Translate

Monday, July 27, 2015

ശിരോവസ്ത്രത്തിൽനിന്നും കന്യാത്രീകളെ മോചിപ്പിക്കണം.

കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ?  കന്യാസത്രീകൾക്കിടയിൽ ഹിതപരിശോധന നടത്തണം എക്‌സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസോസിയേഷൻ.


 സി.ബി. എസ്.ഇ യുടെ നിയമം ലംഘിച്ച് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതണമെന്ന് വാശിപിടിച്ച് മെഡിക്കല്പരീക്ഷ എഴുതാതെ മാറിനിന്ന കത്തോലിക്ക കന്യസത്രീയുടെ നിലപാടിൽ ദുരൂഹതയില്ലന്നു പറയുവാൻ കഴിയുമൊ, സത്യസന്ധമായിപരിക്ഷ എഴുതിയാൽ വിജയിക്കില്ലന്ന തോന്നലും രാഷ്ടീയമുതലെടുപ്പും ആകാംഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തേനിയമങ്ങൾക്കും സുപ്രീം കോടതി വിധിക്കും അതീതരായി നിന്ന് പ്രവർത്തിക്കുകവഴി ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ജനാധിപത്യവുമാണ്  നശിപ്പിക്കപ്പെടുന്നത് എന്നോർക്കണം .

ഹോളിക്രോസ് , നോട്ടർഡാം, സെന്റെ് ജോൺ ഓഫ് ഗോഡ്, തുടങ്ങിയ കത്തോലിക്ക മഠങ്ങളിലെ കന്യാസത്രീകൾ ശിരോവസ്ത്രം ധരിക്കാറില്ല . സ്ത്രീകളെ അടിച്ചമർത്തി അടിമകളെപ്പോലേ കണ്ടിരുന്ന പഴയകാലത്തുനിന്നും സഭാ നേതൃത്വം ഒട്ടും മാറിയിട്ടില്ലന്നുവേണം കരുതുവാൻ. കൊടും ചുടുള്ള പ്രദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുക അധികഠിനമാണ്. കന്യസത്രീകളുടെ തല മുട്ടയടിക്കുകയോ നാമ മാത്രമായി മുടി നിലനർത്തുകയോ ചെയ്യുന്ന പ്രാകൃത രീതി നടപ്പാക്കുകവഴി അവർ ശിരോവസ്ത്രം ധരിക്കുവാൻ നിർബന്ധിതരാകുന്നു. ഇത് വ്യക്തിസ്വാതന്ത്രീയത്തിൻമേലുള്ള കടന്നുകയറ്റവും സ്ത്രീത്വത്തെ അപമാനിക്കലുമാണ്. സഭാ നേതൃത്വം ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണം. കന്യാസ്ത്രീകളും മനുഷ്യരാണെന്ന പരിഗണന നൽകണം.

കന്യാസ്ത്രീകളെപ്പോലെ സന്യാസ ജീവിതത്തിലേയ്ക്ക് വന്ന പുരോഹിതരാകട്ടേ ശിരോവസ്ത്രം ധരിക്കുന്നില്ലന്നു മാത്രമല്ല കുർബാന കഴിഞ്ഞാലുടൻ ളോഹമാറ്റി പാന്റ്സും ഷർട്ടും ധരിക്കുന്നു. പുറത്തേയ്ക്കള്ള യാത്രകളിലും ളോഹ ധരിക്കുന്നത് അപമാനം പോലെയായതിനാൽ പാന്റ്സും ഷർട്ടും ധരിക്കുന്നു. കന്യാസ്ത്രീയുടെയും വൈദികന്റെയും ഓദ്യോഗിക വേഷം അറബി വേഷത്തിന്റെ അനുകരണമാണ്. പുരുഷന്മാരായ അറബികൾ ളോഹയോടോപ്പം ശിരോവസ്ത്രം ധരിക്കുന്നു. സത്രീകൾ പർദയും. ഇവിടെയാണ് ഇരട്ടത്താപ്പുനയവും കന്യാസത്രീകളോടുള്ള അനീതിയും.

