Translate

Thursday, July 2, 2015

യേശുവും ക്രിസ്തുവും വിവാദ ചിന്തകളും

By ജോസഫ് പടന്നമാക്കൽ
'ജീസസ്' അഥവാ 'യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യിൽ നിന്നും ഗ്രീക്ക് തർജിമയിൽക്കൂടി  ലോപിച്ചു വന്നതാണ്. ഒരു വാക്കിനെ വിദേശ ഭാഷകളിലേയ്ക്ക്  തർജിമ ചെയ്യുമ്പോൾ അതാത് ഭാഷകളുടെ ഘടനയും സ്വരവും വ്യഞ്ജനവുമനുസരിച്ച് മാറ്റങ്ങൾ  വരുത്താറുണ്ട്. ഉദാഹരണമായി 'ജീസസ്' എന്ന നാമത്തെ മലയാളത്തിൽ തർജിമ ചെയ്തവർ യേശുവെന്നും ഈശോയെന്നുമായി മാറ്റിയെഴുതി. മരിയാ,  മറിയാ  നാമങ്ങൾ  'മേരിയുമായി. ഗ്രീക്കിൽ  യേശുവിനെ സംബോധന ചെയ്തിരുന്നത്  'ജോഷുവാ ബെൻ ജോസഫെന്നായിരുന്നു.   മലയാളത്തിലാകുമ്പോൾ യൗസേപ്പിന്റെ പുത്രനായ യേശുവെന്നാകും. ഗബ്രിയേൽ മാലാഖ മേരിയ്ക്ക്  പ്രത്യക്ഷയായി സദ് വാർത്തയറിച്ചത് "മേരി നിനക്കു  ജനിക്കാൻ പോകുന്ന കുഞ്ഞിനെ 'ജോഷുവാ'യെന്നു വിളിക്കണം" എന്നായിരുന്നു. ഹീബ്രു ഭാഷയിൽ ജോഷുവാ പിന്നീട് 'യെഷുവാ' യായി അറിയപ്പെട്ടു.അങ്ങനെ 'യേശു' എന്ന നാമം  ജനിക്കാൻ പോകുന്ന ഉണ്ണിയ്ക്ക് ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ നല്കിയതാണ്. യേശുവിൽ ദൈവികത്വം കല്പ്പിച്ചപ്പോൾ ആ പേര് 'ക്രിസ്തുവായി ' രൂപാന്തരീകരണപ്പെട്ടു.


'ക്രിസ്തു' എന്ന വാക്ക് യേശുവിന്റെ മരണ ശേഷം ആദികാല ക്രിസ്ത്യൻ സഭകളിൽ ഉത്ഭവിച്ചതാണ്. ഗ്രീക്കിൽ 'ക്രിസ്റ്റോസ് ' എന്നു പറയും.  ഹീബ്രുവാക്കിൽ നിന്ന് തർജിമ ചെയ്തതാണ്.'അഭിഷിക്തനെന്നാണ് വാക്കിന്റെ ധ്വനിയിലുള്ളത്. ഭൂമിയിൽ സ്വർഗരാജ്യം സ്ഥാപിക്കാൻ ദൈവത്താൽ അഭിഷിക്തനായ ഒരു രക്ഷകന്റെ  വരവിനെ യഹൂദ  ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. വരാൻ പോകുന്നവൻ ഇസ്രായേലിന്റെ രക്ഷയ്ക്കായി നിലവിലുള്ള  അടിമത്ത ചങ്ങലകൾ  ഭേദിച്ചുകൊണ്ട്  വന്നെത്തുന്ന രക്ഷകനായിരിക്കും.' മിശിഹാ'    എന്ന വാക്കും 'ദൈവത്താൽ അഭിഷിക്തനായ രക്ഷകനെന്ന'  വാക്കും   ഒന്നു തന്നെയാണ്.  'ക്രിസ്റ്റോസ്' എന്ന ആംഗ്ലിക്കൻ ഗ്രീക്ക് വാക്കിന് ഹീബ്രു മിശിയാ, ഇസ്രായിലിന്റെ രാജാവ്, പാത്രിയാക്കീസ് മാരുടെയും വാഴ്ത്തപ്പെട്ടവരുടെയും രാജാധി രാജൻ, യഹൂദ വിപ്ലവകാരികളുടെ സൈന്യാധിപൻ, ജീസസ്, മിശിയാ എന്നിങ്ങനെ അർത്ഥങ്ങൾ കല്പ്പിച്ചിരിക്കുന്നു.  ഇതിൽ നിന്നെല്ലാം ഉദ്ദേശിക്കുന്നത് ഇസ്രായിലിനെ  രക്ഷിക്കാൻ ദൈവം അയച്ചിരിക്കുന്ന യഹൂദ ജനത പ്രതീക്ഷിക്കുന്ന  രക്ഷകനെന്നാണ്. രക്ഷകനായവനെ യഹൂദരുടെ രാജാവെന്നും അറിയപ്പെടുന്നു. യഹൂദരുടെ രാജാവ് യേശുവായിരിക്കുമെന്നും  ചിലർ വിശ്വസിച്ചിരുന്നു. എന്നാൽ യേശു ആ പദവി അംഗികരിച്ചില്ല.  'എന്റെ രാജ്യം ഇവിടമല്ല, ഞാൻ ഭൂമിയിലെ രാജാവല്ലെന്നും' യേശു പറഞ്ഞു.


ക്രിസ്തുവെന്നാൽ ഒരു വ്യക്തിയുടെ പ്രത്യേകമായ പേരല്ല. ഒരു ഓഫീസിനു തുല്യമായി ഗൗനിക്കുകയായിരിക്കും കൂടുതൽ യുക്തി. രക്ഷകനായ ക്രിസ്തുവിന്റെ ഓഫീസ് എന്ന് ചിന്തിക്കാം. ഒരു മെയറിന്റെ ഓഫീസെന്നു പറയുന്നപോലെയുള്ള   ഒരു നാമമാണ് ക്രിസ്തുവെന്നുള്ളതും.  അത് ഔദ്യോഗികമായി കല്പ്പിച്ചിരിക്കുന്ന  ദിവ്യത്വം നിറഞ്ഞ ഒരു നാമമാണ്. ക്രിസ്തുവായ യേശുവെന്നു  പറഞ്ഞാൽ  ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോഡിയെന്നു പറയുന്നതുപോലെ തന്നെ കണക്കാക്കണം. നാം ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പറ്റി പറയുമ്പോൾ   അദ്ദേഹത്തിന്റെ പദവിയെന്തെന്നും അങ്ങനെ വിളിക്കുന്ന ലക്ഷ്യമെന്തെന്നും ആരെപ്പറ്റി സംസാരിക്കുന്നുവെന്നും മനസിലാക്കുന്നു. അതുപോലെ ക്രിസ്തുവിനെപ്പറ്റി പറയുമ്പോൾ സൃഷ്ടി കർമ്മങ്ങൾ മുതൽ അനാദിയായവനും  ലോകത്തിന്റെ രക്ഷകനായി പിറന്നവനും മുപ്പത്തിമൂന്നാം വയസ്സിൽ  മനുഷ്യ ദൌത്യം പൂർത്തിയാക്കി പിതാവിങ്കൽ എത്തിയവനെന്നും തുടങ്ങിയ തത്ത്വ ശാസ്ത്രങ്ങൾ വിഷയാവതരണങ്ങളായി വിളമ്പേണ്ടി വരും. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ക്രിസ്തുവിനെ വിളിക്കുന്ന മറ്റു പേരുകൾ രക്ഷകൻ, വാഴ്ത്തപ്പെട്ടവൻ, മിശിഹായെന്നൊക്കെയാകാം.  യേശുവും ജോഷുവായും രക്ഷകനും ഒന്നുതന്നെയാണ്.


