Translate

Wednesday, July 1, 2015

"അറിയുമോ, ഈ യേശുവിനെ?"

സാക്കിന്റെ ലേഖനത്തിനു കുറിപ്പെഴുതിയ ഈനാശുവിനെ വായനക്കാർക്കു പരിചയപ്പെടുത്താതിരുന്നതിൽ ഖേദിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രവീണനായ അദ്ദേഹം ഈ ഭാഷകളിലെല്ലാം വിലപ്പെട്ട കൃതികൾ എഴുതിയിട്ടുണ്ട്. മുംബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'നഗര കവിതകൾ' എന്ന പ്രസിദ്ധീകരണം, എല്ലാ വർഷവും അദ്ദേഹത്തിന്റെ കവിതകൾ മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു. 'അറിയുമോ ഈ യേശുവിനെ?' എന്ന തലക്കെട്ടിൽ ശ്രീ സാക്ക് എഴുതിയ ഒരു ലേഖനത്തിനു പ്രതികരണമായി ശ്രീ ഈനാശു എഴുതിയ താഴെ കൊടുത്തിരിക്കുന്ന ലേഖനവും വായിക്കാൻ ഇമ്പമുള്ളതു തന്നെ - ജോസഫ് മറ്റപ്പള്ളി


പ്രിയ സക്കറിയാസ്, 

"അറിയുമോ, ഈ യേശുവിനെ?" എന്ന താങ്കളുടെ ലേഖനത്തിനൊരു ചുരുങ്ങിയ മറുപടിയിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്തയാത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും - സ്ത്രീകള്‍ക്കെല്ലാവര്‍ക്കും - കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍ നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ (positive) വിശ്വാസമല്ലേ ഹവ്വയുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "fiat" (നടക്കട്ടെ, അവിടുത്തെ ഇഷ്ടം!) അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ല. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഒരാള്‍ക്ക്‌ ആരാണ് ഉത്തരം തരിക?

സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ ഉദ്യോഗസ്ഥരില്‍നിന്നും വിശ്വാസത്തില്‍ ഒരാളെ ഉറപ്പിക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. സ്വയം ശ്രമിക്കുക, ശ്രദ്ധ ചെലുത്തുക, സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. Ernest Renanന്റെ ഒരു ഗ്രന്ഥമുണ്ട്‌. The Life of Jesus. അന്നും ഇന്നും അത് ക്രിസ്തുവിനെപ്പറ്റി പഠിക്കുന്നവരുടെ സൂചികാഗ്രന്ഥങ്ങളിലൊന്നാണ്. റെനാന്റെ വാദമുഖങ്ങളിലൊന്ന്, സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്നാണ്. ഇത് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌!

  

യേശു, പാശ്ചാത്യബുദ്ധന്‍ (Jesus, la Boudha d'Occident) എന്നൊരു ഗവേഷണഗ്രന്ഥം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രെഞ്ചില്‍ ഇറങ്ങുകയുണ്ടായി. Institute of political and religious Studies, Marseille -ല്‍ അദ്ധ്യാപകനായ Rafaël Liogier (റഫായേല്‍ ലിയോഷിയെ) ആണ് ഗ്രന്ഥകര്‍ത്താവ്. യേശുവിന്റെ ജനനത്തിനു മുമ്പുതന്നെ അഞ്ചാറു നൂറ്റാണ്ടുകള്‍ ഗ്രീസ് തൊട്ട്‌ ഗാന്ധാരം വരെയും, ഈജിപ്ത് തൊട്ട്‌ പാടലീപുത്രം വരെയും ബുദ്ധപ്രബോധനങ്ങളുടെ പ്രഭാവകാലമായിരുന്നു. മഹായാനബുദ്ധിസവും ക്രിസ്ത്യന്‍പ്രബോധനങ്ങളും തമ്മിലുള്ള അടുപ്പവും സാമ്യവും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈജിപ്തും ഇസ്രയെലും ഗ്രീസും കിടക്കുന്ന മെഡിറ്ററേയ്നിയന്‍ പ്രദേശങ്ങളും, പേര്‍ഷ്യയും ഇറാക്കും മുതല്‍ ഗാന്ധാരവും മഗധയും  സിന്ധുനദീതടവും ഗംഗാതടത്തിന്റെ വലിയൊരു ഭാഗവുമടങ്ങുന്ന ഭൂപ്രദേശങ്ങളും തമ്മില്‍ അന്ന് നിലവിലിരുന്ന വിനിമയങ്ങളും ആദാനപ്രദാനങ്ങളും വെട്ടിപ്പിടുത്തങ്ങളും കണക്കിലെടുക്കുമ്പോള്‍, യഹൂദ- യവനചിന്താസരണികളും ഹൈന്ദവ- ബൌദ്ധദര്‍ശനങ്ങളുമായി ഗാഢമായ വേഴ്ചയുണ്ടായിരുന്നു എന്നനുമാനിക്കാം. അതിന്റെ ഫലമാകാം, യേശുവിന്റെ പ്രബോധനങ്ങളും സമീപനങ്ങളും വീക്ഷണങ്ങളും ബുദ്ധന്റേതിനോട് സാമ്യമുള്ളവയായത്‌ - രണ്ടുപേരും വിഭാവനം ചെയ്ത മനുഷ്യസമൂഹം വിവേചനങ്ങളില്ലാത്ത, ജാതിയോ വര്‍ണ്ണമോ ഇല്ലാത്ത ഒന്നായിരുന്നു താനും. ആനന്ദം, രക്ഷ, മോക്ഷം എന്നിവ നമ്മുടെ ഉള്ളില്‍ തന്നെയാണ് എന്നതാണതിന്റെ സാരം. പാശ്ചാത്യക്രൈസ്തവരില്‍ മഹായാനബുദ്ധിസത്തോട് പ്രതിപത്തിയും ആകര്‍ഷണവും ഉണ്ടാകുന്നതിനു കാരണവും ഇതായിരിക്കാം എന്നു ഗ്രന്ഥകാരന്‍.

