Translate

Saturday, October 3, 2015

കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്‍ II

 കരടു നിയമം (തര്‍ജ്ജമ)

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്ലിന്റെ കരടുനിയമത്തിന്റെ പൂര്‍ണ്ണരൂപമാണ്  പ്രസിദ് ധീകരിച്ചുകൊണ്ടിരിക്കുന്നത്. 
(കടപ്പാട് : നസ്രാണി ദീപം, മാര്‍ച്ച് 2009)

6. ഇടവക/അടിസ്ഥാന ഘടക/ രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ല/സംസ്ഥാനതല ട്രസ്റ്റുകളുടെയും അതിന്റെ നിക്ഷേപാധികാരികളുടെയും പൊതു സമാജം:-
i. ട്രസ്റ്റ് അസംബ്ലി (സമാജം) എന്നാല്‍
എല്ലാ കുടുംബനാഥന്മാരും (നാഥകളും) 18 വയസ്സിനു മുകളിലുള്ളതും ഇടവക/അടിസ്ഥാന ഘടകത്തിലെ/അംഗങ്ങളും ആയവര്‍ വോട്ടവകാശത്തോടുകൂടി ട്രസ്റ്റ് അസംബ്ലി രൂപവത്ക്കരിക്കും.
ii. ട്രസ്റ്റ് അസംബ്ലിയില്‍ വെച്ച്/അടിസ്ഥാന ഘടകം ഓരോ ഇടവകയിലെ അംഗങ്ങളില്‍നിന്നും മൂന്ന് ആഭ്യന്തര കണക്കു പരിശോധകരെയും മാനേജിംഗ് ട്രസ്റ്റിയെയും മറ്റു നിക്ഷേപാധികാരികളെയും തിരഞ്ഞെടുക്കേണ്ടതാണ്.
iii. ഓരോ രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതലത്തില്‍:-
ഓരോ മുന്നൂറ് കുടുംബങ്ങള്‍ക്കും അതിന്റെ ഭാഗത്തിനും ഒരു അംശം എന്ന നിലക്ക് ഒരു ഇടവക/അടിസ്ഥാന ഘടകത്തിലെ/കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ത്രിതല ട്രസ്റ്റ്(രൂപതാ) കേന്ദ്രീയ റവന്യൂജില്ലാതല ട്രസ്റ്റ് അംഗങ്ങളെ ഇടവക/അടിസ്ഥാന ഘടക/അസംബ്ലിയില്‍നിന്നും തിരഞ്ഞെടുക്കേണ്ടതാണ്.
iv. ഓരോ ഇടവക/അടിസ്ഥാനഘടക/സമാജവും സംസ്ഥാന ട്രസ്റ്റിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കേണ്ടതാണ്.(ഇടവക/അടിസ്ഥാന ഘടക/സമാജത്തിലെ കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍).
v. നൂറിനുള്ളില്‍ കുടുംബങ്ങളുള്ള ഇടവക/അടിസ്ഥാന ഘടക/സമാജത്തിനുവേണ്ടി മാനേജിംഗ് ട്രസ്റ്റിയടക്കം ഏഴ് നിക്ഷേപാധികാരികളെയും/അധികമായി വരുന്ന ഓരോ നൂറ് കുടുംബങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ക്കും അധികമായി മൂന്ന് നിക്ഷേപാധികാരികളെയും തെരഞ്ഞെടുക്കേണ്ടതാണ്.
vi. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാ മാനേജിംഗ് ട്രസ്റ്റിയെയും നിക്ഷേപാധികാരികളെയും മൂന്ന് ആഭ്യന്തര കണക്കു പരിശോധകരെയും രൂപത/കേന്ദ്രീയ/റവന്യൂജില്ലാ ട്രസ്റ്റ് സമാജം തെരഞ്ഞെടുക്കേണ്ടതാണ്.
vii.രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാ ട്രസ്റ്റിലേക്ക് 25 നിക്ഷേപാധികാരികളെ തെരഞ്ഞെടുക്കേണ്ടതാണ്.
viii. മൂന്ന് അഭ്യന്തര കണക്ക് പരിശോധകരെയും 101 നിക്ഷേപാധികാരികളെയും സംസ്ഥാനതല ട്രസ്റ്റില്‍ തെരഞ്ഞെടുക്കേണ്ടതാണ്.