യേശുവെന്നത്  അവിടുത്തെ മാതാപിതാക്കൾ വിളിച്ചിരുന്ന ഓമന പേരായിരുന്നു. ചിലർ  ക്രിസ്തുവെന്ന  പേര് അവിടുത്തെ കുടുംബ പേരായും  കരുതുന്നു.  അവിടുത്തെ മാതാപിതാക്കൾ മേരി, ജോസഫ് കൃസ്തുവായിരുന്നില്ല.   രക്ഷകനെന്നർത്ഥത്തിൽ ക്രിസ്തുവെന്ന നാമം യേശുവിന്റെ പേരിന്റെ കൂടെ പിന്നീട് ചേർത്തതാണ്.   ലോകത്തിന്റെ രക്ഷയ്ക്കായി രാജാധി രാജനായി അവസാന നാളുകളിൽ യേശു ക്രിസ്തു വരുമെന്ന വിശ്വാസം ക്രിസ്ത്യൻ ജനത പുലർത്തുന്നു.   അവന്റെ മരണവും ഉയർപ്പും പാപികളുടെ രക്ഷയ്ക്കായിരുന്നു. ക്രിസ്തു അല്ലെങ്കിൽ മിശിഹാ, അല്ലെങ്കിൽ രക്ഷകന്റെ ഓഫീസ് പരിപൂർണ്ണമായും അവന്റെ നിയന്ത്രണത്തിലാണ്.  രാജാക്കന്മാരുടെ കാലത്ത് ജനം അവരെ പ്രകീർത്തിച്ചുകൊണ്ടു  പാടുമായിരുന്നു. 'പൊന്നു  തമ്പുരാൻ നീണാൾ വാഴട്ടെ എന്നെല്ലാം ജനം ആർത്തട്ടഹസിച്ച് രാജാവിനെ പ്രകീർത്തിക്കുമായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ നാമം മഹത്വപ്പെടട്ടെ, യേശുവിന്റെ നാമം മഹത്വപ്പെടട്ടെ എന്നെല്ലാം പ്രാർത്ഥനകളിൽ  നാം ആലപിക്കാറുണ്ട്. അങ്ങനെ ക്രിസ്തുവെന്ന നാമം ഒരു രാജാവിനെപ്പോലെ  യേശുവിന്റെ പേരിനോടുകൂടി ചേർക്കപ്പെട്ടു.  അവിടുത്തെ നാമം ഉരുവിട്ടുകൊണ്ട് യേശു ക്രിസ്തുവെന്നു സർവ്വരാലും വാഴ്ത്തപ്പെടാനും തുടങ്ങി.


യേശു ഒരു യഹൂദനായിരുന്നു.  ത്രിത്വത്തിലെ രണ്ടാമത്തെ പുത്രൻ തമ്പുരാനെന്ന്  ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. പൊതുവേ ക്രിസ്ത്യാനികൾ യേശുവിനെയും കൃസ്തുവിനെയും ഒന്നായി കാണുന്നു. എന്നാൽ യഹൂദർക്ക് യേശു ഒരു റാബി മാത്രം. ഹൈന്ദവ ശ്രേഷ്ഠന്മാരും  യേശുവിനെ ഒരു ഗുരുവായി ബഹുമാനിക്കുന്നു.  ക്രിസ്ത്യാനികളിൽ  ഭൂരി വിഭാഗങ്ങളും  ബൈബിൾ ദൈവവാക്യമായി കണക്കാക്കി വചനത്തിലധിഷ്ടിതമായി വിശ്വസിക്കുന്നു. എന്നാൽ  വിശുദ്ധ വചനങ്ങൾ മനുഷ്യന്റെ ഭാവനകളെന്നു അക്രൈസ്തവരായവർ  കരുതുന്നു. യേശു മാത്രമേ വഴിയും സത്യവുമെന്നും യേശുവിൽക്കൂടി മാത്രമേ സ്വർഗം ലഭിക്കൂവെന്നും അനേകമനേക ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസവുമാണ്. യഹൂദർ ക്രിസ്ത്യൻ വിശ്വാസത്തിനു ഘടകവിരുദ്ധമായി നന്മ ചെയ്യുന്നവർക്ക് സ്വർഗമെന്നു വിശ്വസിക്കുന്നു. നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് കർമ്മ മാർഗേണ ജീവിക്കുന്നവൻ അത്യന്ത സത്യമായ പരമാത്മാവിൽ ലയിക്കുന്നുവെന്നു ഹൈന്ദവത്വവും പഠിപ്പിക്കുന്നു .


ക്രിസ്തുവെന്നു പറഞ്ഞാൽ വിശ്വസിക്കുന്നവരുടെ പൂർണ്ണനായ ദൈവമാണ്. അവൻ സൃഷ്ടിക്കു മുമ്പും ഉണ്ടായിരുന്നു. എന്നാൽ യേശു മനുഷ്യനാണ്. ജീവന്റെ വഴിയായി അവൻ ഭൂമിയിൽ വന്നു. അങ്ങനെ ദൈവത്തിന്റെ പ്രതിരൂപത്തിൽ പൂർണ്ണത നിറഞ്ഞ മനുഷ്യനായി അവൻ ജന്മമെടുത്തു. അവൻ ക്രിസ്തുവിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത മനുഷ്യനായിരുന്നു. അവനിൽ പാപമില്ലായിരുന്നുവെന്ന് ക്രിസ്ത്യൻ വേദങ്ങൾ മുഴുവനും ഉരുവിടുന്നു. ക്രിസ്തു  സൃഷ്ടികൾക്കും മുമ്പുണ്ടായിരുന്ന അനാദിയായവൻ, ആദിയും അന്തവുമില്ലാത്തവൻ എന്നിങ്ങനെ  ദൈവ ശാസ്ത്രജ്ഞരുടെ ഭാവനകളനുസരിച്ച് അർത്ഥം കൽപ്പിച്ചേക്കാം. എന്നാൽ യേശു മനുഷ്യനാണ്. ദൈവിക തത്ത്വങ്ങളെ അത്യഗാധമായി  ഹൃദ്യസ്തമാക്കിയ ദിവ്യാത്മാവും പരമ ഗുരുവുമായിരുന്നു.  മനുഷ്യനായി ദൈവത്തിന്റെ പ്രഭാകിരണങ്ങൾ ചൊരിഞ്ഞ് മാനവരാശിയ്ക്കു വേണ്ടി  മാതൃകയായി ജീവിച്ചു. യേശു ക്രിസ്തു എല്ലാ ദൈവഗുണങ്ങളുമുള്ള ആദ്യത്തെ മനുഷ്യനായിരുന്നു .  ക്രിസ്തുവിന്റെ  അതേപോലെ, മനുഷ്യനായ യേശുവിനെയും വാർത്തെടുത്തുവെന്ന്   വേദപണ്ഡിതർ   അഭിപ്രായപ്പെടുന്നു.


പ്രാർത്ഥനകളിൽ   നാം ക്രിസ്തുവെന്ന നാമവും അവന്റെ രാജ്യം വരണമെയെന്നും  ഉരുവിടാറുണ്ട്.  അവിടെ യേശുവിൻറെ ദൈവികത്വത്തെ തിരിച്ചറിയാനുള്ള ഒരു ശ്രമമാണ്. ക്രിസ്തുവിനെ ദൈവമായി ഉപബോധമനസ്സിൽ ആവഹിച്ചാലെ ദൈവികമായ  ആ സത്ത മറ്റുള്ളവർക്ക് പങ്കു വെക്കാൻ സാധിക്കുള്ളൂവെന്ന വിശ്വാസം ക്രിസ്ത്യൻ ദൈവിക ശാസ്ത്രത്തിൽ തെളിഞ്ഞിരിക്കുന്നു. അതിന് പ്രാർത്ഥന ഒരു ഉപാധിയായി ക്രിസ്ത്യാനികൾ കരുതുന്നു. പിശാച് യേശുവിനെ പരീക്ഷിക്കാൻ  വന്നപ്പോൾ 'നരക പിശാചേ  നീ എന്നിൽ നിന്നും അകന്നു പോവൂ'യെന്നു പറഞ്ഞ് യേശു അവിടെനിന്നും പിശാചിനെ ആട്ടിയോടിച്ചതായി  വചനത്തിൽ വായിക്കുന്നുണ്ട്. ക്രിസ്ത്യൻ സഭകൾ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ നാമത്തിലോ മിശിഹായുടെ നാമത്തിലോ രക്ഷകന്റെ നാമത്തിലോ  പ്രാർത്ഥന നാം ഉരുവിടാറില്ല.  പിശാചിന്റെ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കണമേയെന്നു പ്രാർത്ഥിക്കുന്നതും യേശുവിനോടാണ്.


ക്രിസ്ത്യൻ വിശ്വാസത്തിനു പുറത്തുള്ളവരും യുക്തിവാദികളും യേശുവിന്റെ ദൈവികത്വത്തെ ചോദ്യം ചെയ്യാറുണ്ട്. ദൈവവും യേശുവും തമ്മിലുള്ള ബന്ധം തിമോത്തി, അദ്ധ്യായം ഒന്ന്, രണ്ടു മുതൽ അഞ്ചുവരെയുള്ള വചനത്തിൽ  വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ദൈവം ഒന്നേയുള്ളൂ, മനുഷ്യനായ യേശു  ക്രിസ്തു ദൈവത്തിനും മനുഷ്യനുമിടയ്ക്ക് നിലകൊള്ളുന്നു. ദൈവം ഒന്നേയുള്ള സ്ഥിതിയ്ക്ക് യേശു ദൈവമാകാൻ അസാധ്യമാണ്. പിതാവ് ദൈവമെങ്കിൽ യേശുവും ദൈവമെങ്കിൽ ദൈവങ്ങൾ രണ്ടെന്നു ചിന്തിക്കേണ്ടി വരും. കോറിന്തോസ് 1,8:6 വാക്യത്തിൽ ഒരു ദൈവം, അത് പിതാവാകുന്നു. അപ്പോൾ പിതാവ് മാത്രം ദൈവമെങ്കിൽ രണ്ടാമത് ഒരു പുത്രൻ ദൈവം അസാധ്യമാണ്. ത്രിത്വം തെറ്റായ ഒരു ദൈവ ശാസ്ത്രമായി കണക്കാക്കണം. പഴയ നിയമത്തിലും യഹോവാ മാത്രം ദൈവമെന്നു ചിത്രീകരിക്കുന്നു.  ഒരേ ദൈവം കൂടാതെ ദൈവത്തിനും മനുഷ്യനുമിടയിലുള്ള   മദ്ധ്യവർത്തിയെ  മനുഷ്യനായ ജീസസ് ക്രൈസ്റ്റെന്നു വിളിക്കുന്നു. ആ വാക്ക് യേശുവും ദൈവവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു.


