Translate

Thursday, October 20, 2016

മാമോൻറെ പ്രതിനിധികൾ അധ:പതിക്കുമ്പോള്‍



ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ അധ:പതിക്കുമ്പോള്‍ അത് വലിയ വേദനയാണ്. അതുകൊണ്ടാണ് ക്രിസ്തീയതയുടെ അധ:പതനവും കമ്മ്യൂണിസത്തിന്‍റെ അധ:പതനവും സുമനസ്സുകളെ വല്ലാതെ വേദനിപ്പിക്കുന്നതും അവര്‍ പ്രതികരിക്കുന്നതും. (NB: 2007 ല്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുമാലകള്‍ ഉണ്ടാക്കരുതെന്നും അവ അണിയരുതെന്നും മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു)........................ in FB


Abraham John ഇതോക്കെ കൈയ്യടിയും ലൈക്കും കിട്ടാനുള്ള നിലവാരം കുറഞ്ഞ അടവുകളാണ്. അത്ര പ്രതിബന്ധതയുള്ളവൻ ബിഷപ്പിനോട് നേരിട്ട് പറയണം. എന്നിട്ടും ശരിയായില്ലെങ്കിൽ കേസുകൊടുക്കണം. ഇത് വെറുതെ എന്തിനേ വേണ്ടി തിളക്കുന്ന....



Robin Thomas ഇതിനെല്ലാത്തിനും ഉപരിയായി ജനങ്ങളോടും പറയാമല്ലോ? അതാണ് ഇപ്പോൾ ചെയ്തത് .അതിനെന്തിനാ ഇത്ര ചൊറിച്ചിൽ?




ഇതൊരു കുമ്പസാരമല്ല പ്രൈവറ്റ് ആയി നടത്താന്‍. സഭആരുടേയും സ്വകാര്യ സ്വത്തും അല്ല. സഭക്ക് ഉള്ളിലും പുറത്തും കാണിക്കേണ്ട മന്യതകള്‍ ഉണ്ട്. പുറത്തെ മാന്യതയും മൂല്യങ്ങളും പൊതുവിടത്തില്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനു സ്വകാര്യമുറിയില്‍ അല്ല മറുപടി കൊടുക്കേണ്ടത്. അതുകൊണ്ടാണ് പോപ്പ് പറഞ്ഞത് ലൈംഗികകുറ്റങ്ങള്‍ അടക്കം ഉള്ള നിയമലംഘനങ്ങള്‍ നടത്തിയ പുരോഹിതരെ സംരക്ഷിക്കാന്‍ മേത്രാനോ സഭയോ ശ്രമിക്കരുത് എന്ന്. അവര്‍ നിയമത്തിന് മുന്നില്‍ തന്നെ നിര്‍ത്തപ്പെടണം എന്ന്....




