Translate

Thursday, July 2, 2015

ശുദ്ധരക്തവാദം ഉയർത്തുന്ന കൂടുതൽ ചോദ്യങ്ങൾ

ഈ ലേഖനം  മിസ്സ് ഇന്ദുലേഖാ ജോസഫിന്റെ ശുദ്ധരക്തവാദം നിയമവിരുദ്ധം എന്ന ലേഖനത്തിനുള്ള മറുപടിയായി ശ്രീ കെ ജെ ജോൺസൺ മടമ്പം അയച്ചു തന്നതാണ് - എഡിറ്റർ 

ക്നാനായക്കാര്‍ യെഹൂദ വംശജരായ ക്രിസ്ത്യാനികളാണെന്നു പറയപ്പെടുന്നുവെങ്കിലും അതിനു യാതൊരുവിധ തെളിവുകളും ഇല്ല. ഇസ്രായേല്‍ വംശം 'എന്റോഗമിയില്‍ അധിഷ്ടിതമായ ഒരു സമൂഹമല്ലായിരുന്നു. വിജാതീയ സ്ത്രീ ആയ റൂത്ത് യേശുവിന്‍റെ വംശാവലിയില്‍ ഉണ്ട്. രക്തശുദ്ധി ആരെയും ഉന്നതരോ നല്ലവരോ ആക്കുന്നില്ല. കുലമഹിമയല്ല മനസ്സിന്റെ നന്മയാണ് ഒരുവനെ ദൈവതിരുമുമ്പിൽ ഉൽക്രുഷ്ടനാക്കുന്നത്. എന്നാൽ, നൂറ്റാണ്ടുകളായി തുടരുന്ന തനിമയും സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും ഈ സമുദായത്തെ അതുല്യരാക്കുന്നു. ആദിമ സഭയിൽ തന്നെ ഹെബ്രായരും ഗ്രീക്കുകാരും എന്ന രണ്ടു വിഭാഗക്കരുണ്ടായിരുന്നു. അവര്‍ ക്രിസ്തീയ വിശ്വാസം തുടരുമ്പോഴും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായാണ് നിലകൊണ്ടതെന്നു കാണാം. കേരളസഭയില്‍ നൂറ്റാണ്ടുകളായി ക്നാനായക്കാര്‍ പിന്തുടരുന്ന പാരമ്പര്യമാണ് സ്വവംശവിവാഹം. അത് ക്രിസ്തീയ വിശ്വാസത്തിനോ ബൈബിള്‍ പ്രബോധനങ്ങള്‍ക്കോ വിരുദ്ധമാകുന്നില്ല. ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത്‌ ഓരോ വ്യക്തിയുടെയും താല്‍പര്യവും അവകാശവുമാണ്. പക്ഷെ അതല്ല വിഷയം. ക്നാനായക്കാരല്ലാത്തവരെ വിവാഹം ചെയ്യുന്നവരെ കോട്ടയം രൂപതയില്‍ നിന്നും പുറത്താക്കുന്നു എന്നതാണ് പ്രശ്നം. മാത്രവുമല്ല മറ്റു രൂപതകളിൽപെട്ടയാളിനെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ അവരുടെ വിവാഹം കോട്ടയം രൂപതയുടെ പള്ളികളിൽ വെച്ച് നടത്തിക്കൊടുക്കുന്നുമില്ല. കാനോന്‍ നിയമമനുസരിച്ച് അക്രൈസ്തവരെപ്പോലും വിവാഹം കഴിക്കാന്‍ അനുവദിക്കുമ്പോള്‍ സമുദായത്തിന് പുറത്തുള്ള കത്തോലിക്കനായ/യായ ഒരു വ്യക്തിയെ കല്യാണം കഴിച്ചാല്‍ ഇടവകയില്‍ നിന്നും രൂപതയില്‍ നിന്നും പുറത്താക്കുന്നത് ക്രിസ്തീയ മൂല്യങ്ങള്‍ക്കും സാമാന്യനീതിക്കും നിരക്കുന്നതാണോഇക്കാര്യത്തില്‍ ക്നാനായ സമുദായത്തെ കുറ്റപ്പെടുത്തുന്നതിനുപകരം ഈ സാഹചര്യം സൃഷ്ടിച്ച സഭാധികാരികളോടാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്. കോട്ടയം രൂപതയിലെ പല യുവജനങ്ങൾക്കും അനുയോജ്യരായ പങ്കാളികളെ ലഭിക്കാതെവിവാഹം ഏറെ വൈകുന്നത് ഒരു സാമൂഹ്യ പ്രശ്നമായി മാറിക്കഴിഞ്ഞു. അറേബ്യൻ നാടുകളിലെ സ്വവംശവിവാഹം പാലിക്കുന്ന ഗോത്രവിഭാഗങ്ങളിലും ഇതേ പ്രശ്നം ഉണ്ട്. കോട്ടയം രൂപതയുടെ ആരംഭം മുതലുള്ളതാണ് രൂപത മാറി കല്യാണം കഴിക്കുന്നവരെ ഇടവകയില്‍ നിന്നും പറഞ്ഞു വിടുന്ന രീതി. സാര്‍വത്രീക സഭയുടെ സ്വഭാവത്തിനും ക്രിസ്തീയ മൂല്യങ്ങള്‍ക്കും വിരുദ്ധമാകാതെ ക്നാനായ തനിമയും പാരമ്പര്യവും പിന്തുടരത്തക്കവിധം സഭയുടെ ഭരണ നിർവഹണ സവിധാനമായ ഇടവകയും രൂപതയും ക്രമീകരിക്കേണ്ടത് സീറോ മലബാർ സഭാ നേതൃത്വത്തിന്റെയും കത്തോലിക്കാ സഭയുടെയും ഉത്തരവാദിത്വമാണ്. പല വംശത്തിലും ഭാഷയിലും ഗോത്രങ്ങളിലും പെട്ടവർ ക്രിസ്തുമാർഗ്ഗത്തിലേക്കു വന്നു. അവരെല്ലാം വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്ളവരായിരുന്നു. അതുകൊണ്ടാണല്ലോ കത്തോലിക്കാ സഭയിൽ വ്യത്യസ്ത റീത്തുകളിലുള്ള കുർബാനക്രമം ഉള്ളത്.

