Translate

Tuesday, October 20, 2015

തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?

(ഒരു നടന്ന സംഭവമാണിത്)

അന്ന് ഇത്തിരി വൈകി ആണ് അയാൾ പള്ളിയിൽ എത്തിയത് . കുർബാന തുടങ്ങി, പ്രസംഗ സമയം ആണ് ..പതിവ് പോലെ അച്ചൻ കുർബാനക്ക് താമസിച്ചു വന്നവരെ ചീത്ത വിളിക്കുന്നു. സാധാരണ .നേരത്തെ വരാറുള്ളതാണ് .ഭാര്യക്ക് സുഖം ഇല്ലാത്തതുകൊണ്ട് ഇന്ന് ഇത്തിരി വൈകി ..നമ്മുടെ വിഷമം ഒന്നും ഇവർക്ക് അറിയണ്ടല്ലോ ..മനസിൽ കുറച്ചു ദേഷ്യം തോന്നി ..വാതിലിനോടു ചേർന്ന് അയാൾ ഇരുന്നു ..പിരിവുകളെ കുറിച്ച് അറിയിപ്പ് തുടങ്ങി ..കുടിശിക ഉള്ളവർ അതൊക്കെ വീട്ടണം ..ഇല്ലേൽ അവരുടെ പേര് അടുത്ത ദിവസം നോട്ടീസ് ബോർഡിൽ ഇടുന്നതാണ് ..അപ്പോൾ അടുത്ത ഇരുന്ന ഭക്തൻ അയാളോട് ചോദിച്ചു .." തനിക്ക് കുടിശിക വല്ലതും ഉണ്ടോ ? ..ഇവിടെ ബാങ്കിൽ കുടിശിക അടക്കാൻ പറ്റുന്നില അപ്പോളാ ..കുറച്ചു മനസമാധാനം കിട്ടാനാ പള്ളിയിൽ വരുന്നേ ഇവിടെ ഇന്ന് തിരിച്ചു പോകുന്പോൾ ഉള്ളത് കൂടി പോയീ കിട്ടും .." അച്ചൻ അറിയിപ്പുകൾ തുടരുകയാണ് ..പൂജ അവധി പ്രമാണിച്ചു കുട്ടികൾക്ക് 4 ദിവസത്തെ ധ്യാനം ഉണ്ട് ..400 രൂപയാണ് ഫീസ്‌ ..എല്ലാ കുട്ടികളും നിർബന്ധമായും പങ്ക് എടുക്കണം ..ഇനി ഇപ്പോൾ അതിനും ഉണ്ടാക്കണം പണം ..പൂജ അവധിക്ക് നാട്ടിൽ പോയി അമ്മയെ കാണാം എന്ന് കരുതിയതാ ..ഇനി ഇപ്പോൾ അതും നടക്കില്ല ..പള്ളിയിൽ കഴിഞ്ഞ് സിസ്റ്റർനോട് ഒന്ന് പറയാം ..അയാൾ മോളെ പഠിപ്പിക്കുന്ന ക്ലാസ്സ്‌ ടീച്ചറോട്‌ പറഞ്ഞു ..മോൾ ധ്യാനത്തിന് വരില്ല ..നാട്ടിൽ പോകണം എന്റെ അമ്മ സുഖം ഇല്ലാതെ ഇരിക്കുവാ ..ടീച്ചർ പറഞ്ഞു : ധ്യാനത്തിന് വരാത്തവരെ പരീക്ഷ എഴുതിപ്പിക്കില്ല എന്നാണു പ്രിൻസിപ്പാൾ സിസ്റ്റർ പറഞ്ഞത് : അയാൾ നേരെ സിസ്റെറിന്റെ അടുത്ത് ചെന്നു ; കാര്യങ്ങൾ കേട്ടപ്പോൾ സിസ്റ്റർ പറഞ്ഞു : പരീക്ഷ എഴുതാം 400 രൂപ ഫൈൻ അടക്കണം : അയാൾ പോക്കറ്റിൽ നിന്നും 500 രൂപ എടുത്തു കൊടുത്തു : ബാക്കി 100 സിസ്റ്റർ വെച്ചോ ..ഇതിന്റെ പേരിൽ എന്റെ മകളുടെ വിശ്വാസം ഇല്ലാതെ ആകണ്ട ..അയാളുടെ നനഞ്ഞ കണ്ണുകൾ ആരും കണ്ടില്ല ..പോകുന്ന വഴി അയാൾ പള്ളിയിലേക്ക് നോക്കി ...കുരിശിൽ കിടന്നു കർത്താവ് നിലവിളിക്കുന്നത് അയാൾ കേട്ടു ..കാരണം അയാൾ കൊടുത്തത് ഭാര്യക്ക് മരുന്ന് മേടിക്കാൻ വെച്ച പണം ആയിരുന്നു ....കരുണയുടെ വിളക്കുകൾ അണയുന്നത്‌ അയാൾ അറിഞ്ഞു ...