Lalu Joseph സഭകൾ വളരുന്നു... പള്ളികൾ വളരുന്നു... വിശ്വാസികളുടെ എണ്ണം കൂടുന്നു... അരമനകളുടെ എണ്ണം കൂടുന്നു... ഓരോ ജങ്ങ്ഷനിലും കുരിശിൻ തൊട്ടികൾ , ഭണ്ടാരങ്ങൾ ... പള്ളികളുടെ ഉയരം കൂടുന്നു... പൂമുഖം തേക്ക് കൊണ്ട് പാനൽ ചെയ്യുന്നു... പഴയ കൊടിമരങ്ങൾ ഫാഷൻ പോര എന്ന് പറഞ്ഞു സ്വർണം പൊതിയുന്നു... ആളുകള്ക്ക് പുറത്തു നിന്നും കുർബാന കാണാൻ പുറത്തു cc tvയിൽ പ്രൊജക്റ്റ്‌ ചെയ്യുന്നു... കുറെ വർഷങ്ങൾ മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത പെരുന്നാൾ ഏറ്റു നടത്താലും പെരുന്നാൾ ഓഹരിയും ഒക്കെ ഓരോ വിശ്വാസിയുടെയും വിശ്വാസത്തിന്റെ അളവുകൊലാവുന്നു... വല്ല്യപ്പന്മാർ സ്കൂളിൽ ചേര്ക്കാൻ വേണ്ടി സൗകര്യപൂര്വം സ്വയം പ്രഘ്യാപിച്ച ജനനതീയതികൾ ഇന്ന് ജന്മദിന സ്തോത്രങ്ങളായി നമളിലേക്ക് എത്തുന്നു... പഴയ അച്ചന്മാർ വണ്ടറടിച്ചു നിന്ന് ജീവിതത്തിൽ ആദ്യമായി ജന്മദിന സ്തോത്ര പ്രാർത്ഥനയും വിവാഹവാർഷിക പ്രാർത്ഥനയും ചൊല്ലുന്നു... എല്ലാ പള്ളികൾക്കും കൊയർ... കൊയർ ഇല്ലാതെ ഇന്ന് എന്ത് ആരാധന... പള്ളി സ്ഥാപനങ്ങൾ കൂടി കൂടി വരുന്നു... ഡൊണേഷൻ മഹാമഹവും ഭാങ്ങിയാവുന്നുണ്ട്... അച്ചായന്മാർ കൊഴുക്കുന്നു... ദുഖവെള്ളിയാഴ്ച പള്ളിയിൽ കുമ്പിടാൻ വയ്യാത്ത അച്ചായനും അമ്മായിയും കൂടെ ഹോളി ലാൻഡിന് പോകുന്നു... ഓരോ ഞായറാഴ്ചയും വെഞ്ചരിക്കാൻ പുതിയ പുതിയ കാറുകൾ .... ആകെ ഐശ്വര്യം തുളുമ്പുന്നു... ഐശ്വര്യം തുളുമ്പുന്നു... ഐശ്വര്യം തുളുമ്പുന്നു...

എല്ലാത്തിനും നന്ദി ദൈവമേ... നീ അന്ന് വന്നു കാലിക്കൂട്ടിൽ പിറന്നതുകൊണ്ടു, ഈ നാട്ടിലെ പാവം ക്രിസ്ത്യാനികൾക്ക് ഒരു ജീവനോപാധിയായി... പക്ഷെ ഈ അരമനയും പള്ളിയും ഒക്കെ കണ്ടു കൊതി ആയിട്ടു ഇങ്ങോട്ടേക്ക് പോന്നേക്കാം എന്ന് വല്ല മോഹവും ഉണ്ടെങ്കിൽ അത് മനസിലിരുന്നാൽ മതി. നീ മരിച്ചു ഉയിർത്തു സ്വർഗത്തിലോട്ടു പോയപ്പോഴാണ് ഞങ്ങളടെ തലേവര തെളിഞ്ഞത്. ഇനി വീണ്ടും ഇങ്ങോട്ട് വന്നു അത് പൊളിക്കരുത്...

നീ ഇല്ലെങ്കിലും നിന്റെ പേരിൽ ഞങ്ങൾ ജീവിച്ചോട്ടെ...
ഇനി ഇങ്ങോട്ട് വരാൻ വല്ല മോഹവും ഉണ്ടെങ്കിൽ, ഇന്ന് ആര്ക്കും പശുവില്ല.. തൊഴുത്ത് ഇന്നും ഫ്രീ ആണ്... സ്വാഗതം.. നിനക്ക് അന്നും പ്രിയം അതാരുന്നല്ലൊ... പിന്നേ നിനക്ക് ഇഷ്ടപ്പെട്ട പാവപ്പെട്ടവനും, രോഗികളും, നിരാശ്രയരും, ഒക്കെ ഇന്നും ഉണ്ട്... നീ ഇനിയും വന്നാൽ വേണ്ടിവരുമല്ലോ എന്ന് കരുതി അവരെ ആതെപോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്... ഇത്രയൊക്കെയേ നമ്മളെക്കൊണ്ട് പറ്റു ...
- സത്യക്രിസ്ത്യാനി