യേശു  പാപ രഹിതനെന്നു സങ്കല്പ്പിക്കുന്നുണ്ടെങ്കിലും ബലഹീനതകൾ അവിടുത്തെ  ജീവിതത്തിലും പ്രകടമായിരുന്നു. അവിടുന്ന്  ദൈവത്തിനും മനുഷ്യനുമിടയിലുള്ള  മദ്ധ്യസ്ഥനായ സ്ഥിതിയ്ക്ക് മനുഷ്യനായ എല്ലാ ബലഹീനതകളും മദ്ധ്യസ്തനിൽ പ്രകടമായിരിക്കും. യേശുവിൽ  പൂർണ്ണ ദൈവത്വം ഉണ്ടെങ്കിൽ   ആ ബലഹീനത അവിടുത്തുങ്കൽ  കാണരുതായിരുന്നു.  അപൂർണ്ണനായ യേശുവെന്ന ദൈവം  പൂർണ്ണത നിറഞ്ഞ ദൈവത്തിന്റെയിടയിൽ  പ്രവർത്തിക്കുന്നുവെന്നു പറയുന്നതും യുക്തി രഹിതമാണ്.  ദൈവം ആദിയും അന്തവും ഇല്ലാത്തതെന്ന് സങ്കൽപ്പിക്കുന്നു. പുത്രനെന്നു പറയുമ്പോൾ പിതാവായിരിക്കും പ്രായം കൂടിയതും ആദ്യമില്ലാത്തതും. ഇതിൽനിന്നും പുത്രനെന്ന സങ്കൽപ്പത്തിൽ പുത്രന് ആദിയുണ്ടെന്നും വരുന്നു. പിതാവില്ലാതെ പുത്രൻ എങ്ങനെ വചനമാകും ?


ജയിംസ് ഒന്നാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ പറയുന്നു, ദൈവം വികാര വിചാരങ്ങൾക്ക് അടിമപ്പെടില്ല. ഹീബ്രു നാലാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ 'ക്രിസ്തുവായ യേശു സർവ്വ വിധ ചിന്തകൾക്കും വികാരങ്ങൾക്കും അടിമപ്പെട്ടവനായിരുന്നുവെന്നും പറയുന്നുണ്ട്.'  അതുപോലെ തിമോത്തി ആറാം അദ്ധ്യായത്തിൽ പതിനാറാം വാക്യത്തിൽ ദൈവം മരിക്കില്ല, അവിടുന്ന് നിത്യനെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ യേശുവായ ക്രിസ്തു മരിച്ചു. പാതാളത്തിലായിരുന്നു. മൂന്നാം ദിവസം ഉയർത്തു. അപ്പോസ്തോലിക പ്രവർത്തികൾ ഒന്നാം അദ്ധ്യായം ഏഴാം വാക്യമനുസരിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവ് ദൈവത്തിനു മാത്രമേ അറിയുള്ളൂവെന്നു പറയുന്നു.   മത്തായി 24:36 വാക്യത്തിൽ  ' ക്രിസ്തു അവസാന നാളുകളിൽ വീണ്ടും ലോകത്തിനെ വിധിക്കാനായി  വരുമെന്നു' പറഞ്ഞിട്ടുണ്ട്. എന്നാണ് വരുന്നതെന്ന സമയകാലങ്ങൾ  അവിടുത്തേയ്ക്ക് നിശ്ചയമില്ലായിരുന്നുവെന്നും ' വചനം സാക്ഷിപ്പെടുത്തുന്നു. തിമോത്തി ആറാം അദ്ധ്യായം പതിനാറാം വാക്യത്തിൽ പറയുന്നു,'ദൈവത്തെ മനുഷ്യന് കാണാൻ കഴിയില്ല.' എന്നാൽ മനുഷ്യർ യേശുവിനെ കണ്ടു. ശിക്ഷ്യന്മാർ ഒന്നിച്ചു നടന്നു. മരിച്ചു കഴിഞ്ഞ് ഉയർത്തെഴുന്നേറ്റ  യേശുവിനെ ശിക്ഷ്യരും മഗ്ദാലനായും കണ്ടു. യേശു ദൈവമാണെങ്കിൽ  കാണപ്പെടാത്ത ആത്മാവായ യേശുവിനെ മറ്റുളളവർ ദർശിച്ചെങ്കിൽ  അത് യേശുവിന്റെ ദൈവികത്വത്തെപ്പറ്റിയുള്ള ഒരു ചോദ്യം ചെയ്യലാണ്.


ഒരുവൻ  വികാരങ്ങൾക്കടിമപ്പെടുമ്പോൾ പാപം ചെയ്യാനോ ദൈവത്തെയനുസരിക്കാനോ ഒരുമ്പെടുന്നു.   ക്രൂരകൃത്യങ്ങൾ ചെയ്യാൻ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നവൻ ദൈവത്തെ നിഷേധിക്കാനും ശ്രമിക്കും. മനുഷ്യനായി ജനിച്ചപ്പോൾ ക്രിസ്തുവിന്റെ മുമ്പിലും ആ പോരായ്മകൾ ഉണ്ടായിരുന്നു. എങ്കിലും ദൈവത്തെ അനുസരിച്ചുള്ള ജീവിതമായിരുന്നു യേശു നയിച്ചത്. ഒരിക്കലും പാപം ചെയ്തില്ലായിരുന്നെങ്കിലും പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നു. ദൈവത്തിന് പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന് ചിന്തിക്കാൻപോലും സാധിക്കില്ല.  യേശു പിതാവിന്റെ അധികാരത്തിൻ കീഴിലായിരുന്നു. സൃഷ്ടി കർമ്മങ്ങൾ ഉൾപ്പടെയുള്ള അധികാരം യേശുവിനും ലഭിക്കേണ്ടതായിരുന്നു. പിതാവിന് കീഴ്പ്പെട്ടിരുന്ന യേശുവിന് അങ്ങനെയൊരു അധികാരം ഉണ്ടായിരുന്നില്ല.  പുത്രനിൽ സൃഷ്ടി കർമ്മങ്ങൾ നടത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടുമില്ല.


യേശുവെന്നു   പറയുമ്പോൾ ഭൂമിയിലെ  അവൻറെ പേരായിരുന്നു.   അവന്റെ മുഴുവനായ പേര് ജീസസ് ബെൻ യൂസഫ് (ജോസഫിന്റെ പുത്രനായ ജീസസ്) എന്നായിരുന്നു. മുസ്ലിമുകൾ അവനെ ഇസാ ഇബിൻ മരിയം (മറിയത്തിന്റെ പുത്രനായ ജീസസ്)  എന്നു വിളിച്ചു. യേശു ഒരുവന്റെ ആത്മാവിലധിഷ്ടിതമായ വ്യക്തിപരമായ സുഹൃത്തായിരിക്കാം.  എന്നാൽ ക്രിസ്തു മാനവ ജാതിയുടെ രക്ഷകനായി ജനിച്ചു. ക്രിസ്ത്യാനികൾ യേശുവിനെ മനുഷ്യരൂപത്തിലുള്ള ദൈവമായി കണക്കാക്കുന്നു. ഇസ്ലാമിൽ യേശുവിനെ 'ഈസാ'യെന്നാണ്  തർജിമ ചെയ്തിരിക്കുന്നത്. യേശുവിനെ ദൈവത്തിന്റെ പ്രവാചകനും മിശിയായുമായി ഇസ്ലാമിക മതവും  ആദരിക്കുന്നു. ഇസ്ലാമിക മതത്തിൽ യേശു ദൈവത്തിങ്കൽ നിന്നും വചനങ്ങൾ കൊണ്ടുവന്നുവെന്നും കന്യകയിൽ നിന്ന് ജനിച്ചുവെന്നും ദൈവ പുത്രനല്ലെന്നും കുരിശുമരണം പ്രാപിച്ചില്ലെന്നും വിശ്വസിക്കുന്നു. ഖുറാനിൽ പറഞ്ഞിരിക്കുന്നത് യേശു കുരിശു മരണം പ്രാപിച്ചില്ലെന്നും   യേശുവിനെ ദൈവം സ്വർഗത്തിലെയ്ക്ക്   ഉയർപ്പിച്ചുവെന്നുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസത്തെ യഹൂദർ പരിപൂർണ്ണമായും എതിർക്കുന്നു. യേശു രക്ഷകന്റെ  ദൗത്യം പൂർത്തികരിച്ചില്ലെന്നു യഹൂദ ഗ്രന്ഥമായ തനക്കായിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


