more good things about you. Thanks once again. May the New Year 2014 be a glorious one rich in God's Grace and Peace for you.
https://mail.google.com/mail/u/0/images/cleardot.gif
      james
 
On 30 December 2013 17:50, bosco puthur <puthurbosco@gmail.com>wrote:
 
Dear Dr. James Kottoor,
Thanks you very much for your mail, with a lot of questions regarding the various dimensions of Syro-Malabar Church.I take note of your suggestions for the betterment of the Church life. Personally I will try my best to accept the good proposals. The Synod Bishops of the Syro-Malabar Church has to follow the Code of Canons of the Eastern Churches for its deliberations.However,  I am sure that what is important is the personal attitude we take to persons and events in our pastoral life.  In that regard we are to follow Jesus.That is what Pope Francis is trying to do and asking us to do. I hope that many of us will be inspired his his life and teachings. Thank you for your service to the Church and to the people of God.
With every best wishes for the New Year!
+Bosco Puthur
 
 
Dear James,
The questions you raise are relevant and urgent. How about planning a "like-minded" laity gathering, where some such questions can be discussed and an action plan chalked out? I am afraid many bishops are refusing to look at Francis, refusing to listen to what he is saying; that is the only way they can continue as before. Looking at him will disturb them.
Continue the fight and keep up the hope, until you die.
Great.
Joe
 
On31December2013 Kurian Mj <mjk1938@gmail.com>wrote:
The bishops in kerala are well aware of the nees to communicate with laity,answer their questions,remove their apprehensions etc.but they refuse  to oblige the laity as they well behave in an autocractic style.Leave alone laity, even the priests have no communication with bishops.In kerala this
 situation is a legacy of the Portughese bishops whofollowed a style of  colonial arbitrary authority.The attitude of the bishos is "you do what you  like.we just dont care"Even latin bishops in kerala are no eception to this.  It can welltake over a century to change this mind set unless we have a Kejriwal type amadmi movement.
kurian

6 comments:

  1. "In that regard we are to follow Jesus." says bishop Puthur. If he is saying it from conviction, some changes for good can be expected. But he should realize that the other statement of his (Bishops of the Syro-Malabar Church has to follow the Code of Canons of the Eastern Churches for its deliberations.) can not go with following Jesus. How the bishops solve this dichotomy is their problem. But if they don't find a solution, then the Laity in the church will be forced to cut the clergy off from their lives. As the bishops should clearly see from what happens in the world, the clergy has become an irrelevant factor in the life of the church, precisely because what they avow as their belief doesn't tally with the practice they follow.