കുറേ മുന്‍പ് തന്നെ ഇക്കാര്യം ഞാന്‍ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി ചിന്തിച്ചിട്ടുണ്ട്. പുതിയ നിയമം പൊതുവെയും, ഔദ്യോഗിക സുവിശേഷങ്ങള്‍ വിശേഷിച്ചും, കാഴ്ചവയ്ക്കുന്ന ലോകവീക്ഷണവും ദൈവ- മനുഷ്യസങ്കല്പങ്ങളും പഴയ നിയമത്തിന്റേതില്‍നിന്ന് ഭിന്നമാണ്‌. ഇതൊക്കെ ഒന്നുകൂടി വ്യക്തമാണ്, അംഗീകൃതമല്ലാത്ത അപോക്രിഫകളില്‍. അന്ന് പ്രാബല്യത്തിലിരുന്ന യഹൂദധാരണകളോട് ഒട്ടുംതന്നെ പൊരുത്തമുള്ളതായിരുന്നില്ല യേശു പഠിപ്പിച്ചത്. കല്ലുപോലെ ഉറച്ചുപോയിരുന്ന യഹൂദപൌരോഹിത്യ മൂരാച്ചിത്തത്തെയും ജാതിമേല്‍ക്കോയ്മയെയും, അനുഷ്ഠാനവിദഗ്ദ്ധരുടെയും നിയമപ്രഭുക്കളുടെയും കടുമ്പിടുത്തങ്ങളെയും സത്യസന്ധതയുടെ (integrity) കണ്ണാടിക്കു മുമ്പിലേയ്ക്കാനയിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? എവിടെ നിന്നാണ് ആ പ്രചോദനം?

എന്റെ നോട്ടത്തില്‍, യേശു ഇന്ത്യയിളോളം വന്നു. പന്ത്രണ്ടു വയസു മുതല്‍ ഒരു പതിനെട്ടു കൊല്ലം ഒരവധൂതനെപ്പോലെ അദ്ദേഹം ജ്ഞാനം തേടി യാത്രചെയ്തു, തപസ്സിരുന്നു, ശിഷ്യപ്പെട്ടു. എന്നിട്ട് തിരിച്ചെത്തി ഒരു പുതിയ ചൈതന്യത്തില്‍, പുതിയ ഭാഷയില്‍, പുതിയ രീതിയില്‍, സംസാരിച്ചു തുടങ്ങി. ജ്ഞാനികളും ഗുരുക്കന്മാരും ആശ്രമങ്ങളും വിഹാരങ്ങളും ധാരാളമുണ്ടായിരുന്ന ഒരിടമായിരുന്നല്ലോ അന്ന് സിന്ധു-ഗംഗാതടം. വാദത്തില്‍ പണ്ഡിതന്മാരെ കൊമ്പുകുത്തിക്കാന്‍ കഴിയുന്ന കുശാഗ്രബുദ്ധിയും ജ്ഞാനോത്സുകതയും കൌമാരപ്രായത്തില്‍ തന്നെ യേശുവിനുണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. An extremely sensitive, intelligent and precocious adolescent genius ആയിരുന്ന അദ്ദേഹം അങ്ങനെയൊരു യാത്ര നടത്തിയില്ലെന്ന് എങ്ങനെ പറയാനാകും? കാരണം, മൂന്നു കൊല്ലത്തെ പരസ്യജീവിതത്തില്‍ നാം കാണുന്ന യേശു ജിജ്ഞാസയും ജ്ഞാനതൃഷ്ണയും ദൈവോന്മുഖതയും മഥിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിത്വം അത്രയും നാള്‍ അടങ്ങിയൊതുങ്ങി ഒരു ഗ്രാമത്തില്‍ കഴിഞ്ഞിരിക്കാനിടയില്ല.  


