Translate

Wednesday, August 12, 2015

കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം


റെജി ഞള്ളാനി , (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെരള കത്തോലിക്കാ സഭാനവികരണ പ്രസ്ഥാനം - (കെസി ആർ. എം.)


വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെയെത്തിക്കുവാൻ സഭാ നേതൃത്വം അടിയന്തിര നടപടികൾ സ്വീകരിക്കണം.സഭയിലെ നഷ്ടപ്പെട്ടുപോയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. വിട്ടുപോയവർ തിരികെയെത്തി സഭയെ ശക്തിപ്പെടുത്തുവാൻ മനസ്സിനെ രൂപപ്പെടുത്തണം. ഒരു പക്ഷേ സഭയിലെ മൂല്യത്തകർച്ചയോ, സഭയിൽനിന്നും വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളോ ആത്മീയപരമോ,ആശയപരമോ ആയ കാര്യങ്ങളോആയിരിക്കാം സഭയിൽനിന്നും ഇവരെ അകറ്റിയത്. കുടുംബത്തിലുള്ളവർ തമ്മിൽ പിണങ്ങുന്നത് സ്വാഭാവികമാണ് എന്നാലത് സ്ഥിരമായി നിലനില്കുന്നത് ഉചിതമല്ല. സഭയുടെ വളർച്ചക്കുവേണ്ടി വലിയ കഷ്ടപ്പാടുകൾ സഹിച്ചവരും,സാമ്പത്തികസഹായം ചെയ്തവരും അവരുടെ പൻതലമുറക്കാരുമാണ്   ഇവർ്. തലമുറകളായി എല്ലാവരുടേയും കൂട്ടായപരിശ്രമവും വിശ്വാസവുമാണ് സഭയുടെയിന്നത്തെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് കാരണമെന്നതിൽ ആർക്കും സംശയമില്ല. അതുകൊണ്ടുതന്നെ കത്തോലിക്ക സഭയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നത്  വ്യക്തമാണ്. 

 നല്ല ആട്ടിടയന്റെ ഉപമ കർത്താവ് നമുക്കുതന്നിരിക്കുന്നത് എല്ലാമേഖലയിലുമുള്ള നേതൃത്വം എങ്ങനെയായിരിക്കണമെന്ന സന്ദേശമാണ്. നഷ്ടപ്പെട്ട കുഞ്ഞാടിനെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൂട്ടിലെത്തിക്കുന്നവനാണ് നല്ലിടയൻ . സഭയെ നയിക്കുന്നുവെന്നവകാശപ്പെടുന്നവർക്ക് നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. ആത്മായ സംഘടനകൾക്കും ഇവിടെ വലിയ ഉത്തരവാദിത്വമാണുള്ളത്. കെ.സി. ആർ. എം. ന് ഈ കര്യത്തിൽ വലിയ പങ്കാണുവഹിക്കുവാനുള്ളത്. ഇരുപക്ഷത്തും മഞ്ഞുരുകൽ നടക്കണം. അതിനുള്ള അനുകുലസാഹചര്യം ഇരുപക്ഷത്തുമുണ്ടാവുകയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവേണ്ടത്. തെറ്റുകളും കുറവുകളുമുണ്ടാവാം എങ്കിലും മുന്നോട്ടുപോയാൽ തീർച്ചയായും ഫലമുണ്ടവും. ഈ കാര്യത്തിൽ സഭാനേതൃത്വം മുൻകൈയെടുക്കണം. പുറത്തുപോയവരുടെ സംഗമം വിളിച്ചു ചേർക്കുവാൻ സഭാനേതൃത്വം അടിയന്തിര നടപടികൾ ആരംഭിക്കണം. ഇരുപക്ഷത്തും തുല്യമായി തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന ചിന്തയിൽ അവയെല്ലാം തിരുത്തി ഒരു പുതുയുഗപിറവിക്കായി പരിശ്രമിക്കാം. നമ്മുടെ പ്രിയപ്പെട്ട എ.പി.ജെ അബ്ദുൾ കലാമിന്റെ ചിന്തയിൽ നമുക്ക് സ്വപ്‌നം കാണാം, ഉണർന്നിരുന്ന് സ്വപ്‌നം കാണാം. ഫലമുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കാം.
          ഈ വിഷയത്തിൽ എല്ലാ വിഭാഗം ജനങ്ങളിൽനിന്നുമുള്ള അഭിപ്രായം  പ്രതീക്ഷിക്കുകയാണ് . ഫോൺ 9447105070
rejinjallani@gmail.com , kcrmindia@gmail.com

 

5 comments:

 1. ശ്രീ 'റജി ഞള്ളാനിയുടെ' ലേഖനാശയങ്ങളൊട് പൊരുത്തപ്പെടുന്ന വിവാദപരമായ ഒരു പ്രസ്താവന കർദ്ദിനാൾ മാർട്ടിനി മരിക്കുന്നതിനുമുമ്പായി നടത്തിയിരുന്നു. 2012-ൽ കർദ്ദിനാളിന്റെ ആശയങ്ങൾ ഞാൻ അല്മായ ശബ്ദത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മാർപ്പാപ്പായാകാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്ന മാർട്ടിനി അങ്ങേയറ്റം ലിബറൽ ചിന്താഗതിക്കാരനായിരുന്നു. യാഥാസ്ഥിതിക ലോകത്തിന് എന്നും ഒരു പ്രശ്നമായിരുന്നു.