    ReplyDelete
  2. ഡോ. ജെയിംസിന്റെ സദുദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്നത് സന്തോഷകരം തന്നെയാണ്. അത് ഫലം അണിയുകയും ചെയ്യും. ഇവിടെ സഭയില്‍ എന്താണ് പ്രശ്നം എന്ന് കാണുവാന്‍, സഭയിലുള്ള എല്ലാവരുടെയും തലങ്ങളില്‍ നിന്നുകൊണ്ട് അല്ലെങ്കില്‍ അവരുടെ ഷൂസുകള്‍ ധരിച്ചുകൊണ്ട് നോക്കേണ്ടതുണ്ട്. സാധാരണ മനുഷ്യരുടെ ഇടയില്‍ എല്ലാം കണ്ടും കെട്ടും ജീവിക്കുന്ന എന്നെപ്പോലുള്ളവര്‍ കാണുന്നതായിരിക്കണമെന്നില്ല ഒരു മെത്രാന്‍ കാണുന്നത്. എന്‍റെ പോരായ്മകള്‍ മറ കൂടാതെ ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു ഭാര്യയെ ദൈവം തന്നിട്ടുണ്ട്. പലര്‍ക്കും അങ്ങിനെയൊരു സ്വകാര്യ തിരുത്തല്‍ കേന്ദ്രം ഇല്ലായെന്നതാണ് പ്രശ്നം. രാജാവിന് തുണിയില്ലായെന്നു പറയുവാന്‍ ആരും തുനിഞ്ഞില്ല, ഒരു ബാലന്‍ ഒഴിച്ച്.
    ശ്രി. ജൊസഫ് പുലിക്കുന്നനുമായുള്ള ഒരു സൌഹൃദ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. "ജോസഫേ, സ്നേഹത്തില്‍ അധികാരവുമില്ല, അധികാരത്തില്‍ സ്നേഹവുമില്ല." ഇവിടെ അഭിഷിക്തരും അഭിശപ്തരും എന്നിങ്ങനെ രണ്ടു വിഭാഗമാണുള്ളത്. രണ്ടും ഒരേ പാതയിലല്ല പോകുന്നത്. മോരും മുതിരയും പോലെ ഒരിക്കലും കൂടിച്ചേരാതെ ഒരു ചെരുവയാണുള്ളത്. സ്നേഹത്തില്‍ ഞാനും നീയും ഇല്ല; ഓരോന്നും സ്വയം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അങ്ങിനെയൊരു സ്നേഹം ഇവിടെ പുനര്‍ജനിക്കുമ്പോഴേ യേശുവും പുനര്‍ജനിക്കുന്നുള്ളൂ. അത്തരം ഒരു സ്നേഹത്തിനു മാത്രമേ പ്രശ്നങ്ങളെയും അലിയിപ്പിക്കാന്‍ ശേഷിയുള്ളൂ. അതാണ്‌ നമുക്ക് വേണ്ടത്. ഒരു മെത്രാന്റെ കണ്ണില്‍ക്കൂടി നോക്കിയാല്‍ എല്ലാം ഭദ്രം.
    എല്ലാ ഞായറാഴ്ച്ചകളിലും കുര്‍ബാന കാണാന്‍ വിശ്വാസി പള്ളിയില്‍ എത്തുന്നു. ഒരു നിമിഷമെങ്കിലും ഏകാഗ്രതയോടെ യേശുവിനെ ഓര്‍ത്തിരിക്കാന്‍ അവനു കഴിയുന്നുണ്ടോ? സുവിശേഷത്തില്‍ വായിച്ച വചനങ്ങളെ പ്പറ്റി അവന്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ മടയ ലേഖനം വരും, എല്ലാം കഴിഞ്ഞു ശന്തമായിരിക്കുംപോള്‍ പിരിവ് പാത്രം വരും; കുര്‍ബാനയും കൈക്കൊണ്ടു ശാന്തമായിരിക്കുംപോള്‍ അച്ചന്റെ പള്ളിക്കാര്യങ്ങള്‍ വരും; എല്ലാം കഴിഞ്ഞു ഇടവകയിലെ വിവാഹിതരാകാന്‍ പോകുന്ന യുവതീ യുവാക്കളുടെ പേരുവിവരങ്ങളും ധ്യാനിച്ചു നാം മടങ്ങുകയും ചെയ്യും. യേശുവിന്‍റെ വഴികളെപ്പറ്റി ചിന്തിക്കാനോ ധ്യാനിക്കാണോ ഒരു നിമിഷം വിശ്വാസിക്ക് കൊടുത്തിരുന്നെങ്കില്‍. ചെവിയടപ്പിക്കുന്ന വാദ്യോപകരണങ്ങളെങ്കിലും ഒഴിവാക്കിയാല്‍ അത്രയും സമാധാനമാവുമായിരുന്നു.
    എണ്ണി ചുട്ട അപ്പം പോലെ വിളമ്പേണ്ടതല്ല, കരുണ. ഒരു പ്രത്യേക സമയത്ത് മാത്രം ചെയ്യേണ്ടതുമല്ല പ്രാര്‍ത്ഥന. ജിവിതം മുഴുവന്‍ പ്രാര്‍ത്ഥനയാക്കുവാനാണ് നാം പഠിക്കേണ്ടത്.
    അടിസ്ഥാനപരമായ ക്രൈസ്തവ സന്ദേശങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന യാതൊന്നും നാം സ്വീകരിക്കരുത്. ക്രൈസ്തവകിതയിലെക്കുള്ള ഒരു മടക്കത്തിനു തുടക്കമാവട്ടെ ഈ സംരംഭം. എല്ലാ ആശംസകളും.

    ReplyDelete
  3. 'എനിക്ക് താങ്കളിൽ നിന്നു കിട്ടിയ വിവരങ്ങൾ ഞാൻ എന്റെ സഹാമെത്രാന്മാരെ അറിയിക്കാം' എന്നൊരു വാക്ക് ബിഷപ്‌ പുത്തൂരിൽ നിന്ന് വന്നിരുന്നെങ്കിൽ അതൊരു സൂചനയായി കരുതാമായിരുന്ന് - സ്വന്തം അഹത്തിനപ്പുറത്തേയ്ക്ക് നോക്കാനുള്ള ആർജ്ജവം അദ്ദേഹമെങ്കിലും പ്രകടിപ്പിക്കുന്നുണ്ട് എന്നതിന്റെ - അതായത്, സഭയിൽ തങ്ങളെക്കൂടാതെ വേറെ മനുഷ്യരും ഉണ്ട്, അവരും യേശുവിനെ ഓര്ക്കുന്നുണ്ട്, സഭാകാര്യങ്ങളിൽ താത്പര്യത്തോടെ ചിന്തിക്കുന്നുണ്ട് എന്ന്. മറ്റപ്പള്ളിസാർ പറഞ്ഞതുപോലെ, മനുഷ്യരുമായി ഇടപെടാൻ മടിക്കുന്നവര്ക്ക് മനുഷ്യരെ അറിയാനാവില്ല.