പണ്ഡിതലോകം ഭൂരിഭാഗം പേരും ചരിത്രപുരുഷനായ യേശുവിന്റെ ജീവിതം  സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം അന്വേഷിക്കുന്നവർക്ക്   'മാർക്കിന്റെയും' 'മാത്യൂവിന്റെയും' 'ലൂക്കിന്റെയും' സുവിശേഷങ്ങൾ സാക്ഷ്യങ്ങളായി കരുതാം. ചരിത്രത്തിലെ യേശു ഗലീലിയനായിരുന്നുവെന്നും, യഹൂദ റാബിയായിരുന്നുവെന്നും  മലയോരങ്ങളിലും കടലോരങ്ങളിലും ശിക്ഷ്യഗണങ്ങളോട്  പ്രസംഗിച്ചുവെന്നും സ്നാപക യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചുവെന്നും റോമൻ അധികാരികളുടെയും  പൊന്തിയോസ് പീലാത്തോസ്സിന്റെയും ആജ്ഞയാൽ കുരിശു മരണം പ്രാപിച്ചെന്നും സുവിശേഷങ്ങൾ വിവരിക്കുന്നു. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവിനാൽ  മറിയത്തിൽ ജീസസിന് ജന്മം നല്കിയെന്നും  കന്യകയിൽ നിന്നും ജനിച്ചുവെന്നും അത്ഭുതങ്ങൾ കാണിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും  കുരിശു മരണം പ്രാപിച്ചുവെന്നും മൂന്നാം നാൾ ഉയർത്തുവെന്നും സ്വർഗാരോഹണം ചെയ്തെന്നും മനുഷ്യരുടെ രക്ഷകനായി വീണ്ടും വരുമെന്നും വിശ്വസിക്കുന്നു. ഭൂരിഭാഗം ക്രിസ്ത്യാനികളും യേശുവിനെ ദൈവത്തിന്റെ അവതാരമായും  ത്രിത്വ ത്തിൽ രണ്ടാമനായും ദൈവ പുത്രനായും വിശ്വസിക്കുന്നു.  ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലർ  ത്രിത്വത്തെ എതിർക്കുകയും ചെയ്യുന്നു. ത്രിത്വം വചനത്തിലധിഷ്ടിതമല്ലെന്നും  പേഗനീസ മത വിഭാഗങ്ങളുടെ തുടർച്ചയെന്നും  ത്രിത്വത്തെ എതിർക്കുന്ന മതവിഭാഗങ്ങൾ വാദിക്കുന്നു.
Cover Page: Emalayalee:
http://emalayalee.com/varthaFull.php?newsId=103325

Malayalam Daily News:  http://www.malayalamdailynews.com/?p=16471111 comments:

 1. I salute you as the new theological shooting star or rising star, not merely in Almayasabdam, but on the Malayalam horizon. For those not familiar with latest theological thinking -- and they include a whole lot of Catholic clergy who stop reading and studying with their priestly ordination -- what Joseph Padanamakal writes may sound heresy, pure and simple.
  But among learned theological circle topics like: Jesus, Christ, Son of God, Son of man, virgin birth, hidden life of Jesus, church, churches, hierarchy, infallible or immutable truths, heaven, hell, purgatory, sin -- are topics of heated discussion but in a subdued voice (submissa Voce) not to scandalize the common folk, who think not anything by themselves and for themselves, but believe all blindly.
  You have made theology an easy to grasp subject with proper quotes from sacred scripture (who made it sacred, no one questions) considered to be the Word of God while it is common knowledge no one heard a God speaking, nor read his writings, Jesus never wrote any thing, nor did his heavenly or earthly Father or Mother.
  Then what are we talking about? Things no human being is able to understand, dream about or digest? Thank you Jose, for making theology understandable for theologically illiterate ordinary folks. No one is forced to swallow without digesting what Joseph Mathew has written but what harm is there, if his writings help people to reflect and become a bit more theologically literate and enlightened?
  James kottoor

  ReplyDelete
  Replies
  1. SchCast wrote in Emalayalee.com- Dr. James Kottoor is an agent of Joseph Padannamaakkel. Padannamaakkel is an atheist. He is an RSS and probably talk more about Mahabharatha a fiction. E-malayaalee is filled with atheist. All the atheist are doomed to be thrown into hell on the judgement day.

   Delete
 2. ജേജി (EMalayalee) Wrote:
  ശ്രീ ജോസഫ് പടന്നമാക്കലിന്റെ ശൈലി, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആ സാത്താൻറെ പടം കൊള്ളാം. ഇവിടെ ഉള്ള ഒരു അച്ചായൻറെ ഏകദേശരൂപം. സ്വഭാവത്തിലും കുറെയൊക്കെ ഒപ്പിക്കാം.

  യേശുവിന്റെ ജീവചരിത്രത്തിൽ ഭൂരിഭാഗവും, ഏകദേശം 18 വർഷത്തോളവും എവിടെ ആയിരുന്നു എന്ത് ചെയ്തു എന്ന് ഒരിടത്തും പറയുന്നില്ല. അതെപ്പറ്റി നമ്മുടെ പുരോഹിതന്മാരോട് ചോദിച്ചാൽ രാഹുൽ ഗാന്ധി രണ്ടു മാസം എവിടെ പോയിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കന്മാരോട് ചോദിക്കുന്ന പോലെ ആണ്. ചോദിക്കുന്ന ആളെ കളിയാകുന്ന രീതിയിൽ ആണ് ഭൂരിപക്ഷവും ഉത്തരം തരാറ്. വളരെ അസഹിഷ്ണത പ്രകടിപ്പിക്കുന്നതും കാണാം. അത് കൊണ്ട് കുറെ നാളായി ആ ചോദ്യം പുരോഹിതരോട് ചോദിക്കാറില്ല. ഈ ഫോറത്തിൽ അറിയാവുന്നവർ പ്രതികരിക്കണമെന്ന് താല്പര്യപ്പെടുന്നു.

  യേശു പഠിപ്പിച്ചതും ഗൌതമൻ (ശ്രീ ബുദ്ധൻ) പറഞ്ഞതും വളരെ വളരെ സാദൃശ്യം കാണുന്നു. ഒരു പക്ഷെ നിക്ക്ലോവോസ് നോടോവിച്ക് തുടങ്ങിയ സഞ്ചാരികൾ പറയുന്നതിൽ കാര്യം ഇല്ലേ. അന്ന് ലോകത്തിൽ സമാധാനവും സ്നേഹവും പറയുന്ന ഒരേ ഒരു മതം ഉണ്ടായിരുന്നത് ബുദ്ധ മതം ആണെന്ന് തോന്നുന്നു. കാശ്മീരിൽ ഇപ്പോഴും കാണുന്ന യഹൂദ വംശജരും (അവരുടെ തലമുറ ഇസ്ലാം മതത്തിൽ ആണ്) യേശുവും തമ്മിൽ എന്തെങ്ങിലും ബന്ധം ഉണ്ടായിരുന്നോ.
  അതോ വല്ല EGIPTIAN ഗോത്രവർഗകാരുടെ കൂടെ ആയിരുന്നോ. അവര്രും ബുദ്ധ സന്യാസിമാരെപോലെ അത്ഭുതങ്ങൾ കാണിക്കുമായിരുന്നു എന്ന് കാണാം

  ReplyDelete
 3. K J Johnson wrote:

  ത്രീത്വം എന്ന തത്വം സഭയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് എ.ഡി. 325ല്‍ നടന്ന നിഖ്യാ സൂനഹദോസില്‍ വെച്ചാണ്. ആ സമ്മേളനത്തിന് നേതൃത്വം നല്‍കിയ കോന്‍സ്റ്റന്റയിന്‍ ആണ് ക്രിസ്തുമാര്‍ഗത്തെ ക്രിസ്തുമതമാക്കി മാറ്റിയതെന്ന് സഭാ ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാകും. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും വെളിപ്പെടുത്തിയിരിക്കുന്നത് ഏക ദൈവത്തെക്കുറിച്ചാണ്. ദൈവം ഒരു വ്യക്തിയല്ല ആല്‍മാവാണ് എന്ന് വി. ഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നു. തന്നെയല്ല, സ്വര്‍ഗസ്ഥനായ പിതാവിനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടതെന്നു യേശു ഓര്‍മിപ്പിക്കുന്നു. മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ദൈവം എന്ന് ആദിമ വിശ്വാസികളുടെ സമൂഹം കരുതിയിരുന്നതായി യാതൊരു പരാമര്‍ശവുമില്ല. യേശുവിനെ ഗുരു എന്ന് അര്‍ഥം വരുന്ന 'റബ്ബി' എന്നാണു ശിഷ്യന്മാര്‍ വിളിച്ചിരുന്നത്‌ എന്ന് കാണാം. എന്നാല്‍ ത്രീത്വം എന്ന സങ്കല്‍പം ഗ്രീക്ക്, റോമന്‍, ഇന്ത്യന്‍ പുരാണങ്ങളില്‍ കാണാം. യേശു പറയുന്നു , " ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു" പരമാല്‍മാവിലേക്ക് നയിക്കുന്ന വഴിയും സത്യത്തിന്‍റെ പൂര്‍ണതയും, അത്മാവിനെ പ്രകാശിപ്പിക്കുന്ന ജീവചൈതന്യവുമാണ് ജീവന്‍ മുക്തനായ ഗുരു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രത്തിരൂപമായാണ് ഭാരതീയ ആധ്യാല്‍മീക പാരമ്പര്യത്തില്‍ പൂര്‍ണ സാക്ഷാല്‍ക്കാരം പ്രാപിച്ച ഗുരുവിനെ കാണുന്നത്. അതുകൊണ്ടാണല്ലോ ഗുരു ബ്രഹ്മ ഗുരു വിഷ്ണോ ഗുരു സാക്ഷാല്‍ പരബ്രഹ്മം എന്ന് പറയുന്നത്. യേശുവും പിതാവായ ദൈവവും സാരാംശത്തിലും സ്വഭാവത്തിലും ഒന്നാണ് എന്ന ക്രിസ്തീയ വിശ്വാസവും "അയമാത്മ ബ്രഹ്മ' എന്ന ഉപനിഷത് ദര്‍ശനതോട് സാമ്യം പുലര്‍ത്തുന്നു. യേശുതന്നെ, താനും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു, "പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന്എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. (യോഹന്നാന്‍ 17,21). തന്‍റെ ദിവ്യ പ്രകൃതിയെയും പിതാവുമായിട്ടുള്ള തന്‍റെ നിസ്തുല്യ ബന്ധത്തെയും ആണ് യേശു വെളിപ്പെടുത്തുന്നത്. പരമാത്മാവുമായുള്ള ഗാഡമായ ഈ ഐക്യത്തെ 'നിര്‍വികല്പ സമാധി' അവസ്ഥ എന്നാണു വേദാന്തത്തില്‍ പറയുന്നത്.
  k.J. Johnson Madambam

  ReplyDelete
 4. യേശുതന്‍റെ പന്ത്രണ്ടാംവയസില്‍ യരുസലേംദേവാലയത്തില്‍ പോയകഥ കഴിഞ്ഞാല്‍ പിന്നെ, അവന്‍തന്‍റെ മുപ്പതാംവയസില്‍ സ്നാപകയോഹന്നാനാല്‍ സ്നാനമേല്‍ക്കുവാന്‍ യോര്‍ദാന്‍നദിക്കരയില്‍ ചെല്ലുന്നസീന്‍ മുതലാണ്‌ കഥവീണ്ടും ബൈബിളില്‍ പറഞ്ഞുതുടങ്ങുന്നത് ! ഈ പതിനെട്ടുകൊല്ലക്കാലം (ജീവിതകാലത്തിന്റെ വലിയപങ്കു) അവന്‍ എവിടെയായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ അച്ചായന്മാരും അവരുടെ കുരുടന്മാരായ വഴികാട്ടിപാതിരിമാരും ഒത്തിരിയങ്ങു മിനക്കെടെണ്ടാ ...പകരം ഭാരതവേദാന്തം ഒന്ന് ചെറുവിരല്കൊണ്ട് തൊട്ടാല്‍മതി ! കറണ്ടടിക്കുന്നതുപോലെ ഉടന്‍ മനസ്സില്‍തെളിയും ഉപനിഷത്തുകളിലെ സൂത്രരഹസ്യങ്ങളാണ് ആനസരായന്‍ അന്നു മൊഴിഞ്ഞതത്രയും എന്ന് ! നാം ഭാരതീയര്‍ =ഇവിടുത്ത അറിവും നമ്മുടേത്‌ , എന്ന അഭിമാനത്തോടെ ഓരോ ക്രിസ്തീയനും ഭഗവത്ഗീതയും അതിനാധാരമായ ഉപനിഷത് വചനങ്ങളും ഇന്ന് മുതല്‍ മനസിലേറ്റിക്കാട്ടെ...
  അനാദികാലംമുതല്‍ ലോകത്തിന്റെ ആകമാനഅറിവിന്റെ വിതരണം ഇവിടെയാണാദ്യം തുടങ്ങിയത്,നളന്ദ /തക്ഷശില യൂണിവേര്‍‌സിറ്റികളില്‍ ! ക്രിസ്തുവിന്റെ കല്ലറ നമ്മുടെ കാശ്മീരില്‍ കണ്ടെത്തിയതായും ,അവന്‍ അവിടെ നൂറ്റിഇരുപത്തിഅഞ്ചു വയസുവരെ ജീവിച്ചതായും ഈയിടെ bbc youtube ലൂടെ ലോകത്തെ അറിയിച്ചതുമാണല്ലോ ! പിന്നെയും പിന്നെയും സംശയം വിശ്വാസികള്‍ക്ക് ! സംശയം ബുദ്ധിയുള്ളവന്റെ ലക്ഷണമാണ് ,അവനേ അന്വേഷണത്തിലൂടെ സത്യം ഒരിക്കല്‍ കണ്ടെത്തുകയുള്ളൂ ...പകരം വിശ്വാസിയോ ? അവന്‍ എന്നെങ്കിലും സത്യമറിഞ്ഞാല്‍ തനിക്കു പറ്റിയ ചതിയോര്‍ത്തു ചങ്കുപൊട്ടി ചാവുകയും ചെയ്യും ! വിശ്വസിക്കുന്നത് കുഴിമടിയന്റെ ലക്ഷനവുമാണ് ... നാം അദ്ധ്വാനിക്കുന്നവരും സത്യമറിയുവാന്‍ അറിവുതേടി അന്വേഷണത്തിലൂടെ അലയെണ്ടവരുമാണ് ! എങ്കിലേ ക്രിസ്തു നമ്മെ ആശ്വസിപ്പിക്കയുള്ളൂ ...

  ReplyDelete
 5. യേശുതന്‍റെ പന്ത്രണ്ടാംവയസില്‍ യരുസലേംദേവാലയത്തില്‍ പോയകഥ കഴിഞ്ഞാല്‍ പിന്നെ, അവന്‍തന്‍റെ മുപ്പതാംവയസില്‍ സ്നാപകയോഹന്നാനാല്‍ സ്നാനമേല്‍ക്കുവാന്‍ യോര്‍ദാന്‍നദിക്കരയില്‍ ചെല്ലുന്നസീന്‍ മുതലാണ്‌ കഥവീണ്ടും ബൈബിളില്‍ പറഞ്ഞുതുടങ്ങുന്നത് ! ഈ പതിനെട്ടുകൊല്ലക്കാലം (ജീവിതകാലത്തിന്റെ വലിയപങ്കു) അവന്‍ എവിടെയായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ അച്ചായന്മാരും അവരുടെ കുരുടന്മാരായ വഴികാട്ടിപാതിരിമാരും ഒത്തിരിയങ്ങു മിനക്കെടെണ്ടാ ...പകരം ഭാരതവേദാന്തം ഒന്ന് ചെറുവിരല്കൊണ്ട് തൊട്ടാല്‍മതി ! കറണ്ടടിക്കുന്നതുപോലെ ഉടന്‍ മനസ്സില്‍തെളിയും ഉപനിഷത്തുകളിലെ സൂത്രരഹസ്യങ്ങളാണ് ആനസരായന്‍ അന്നു മൊഴിഞ്ഞതത്രയും എന്ന് ! നാം ഭാരതീയര്‍ =ഇവിടുത്ത അറിവും നമ്മുടേത്‌ , എന്ന അഭിമാനത്തോടെ ഓരോ ക്രിസ്തീയനും ഭഗവത്ഗീതയും അതിനാധാരമായ ഉപനിഷത് വചനങ്ങളും ഇന്ന് മുതല്‍ മനസിലേറ്റിക്കാട്ടെ...
  അനാദികാലംമുതല്‍ ലോകത്തിന്റെ ആകമാനഅറിവിന്റെ വിതരണം ഇവിടെയാണാദ്യം തുടങ്ങിയത്,നളന്ദ /തക്ഷശില യൂണിവേര്‍‌സിറ്റികളില്‍ ! ക്രിസ്തുവിന്റെ കല്ലറ നമ്മുടെ കാശ്മീരില്‍ കണ്ടെത്തിയതായും ,അവന്‍ അവിടെ നൂറ്റിഇരുപത്തിഅഞ്ചു വയസുവരെ ജീവിച്ചതായും ഈയിടെ bbc youtube ലൂടെ ലോകത്തെ അറിയിച്ചതുമാണല്ലോ ! പിന്നെയും പിന്നെയും സംശയം വിശ്വാസികള്‍ക്ക് ! സംശയം ബുദ്ധിയുള്ളവന്റെ ലക്ഷണമാണ് ,അവനേ അന്വേഷണത്തിലൂടെ സത്യം ഒരിക്കല്‍ കണ്ടെത്തുകയുള്ളൂ ...പകരം വിശ്വാസിയോ ? അവന്‍ എന്നെങ്കിലും സത്യമറിഞ്ഞാല്‍ തനിക്കു പറ്റിയ ചതിയോര്‍ത്തു ചങ്കുപൊട്ടി ചാവുകയും ചെയ്യും ! വിശ്വസിക്കുന്നത് കുഴിമടിയന്റെ ലക്ഷനവുമാണ് ... നാം അദ്ധ്വാനിക്കുന്നവരും സത്യമറിയുവാന്‍ അറിവുതേടി അന്വേഷണത്തിലൂടെ അലയെണ്ടവരുമാണ് ! എങ്കിലേ ക്രിസ്തു നമ്മെ ആശ്വസിപ്പിക്കയുള്ളൂ ...