സ്വവംശവിവാഹം നിയമ വിരുദ്ധമാണെങ്കില്‍,  ഇക്കാര്യത്തില്‍ പരാതി ഉള്ളവര്‍ കോടതിയില്‍ പോയാല്‍ പോരെഒരു സമുദായം എതിര്‍ത്താൽ ബിഷപ്പിനെ പോലീസിസ് അറസ്റ്റു ചെയ്യാതിരിക്കുമോ? മെത്രാനേക്കാള്‍ ഉന്നതസ്ഥാനത്തുള്ള എത്രയോ പേരെ നമ്മുടെ രാജ്യത്ത് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്?

നായരുടെയും  ഇഴവരുടെയും  മുസ്ലീങ്ങളുടെയും സമുദായത്തില്‍പ്പെട്ട സ്കൂളുകളില്‍  അവരുടെ സമുദായത്തില്‍ പെട്ടവര്‍ക്കല്ലേ പരിഗണന  നല്‍കുന്നത്?  അതുപോലെ, ക്നാനായ സ്കൂളുകളില്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക്  പരിഗണന നല്‍കുന്നത് സ്വഭാവികമല്ലേ?  സി. അഭയ കേസ് അന്വേഷിച്ച കെ ടി മൈക്കിളിന്‍റെ  സഹോദര പുത്രിയും കടുത്തുരുത്തി എം എല്‍ എ  മോന്‍സ് ജോസഫിന്‍റെ ഭാര്യയും ഉള്‍പ്പെടെതലപ്പത്ത് ഇരിക്കുന്നവര്‍ക്ക് താല്‍പര്യമുള്ള  ചിലര്‍ക്ക് സമുദായം നോക്കാതെയും സ്കൂളുകളില്‍ നിയമനം കൊടുത്തിട്ടുണ്ട്‌. മറ്റു രൂപതകളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നല്കിയിരുന്നപ്പോള്‍ കോട്ടയം രൂപതയുടെ സ്കൂളുകളില്‍ ഈ അടുത്ത കാലം വരെ പണം വാങ്ങാതിരുന്നത് പാവപ്പെട്ടവര്‍ക്ക്  വലിയ അനുഗ്രഹമായിരുന്നു. എന്നാല്‍ ചില എമ്പോക്കി വൈദീകര്‍ മാനേജര്‍ ആയി വന്നതോടുകൂടി കോഴ വാങ്ങലും  അവര്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം   തിരുകി കയറ്റലും തുടങ്ങി. 
കെ.ജെ. ജോന്സണ്‍  മടമ്പം

2 comments:

  1. When I read Mr. Johnson's articles about knanaya community, I find a lot of contradictions and confusions about his stand. He seems to support and oppose at the same time. So kindly make your point clear. You cannot stand in two boats.