by ഷീൻ ജോസഫ്‌

2 comments:

 1. ഞാനെപ്പോഴും കുറിക്കാറുള്ളതുപോലെ ഈ പിരിവ് പിരിവ് എന്ന തലവേദനയില്ലാതെ എന്തുകൊണ്ട് നമുക്ക് ക്രിസ്ത്യാനികളായിരിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാശും മതവുമായി ബന്ധിപ്പിക്കുന്ന ഈ പരമ പോക്രികൾ നമ്മുടെ ജീവിതത്തിൽ കൈ കടത്തണോ വേണ്ടയോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം. ഇവരുടെ കാലുകൾക്കിടയിൽ തലവച്ചുകൊടുക്കുന്ന 'സത്യക്രിസ്ത്യാനികളെ' പറഞ്ഞാൽ മതി. ഇവരുടെ വിലയേറിയ ഓരോരോ ഓചാരങ്ങൾ ഇല്ലാതെ ആര്ക്കും മാന്യമായി, സ്വന്തന്ത്രമായി, ഒരു പൈസയും അനാവശ്യമായി സ്വര്ഗീയ ആവശ്യങ്ങൾക്കായി ചെലവാക്കാതെ, മനസ്സാക്ഷിക്കൊത്തു ജീവിക്കാം. പിള്ളേരെ ഗവ.സ്കൂളിൽ വിടുക. പിരിവില്ലാതെ കൂദാശകൾ തരില്ലെങ്കിൽ വേണ്ടെന്നു വയ്ക്കണം. ഒരു കൂടാശയുടെയും പേരില് പണം വാങ്ങരുതെന്ന് ഇപ്പോഴത്തെ പോപ്‌ ശക്തമായി പറഞ്ഞിട്ടുണ്ട്. ആര് കേൾക്കുന്നു? എത്രയോ കോടിക്കണക്കിനു മനുഷ്യർ കത്തോലിക്കരുടെ ഈ ബാലിശമായ തെമ്മാടിത്തരങ്ങൾ ഇല്ലാതെ നല്ലവരായി ജീവിച്ച് സന്തോഷത്തോടെ മരിക്കുന്നു. മരിച്ചു കഴിഞ്ഞാലുള്ള തൊങ്കലാപ്പുകളെളെല്ലാം ഈ അച്ചന്മാരുടെ മിടുക്കുകൊണ്ട് തീർന്നു കിട്ടും എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഇവര്ക്ക് കഴിയുന്നു എന്നതാണ് പ്രശനം. അതല്ല സത്യം എന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെന്തിനു ഇവന്മാരെ വകവയ്ക്കണം. വിവരമുണ്ടേൽ അത് മതി, അതു മാത്രമാണ്‌ ക്രിസ്ത്യാനിയായിരിക്കാൻ വേണ്ടത്. അതിനു ആരുടേയും സ്വഭാവസർടിഫിക്കറ്റ് കൊണ്ടുനടക്കേനതില്ല.
  ഞാൻ എന്റെ അനുഭവമാണ് കുറിക്കുന്നത്. വിവരമില്ലാതിരുന്ന കാലത്ത് പള്ളിയുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ എത്രയോ ദശാബ്ദങ്ങളായി എനിക്കോ എന്റെ കുടുംബാംഗങ്ങൾക്കോ പള്ളിയും പട്ടകാരുമായും ഒരു ബന്ധവുമില്ല. അതിന്റെ പേരില് ഞങ്ങൾ ചീത്ത മനുഷ്യരാണെന്ന് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ഇനി അങ്ങെനെ കേട്ടാലും അതിൽ കഴമ്പില്ലെന്ന് ഞങ്ങൾക്കറിയാം- കാരണം, നമ്മുടെ ജീവിതവിശുദ്ധി അന്യർ തീരുമാനിക്കെണ്ടതല്ല. അത് സ്വന്തം ബോധ്യമാണ്. അവനവന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ തക്ക നട്ടെല്ലില്ലാത്ത പഞ്ച പാവങ്ങളാണ് പള്ളിയിൽ ചെന്ന് വായും പൊളിച്ചിരുന്നു ഒരു പൊട്ടൻ പറയുന്ന വിരസപുരാണം കേട്ടിരുന്നിട്ട് അതിനായി കുറെ കാശും കൊടുത്തിട്ട് പുറത്തിറങ്ങിക്കഴിയുമ്പോൾ അവനവന്റെ ആവശ്യങ്ങള്ക്ക് വഴികാണാതെ പങ്കപ്പാടു സഹിക്കുന്നത്.
  മതത്തിനടിമയാകരുതെന്നുണ്ടെങ്കിൽ പുരോഹിതരിൽ നിന്ന് അകലം കാക്കുക. കാരണം, മനുഷ്യരെ വഞ്ചിച്ച് വയറുനിറക്കുന്നവരാണ് അവർ. അവർ പറയുന്നത് അവരുപോലും വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. അപ്പത്തിലും വീഞ്ഞിലും കര്ത്താവിന്റെ മാംസവും രക്തവും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞ എത്രയോ വൈദികരെ എനിക്കറിയാം. പക്ഷേ, ജീവിച്ചുപോകാൻ അവർ കള്ളം പറയുന്നു. വൈദികർ ചെയ്യുന്നത് മഹാപാപമാണ്. ഓരോ കൂദാശയും ഒരു വഞ്ചനയാണ്.
  സ്വയം അന്ധവിശ്വാസങ്ങൾക്ക് അടിമയായ ശേഷം നിലവിളിക്കുന്നതിൽ ഒരർഥവുമില്ല. അമ്മക്ക് മരുന്നിനുള്ള കാശ് അതിനായിത്തന്നെ ഉപയോഗിക്കണം. തെണ്ടികൾക്കും കശ്മലർക്കും കൊടുത്ത് വിഡ്ഢിയാകരുത്.!