ജീവാത്മാവിന് പ്രാപിക്കാവുന്ന ഏറ്റവും ഉദാത്തവും ഉത്തുംഗവുമായ രൂപം യേശു തന്നില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു. ജന്മംകൊണ്ടല്ല, മറിച്ച്, ആ ജീവിതത്തിന്റെ ആകെത്തുകകൊണ്ടാണ് യേശുവില്‍ ദൈവത്വം ആരോപിക്കേണ്ടിവരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളില്‍ അന്നോളം നിലവിലുണ്ടായിരുന്ന ദൈവ- മനുഷ്യസങ്കല്പങ്ങളെ  സമീകരിച്ച്, സ്പുടം ചെയ്ത്, എല്ലാ  മനുഷ്യര്‍ക്കുമെന്നല്ല,  പ്രപഞ്ചത്തിലെ ഓരോ തരിക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പത്തെ സമ്മാനിച്ചു എന്നതാണ് യേശുവിന്റെ നേട്ടം. 

ഇനി, യേശു-ഇന്ത്യാ ബന്ധം കെട്ടുകഥയായി തള്ളിക്കളഞ്ഞാലും, അന്നത്തെ മെഡിറ്ററേയ്നിയന്‍ തീരദേശ ഭൂവിഭാഗങ്ങള്‍ ബൌദ്ധദര്‍ശനങ്ങളുടെ സ്പര്‍ശം അറിഞ്ഞിരുന്നുവെന്നതാണ് ചരിത്രസത്യം. ഈജിപ്തിലെ അലെക്സാണ്ട്റിയ പട്ടണം അന്ന് വലിയ ജ്ഞാനകേന്ദ്രമായിരുന്നു. ബുദ്ധഭിക്ഷുക്കളും -വിഹാരങ്ങളും അവിടെയുമുണ്ടായിരുന്നു. അശോകന്റെ കാലം തൊട്ടേ, ഏഷ്യ മുഴുവന്‍ നടന്നു ധര്‍മ്മപ്രചാരണം നടത്തിയിരുന്ന ബുദ്ധസന്യാസികള്‍ പലസ്തീനിലും എത്തിയിരുന്നിരിക്കാം. അങ്ങനെയും യേശുവിന് ബുദ്ധപ്രബോധനത്തിന്റെ കാമ്പും കരുണയും ഉള്‍ക്കൊള്ളാനായി എന്നും വരാം. ഏതായാലും, ഇന്ത്യയില്‍ വന്നോ അല്ലാതെയോ, അദ്ദേഹം ഹൈന്ദവ അല്ലെങ്കില്‍ ബൌദ്ധജ്ഞാനികള്‍ക്കു ശിഷ്യപ്പെട്ടിട്ടുണ്ട് എന്നു സമ്മതിച്ചാല്‍, യേശുക്രിസ്തു ഗ്രെകോ-റോമന്‍ ചട്ടക്കൂട് പൊട്ടിച്ച് ഒരു പൌരസ്ത്യനായിത്തീരും. മാത്രമല്ല, ആദിപാപം, മനുഷ്യാവതാരം, ഉത്ഥാനം തുടങ്ങിയ വിശ്വാസ ''സത്യങ്ങളെ''ക്കുറിച്ച് ഔദ്യോഗിക സഭ പുറത്തിറക്കിയ ചാക്രികലേഖനങ്ങളിലെ വക്രബുദ്ധിയും വികൃതികളും പുറത്ത് ചാടും. ക്രൈസ്തവതക്ക് കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലൂടെ വന്നുപെട്ടിട്ടുള്ള യൂറോപ്യതയുടെ പടം താനേ പൊഴിഞ്ഞുപോകും. 

Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254
ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ വായിക്കേണ്ട ഒരു നല്ല പുസ്തകമുണ്ട്.  Jesus lived in India (His unknown life before and after the crucifixion) by Holger Kersten, Penguinn Books. DCBook ല്‍ കിട്ടും. സക്കറിയാസ് നെടുങ്കനാല്‍ 

14 comments:

 1. Very nice article though I am not sure about the truth of the central thesis that Jesus was influenced by Buddha. My points are the following.

  1. Jesus did not know about other places. There is no evidence in the new testament (NT) to claim that historical Jesus traveled outside what then was Judea and Samaria. His ministry was centered around a few modest towns in the Galilean region (and he was not known in Jerusalem), he makes no reference to distant lands or far off cultures.

  2. His message was quintessentially jewish. The primary message of Jesus was an apocalyptic one --- the end of this world, and the coming of kingdom of heaven --- one that bears no semblance to the cyclical world of Budda. Buddha and Jesus are antithetical characters, while both of them were highly discontent with what they saw as the exploitation by the priestly class, there is no middle path in Jesus (but only radical ones) and there is no eschatology in Buddha.

  3. Indians borrowed more from Greeks than Greeks borrowed from Indians. Indians borrowed astrology, science, medicine, techniques of warfare, art, and all above philosophy (and even some gods like Krishna) from the Greeks. Like it or not, Hellenistic Greece was a much more prosperous country than India before Asoka, and hence the arts and letters flourished there. The stoic philosophy, elements of which eventually got into the new testament and was also carried by Alexander to India and eventually incorporated into Buddhism, is essentially a Greek one.

  ReplyDelete
  Replies
  1. There is an exhaustive account to justify that Jesus lived in India if you read ( Jesus lived in India (His unknown life before and after the crucifixion) by Holger Kersten as the author described though it is still a controversy, the resemblances what we see here were borrowed from India by Romans while creating Christianity, Christianity was an hidden political movement for Romans as they lost the power in ruling western Europe, Emperor Constantine's brain child is Christianity so that Romans could rule Europeans without weapons, that is what Vatican do, now they want to rule the entire world through conversion. Now coming to the point who borrowed from whom ? Sanskrit is universally accepted as the proto Indo-European language, not the Greek or Latin, why ? so who borrowed from whom ? Sage Kanad's atomic theory (Acharya Kanad founded the Vaisheshika school of philosophy where he taught his ideas about the atom and the nature of the universe. He wrote “Vaisheshik Darshan” as early as 6th century BC and became known as “The Father of Atomic theory. Atomism emerged in the 5th century BC with the ancient Greeks Leucippus and Democritus, so who borrowed from whom? Then mathematics (decimal system is a contribution of Indians, not only Greeks the entire world borrowed it from Indians), there are much more though these core elements suffice for the time being so be proud of being a first class Indian rather than a second class.

   Delete
  2. "The stoic philosophy, elements of which eventually got into the new testament and was also carried by Alexander to India and eventually incorporated into Buddhism, is essentially a Greek one.....? "

   This is another joke, so it is very clear that your knowledge about history is a big zero, Alexander lived in 323 BC, Buddha lived in 6th century BC, and more over the birth of stoicism was in early 3rd century BC so how ? Alexander did a time travelling to past ? Indian Astrology is different from Greek though there are some similarity, The Greek astrology emerged through the roots of Vedic astrology, and the reason why we can tell this is because Greek astrology is missing about 70% of Vedic astrology predicting methods, including 27 other zodiac signs which they never acknowledged, along with divisional charts. Ayurveda predates at least 400 years, Charaka lived 400 years before Hippocrates, India is far superior when it comes to Classical music , classical dance , Architecture ( in carvings not on colossal buildings).Then in warfare I agree others were superior because Indians were never barbarians, warfare is an art of barbarians, that is why India has to suffer many barbaric invasions. so now you know why nationalists yells, the influence of alien religions blinds people and strips of their own identity, heritage, patriotism and superiority ....what a pathetic condition!!

   Delete
  3. Some comments.