    അടിവാരം പള്ളിയുടെ കൂദാശക്കർമ്മം കഴിഞ്ഞ് മെത്രാന്മാർ എന്റെ വീടിന്റെ മുമ്പില്ക്കൂടെ വിട്ടുപോയത് കാണാനിടയായി. ചടങ്ങ് കഴിഞ്ഞ് തിരകെപ്പോകുന്നവരുടെ ധാരാളം വണ്ടികൾ വഴിയിലുണ്ടായിരുന്നു. ചുവന്ന നമ്പർ പ്ലേയ്റ്റുകളും പിടിപ്പിച്ച്, വലിയ സ്വരത്തിൽ സയറൻ മുഴക്കിയാണ് മെത്രാന്മാരുടെ വണ്ടികൾ പാഞ്ഞു പോയത്. അവര്ക്ക് ധൃതിയായിട്ടല്ല, തങ്ങള്ക്ക് വഴികൊടുക്കുക എന്നത് മറ്റുള്ളവരുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു രീതിയായിരുന്നു അത്. വീതി കുറഞ്ഞ ഈ വഴിയിലൂടെ ബാക്കിയേവരും പോകുന്നതുപോലെ മിതമായ സ്പീഡിൽ പോയാൽ മതിയെന്ന് എന്തുകൊണ്ടിവർ തങ്ങളുടെ ഡ്രൈവറോട് പറയുന്നില്ല? കാരണം, അതല്ല അവരുടെ ശൈലി. എവിടെയും തങ്ങളുടെ പ്രാധാന്യം വിളംബരപ്പെടുത്തുക - അതാണവർ ഇപ്പോഴും, എവിടെയും ചെയ്തുശീലിച്ചിട്ടുള്ളത്. അത് മാറണമെങ്കിൽ അന്യരെയും അംഗീകരിക്കാൻ മാത്രം സ്നേഹം ഉള്ളിൽ വളരണം. കാനോണ്‍ നിയമം മാത്രം അരച്ചുകലക്കി കുടിച്ചിട്ടുള്ളവർ അതെങ്ങനെ പഠിക്കാൻ?

    നമ്മുടെ മെത്രാന്മാർക്ക് ധ്യാനമെന്താണെന്ന് അറിയില്ല എന്നതാണ് സത്യം. ധ്യാനം ഒരാളെ സത്യത്തിലേയ്ക്ക് നയിക്കാതിരിക്കില്ല.

    ReplyDelete

  4. "That is what Pope Francis is trying to do and asking us to do. I hope that many of us will be inspired by his life and teachings." ഡോ. കോട്ടൂരിന് കിട്ടിയ ബിഷപ്‌ പുത്തൂരിന്റെ മെയിലിൽ നിന്ന്. യേശുവിന്റെ വഴിയിലൂടെ നടക്കേണ്ടതിനു പോപ്‌ ഫ്രാൻസിസ് നല്കിക്കൊണ്ടിരിക്കുന്ന മാതൃകയെപ്പറ്റിയാണ് ഈ മെത്രാൻ എഴുതുന്നത്‌. അദ്ദേഹത്തിൻറെ മനസ്സിലെ പോള്ളത്തരമാണ് ഈ വാക്യത്തിലൂടെ പുറത്തു വരുന്നത്. ഇക്കണ്ട കാലമെല്ലാം ഇവർക്ക് ഈ inspiration ഇല്ലായിരുന്നു പോലും! ഈ ഒരു പോപ്‌ വന്നതുകൊണ്ട് മാത്രമാണോ അവർക്കിപ്പോൾ യേശുവിന്റെ വഴിയെപ്പറ്റി ചിന്തിക്കാൻ ഒരവസരമുണ്ടായത്?അപ്പോൾ, ഇത്രയും കാലം ഇവരുടെ പണി എന്തായിരുന്നു? സുവിശേഷപ്പുസ്തകങ്ങൾ ഇവരുടെ കയ്യിലില്ലായിരുന്നോ? ഒരു ഫ്രാൻസിസ് വന്നപ്പോൾ മാത്രമാണോ അതിലെ ഉള്ളടക്കം അവർക്ക് പിടികിട്ടിയത്? ചുമ്മാ പടാച്ചു പറയാതെ മെത്രാനേ.