ix. ന്യായമായ കാരണങ്ങള്‍ക്ക് മാനേജിംഗ് ട്രസ്റ്റിയെയോ നിക്ഷേപാധികാരികളെയോ, ആഭ്യന്തര കണക്ക് പരിശോധകരെയോ, ട്രസ്റ്റ് ചുമതലക്കാരെയോ നീക്കം ചെയ്യുന്നതിനും പുതിയ മേല്‍ പറഞ്ഞവരെ തെരഞ്ഞെടുക്കുന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളില്‍ നിക്ഷിപ്തമായിരിക്കും.
7. അയോഗ്യതകള്‍ (Disqualification)
i. ക്രൈസ്തവ വിശ്വാസത്തിനെതിരായവരെയും, നിരീശ്വരവാദികളെയും, കുറ്റം തെളിയിക്കപ്പെട്ട കുറ്റവാളികളെയും (convicted criminals) ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കീഴില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍നിന്നും അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
ii. മനോരോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ഉപയോഗത്തിന് കീഴ്‌പ്പെട്ടിരിക്കുന്നവര്‍, അധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍, ട്രസ്റ്റിന്റെ തന്നെ അംഗമല്ലാത്തവര്‍ എന്നിവരെയും മേല്‍പ്പറഞ്ഞ രീതിയില്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
8. ട്രസ്റ്റിന്റെ ഉപകാരി (Donor of the trust)
i. ഓരോ ട്രസ്റ്റിന്റെയും കാര്യത്തില്‍ അതാതു ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡോണര്‍ (ഉപകാരി) ആയിരിക്കും ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നിര്‍വ്വഹിക്കാന്‍ ചുമതലപ്പെട്ട ആള്‍.
ii. ഓരോ ട്രസ്റ്റിന്റെയും മുഖ്യവിഷയമെന്നതു സ്ഥാപനങ്ങളും ആസ്തികളും, സ്ഥാവരജംഗമസ്വത്തുക്കളും മറ്റു സമ്പത്തുക്കളും ആയിരിക്കും. ഇവയിന്മേല്‍ ട്രസ്റ്റിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടായ ഉടമസ്ഥാവകാശവും അധികാരവും ഉണ്ടായിരിക്കും.
9. ക്രൈസ്തവ ചാരിററബിള്‍ ട്രസ്റ്റുകളുടെ രജിസ്‌ട്രേഷന്‍
കേരളാ പബ്ലിക് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് : 1866-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് എല്ലാ ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളും രജിസ്റ്റര്‍ ചെയ്യപ്പെടണം.
10. രജിസ്‌ട്രേഷനു നല്‍കേണ്ട ഫീസ്
ട്രസ്റ്റിന്റെ രജിസ്‌ട്രേഷനു നല്‍കേണ്ട ഫീസ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും.
11. പള്ളിസ്വത്തുക്കളുടെ നിക്ഷിപ്തമാക്കല്‍ (vesting of church properties)
ഈ ആക്ടിലെ സെക്ഷന്‍ 9-ന് വിധേയമായി ഒരു ട്രസ്റ്റ് രജിസ്‌ട്രേഷനുശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവരജംഗമ ആസ്തികളും പണവും ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ (Board of Trustees) നിക്ഷിപ്തമായിരിക്കും.
12. ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കര്‍ത്തവ്യങ്ങള്‍
1. ട്രസ്റ്റിന്റെ എല്ലാ ആസ്തികളുടെയും സ്വത്തുക്കളുടെയും ഭരണനിര്‍വ്വഹണവും താഴെ പറയുന്നവ സമാഹരിച്ചു കൈപ്പറ്റുകയും.