   1."Christianity was an hidden political movement for Romans as they lost the power in ruling western Europe", "Sanskrit is universally accepted as the proto Indo-European language, not the Greek or Latin" -- These are factually incorrect.

   2. Sage Canad and the atomic theory --- I don't know if the two traditions are related. Note that there were independent conceptions of similar ideas in both the cultures, for instance the materialist schools in India and Greece.

   3. Indians *did not* invent the decimal number system or zero --- Most human beings have ten fingers, so almost every culture on earth was and is familiar with the decimal system, similarly the concept of zero is so elementary that it is ubiquitous in human cultures. However the usage of a placeholder sign for zero to ease calculations first appears in Indian texts (500 C.E. -- 1000 C.E) and soon spreads to Arabia and Europe. So it is not as old as we think.

   4. Buddha lived in the 5 century B.C.E and Alexander lived around the 4th century B.C.E. But that does not negate the fact that Buddism borrowed from the Greeks. The principles of Buddhism takes shape during the time of Mauryas (who comes after Alexander), in particular the iconography, pantheon, scholastic orders etc, and it drew heavily from the contacts with the Greeks and Bactrians.

   5. Astrology began in Babylon and then went to Greece and then was brought to India by the Greeks. It has no Vedic roots, all the astrological signs are semitic (of which there are 12 or 13 depending on the way you count, but definitely not 27, there are however 27 asterisms), Indians later expanded the astrological predictions (a flourishing psuedoscience even today).

   6. "India is far superior when it comes to Classical music , classical dance , Architecture" --- Indian classical music and classical dance has a history of a few hundred years, but not more. Similarly the architecture, most of the splendid buildings go back to the late antiquity or middle ages, but no further.

   Delete
 2. ഇന്ത്യയിലെ ചരിത്രകാർ ആധികാരികമായി ആരുംതന്നെ യേശു ഇന്ത്യയിൽ വന്നതായി എഴുതിയിട്ടില്ല. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ലേഖനം മൊത്തം വെറും അനുമാനങ്ങൾ മാത്രമാണ്. ഒരു ചരിത്രമായി ഗണിക്കാൻ സാധിക്കില്ല.

  യേശു ഇന്ത്യയിൽ വന്നുവെന്നും ബുദ്ധ മതതത്ത്വങ്ങൾ പഠിച്ചെന്നും അനുമാനിച്ചെഴുതുന്നവർ കൂടുതലും ഫ്രഞ്ചുകാരും ഇംഗ്ലീഷ്കാരുമാണ്. ബുദ്ധമത തത്ത്വങ്ങ ൾ കൂടുതലായും ക്രിസ്തുവിനു ശേഷം ബുദ്ധ മതാനുയായികൾ എഴുതി ചേർത്തതാണ്. ബ്രഹത്തായ അനേക ഗ്രന്ഥങ്ങൾ നിറഞ്ഞ ആശയങ്ങൾ പില്ക്കാലത്ത് വന്ന ബുദ്ധമത പ്രഭാഷകരുടെതാണ്. അതുപോലെ യേശുവിനെ ബുദ്ധ മതാനുയായികളുടെ ശിക്ഷ്യനാക്കിയാലെ ചിലർക്കടക്കമാവുള്ളൂ. അത്രത്തോളം യേശുവെന്ന മഹാ ഗുരുവിനെ താഴ്ത്തണോ? ബുദ്ധൻ ദൈവത്തിൽ വിശ്വസിക്കാത്ത ഒരു നാസ്ഥികനായിരുന്നുവെന്നതാണ് മറ്റൊരു സത്യം. ചിലർ ബുദ്ധനെ ദൈവവുമാക്കി.

  (1)യേശു ഭാരതത്തിൽ പഠിച്ചുവെന്ന് യാതൊരു തെളിവുമില്ല.

  (2) യേശുവിന്റെ കൌമാരത്തെപ്പറ്റി ബൈബിളിൽപറഞ്ഞിട്ടില്ലെങ്കിലും ആ കാലഘട്ടത്തിൽ യേശു ബുദ്ധമതം പഠിക്കാൻ ഇന്ത്യയിൽ ആയിരുന്നുവെന്ന് ഒരു പ്രാചീന കൃതിയും രേഖപ്പെടുത്തിയിട്ടില്ല.