    ReplyDelete
  2. Reply from Johnson
    ജോസുകുട്ടി സാര്‍, എന്‍റെ നിലപാട് വ്യക്തമാണ്. ഇപ്പോഴത്തെ പ്രശ്നം ക്നാനായ പാരമ്പര്യവും കത്തോലിക്കാ സഭയുടെ ഭരണ രീതിയായ രൂപത എന്ന ഘടകവുമായാണ്. ഒരാള്‍ മാമ്മോദീസായും മറ്റു കൂദാശകളും സ്വീകരിച്ച ഇടവകയില്‍ അയാളുടെ വിവാഹം നടത്തിക്കൊടുക്കാത്തത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. മാത്രവുമല്ല ഒരാള്‍ ജന്മം കൊണ്ടാണ് ക്നാനായക്കാരന്‍ ആകുന്നതെങ്ങില്‍, വിവാഹം കൊണ്ട് അയാള്‍ സമുദായംഗം അല്ലാതെ ആകുമോ? കേരളസഭയില്‍ നൂറ്റാണ്ടുകളായി ക്നാനായക്കാര്‍ പിന്തുടരുന്ന പാരമ്പര്യമാണ് സ്വവംശവിവാഹം. അത് ക്രിസ്തീയ വിശ്വാസത്തിനോ ബൈബിള്‍ പ്രബോധനങ്ങള്‍ക്കോ വിരുദ്ധമാകുന്നില്ല. ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത്‌ ഓരോ വ്യക്തിയുടെയും താല്‍പര്യവും അവകാശവുമാണ്. ക്നായിതോമയും സംഘവും വന്ന കാലം മുതല്‍ കോട്ടയം രൂപത സ്ഥാപിതമായ വര്‍ഷം വരെയും ഈ സമുദായം പാരമ്പര്യവും തനിമയും പിന്തുടര്‍ന്നത്‌ ക്രിസ്തീയ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലല്ലായിരുന്നു. പക്ഷെ ക്നാനായക്കാരല്ലാത്തവരെ വിവാഹം ചെയ്യുന്നവരെ കോട്ടയം രൂപതയില്‍ നിന്നും പുറത്താക്കുന്നു എന്നതാണ് പ്രശ്നം. മാത്രവുമല്ല മറ്റു രൂപതകളിൽപെട്ടയാളിനെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ അവരുടെ വിവാഹം കോട്ടയം രൂപതയുടെ പള്ളികളിൽ വെച്ച് നടത്തിക്കൊടുക്കുന്നുമില്ല. കാനോന്‍ നിയമമനുസരിച്ച് അക്രൈസ്തവരെപ്പോലും വിവാഹം കഴിക്കാന്‍ അനുവദിക്കുമ്പോള്‍ സമുദായത്തിന് പുറത്തുള്ള കത്തോലിക്കനായ/യായ ഒരു വ്യക്തിയെ കല്യാണം കഴിച്ചാല്‍ ഇടവകയില്‍ നിന്നും രൂപതയില്‍ നിന്നും പുറത്താക്കുന്നത് ക്രിസ്തീയ മൂല്യങ്ങള്‍ക്കും സാമാന്യനീതിക്കും നിരക്കുന്നതാണോ? സാര്‍വത്രീക സഭയുടെ സ്വഭാവത്തിനും ക്രിസ്തീയ മൂല്യങ്ങള്‍ക്കും വിരുദ്ധമാകാതെ ക്നാനായ തനിമയും പാരമ്പര്യവും പിന്തുടരത്തക്കവിധം സഭയുടെ ഭരണ നിർവഹണ സവിധാനമായ ഇടവകയും രൂപതയും ക്രമീകരിക്കേണ്ടത് സീറോ മലബാർ സഭാ നേതൃത്വത്തിന്റെയും കത്തോലിക്കാ സഭയുടെയും ഉത്തരവാദിത്വമാണ്.
    K.J. Johnson

    ReplyDelete