അടിക്കുറിപ്പ്: ലൂക്കോസ് (8:45 ) "എന്നെ തോട്ടതാരാന്"എന്ന് കർത്താവു ചോദിച്ചപ്പോൾ ശിഷ്യന്മാർ പരിഹാസരൂപേണ ചോദിച്ചു. "ഈ ജനം ഇങ്ങനെ തിക്കിത്തിരക്കുന്നത് നിനക്ക് കാണാൻ വയ്യേ..? പിന്നേ എന്നെ തൊട്ടതു ആര് എന്ന് ചോദിക്കുന്നത് എന്തെ" എന്ന്. പ്രാർത്ഥനാ യാമങ്ങൾ മുഴുവൻ നിറവേറ്റിയിട്ടും, കുര്ബാന കൂടിയിട്ടും, നേര്ച്ച കഴിച്ചിട്ടും, നോമ്പ് നോക്കിയിട്ടും --- (തിക്കിതിരക്കിയിട്ടും) എനിക്കും നിങ്ങള്ക്കും അവനെ തോടാനാവാത്തത് എന്തുകൊണ്ടാണ്... ഈ അഹങ്കാരങ്ങൾ ഒന്നും അവകാസപ്പെടാനില്ലാത്ത മറ്റൊരാൾ അവനെ തോടുന്നുണ്ടാവും... അപ്പോൾ അവൻ പറയും "ഒരാൾ എന്നെ തൊട്ടു... എന്നിൽ നിന്ന് ശാക്തി പുറപ്പെട്ടത്‌ ഞാൻ അറിഞ്ഞു" എന്ന്... അത് ഞാനോ നീയോ ആകാം...

സഭയും പള്ളിയും മാത്രമേ വളരുന്നുള്ളൂ... പാവപ്പെട്ടവൻ എന്നും അങ്ങനൊക്കെ തന്നെയാണ്... അവന്റെ (നിന്റെ സഹോദരന്റെ) നേരെ കണ്ണടച്ചിട്ടു സ്വര്ഗതിലോട്ടു നോക്കിയാ വല്ലതും കിട്ടുമോ? വിശക്കുന്നവന് ആഹാരം, കരയുന്നവന് ആശ്വാസം, രോഗിക്ക് പരിചരണം, ഒറ്റപ്പെട്ടുപോയവന് സ്നേഹം, തുണ ഇതൊക്കെയാവട്ടെ നമ്മുടെ പ്രാര്ത്ഥന...



1960 മുതൽ ഉൾക്കൊള്ളാൻ കഴിയാത്തവിധം സീറോ മലബാർ സഭ സാമ്പത്തിയകമായി തടിച്ചു കൊഴുത്തു. കഴിഞ്ഞ 30 വർഷങ്ങളായി സ്വയംഭരണം കിട്ടി എന്ന അഹങ്കാരത്തിൽ സഭയുടെ തന്നതായിരുന്ന വിശിഷ്ട പൂർവ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ ആരാധനക്രമം, ഇടവകാംഗങ്ങൾ ചേർന്നുള്ള പള്ളിയോഗങ്ങൾ, പള്ളിയുടെ ഉടമസ്ഥാവകാശം, പട്ടക്കാരും വിശ്വാസികളും തമ്മിലുള്ള ആധ്യാത്മിക ബന്ധം, പള്ളിഭരണസബ്രദായം എല്ലാം നശിപ്പിച്ചു കളഞ്ഞു. പണത്തിന്റെ ഹുങ്കാരത്തിൽ വിശ്വാസികളെ അടച്ചുഭരിച്ചും സീറോസഭ ലോകം മുഴുവൻ പരത്തിയും സഭാഭരണാധികാരികൾ മഹാരാജാക്കന്മാരെപ്പോലെ വാണരുളുന്നു. ഈ സഭയെ കാർന്നുതിന്നുന്ന അർബുദരോഗമാണിത്. സഭയെ രക്ഷിക്കണമെങ്കിൽ താഴെ തട്ടിൽനിന്ന് ആരംഭിക്കണം; വിശ്വാസികൾ ഉണരണം.