  (3) ലൂക്ക് രണ്ടാം അദ്ധ്യായം 52 വാക്യം വായിച്ചാൽ And Jesus grew in wisdom and stature, and in favor with God and men. അദ്ദേഹം ദൈവത്തിനും മനുഷ്യർക്കുമിടയിൽ പാലസ്തീനിയിൽ തന്നെയുണ്ടായിരുന്നുവെന്നു അനുമാനിക്കാൻ സാധിക്കും.

  (4) യേശു പഠിപ്പിച്ചത് ഏക ദൈവത്തെപ്പറ്റിയാണ്. എല്ലാം ദൈവമെന്നല്ല. പഴയ നിയമത്തിലെ തത്ത്വങ്ങൾ അദ്ദേഹം മുറുകെ പിടിച്ചിരുന്നു. അതെ സമയം വേദങ്ങൾ സൃഷ്ടിയും പ്രകൃതിയും കാറ്റും മഴയും ഇടിയും സകലതും ദൈവങ്ങളെന്നു പറയുന്നു. ഇവകളൊന്നും യേശുവിന്റെ തത്ത്വങ്ങളായി യോജിക്കുന്നതല്ല

  (5) ഇവൻ തച്ചൻ ജോസഫിന്റെ മകനല്ലെയെന്ന് ജനം ചോദിക്കുന്നുണ്ട്. അതിൽ നിന്നും യേശു മാതാ പിതാക്കൾക്കൊപ്പമായിരുന്നുവെന്നു അനുമാനിക്കാം. മണ്ണിൽ മേൽ പണിത കൊട്ടാരം, പാറയിൽ ഉയർത്തിയ കെട്ടിടം എന്നീ ഉപമകളിൽക്കൂടി യേശുവിന് തച്ചുശാസ്ത്രം വശമായിരുന്നുവെന്നും മനസിലാക്കാം.

  (6) യേശു യഹൂദന്റെ ദൈവത്തെപ്പറ്റി മാത്രമേ സംസാരിച്ചിട്ടുള്ളൂ. മോശയും അബ്രാഹാമും യേശുവിന്റെ വഴികാട്ടിയായിരുന്നു. വരുണനും വായുവും ഇന്ദ്രനും അദ്ദേഹത്തിന്റെ മലയിലെ പ്രസംഗത്തിൽ ഇല്ല. ഹീനയാന മഹായാന ബുദ്ധമതങ്ങൾ ഓരോ കാലത്തെ ബുദ്ധ മതാനുയായികളുടെ സൃഷ്ടിയാണ്. ചരിത്രം എന്നു പറയുന്നത് വസ്തുതകളാണ്, അനുമാനങ്ങളല്ല.

  ReplyDelete
  Replies
  1. 1."Christianity was an hidden political movement for Romans as they lost the power in ruling western Europe", "Sanskrit is universally accepted as the proto Indo-European language, not the Greek or Latin" -- These are factually incorrect.
   Faulty then prove it, Learn about the origin of Indo-European languages , just google it and learn first
   2.If Indians contributions were pre dated, then Greek conceptions are independent or else Indians borrowed from Greece ? what a hypocrisy, you are a (kutharka vadi)
   3.Indians *did not* invent the decimal number system or zero ? You need to go back to school man , or else everyone will laugh at you ..... counting up to 10 with fingers is not the decimal system, zero as a place holder made all the difference. So we found the binary system because we have 2 eyes ?
   4.Even kids will laugh at you if you say Buddhism borrowed from Alexander, Mauryas were Rulers not philosophers, they spread Buddhism, they didn't contributed to the Buddhist philosophy , go and learn Buddhism first before commenting, where do Greeks have anatta ? eight fold path, theory of momentariness, sunyatha etc give sightings
   5. Get hold of Vedic astrology first,
   6.Superiority and antiquity has no correlation what so ever, science developed only from the Renaissance period hardly 600 years , where is the antiquity of science here ?

   Delete
  2. 1. If you make a claim it is your responsibility to bring evidence. On my side, there is enough evidence to prove that Christianity spread among the lowerclasses of Egypt, Greece, and Rome for centuries before the Romans adopted it as state religion (even then as a last attempt they tried to suppress it). Christianisation of western Europe happens centuries later. Second Proto Indo European (PIE) is not Sanskrit. PIE is atleast 6000 Before Present, while Vedic Sanskrit (Rig Veda 2-7) is dated around 1600 B.C.E-1200-B.C.E and classical Sanskrit around 700 B.C.E - 200 B.C.E. Some words of PIE have been reconstructed (cf. Witzel) and it is closer to Avestan than Sanskrit.