ഇവയ്ക്കെതിരെ മനുഷ്യത്വപരമായ ആവശ്യങ്ങൾ പോലും ഉന്നയിക്കുന്നവർക്കെതിരെ കന്യാസത്രീകളെക്കേണ്ടുതന്നെ നിർബന്ധിച്ച് പ്രതികരിപ്പിക്കുന്ന പ്രവണതയും സഭയിൽ നിലനിൽക്കുന്നു. സത്രീകൾ പുരുഷന്റെ ഉപഭോഗവസ്തുവും അടിമയുമായിരുന്ന കാലം മാറിയിരിക്കുന്നു. കന്യാസത്രീകൾക്കും ശിരോവസ്ത്രം ഉപേക്ഷിച്ച് സമൂഹത്തിൽ അന്തസ്സൊടെ മാന്യമായി ജീവിക്കുവാനുളള അവസരമാണ് നൽകേണ്ടത്. ആശുപത്രികളിൽ ചികിൽസക്കു വിധേയരാകുബോഴും സ്‌നാന സമയത്തും മറ്റു ചില സാഹചര്യങ്ങളിലും കന്യാസ്ത്രികൾ ശിരോവസ്ത്രം ധരിക്കാറില്ലയെന്ന വസ്തുത നിലനിൽക്കുബോൾ സുപ്രീം കോടതിയെ വെല്ലുവിളിക്കാതെ നിയമത്തിനു വിധേയമായി എല്ലാവരെയും പോലെ മെഡിക്കൽ പ്രവേശന പരിക്ഷയെഴുതി കത്തോലിക്കർക്കും സമുഹത്തിനും  മാതൃകയാക്കെണ്ട സിസ്റ്റർ സെബ ഉണ്ടാക്കിയ അനാവശ്യ വിവാദം നാട്ടിലെ മുഴുവൻ കത്തോലിക്കർക്കും അപമാനമായി എന്നതാണ് സത്യം. ശിരോവസ്ത്രം ധരിക്കാത്തവർക്ക്‌ മോക്ഷം ലഭിക്കില്ലന്ന് ഒരിടത്തും കേട്ടിട്ടില്ല.

എക്‌സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസോസിയേഷൻ

 

2 comments:

  1. റോമാപ്പട്ടണത്തിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വത്തിക്കാന്‍ രാജ്യത്തില്‍നിന്നും സായംസന്ധ്യകളില്‍ മദ്യശാലകളിലെയ്ക്കും നിശാക്ലബുകളിലെയ്ക്കും അനുസ്യൂതം കയറിയിറങ്ങേണ്ടുന്ന വത്തിക്കാന്‍ പുരോഹിതവര്‍ഗത്തിനു, ഓര്‍ത്തഡോക്‍സ്‌ സഭകളിലെ പുരോഹിതരുടെ താടിമീശയും തൊപ്പിയും ളോഹയും വലിയൊരു വേഷപ്രസ്നംതന്നെയായതിനാല്‍, വത്തിക്കാന്‍ പണ്ടുപണ്ടേ പുരോഹിതസൌകര്യാര്‍ത്ഥം ഇങ്ങിനെ നിയമം രൂപകല്പനചെയ്തത്! ളോഹയില്ലെങ്കില്‍ ആരും ആരെയും ഇരുളില്‍ തിരിച്ചറിയില്ലല്ലോ ? പക്ഷെ മണവാട്ടിമാര്‍ മതില്‍ചാടാതെയിരിക്കാന്‍, കാലേകൂട്ടി അവരുടെ 'തല' പളനിമോടലാക്കിയാല്‍ / 'തിരുപ്പതിമുണ്ഡനം' ചെയ്‌താല്‍ എവിടെ ഇവറ്റകള്‍ പിന്നെ മതില്ചാടും ? കൂട്ടിലടച്ച പട്ടിയെ വീണ്ടും ചങ്ങല ഇട്ടു കെട്ടുന്നതുപോലെ ഒരു 'ടബ്ബിള്‍ കെയര്‍' ,അത്രതന്നെ ! സ്വര്‍ഗത്തിലിരിക്കുന്ന പാവം നസരായനു ശ്രീക്രിഷ്ണനെപ്പോലെ ആയിരമായിരമായി മണവാട്ടിമാരെ കന്യകളെന്ന വ്യാജേന, ശേഷം അജങ്ങളെ വിശുദ്ധിയുടെ മറവില്‍ വീണ്ടും ആകര്‍ഷിക്കാന്‍ പൌരോഹിത്യ കുബുദ്ധി ആലോചിച്ചുറച്ചതോർത്താൽ, ഹേ കുടിലതേ,നിന്റെ പേര് കത്തനാരെന്നോ?അതോ പാതിരിയെന്നോ?എന്ന് ആരും ചോദിച്ചുപോകും !
    സ്വവര്‍ഗരതിക്കാരെയും വിവാഹിതരായി വിശുദ്ധരാക്കിയ നമ്മുടെ നല്ലവനായ പോപ്പിന് ഈ പാവം മണവാട്ടിമാരുടെ തലമുണ്ഡനം നിര്ത്തലാക്കാം / ശിരോവസ്ത്രവും വേണ്ടെന്നു വയ്ക്കാം ..മാറ്റുവീന്‍ ചട്ടങ്ങളെ ! അവരും മനുഷ്യരാകട്ടെ....

    ReplyDelete
  2. ശിരോവസ്ത്രം ഒരു വലിയ വിഷയമാക്കെണ്ടാതുന്ടെന്നു തോന്നുന്നില്ല. അത് ഓരോ സന്യാസിനി സഭകളുടെയും തീരുമാനമാണ്. ധാരാളം സന്യാസിനിസഭകൾ എത്രയോ നാളായി സാരിയിലേയ്ക്ക് മാറി. യൂണിഫോം പോലെ അല്ലാ അംഗങ്ങളും ഒരേ നിറം തിരഞ്ഞെടുക്കുന്നത് പോലും നിർബന്ധിക്കാതെ ഇഷ്ടമുള്ള സാരിയും ബ്ലൌസും ഉപയോഗിക്കുന്നവരും ഉണ്ട്. അതായത് ഇക്കാര്യത്തിൽ പിടിവാശി നിലനില്ക്കുന്നില്ല. പിന്നെ മുസ്ലിം സ്ത്രീകളെപ്പോലെ ചിലർ അതിഷ്ടപ്പെടുന്നു. മുസ്ലിം സ്ത്രീകളെപ്പോലെ ചൂടത്തും കറുത്ത ഉടുപ്പും ശിരോവസ്ത്രവുമായി നടന്ന് യേശുവിനുവേണ്ടി സഹിച്ചു കുഴയുന്ന സന്യാസിനികൾ ഇന്നും ഉണ്ട്. സ്വന്തയിഷ്ടം, ആര്ക്ക് ചേതം? പക്ഷേ, സ്കൂൾ, പൊതുവായ പ്രവർത്തനസ്ഥലങ്ങൾ, സുതാര്യമായ വേഷത്തിന്റെ ആവശ്യമുള്ള സന്ദർഭങ്ങൾ എന്നിടങ്ങളിൽ പൊതുവായ ക്രമത്തിന് എതിരാകാൻ മതവും ഗ്രൂപ്പുമൊന്നും ഒഴികഴിവാക്കരുത് എന്ന നിർബന്ധം ആവശ്യമാണ്‌. മതവും വ്യക്തിപരമായ വിശ്വാസങ്ങളും പ്രദർശനവിഷയമാക്കരുത് എന്നതായിരിക്കട്ടെ തത്ത്വം.

    ReplyDelete