ക്രിസ്തുവിനു വേണ്ടിയാണല്ലോ അങ്ങ് ഭാരമേറിയ ഈ നോട്ട് മാല ചുമക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഭക്തികൊണ്ട് എന്റെ കണ്ണ് നിറയുകയും ഹൃദയം തരളിതമാകുകയും ചെയ്യുകയാണ് കര്‍ദ്ദിനാളപ്പൂപ്പാ !
പാവം പോപ്പ് ഇത് വല്ലോം കാണുന്നുണ്ടോ ആവോ ?


10 comments:


  1. Justin Pereira

    ഇന്ത്യന്‍ കറന്‍സി നോട്ടുമാലകളായി ഉപയോഗിക്കുന്നതും, അത് ധരിച്ച് നെഞ്ചും വിരിച്ച് നടക്കുന്നതും നിയമവിരുദ്ധം ആണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലര്‍ ഇറക്കിയത് ആലഞ്ചേരി തമ്പ്രാനും കൂട്ടുകാരും, അണികളും അറിഞ്ഞില്ലെന്നുണ്ടോ? അതോ "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്ന ലൈന്‍ ആണോ?

    ReplyDelete
    Replies
    1. ഏതു സംഗതിയായാലും എല്ലാ അതിർവരമ്പുകളും ലംഖിക്കുമ്പോൾ പലപ്പോഴും നാം കാണാറുണ്ട് ചില corrective measures സംഭവിക്കാറുണ്ട്. വിശ്വാസികൾ അതിനെ ദൈവം നടത്തിത്തന്നതെന്നോ അവിശ്വാസികൾ അത് പ്രകൃതി ചെയ്തതെന്നോ ഒക്കെ പറയാറുണ്ട്. സഭാധികാരികൾ യേശുക്രിസ്തുവിന്റെ വചനങ്ങളും പ്രാബോ ധനങ്ങളുമൊക്കെ കാറ്റിൽ പറത്തി അധികാരഭ്രാന്തന്മാരായി സുഖലോലുപതയിൽ വിശ്വാസികളുടെമേൽ ഭരണം നടത്തുന്നത് അതിന്റെ ഏറ്റവും മ്ലേച്ഛമായ ഒരു സ്ഥിതിയിലെത്തുമ്പോൾ ദൈവം തന്നെ ചില പ്രയോഗങ്ങൾ നടത്താറുണ്ട്. അതിലൊന്നായിരിക്കാം മെത്രാന്മാർ നോട്ടുമാലയണിഞ്ഞു നടക്കാനിടയായത്. ഏതൊക്കെ ന്യായീകരണ ങ്ങൾഹ നിരത്തിയാലും അതൊരു അറപ്പുളവാക്കുന്ന പ്രവൃത്തിയായിപ്പോയി. ക്രിസ്തുശിഷ്യന്മാരാണെന്നും പലപ്പോഴും ക്രിസ്തുതന്നെയാണെന്നും വിശ്വാസികളെ വിശ്വസിപ്പിക്കുന്ന ഇവർ കാട്ടിക്കൂട്ടിയത് ഓരോ ദൈവനിശ്ചയമായിരുന്നു എന്നുവേണം കരുതാൻ. മെത്രാൻ ഇടവക സന്ദർശിക്കുമ്പോൾ വാദ്യമേളങ്ങളും താലപ്പൊലിയും മുത്തു കുടയുമൊക്കെ നിരത്തി രാജകീയ വരവേൽപ്പ് നടത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് പാലപ്പോ ഴും ഇടവകവികാരിമാരാണ്. അവരുടെ ഉദ്ദേശം നല്ല പള്ളി കിട്ടാൻവേണ്ടി മെത്രാന്റെ പ്രീതി സമ്പാദിക്കലാവും. ഈ കൈമുതതിക്കലും അതിന്റെ ഒക്കെ ഒരു ഭാഗം മാത്രം. പാവം കുഞ്ഞാടുകൾ എന്തറിയുന്നു. പിന്നെ കുടുംബത്തിൽ പാതിരിമാർ ഉള്ളവരും ചില സ്ഥാനമോഹികളായ ഇടവകാക്കാരും എന്തിനും ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറെ പെണ്ണുങ്ങളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു. വെള്ളക്കാർ ഉപേക്ഷിച്ചുപോയ ഈ ഫ്യുഡൽ ആചാരങ്ങൾ നിറുത്തേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളും ദൈവജനങ്ങളാണെന്നും ഒരു മെത്രാനോ ഒരു വികാരിക്കോ ജനങ്ങളുടെമേൽ ഭരണം നടത്താൻ അധികാരമില്ലെന്നും മനസ്സിലാക്കി, അവരെ അധ്യാതമികതയിലേക്കു നയിക്കുകയാണ് വേണ്ടതെന്നും മനസിലാക്കി പ്രവർത്തിച്ചാൽ മാത്രമേ സഭ യേശുവിന്റെ സഭയാവുകയുള്ളു. അല്ലാത്തപക്ഷം യൂ റോപ്പിലും അമേർക്കയിലുമൊക്കെ സഭക്ക് സംഭവിച്ചതുതന്നെ ഇവിടെയും സംഭവിക്കും. അധികാര തിമിരം ബാധിച്ചവർ കണ്ണുതുറന്നില്ലെങ്കിൽ ദൈവം ഇടപെടും.