   2. Ad hominem

   3. Decimal system is counting base 10. Fingers help to keep small counts upto 10, so the most natural form of counting for early humans was base 10. Counting in other bases however required training, for instance Babylonians counted in base 60 (60 being a number easily divisible by 2,3,4,5,10,12 etc.) which is the reason why we have 60 seconds. That does not mean that they were not aware of decimal system.

   4. I would rather refer you to the page : https://en.wikipedia.org/wiki/Greco-Buddhism

   5. I have copies of RV, YV, Sathapath Brahmana, which part should I read?

   6. We are talking about the influence of Greek culture on India in the antiquity.

   Delete
 3. Refer to following links:- How can I talk to an anti-Indian who do not even accept the Indian decimal system , a contribution of Indians to the world, the whole world knows about it except you, once you accepts this then only further talks,
  https://en.wikipedia.org/wiki/History_of_the_Hindu%E2%80%93Arabic_numeral_system
  http://www.britannica.com/topic/decimal-number-system
  http://www.storyofmathematics.com/indian.html

  ReplyDelete
  Replies
  1. Where have I disputed the fact that the use of the ten numerals including zero is first found in Indian texts? That is different from saying that counting in base 10 originated in India, which is not true, a whole lot of cultures used base 10 counting including the Romans (remember they didn't have zero).

   The respect for a human being or a culture should not stem from looking at their "contributions". Humans and their civilizations are ends in themselves. Taking pride in delusions is ultimately a reflection of one's on insecurities.

   Delete
 4. Counting in base ten is not the core element in the decimal system, people might have counted in base 10 before, using zero as a place holder is the actual core element and that contribution of Indians made all the difference. According to your logic Indians must be considered as the fathers of modern science as w/o mathematics there is no science but everybody knows that it is insane to say that as modern science is the contribution of Europeans, science is the breakthrough in modern civilization as the same way Indian decimal system is the breakthrough in mathematics

  If the respect for a culture should not stem from looking at their "contributions" then why to mention the following statement at all in the first place?

  3. Indians borrowed more from Greeks than Greeks borrowed from Indians. Indians borrowed astrology, science, medicine, techniques of warfare, art, and all above philosophy (and even some gods like Krishna) from the Greeks. Like it or not, Hellenistic Greece was a much more prosperous country than India before Asoka, and hence the arts and letters flourished there. The stoic philosophy, elements of which eventually got into the new testament and was also carried by Alexander to India and eventually incorporated into Buddhism, is essentially a Greek one.

  ReplyDelete
  Replies
  1. That comment was in the context of saying that Indian influences in the near east was limited compared to the hellenistic influences. It was certainly not a value judgment.

   Indians had made stunning achievements in mathematics and astronomy in the late antiquity and early middle ages. It is worth pondering how India lost her preeminence in the field and reduced to the present inferior position. The answer to be found, not in nostalgic memories of a bygone age, or ruminations of lost glories, but in criticisms of our own history. 'Sapere aude'.

   Delete
 5. No , apparently it looked like a value judgement and a one sided argument, "Indian influences in the near east was limited "? this is again a wrong statement, India has influenced the major players in the east including the mighty China and Japan then Burma, Korea, Thailand, Vietnam and you name it with Buddhism and its philosophy, What influence Greece had on them ? Not even china was influential like India is the east. Before the British invasion India was the richest country on the planet earth, India was the leading economic power of the world from the 1st year of the first millennium till 1700 - with 32 per cent share of world’s GDP in the first 1000 years and 28 per cent to 24 per cent in the second millennium till 1700. India lost its economic might due to colonial conquests only. Are we in an inferior position now ? you are wrong again, India is the 3rd largest economy on GDP, PPP after China and US, we already over look Japan by 2014, Your Greece is in 52nd position only, Indian per capita may be less due to population only,( mind this achievement is still with a corrupted politics and 53% literacy, India is bound to be no:1 again no one can stop that) Please do not ponder misconceptions and inferior infections to our younger generations for heaven's sake, that is all I can say to you now..........

  ReplyDelete
  Replies
  1. Near East --- The region located south of Eastern Europe, comprised of Anatolia, Transcaucasia, the Levant, and Mesopotamia (from Wiktionary : https://en.wiktionary.org/wiki/Near_East)

   Delete
 6. Oh ok,That is natural, it is so far away from India and so close to Greece .....so what is the big deal ...? Any way you have diverted from the actual debate.

  ReplyDelete