    ReplyDelete
  5. പൗരസ്ത്യ കാനോന്‍ നിയമത്തോടുള്ള ബോസ്‌കോ പുത്തൂര്‍ മെത്രാന്റെ വിധേയത്വത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാന്‍ 1997 ജൂലൈ മാസത്തെ ഓശാന മാസികയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ പ്രസിദ്ധീകരിച്ച പൗരസ്ത്യകാനോന്‍ നിയമം നസ്രാണിസഭയ്ക്കു ബാധകമല്ല എന്ന ലേഖനത്തില്‍നിന്ന് ഒരു ഭാഗം (പേജ് 181-183) ഉദ്ധരിക്കട്ടെ: ഈ ലേഖനത്തിലെ വാദങ്ങള്‍ക്ക് ഇതുവരെ ഒരു സഭാചരിത്രകാരനും ദൈവശാസ്ത്രജ്ഞനും മെത്രാനും യുക്തിസഹമായ മറുപടി പറഞ്ഞിട്ടില്ല. (മാര്‍പ്പാപ്പാ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഈ സഭകളുടെ ചരിത്രം പരിശോധിക്കാന്‍ (ലേഖനം പൂര്‍ണമായി വായിക്കാനും) അല്മായശബ്ദം ഇ-ലൈബ്രറിയില്‍ കയറി പുസ്തകം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക)

    1992-ല്‍ കേരളസഭയില്‍ പൗരസ്ത്യകാനോന്‍നിയമം മാര്‍പ്പാപ്പാ നടപ്പാക്കി എന്നു വാദിച്ചുകൊണ്ടാണല്ലോ നമ്മുടെ മെത്രാന്മാരുടെയും ''ദൈവശാസ്ത്രജ്ഞ''ന്മാരുടെയും നീക്കം. എന്നാല്‍, പൗരസ്ത്യകാനോന്‍നിയമം നടപ്പില്‍ വന്നതായി പ്രഖ്യാപിച്ചുകൊണ്ട് മാര്‍പ്പാപ്പ പുറപ്പെടുവിച്ച കല്പനയില്‍, ഈ നിയമം നസ്രാണിസഭയെ ബാധിക്കും എന്നു പറഞ്ഞിട്ടില്ല. മാര്‍പ്പാപ്പായുടെ പ്രഖ്യാപനത്തിന്റെ ഒരു ഭാഗം താഴെ ചേര്‍ക്കുന്നു. ഈ ഭാഗം വടവാതൂര്‍ സെമിനാരിയില്‍നിന്നും പ്രസിദ്ധീകരിച്ച 'Code of the Eastern Canon Law' എന്ന ഗ്രന്ഥത്തില്‍ ആമുഖമായി കൊടുത്തിരിക്കുന്നു: 'In a wondrous variety of rites, that is in the liturgical, theological, spiritual and disciplinary patrimony of the individual Churches, which from venerable traditions take their origin from Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons deservedly are considered to be clearly a conspicuous part of this same patrimony, which constitutes a single and common foundation of canons for ordering all of the Chrurches.' (''ആരാധനാപരവും ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവും ശിക്ഷണപൈതൃകപരവുമായ അഭൂതപൂര്‍വ്വമായ വൈവിദ്ധ്യമുള്ള റീത്തുകളായ വ്യക്തിസഭകള്‍ അലക്‌സാന്‍ഡ്രിയ, അന്ത്യോക്യാ, അര്‍മീനിയാ, കല്‍ദായ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ ബഹുമാനിതപാരമ്പര്യങ്ങളില്‍ നിന്നുത്ഭവിച്ചതാണ്. ഈ വിശുദ്ധ കാനോനകള്‍ ഏകമായ ഈ പൈതൃകത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കേണ്ടതാണ്. സഭകളുടെയെല്ലാം ഏകവും പൊതുവുമായുള്ള അടിസ്ഥാനനിയമമായി ഇതിനെ കണക്കാക്കേണ്ടതാണ്'' തര്‍ജ്ജമ സ്വന്തം).
    ഒരു പൊതുപൈതൃകത്തിന്റെ അടിസ്ഥാനമുള്ളതും, ആരാധനാപരവും ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവും ശിക്ഷണക്രമപരവുമായി വൈവിദ്ധ്യങ്ങള്‍ പുലര്‍ത്തുന്നവയുമായ അലക്‌സാന്‍ഡ്രിയ, അന്ത്യോക്യ, അര്‍മേനിയ, കല്‍ദായ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളില്‍നിന്നും ഉല്‍ഭവിച്ച സഭകള്‍ക്കു മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ എന്നാണ് മാര്‍പ്പാപ്പാ ഇവിടെ വ്യക്തമാക്കുന്നത്.

    ReplyDelete
    Replies
    1. അല്മായശബ്ദം ലൈബ്രറിയില്‍നിന്ന് എടുക്കേണ്ട പുസ്തകത്തിന്റെ പേരെഴുതാന്‍ മറന്നു. അതിതാണ്: കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍

      Delete