  ReplyDelete
 2. ഇല്ലാത്ത പാപം ജനത്തിന്റെമേല്‍ ആരോപിച്ചു, ആ പാപപരിഹാരമായി പലതരം യാഗങ്ങളെ അവതരിപ്പിച്ചു, ജനത്തിന്റെ കാശു മുഴുവന്‍ ഒരു ഉളിപ്പും മാനസാക്ഷിയുമില്ലാതെ സ്വന്തം കീശയിലാകുന്ന അന്നത്തെ പുരോഹിതര്ക്കുനേരെ ഒറ്റയാള്‍ പോരാട്ടം നടത്തി കുരിശില്‍ മരിക്കേണ്ടിവന്നവന്‍, നെഞ്ചു തുറന്നു കാലത്തോട് പറഞ്ഞതാണ് "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്നു ! അവനെ ഇന്നും അനുസരിക്കാതെ പള്ളിയില്‍ പോകുന്ന ഏതു ഇരുകാലിക്കും "ഇതുതാന്‍ ഗതി,.ഫലമെന്ത് കണ്ണീരിനാല്‍ പുരോഹിത സ്വര്‍ഗം കിനാവ്‌ കഷ്ടം "! ജനം പള്ളിയില്‍ചെന്നാല്‍ പുരോഹിതന്‍ പണിയും ,അതവന്റെ തൊഴിലാണ് !"4 'P' s" എന്നൊരു ചൊല്ലുണ്ട് !'പ്രീസ്റ്റ് /പോളിടിഷ്യന്‍/പോലീസ് /പ്രോസ്ടിടുട്സ്' !ഇവര്‍ നാലും ഒരേ മനസംസ്കാരം ഉള്ളവരാകുന്നു ! 'കീപ്‌ എവേ ഫ്രം ദം'!! അടുത്ത നൂറു കൊല്ലംകൂടി ഉപയോഗിക്കേണ്ടുന്ന പല പള്ളികളും കത്തനാരുടെ/ ബിഷോപ്പിന്റെ കീശ വീര്‍പ്പിക്കാനായി ഇടിച്ചു നിരത്തി, പുതിയ പള്ളിപണിഭാരം ജനത്തിന്റെമേല്‍ വച്ച്കെട്ടുന്ന കാഴ്ച കേരളമാകെ സഭാവ്യതിയാസം ഇല്ലാതെ നമുക്ക് കാണാം ! നാടിന്റെ പണമാകെ 'ആവശ്യമില്ലാത്ത' പള്ളി പണിക്കു ദുര്‍വ്യയം ചെയ്യിപ്പിച്ചു രാഷ്ട്രദ്രോഹം ചെയ്യുന്ന പാതിരിപ്പടയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഉണര്ന്നില്ലെങ്കില്‍ ഹിന്ദു മൈത്രിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു ! "കല്ലുകള്‍ ആര്‍ക്കും " എന്നോതിയോന്‍ ഇതിനു തടയിടാന്‍ വഴികന്ടെത്തുകതന്നെ ചെയ്യും ! ഗ്രാമങ്ങളില്‍ ചെറുപ്പക്കാര്‍ ഈവിധത്തില്‍ ചിന്തിച്ചു തുടങ്ങി എന്നത് അതിന്റെ ലക്ഷനമാകുന്നു !

  ReplyDelete