  ReplyDelete 6. ഹൈന്ദവരുടെയും ക്രിസ്ത്യാനികളുടെയും 'ത്രിത്വം' ഒന്നു തന്നെയോ? ഹൈന്ദവ മതത്തിന്റെ ആചാരങ്ങളും രീതികളും ക്രിസ്തു മതങ്ങളുമായി വളരെയധികം സാമ്യങ്ങളുണ്ട്. കുന്തിരിക്കം, പ്രസാദം,(കുർബാന) മരിച്ചവർക്ക് കുർബാന (ബലിയിടിൽ) പള്ളി മണി (ബെല്ല്)വിശുദ്ധരുടെ രൂപം (വിഗ്രഹങ്ങൾ) എഴുന്നെള്ളിപ്പ് എന്നിങ്ങനെയുള്ള ആചാരങ്ങൾ ഹൈന്ദവ മതങ്ങൾക്കും ക്രിസ്തു മതത്തിനും പൊതുവായിട്ടുള്ളതാണ്. ഓം, അമേൻ പദങ്ങളും സാമ്യമുണ്ട്. അതുപോലെ രണ്ടു മതങ്ങളുടെയും ത്രിത്വവും ഒന്നു തന്നെ. ത്രിത്വത്തെപ്പറ്റി ആരെങ്കിലും ചോദ്യങ്ങൾ ചോദിക്കുന്ന സമയങ്ങളെല്ലാം പുരോഹിതർ ഉത്തരം പറയാതെ അല്ലെങ്കിൽ അവ്യക്തമായ ഉത്തരവും പറഞ്ഞ് സാധാരണ ഒഴിഞ്ഞു മാറുകയാണ് പതിവ്.

  ക്രിസ്തു മതം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ ദൈവത്തെ മൂന്നായ ഒന്നിൽ കാണുന്നു. പേഗൻ മതങ്ങളുടെയും വേദിക്ക് മതങ്ങളുടെയും പ്രധാന ദേവൻ സൂര്യനായിരുന്നു. പിതാവ് നിശ്ചലനാണ്. ആ നിശ്ചലാവസ്തയാണ് സൂര്യൻ. സൂര്യൻ ചൂടും പ്രകാശവും നല്കുന്നു. ഭൂമിയിൽ പതിക്കുന്ന ചൂട് പുത്രനും പ്രകാശ രശ്മികൾ പരിശുദ്ധാത്മാവുമായി. ഘനനവും, ചൂടും, പ്രകാശവുമടങ്ങിയ സൂര്യനെ ഒന്നായി വണങ്ങുന്ന സ്ഥാനത്ത് നിശ്ചലനായ പിതാവും ചൂടും ജീവനുമായ പുത്രനും, പ്രകാശവും പ്രാണനുമായ പരിശുദ്ധാത്മാവും ഒന്നാണെന്നും ഒരു ദൈവമെന്നും തത്ത്വങ്ങൾ ഉണ്ടാക്കി . സൂര്യ നമസ്ക്കാരം ത്രിത്വമായ സൂര്യനെ വണങ്ങലാണ്‌. ഞാനും പിതാവും ഒന്നാണെന്ന് യേശു പറഞ്ഞ ധ്വനിയും അതു തന്നെയായിരിക്കാം.

  ബ്രഹ്മാവും വിഷ്ണുവും ശിവനും ഹൈന്ദവരുടെ ത്രിമൂർത്തി ദൈവങ്ങളാണ്. ബ്രഹ്മാവ്‌ സൃഷ്ടിയും വിഷ്ണു പരിപാലനവും ശിവൻ ദൈവിക ശക്തിയുമാണ്. ബ്രഹ്മാവ് സൃഷ്ടി കർമ്മങ്ങൾ നടത്തുന്നു. വിഷ്ണു സൃഷ്ടിയെ പരിപാലിക്കുന്നു. ശിവൻ പരിവർത്തനങ്ങളും ഉണ്ടാക്കുന്നു. ശക്തി ദേവിയെ ജീവനിൽക്കൂടി പ്രദാനം ചെയ്യുന്നു. മരണവും നാശവും ശിവനിൽക്കൂടി പ്രതിഫലിക്കുന്നു.

  ക്രിസ്തു മതത്തിൽ പുത്രനെന്നു പറയുന്നത് വിലതീരാത്ത രത്നമാണ്. വയലിൽ കുഴിച്ചിട്ടിരിക്കുന്ന നിധിയും മത്സ്യങ്ങളിൽ വലുതും വലിയ വൃഷത്തിലെ കടുകുമണിയുമാണ്. പിതാവും പുത്രനും ഒന്നാണെന്ന് യേശു പറയുന്നു. എങ്കിലും പിതാവാണ് വലുത്.

  ആരാണ് ഹിന്ദു മതത്തിലെ പുത്രൻ. പിതാവല്ലാതെ പുത്രനെയും പുത്രനല്ലാതെ പിതാവിനെയും അറിയുന്നില്ല. 'ആത്മൻ' എന്നതാണ് ഹൈന്ദവത്വത്തിലെ പുത്രൻ. നിത്യമായ ബ്രഹ്മനിലെ വ്യക്തിയിൽ ഒളിഞ്ഞിരിക്കുന്ന നിധിയായ കടുകുമണി. 'ആത്മൻ' എന്നു പറയുന്നത് ബ്രഹ്മനാണ്. ആ ബ്രഹ്മൻ നമ്മിലുണ്ട്. ഹൃദയ നാളങ്ങൾക്കുമപ്പുറം, മനസിന്റെ ഉള്ളറയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നു. എങ്കിലും 'ബ്രഹ്മൻ' എന്നത് ആത്മനെക്കാളും ബ്രുഹത്തും ഭാവനകളെക്കാളും അതീതവുമാണ്. ആർക്കും ആത്മനെ അറിയില്ല. ആത്മൻ ബ്രഹ്മത്തിലും. ആർക്കും ബ്രഹ്മനെ അറിയില്ല. ബ്രഹ്മൻ ആത്മത്തിലും വസിക്കുന്നു. ഞാനും പിതാവും ഒന്നാണ്. ആത്മനും ബ്രഹ്മവും ഒന്നാണ്. യേശുവിന്റെ ദൈവ രാജ്യം നിന്നിലെന്നു പറയുന്നതും നിന്നെ തന്നെ സ്വയം അറിയുന്നതും ഒന്നാണ്. അതുകൊണ്ട് ഹിന്ദുക്കൾ പറയുന്ന ബ്രഹ്മനും ആത്മനും തന്നെയാണ് ക്രിസ്ത്യാനികളുടെ പിതാവും പുത്രനും.