      Delete
  2. RJ OSO
    സ്വബോധം ഇല്ലാത്ത കന്നാലികൾ (cattle class )
    ബിഷപ്പും പോപ്പും ആയാൽ അവരുടെ സംസ്കാരം ഇതിനപ്പുറത്തേക്കു ഉയരുവാൻ സാധ്യമല്ല .
    പണമാണ് മതങ്ങളുടെ ദൈവം .
    അതിനു വേണ്ടിയാണ് മരണാന്തര വിശുദ്ധന്മാരെ സൃഷ്ടിക്കുന്നത് .
    ആഡംബര കാറുകളിൽ പുതിയ മോഡലുകൾ ആവശ്യമായിരിക്കുന്നത് പോലെ
    പണം കൊയ്യാൻ വിശുദ്ധന്മാരിലും പുതിയ മോഡലുകൾ അത്യാവശ്യമാണ് .
    പുതിയവ വരുമ്പോൾ അവക്ക് പുതിയ കുരിശിൻ തൊട്ടിയും പുതിയ കുടിയിരുത്തൽ കെന്ന്ദ്രങ്ങളും ആവശ്യമാണ് .
    ചുരുക്കത്തിൽ ഈ ചെറ്റ വിശുദ്ധന്മാരുടെ പ്രതിമകളും ഫ്ളക്സ് ബോർഡുകളും തട്ടിയിട്ട് പൊതുജനങ്ങൾക്ക് വഴി നടക്കുവാൻ സാധ്യമല്ല .
    ഇതിനൊരു തീരുമാനം എങ്ങനെയുണ്ടാകും ?
    രാജ്യം ഭരിക്കുന്നവർ അരമനകളിൽ അന്തിയുറങ്ങന്ന സ്ഥിതിക്ക്
    പൗരന്മാരിൽ ആരെങ്കിലും സധൈര്യം മുന്നോട്ടു വന്നു . ഇവയെല്ലാം തീവച്ചു നശിപ്പിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  3. എവിടെയെങ്കിലും യാത്ര പോയിട്ട് വരികയോ വീട്ടിൽ തന്നെയാണെങ്കിലോ രൂപായോ ചില്ലറയോ തൊടാനിടയായാൽ കൈ കഴുകണമെന്ന് എനിക്ക് നിര്ബന്ധമാണ്. കാണാരം, ആയിരക്കണക്കിന് ആൾക്കാരുടെ കൈകളിലൂടെ കടന്ന് എല്ലാവിധ അശുദ്ധിയും രോഗാണുക്കളും ശേഖരിച്ചു വയ്ക്കുന്ന സാധനമാണ് പൈസ അതിന്റെ എല്ലാ രൂപങ്ങളിലും. ഈ ളോഹക്കാർക്കു ഇത്രയും നോട്ടുകൾ ദേഹത്ത് ഇട്ടുകൊണ്ട് നടക്കാൻ ഒരിളിഭ്യതയും തോന്നാത്തത് എങ്ങനെയെന്ന് മനസ്സിലാകുന്നേയില്ല. ഇവരൊക്കെ ദൈവത്തിന്റെ പ്രതിനിധികളോ മാമോന്റെ വാല്യക്കാരോ? ഏതായാലും, പകൽ മുഴുവൻ നാട് ചുറ്റിനടന്ന് തെണ്ടിയുണ്ടാക്കിയ സമ്പാദ്യവും തലക്കീഴെ വച്ചുറങ്ങുന്ന ഭിക്ഷക്കാരെക്കാൾ തരംതാണ ഈ അസത്തുക്കളെ പടത്തിൽ കാണുന്നതുതന്നെ അശുദ്ധിയാണ്.

