Translate

Monday, August 3, 2015


ആഗ്രയില്‍ പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തു, കഴുത്തില്‍ പട്ടി തുടലിട്ടു. കൂടുതല്‍ വായിക്കുക . അന്വേഷണം ആവശ്യപ്പെട്ടു ബിഷപ്പുമാര്‍

ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാര്‍ക്കെതിരെ കര്‍ശന നടപടികളുമായി വത്തിക്കാന്‍. കൂടുതല്‍ വായിക്കുക 

ക്രൈസ്തവ ലോകത്തെ പ്രധാന വാര്‍ത്തകള്‍ അപ്പപ്പോള്‍ ഒരിടത്ത് നിന്ന് - Church Citizens' Voice 

2 comments:

  1. ഒരു പ്രതിമയുടെ സ്ഥാനത്ത് നൂറു പ്രതിമകളുണ്ടാക്കാൻ ഒരു ബിഷപ്പിന് കഴിവുണ്ട്. ഇത്തരം നിസാര വാർത്തകൾ ആഗോള മാധ്യമത്തിൽ കൊണ്ടുവന്നാലേ വിദേശത്തുനിന്നു ഇവർക്ക് പണം കൊയ്യാൻ സാധിക്കുകയുള്ളൂ. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ ഒരു വർഗീയച്ഛായ നൽകണമെന്നാണ് പ്രധാന ഉദ്ദേശം. ഇന്ത്യയിൽ വർഗീയ പീഡനം, പീഡനം എന്ന ആവലാതി ഇവരുടെ പഴയകാലം മുതലുള്ള അടവാണ്. ബൈബിളിനെ ദൈവമായി കരുതുന്ന ഏതെങ്കിലും പുരോഹിതനോ, തീവ്ര ക്രൈസ്തവ വിഭാഗത്തിൽപ്പെടുന്ന ഉപദേശിയോ പ്രതിമ നശിപ്പിച്ചിരിക്കാം. പ്രതിമകൾ കാണുമ്പോൾ മോശയുടെ കാലത്തെ നശിപ്പിച്ച കാളക്കുട്ടിയെപ്പറ്റി മത മൗലിക വാദികൾ ചിന്തിക്കുന്നു.

    ReplyDelete
  2. ബൈബിളിൽ EXODUS 'പുറപ്പാട്' ഇരുപതു തുടങ്ങുന്നതുതന്നെ 'പത്തുകല്പന' അവതരിപ്പിച്ചുകൊണ്ടാണ് ! ഈ പുറപ്പാടുപോലും ഒന്ന് വായിക്കാതെ ജനത്തെ നയിക്കാൻ പുറപ്പെട്ട വിവരദോഷി സമൂഹമാണ് പാതിരികൾ ആകമാനം ! പത്തുകല്പനയിലെ ഒന്നാം കല്പന :- "യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു , ഞാൻ ഒഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് ! ഒരു വിഗ്രഹവും ഉണ്ടാക്കരുത് . മീതെ സ്വർഗത്തിൽ എങ്കിലും , താഴെ ഭുമിയിൽ എങ്കിലും, ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത് ! അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്!" എന്നൊക്കെ അന്നേ കല്പിച്ചവന് 'നായയുടെ' വിലപോലും കൊടുക്കാതെ സ്വയം 'കാനോൻനിയമം' ഉണ്ടാക്കി നമ്മെ ഭരിച്ചുമുടിക്കുന്ന ഈ സഭകളിലെ ദൈവദോഷികളായ ഈ കാളക്കത്തനാർവൃന്ദം ഇല്ലാതായെന്കിലെ ക്രിസ്തുവിന്റെ സഭ എന്നെങ്കിലും ഇവിടെ സ്ഥാപിതമാകൂ ..ഇത് സത്യം !!
    "നാട് നീളെ പള്ളി ,പുണ്യാളരോ കോടി ,കുര്ബാന കൂദാശ എങ്ങുമേ കേമം ! എന്ജനമേ കേള്ക്ക ,യാഗമല്ല ത്യാഗം ! യാഗം വെടിഞ്ഞോടി ത്യാഗം ചെയ്യുവീൻ "
    എന്ന നസരായരോദനം കേള്പാൻ ചെവിയില്ലാത്ത പാഴ്ജനം ഓരോ നല്ക്കവലതോറും നാനാവിധ പുണ്യാളരെയും 'ചിക്കിലി' പിരിവിനായി രൂപക്കൂട്ടിലാക്കിയിട്ടു, ആ കാശുകൊണ്ട് ചെത്തിജീവിക്കുന്നു കത്തനാരെന്ന രാജകീയ കപടൻ !! ഇതു കണ്ടു ശ്രീനാരായണ ഗുരുവിനെയും അപമാനിക്കുന്നു ചിലര് ! മന്നത്തപ്പനിട്ടു ആരും ഇതുവരെ 'വേല' തുടങ്ങിയില്ലന്നത് ഭാഗ്യം ! കാലപ്പഴക്കത്തിൽ ഇവയൊക്കെ താനേ പൊളിയും /കാലം പൊളിക്കും ഇവരെയും ഇവരുടെ തട്ടിപ്പ് മതത്തെയും, വിഗ്രഹങ്ങളെയും നിശ്ചയം !

    ReplyDelete