a. അവയില്‍ നിന്നുള്ള മുഴുവന്‍ ആദായവും
b. ഇടവകക്കാരില്‍നിന്നും പിരിവായി ലഭിക്കുന്നതും പള്ളിയിലേക്കു സംഭാവനയായും ട്രസ്റ്റികള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ പണവും.
c. സ്ഥാവരജംഗമസ്വത്തുക്കളുടെ കൈമാറ്റം, വില്‍പ്പന, വായ്പ മുതലായവയിലൂടെ ലഭിക്കുന്ന പണം.
d. ഏതെങ്കിലും വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍നിന്നോ പള്ളിക്കുവേണ്ടിയോ, പള്ളിയോ സ്വീകരിക്കുന്ന പണം.
e. ട്രസ്റ്റിന്റെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകള്‍ ട്രസ്റ്റ് കമ്മിറ്റി കൊടുത്തു തീര്‍ക്കേണ്ടതാണ്.
13 കണക്കും, കണക്കു പരിശോധനയും (Account and Audit)
i. എല്ലാ കണക്കു പുസ്തകങ്ങളും (Book of Accounts)കണക്കുകളുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും ട്രസ്റ്റി കമ്മിറ്റി വെച്ചു സൂക്ഷിക്കേണ്ടതാണ്. കൂടാതെ ട്രസ്റ്റി കമ്മിറ്റി നിയന്ത്രിക്കുന്ന മാതൃകയില്‍ വാര്‍ഷിക കണക്കു പത്രിക (Statement) കളും തയ്യാറാക്കേണ്ടതുമാണ്.
ii. ബന്ധപ്പെട്ട വാര്‍ഷിക ട്രസ്റ്റി സമാജം നിശ്ചയിച്ച ആഭ്യന്തര കണക്ക് പരിശോധനകളില്‍ (Internal auditors) ഒന്നോ അതിലധികമോ പേര്‍ ട്രസ്റ്റിന്റെ കണക്കുകള്‍ പരിശോധിക്കേണ്ടതാണ്.
iii. ആഭ്യന്തര കണക്കു പരിശോധകര്‍ ചൂണ്ടിക്കാണിച്ച കുറവുകളും ക്രമക്കേടുകളും ട്രസ്റ്റ് കമ്മിറ്റി ഉടനെതന്നെ പരിഹരിക്കേണ്ടതും, എടുത്ത നടപടികള്‍ ബന്ധപ്പെട്ട ട്രസ്റ്റിന്റെ അടുത്ത വാര്‍ഷിക ട്രസ്റ്റ് സമാജത്തിലേക്ക് ബോധിപ്പിക്കേണ്ടതുമാണ്.
14. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭരണ ഘടന.
i. 25 അംഗങ്ങളടങ്ങുന്ന ഒരു ട്രസ്റ്റ് കമ്മിറ്റിയെ രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റ് തിരഞ്ഞെടുക്കേണ്ടതാണ്.
ii. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എല്ലാ ആസ്തികളും സ്വത്തുക്കളും രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാ തല/ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റ് കൈകാര്യം ചെയ്യേണ്ടതും അവയില്‍നിന്നുള്ള എല്ലാ ആദായവും സമാഹരിക്കേണ്ടതും ആ ട്രസ്റ്റിന്റെ ഭരണത്തിനും നടത്തിപ്പിനും വേണ്ട ന്യായമായ ചിലവുകള്‍ കൊടുത്തു തീര്‍ക്കേണ്ടതുമാണ്.
iii. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല ട്രസ്റ്റ് അതാതു ട്രസ്റ്റിന്റെ കണക്കു പുസ്തകങ്ങളും വെച്ചു സൂക്ഷിക്കേണ്ടതും ട്രസ്റ്റ് കമ്മിറ്റിതന്നെ നിശ്ചയിക്കുന്ന മാതൃകയില്‍ വാര്‍ഷിക കണക്ക് പത്രിക തയ്യാറാക്കേണ്ടതുമാണ്.
iv. ആഭ്യന്തര കണക്ക് പരിശോധകര്‍ ചൂണ്ടിക്കാണിച്ച കുറവുകളും ക്രമക്കേടുകളും രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല ട്രസ്റ്റ് ഉടനെ പരിഹരിക്കേണ്ടതും എടുത്ത നടപടികള്‍ അതേതലത്തിലുള്ള ട്രസ്റ്റ് അസംബ്ലിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