    ReplyDelete
  4. People will never stop using currency garlands: Mala makers
    "This work has been going on in our family for generations. Aaj kal log phoolon ki mala pehenne mein nakhra karte hain, kyunki unhe lagta hai unki sherwani ka colour na kharab ho jaaye. Par noton ki mala pehenne se toh dikhaawa karne ka mauka milta hai," says Sagar, a currency garland shop owner in the Chitli Kabar area of Chandni Chowk.
    AK Kapoor, the manager of a jewellery shop in Tilak Nagar that also supplies such garlands, says, "People have been buying currency garlands for generations. It is most prevalent among Punjabis, who like to show off, and I doubt people will ever discontinue them."
    Shajauddin from Chandni Chowk, who has been in the business of making currency garlands since 1987, agrees. "The RBI had issued a similar directive some time back too, but it didn't have any impact. Buying currency garlands is most prevalent in UP, Delhi and Punjab, where people like to show off their money and power. The notes can easily be taken out of the garland and used again. In fact, we tell people how to take out the notes after photos of the groom wearing the mala have been clicked."
    The season for demand
    The biggest demand for currency garlands is during Ramzaan and the wedding season. "People adorn their kids who are keeping their first Roza with such garlands. People also buy them for politicians. Par malaaon ka kaam seasonal hai. Abhi toh demand kam hi hai," says Pankaj Roshanlal Jain, who owns a shop in the Kinari Bazar in Chandni Chowk.
    How are these malas made?
    While some vendors make garlands by buying notes, some ask customers to get their own notes. "Humnein maximum ek lakh tak ki mala banaayi hai. Sabse zyaada common woh mala hai jo dus-dus ke noton ki banti hai. Hamaare customers toh aise hain jo bees saal se hamaare paas hi aate hain. Isse banane mein ek ghante se zyaada time nahi lagta hai. Kuch toh hamaare paas stock mein hi rehti hain," reveals Shajauddin.
    Another shop owner, Zahid Ansari, tells us, "What the RBI is saying, that using notes in garlands shortens their life, isn't true. This is a custom that has been going on for generations. Yeh note aaraam se nikal jaate hain. Log itna kharcha karte hain, aur jaise hi sab khatam hota hai, woh note nikaal lete hain."
    Where do the notes come from?
    Harkishan Singh, the owner of an artificial jewellery shop in Tilak Nagar, tells us, "We procure notes from the Kachcha Bagh area in Chandni Chowk. It is difficult to find notes of lower denominations these days. Pehle toh paanch ke noton ki mala ban jaati thi, par aaj kal paanch ke naye note milna tough hai."
    Stand-up comics Nishant Joke Singh and
    Abijit Ganguly turn gawk-worthy dulhas with their noton ki malas, for us
    Stand-up comics Nishant Joke Singh and Abijit Ganguly turn gawk-worthy dulhas with their noton ki malas, for us