  മഹാനായ മാർട്ടിനിയുടെ അന്ത്യ വിമർശനങ്ങൾ താഴെയുള്ള ലിങ്കിൽ വായിക്കാം.

  http://almayasabdam.blogspot.com/2012/09/blog-post_7219.html

  ReplyDelete
 2. പോയവരെ തിരികെ കൊണ്ടുവരാൻ ബാദ്ധപ്പെടുന്നതെന്തിന് എന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും തക്കതായ കാരണം ഉണ്ടായിട്ടായിരിക്കണം അവർ സഭ വിട്ടുപോയത്. ആ കാരണങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു എന്ന് വേണം അനുമാനിക്കാൻ. അകത്തുള്ളവർക്ക് നില്ക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴും സഭക്കുള്ളിൽ. സുബുദ്ധിയുള്ള ഒരാള്ക്കും അന്ധവിശാസങ്ങളുയും ആര്ഭാടത്തിന്റെയും മെത്രാന്മാരുടെയൊക്കെ താന്പോരിമയുടെയും വിളനിലമായ ഇന്നത്തെ സഭയിൽ ആത്മാഭിമാനത്തോടെ അംഗമായിരിക്കാൻ പറ്റാത്തപ്പോൾ, ഓടിപ്പോയവരെ തിരികെ വിളിക്കുന്നത് എന്തിനെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലേഖകൻ വിഭാവനം ചെയ്യുന്ന "കത്തോലിക്ക സഭയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നത് വ്യക്തമാണ്" എന്ന സ്ഥിതിവിശേഷം എന്നുണ്ടാകുമോ അന്ന് ആരും വിളിക്കാതെതന്നെ ഇവർ തിരിച്ചുവരും. അതുവരെ ഇപ്പോഴത്തെ മൂല്യച്യുതിക്കെതിരെ പൊരുതാൻ ഊർജ്ജം വ്യയം ചെയ്യുക എന്നതാണ് സാമാന്യബുദ്ധിക്കു നിരക്കുന്നത്.

  ReplyDelete
 3. "നല്ലയിടയൻ" എന്ന സൽപ്പേരിനു അര്ഹരായ ഒരിടയന്പോലും ഒരു സഭയിലും വിത്തിനുകൂടിപോലും എടുക്കാനില്ലാത്തതിനാലാണ് ആടുകൾ സഭകലാകുന്ന അടിമാലയങ്ങൾ വിട്ടോടിയതെന്ന വലിയസത്യം കാലം മറക്കില്ല ! "ഘര് വാപ്പാസി "...
  "വൈദീകമെന്നതു കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ;
  ളോഹതൻ കീശയിൽ കാണാമനസാക്ഷി, ത്രൊണോസിൽ വച്ചേച്ചുപോരും " എന്ന കലികാലശാപം പേറിയ സഭകളാണാകമാനം ! സ്വയം രക്ഷതേടിപോയവരെ വീണ്ടും ഈ കത്തനാരുടെ വെറിക്കൂത്തുകാണാൻ , പിന്നെയും ഈ ആത്മീയ അടിമത്തത്തിലേയ്ക്ക് എന്തിനു നാം വലിച്ചിഴയ്ക്കണം? "നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുന്ന" മനമാണ് മനുകുലത്തിനെന്നുമഭികാമ്യം ; അല്ലാതെ കത്തോലിക്കൻ കത്തോലിക്കനെ സ്നേഹിക്കുന്നതല്ല ക്രിസ്തീയത! ക്രിസ്തുവിനെ മനസിലാക്കാൻ ഒരുവൻ ഭഗവത്ഗീതയും ഉപനിഷത്തുകളും കരളിലേറ്റട്ടേ ...ആത്മീയത എന്തെന്നറിയാത്ത പാതിരിപ്പുറകെ നടക്കുന്ന കുരുടന്മാരല്ല വരുംതലമുറ എന്നതും മറക്കരുതേ ...

  ReplyDelete
 4. I could see god in people like you, the way which you think amazing.
  A real human being. God bless you

  ReplyDelete
 5. What ails the Catholic Church is its lack of Democracy. Those who have left the Catholic Church have in fact liberated themselves. Why would they come back to a faith where most faithful are clamoring for reform. Until the Catholic Hierarchy in Kerala let the Church Act to become law and implement it in earnest, I don't see any merit in asking to return those of our brothers and sisters who left this faith.

  ReplyDelete