v. ആഭ്യന്തര പരിശോധനയും പുറമേ പ്രസ്തുത ട്രസ്റ്റിന്റെ കണക്കുകള്‍ രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/വാര്‍ഷിക ട്രസ്റ്റ് സമാജംനാമനിര്‍ദ്ദേശം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് കമ്പനി മുഖേന പരിശോധിക്കപ്പെടേണ്ടതാണ്.
15. സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭരണഘടന
i. ചെയര്‍മാനായി മേജര്‍ ആര്‍ച്ച് ബിഷപ്പ്/ആര്‍ച്ച് ബിഷപ്പ്/ബിഷപ്പ്/സഭാ തലവന്‍(Head of the church) ഉം ഓരോ ബന്ധപ്പെട്ട ട്രസ്റ്റിന്റെയും ട്രസ്റ്റ് അസംബ്ലിയില്‍വെച്ച് രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ട്രസ്റ്റ് തെരഞ്ഞെടുത്ത പത്ത് അംഗങ്ങളും അടങ്ങുന്നതാണ് സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റ്.
ii. സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നും അതിനു ശേഷം 101 അംഗങ്ങളടങ്ങുന്ന സംസ്ഥാന ട്രസ്റ്റ് കമ്മിറ്റിയെ, സംസ്ഥാന ട്രസ്റ്റ് അസംബ്ലിയാല്‍ തെരഞ്ഞെടുക്കപ്പെടേണ്ടതാണ്.
iii. സംസ്ഥാനതല ട്രസ്റ്റിന്റെ എല്ലാ ആസ്തികളും സ്വത്തുക്കളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി കൈകാര്യം ചെയ്യേണ്ടതും അവയില്‍നിന്നുള്ള എല്ലാ ആദായവും സ്വരൂപിക്കേണ്ടതും ബന്ധപ്പെട്ട സഭയുടെ സംസ്ഥാനതല ട്രസ്റ്റിന്റെ ഭരണത്തിനും നടത്തിപ്പിനും വേണ്ട ന്യായമായ ചിലവുകള്‍ കൊടുത്തു തീര്‍ക്കേണ്ടതുമാണ്.
iv. സംസ്ഥാനട്രസ്റ്റ് കമ്മിറ്റി സംസ്ഥാനതലത്തില്‍ എല്ലാ കണക്കുപുസ്തകങ്ങളും കണക്കു സംബന്ധമായ മറ്റു പുസ്തകങ്ങളും വെച്ചു സൂക്ഷിക്കേണ്ടതുമാണ്.
v. സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയുടെ വാര്‍ഷിക ട്രസ്റ്റ് സമാജത്തില്‍ നിയമിക്കപ്പെട്ട ഒന്നോ അതിലധികമോ ആഭ്യന്തര കണക്കു പരിശോധകര്‍ സംസ്ഥാനതല ട്രസ്റ്റിന്റെ കണക്കുകള്‍ പരിശോധിക്കേണ്ടതാണ്.
vi. ആഭ്യന്തര കണക്കു പരിശോധകര്‍ ചൂണ്ടിക്കാണിച്ച കുറവുകളും ക്രമക്കേടുകളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി ഉടനെതന്നെ പരിഹരിക്കേണ്ടതും എടുത്ത തീരുമാനങ്ങള്‍ സംസ്ഥാതല ട്രസ്റ്റ് സമാജത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
vii. ആഭ്യന്തര കണക്കു പരിശോധന (Internal audit) ക്കു പുറമേ സംസ്ഥാന തല വാര്‍ഷിക ട്രസ്റ്റ് സമാജത്തില്‍ ഈ ആവശ്യത്തിനായി നാമനിര്‍ദ്ദേശം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ കമ്പനി മുഖേന സംസ്ഥാനതല കണക്കുകള്‍ പരിശോധിക്കേണ്ടതാണ്

1 comment:

  1. please visit http://joyvarocky.blogspot.in/2014/12/ipc-153a-ipc-153b-against-arch-bishop.html

    ReplyDelete