  ക്രിസ്ത്യൻ ദൈവികത്വത്തിലെ പരിശുദ്ധാത്മാവും ഹൈന്ദവ തത്ത്വങ്ങളിലെ ത്രിമൂർത്തിയുമായുള്ള ബന്ധമെന്തെന്നുള്ള ചോദ്യമുണ്ടാകാം. ആരാണ് ഹൈന്ദവത്വത്തിലെ പരിശുദ്ധാത്മാവ്? ലാറ്റിനിൽ 'സ്പിരിറ്റസ്' എന്നാൽ പ്രാണ വായൂ, ജീവൻ എന്നൊക്കെയാണ് അർത്ഥം. ദൈവം സൃഷ്ടി ജാലങ്ങളിൽക്കൂടി ജീവന്റെ നിലനില്പ്പിനായ വായു നല്കുന്നു. അത് പരിശുദ്ധമായ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്. പിതാവ് നിശ്ചലനും പരിശുദ്ധാത്മാവ് സദാ പ്രവർത്തന നിരതനുമാണ്. പുത്രൻ രണ്ടിനുമിടയിലുള്ള ബന്ധവും നിലനിർത്തുന്നു.പിതാവ് വിശ്രമിക്കേണ്ടവനും പരിശുദ്ധാത്മാവ് പ്രവർത്തന ഹേതുവുമായിരിക്കും. ആരംഭം മുതൽ പരിശുദ്ധാത്മാവും പിതാവിനൊപ്പമുണ്ടായിരുന്നു. ബൈബിളിൽ നിശബ്ദതയുടെ ശബ്ദം, ദൈവത്തിന്റെ ശബ്ദം, വന്യതയിലെ ശബ്ദം, അമേൻ, സൃഷ്ടിയുടെ സാക്ഷി, യേശുവിന്റെ നിയമ പാലകൻ എന്നിങ്ങനെ പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്.ശബ്ദത്തിനോട് ബന്ധപ്പെടുത്തിയാണ് എവിടെയും പരിശുദ്ധാത്മാവിനെ വിവരിച്ചിരിക്കുന്നത്. ഹൈന്ദവ തത്ത്വങ്ങളിൽ നോക്കുകയാണെങ്കിൽ ബ്രഹ്മനൊപ്പം നിത്യമുണ്ടായിരുന്നത് എന്തെന്ന് മനസിലാക്കാൻ സാധിക്കും. ബ്രഹ്മനുണ്ടായിരുന്നിടത്ത് പ്രാണ വായുവും സൃഷ്ടിയും ഉണ്ടായി. ഹിന്ദുക്കൾ അതിനെ ശക്തിയെന്നു പറയും. പരിശുദ്ധാത്മാവിനെയും സ്ത്രീയോട് ഉപമിച്ചിരിക്കുന്നു. ശക്തിയെന്നാൽ സൃഷ്ടിയുടെ മാതാവാണ്. ശക്തിയെന്നാൽ പ്രകൃതിയുടെ നീക്കമാണ്. ശബ്ദം, ഊർജം, ഓം, ശബ്ദ ബ്രഹ്മം, നാദ ബ്രഹ്മം എല്ലാം ശക്തി ദേവി തന്നെയാണ്. ശക്തിയെന്നാൽ, അതിങ്കൽ സത്യമായ ഗുരുവും പ്രകൃതി നിയമവും ധർമ്മവും അടങ്ങിയിട്ടുണ്ട്. ശക്തി ഹിന്ദു മത തത്ത്വങ്ങളിലെ പരിശുദ്ധാത്മാവാണ്.

  ReplyDelete
 7. "ഓം, അമേൻ പദങ്ങളും സാമ്യമുണ്ട്" എന്ന ജോസഫ്‌ മാത്യു സാറിന്റെ പ്രസ്താവന ഒന്ന് തിരുത്തിയെ മതിയാവൂ..കാരണം "ആമ്മേൻ "എന്നാൽ "അപ്രകാരം തന്നെ "എന്ന് ഓരോ വിശ്വാസിയും കത്തനാരോട് സമ്മതിക്കുന്നതായുള്ള മൊഴിയാണ് ! പക്ഷെ "ഓം" അതല്ല, അവതമ്മില്‍ ഒരു സാമ്യവുമില്ലതാനും ... ഓം എന്നാൽ "നാദബ്രഹ്മം"! , ബ്രഹ്മത്തിന്റെ നാദഭാവം,"ശബ്ടഭാവം" എന്നേ വരികയുള്ളൂ ! 'മാണ്ഡ്ക്കോപനിഷത്തു' അവിടുന്ന് ഒന്ന് വായിച്ചുനോക്കൂ ... അച്ചായന് വേണമെങ്കിൽ "ആദിയിൽ വചനമുണ്ടായിരുന്നു , വചനം ദൈവത്തോടുകൂടിയായിരുന്നു ,വചനം ദൈവമായിരുന്നു "എന്ന ബൈബിളിലെ വരികളോട് "ഓം" നെ കഷ്ടിച്ചു ചേര്ക്കാം .. എത്രയൊക്കെ സാമ്യഭാവം ഈ രണ്ടു മതങ്ങളുതമ്മില്‍ ഉണ്ടെന്നു ആരൊക്കെ വാദിച്ചാലും , കത്തനാര് അടിസ്ഥാനം അട്ടിമറിച്ച മതമാണ്‌ ഇന്നത്തെ (കര്‍ത്താവിന്റെ മതമായ ജീവനരീതിയ്ക്ക് വിപരീതമായ ) പുരോഹിതമതമായ socalled ക്രിസ്തുമതമെന്നതില്‍ തെല്ലും സംശയമില്ല ! കര്‍ത്താവേ രക്ഷിക്കണേ /മാതാവേ രക്ഷിക്കണേ/പുണ്യാളരേ രക്ഷിക്കണേ എന്നൊക്കെ തന്നില്‍നിന്നും അന്യമായ ഏതോ ഒരു ശക്തിയോടു പ്രാര്‍ഥിക്കുന്ന യാചകമനമാണ് ക്രിസ്ഥിയാനിക്ക് പള്ളി സമ്മാനിച്ചത്‌ !എന്നാല്‍ "അഹം ബ്രഹ്മം " ഞാനും ദൈവവും ഒന്നാകുന്നു, എന്ന ദൈവീകപദവിയിലേക്ക് നമ്മെ ഉയര്‍ത്തുന്നതാണ് ഭാരതീയ മതം ! "ദൈവദാസന്മാരും" ദൈവത്തിന്റെ അടിമകള്മാണ് നാമെന്നു ക്രിസ്തുമതവും/ഇസ്ലാമും പഠീപ്പിക്കുമ്പോള്‍ , മുപ്പത്തിമുക്കോടി ദേവതകളില്‍ ഒന്നാണ് നമെന്ന് ഹിന്ദുമതവും കാലത്തിന്‍റെ ചെവിയിലോതുന്നു !ഇതില്‍ ഏതാണ് ധാന്യം ,അഭികാമ്യം /പുണ്യം ? എത്രയൊക്കെ മതതീവ്രവാദം ഇസ്ലാം മുഴക്കിയാലും/എത്രയൊക്കെ ആനുകൂല്യം കൊടുത്താകര്ഷിച്ചു ജനത്തെ വലയ്ക്കാന്‍ മതത്തില്‍ചേര്ത്താലും ഇന്നേയ്ക്ക് നൂറുകൊല്ലത്തിനകം ഭാരതീയ വേദാന്തമതം സമാനതകളില്ലാതെ ലോകമെങ്ങും വ്യാപിക്കും ! അനന്യനായ ദൈവത്തെ അന്യമാക്കിയ മതചിന്തകളെ നിങ്ങള്ക്ക് ഹ കഷ്ടം !

  ReplyDelete
  Replies
  1. ശ്രീ സാമുവൽ കൂടൽ സാർ ചിന്തിക്കുന്നപോലെ 'അമേൻ' എന്ന വാക്ക് ആധുനിക കത്തനാന്മാരുണ്ടാക്കിയതല്ല. പഴയ നിയമത്തിൽ ഉള്ളതാണ്. ആമേനെന്നുള്ളത് ദൈവത്തിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്യാൻ ഉപയോഗിച്ചിരുന്ന ദൈവിക വാക്കാണ്. പഴയ നിയമത്തിൽ സംഖ്യാ അഞ്ചാം അദ്ധ്യായം 12-31 വാക്യങ്ങളിൽ വ്യപിചാരിണിയായ് ഒരു സ്ത്രീ തന്റെ ചാരിത്രം തെളിയിക്കുന്ന ഒരു കഥയുണ്ട്. ആ സ്ത്രീയുടെ നിഷ്കളങ്കത തെളിയിക്കാൻ ദൈവ നാമത്തിൽ അവർ മലീന വെള്ളം കുടിച്ചുകൊണ്ട് 'അമേൻ ആമേൻ' എന്ന് പറയുന്നുണ്ട്. (സംഖ്യ 5:22)

   'ഓം' എന്നുള്ളത് ദൈവികമായ ആദ്യത്തെ ശബ്ദമെങ്കിൽ 'അമേൻ' എന്നുള്ളതു പേഗൻ കാലങ്ങളിൽ മനുഷ്യർ 'അപ്രകാരം തന്നെ' എന്ന അർത്ഥത്തിൽ ദൈവത്തോട് ചെയ്യുന്ന ഒരു പ്രതിജ്ഞയായിരുന്നു.

   സാമുവൽ കൂടൽ സാറിന് ഏറ്റവും ഇഷ്ടമുള്ള മത്തായി സുവിശേഷം ആറാം അദ്ധ്യായം 13 വാക്യം ബൈബിൾ വചനം ഇങ്ങനെ:"The Lord’s example prayer ends with “Amen” (Matthew 6:13).പോളിന്റെ റോമ്മാക്കാർക്കെഴുതിയ സുവിശേഷത്തിൽ 'അമേൻ' എന്നത് ആറു പ്രാവിശ്യത്തിൽ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. (റോമൻസ് 1-25 ,9-`15,11-36) പ്രാർത്ഥനയുടെ അവസാനം 'ആമേൻ' എന്നു ചൊല്ലണമെന്ന് പോൾ ഒന്ന് കോറിന്തോസ് 14-16 വാക്യത്തിലും പറയുന്നു. ദൈവികമായ വാക്കുകൾക്ക്‌ കാലവും ദേശവും സംസ്ക്കാരവും വ്യതിചലിക്കുമ്പോൾ അർത്ഥവ്യത്യാസങ്ങളും സംഭവിക്കാം. 'ആമേൻ' ഈജിപ്റ്റിലെ പേഗൻ ദൈവത്തിൽ നിന്നും ഉദയം ചെയ്തതാണ്. പൌരാണിക സംസ്ക്കാരങ്ങളിൽ ഭാരത സംസ്ക്കാരത്തിനും ഈജിപ്ഷ്യൻ സംസ്ക്കാരത്തിനും തുല്യ പ്രാധാന്യമാണ് കല്പ്പിച്ചിരിക്കുന്നത്.

   പൗരാണിക ഈജിപ്ഷ്യൻ പുസ്തകങ്ങളിൽ സൂര്യദേവനെ സൃഷ്ടിയുടെ അടയാളമായി രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. അത് തന്നെയാണ് ഭാരതീയ വേദശാസ്ത്രത്തിലെ സൂര്യ നമസ്ക്കാരന്വും. ഈ സൂര്യദേവനൊപ്പം അനേകം ചെറിയ ദൈവങ്ങളും ഉണ്ടായിരുന്നു. അവകളിൽ ,'അമേൻ' ചെറുദൈവങ്ങളിൽ ഒരാളായിരുന്നു. അമൂണ്‍ , അമ്മോണ്‍ , അമൗണ്റാ എന്നെല്ലാം ആ ദൈവത്തെ പല വിധ പേരുകളാൽ അറിയപ്പെട്ടിരുന്നു. ബീ.സി.യിൽ തെക്കേ ഈജിപ്റ്റിൽ 'ആമേൻ' ഒരു ദേശീയ ദൈവമായിരുന്നു. അവർ സൃഷ്ടി കർത്താവായി 'ആമേൻ റാ' ദൈവത്തെ ആരാധിച്ചിരുന്നു.

   ഹിന്ദുക്കൾ പ്രാർത്ഥനകളുടെ ആരംഭത്തിലും അവസാനത്തിലും 'ഓം' എന്ന അലങ്കാര പദം ഉപയോഗിക്കുന്നു. അതുപോലെ ക്രിസ്ത്യാനികളും മുസ്ലിമുകളും യഹൂദരും 'പ്രാർത്ഥനകൾക്കൊപ്പം 'അമേൻ' ആമീൻ ചൊല്ലുന്നു. പ്രാചീന കാലങ്ങളിലുള്ള മതങ്ങളുടെ ബന്ധം ഇവിടെ സ്പഷ്ടമാണ്. 'ഓം' പോലെ തുല്യമായി 'അമേൻ' എന്ന വാക്കും ദൈവിക വാക്കായി പ്രാചീന മതങ്ങൾ ഉപയോഗിച്ചിരുന്നു.

   രണ്ടു വാക്കുകളും രണ്ടു ഭാഷകളിലാണെങ്കിലും ഈ വാക്കുകളിൽ നിഗൂഡ്ഡമായ ശബ്ദവുമുണ്ട്. ആദ്ധ്യാത്മികതയിൽ ഈ രണ്ടു പദങ്ങളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. അമേനും ഓമും നിശബ്ദതയുടെ ശബ്ദമാണ്.ദൈവവുമായി സല്ലപിക്കാനുള്ള വാക്കുകളാണ്. ഓം, അമേൻ വാക്കുകൾ പ്രാർത്ഥനയുടെ ആരംഭത്തിലും അവസാനത്തിലും ഉരുവിടുന്നത് ആദ്ധ്യാത്മിക ദർശനത്തിൽക്കൂടിയുള്ള ഒരു ബന്ധം ചൂണ്ടി കാണിക്കലാണ്. ആദിയിലെ വചനമായ 'ഓം' 'ആമേനിൽ' അവസാനിക്കുന്നു. ആദിയും അന്തവുമായ സൃഷ്ടി കർത്താവിനെ ഓർമ്മപ്പെടുത്തുന്നു.

   'ഓം ' എന്നുള്ളത് ശബ്ദ ട്യൂണിങ്ങിൽക്കൂടി പ്രകൃതിയെ പ്രകാശമയമാക്കുമ്പോൾ ആ മായാ പ്രപഞ്ചത്തെ 'ആമേൻ' ശരി വെക്കുകയാണ്. 'ഓം' സർവ്വ ശക്തനെങ്കിൽ 'അമേൻ' നീ തന്നെ സർവ്വ ശക്തനെന്നാവർത്തിക്കുന്നു. കാരണം വേദ, പേഗൻ മതങ്ങളിൽ സൂര്യൻ സർവ്വ ശക്തനും 'അമേൻ' പേഗൻ ദൈവ ഗണങ്ങളിൽ ഒരു ദൈവം മാത്രവുമായിരുന്നു.

   'ഓം ' എന്നത് സൃഷ്ടിയുടെ ശബ്ദമാണ് .' ബിഗ് ബാംഗ്' എന്ന് കരുതിക്കോളൂ. അതുകൊണ്ടാണ് 'അമേൻ' അത് സത്യമെന്ന് പറഞ്ഞ് ശരി വെക്കുന്നത്. 'അമേൻ' എന്നുള്ളത് യേശു ക്രിസ്തുവിന്റെ മറ്റൊരു പേരായി ചില ക്രിസ്ത്യൻ മതങ്ങൾ കരുതുന്നു. വെളിപാട് മൂന്നാം അദ്ധ്യായം പതിന്നാലാം വാക്യം അത് വിളിച്ചു പറയുന്നുമുണ്ട്. 'ദൈവത്തിന്റെ വചനങ്ങളും അമേനും നിശബ്ദതയിലെ ശബ്ദം തന്നെ.

   "ഓം' എന്ന പദം ഈജിപ്റ്റിലെ അമൂണ്‍ (ആമേൻ) ദൈവത്തെ ആരാധിക്കാൻ യാത്ര ചെയ്തുവോ,പിന്നീട് ഹീബ്രു പുരോഹിതർ ആ വാക്ക് സ്വന്തമാക്കിയോയെന്ന് പണ്ഡിതരുടെയിടയിൽ അഭിപ്രായ വിത്യാസങ്ങളുണ്ട്. അതിനു സാധ്യത കുറവാണ്. പക്ഷെ രണ്ടു വാക്കും ദൈവവും സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു വാക്കുകളിലും ശബ്ദ തരംഗങ്ങളാണ് പ്രതിഫലിക്കുന്നത്. എല്ലാ മതങ്ങളും ശബ്ദത്തിനെ അടിസ്ഥാനമാക്കിയാണ് വിഭാവന ചെയ്തിരിക്കുന്നത്. ബെല്ലു കളും മന്ത്രങ്ങളും പ്രാർത്ഥനകളും ചെണ്ട മേളങ്ങളും, ശബ്ദ മേളകളും നാദബ്രഹ്മ ങ്ങളും വഴി ദൈവത്തെ ദർശിക്കുന്നു. ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തെക്കാൾ മെച്ചമെന്ന് കരുതാനും സാധിക്കില്ല.

   Delete
  2. This comment has been removed by the author.

   Delete
 8. According to Vedanta each soul is potentially divine. Bible says, human beings are created in the image and likeness of God. That image and likeness of human beings with God is the divinity of human soul- 'atman' Though human beings are created in the image of God –divine nature, we are identified with our mortal body and mind. Man is divine, free and one with God-the supreme spirit always, which he/she forgets and identifies with the matter. When the ‘anthakarana’ (intellect) is purified through devotion or meditation it becomes possible for it to peep over the veil of ignorance that separates it from the splendour of the spiritual entity and realize its own real nature of bliss infinite-the kingdom of God within. When mind crosses over the layers of its own ignorance and rediscover the glory of the divine self it goes beyond the attachment of the charms of the sensuous world. By the path of devotion, self awareness & selfless service, the individual consciousness is sucked in by the universal consciousness and is absorbed in it. The individual is free from the ignorance of his real self. He identifies himself with the all-pervading, non-dual, blissful divine spirit as written in the Bible, " don’t u know you are the temple of God and God’s spirit dwells in you.”

  ReplyDelete