    Shajauddin elaborates, "The most expensive is the bundle of five-rupee notes, because they're no longer being issued. Paanch ke noton ki mala, jismein 100 note lage hon, `900 se kam ki nahi milegi. The garlands which have `10 notes are the most common. The present rate of a bundle containing 100 notes of `10 is `1,040. And one can easily get new notes of `500 and `1,000."
    It's a matter of pride
    Mohammad Jigriya, who was buying a mala, told us, "This is for a wedding. The tradition is that the brother-in-law of the groom gives him a currency garland to wear at the wedding. How can we just end this practice?" Rishabh *, whose brother is getting married in October, said, "This is a family tradition. The groom has to wear a currency garland for the photos. It's a thing of pride, since relatives want to know ki kitne ki mala peheni hai."
    Mohit*, a soon-to-be groom, says, "One doesn't get married every day. Since Indian weddings are all about grandeur and splurging, I'm definitely going to wear a mala."

    ReplyDelete

  5. Jijo Kurian
    ഇങ്ങനെ ഒരു പോസ്റ്റു കൂടി വേണ്ടി വരുന്നു.
    - രണ്ടുമൂന്ന് ദിവസമായി നെറ്റിലും ഓണ്‍ലൈന്‍ മീഡിയയിലും കറങ്ങി നടന്ന് ചീത്തപ്പേര് കേള്‍ക്കുന്ന ഒരു ചിത്രമാണ് " വെള്ളക്കുതിരകളുടെ പുറത്തു എഴുന്നെള്ളുന്ന നോട്ടുമാലയണിഞ്ഞ പിതാക്കന്മാര്‍". ഇന്നാണ് പ്രശ്നത്തില്‍ മറ്റൊരു വാദം കൂടി കേള്‍ക്കുന്നത് - അത് "ഫെയ്ക്ക് നോട്ടുമാലകള്‍" ആണ്, അത് പഞ്ചാബില്‍ ഒരു ആചാരമാണ് എന്നൊക്കെ. പലര്‍ വഴി പലയിടത്തും അന്വേഷിച്ചിട്ടും അതിന് വിശ്വസനീയമായ ഒരു ഉത്തരം ഇതുവരെ കിട്ടിയുമില്ല. ഫെയ്ക്ക് നോട്ടുമാലകള്‍ ആണെങ്കില്‍ വെര്‍ച്വല്‍ ഫോട്ടോഷോപ്പ് ചിത്രം പോലെ യഥാര്‍ത്ഥ ജീവിതത്തിലെ ഒരു ഫോട്ടോഷോപ്പ് ആണ് അത്. അതുകൊണ്ട് തന്നെ ആ ചിത്രം കണ്ടവര്‍ തെറ്റിദ്ധരിച്ചതില്‍ യാതൊരു അപാകതയും കാണാന്‍ ആവില്ല. ആത്മീയ പിതാക്കന്മാര്‍ അണിയുന്ന നോട്ടുമാലകള്‍ (അത് യഥാര്‍ത്ഥ നോട്ടോ അനുകരണ നോട്ടോ ആവട്ടെ) സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്? 'മാമോനേയും ദൈവത്തേയും' ഒരുമിച്ച് സേവിക്കാം എന്നോ? ഏതൊരു നാട്ടില്‍ ചെന്നാലും ആ നാടിന്‍റെ എല്ലാ ആചാരങ്ങളും ഒരു വിമര്‍ശനബുദ്ധിയും ഇല്ലാതെ അതുപടി പകര്‍ത്തേണ്ടതുണ്ടോ? 'ധനലക്ഷ്മി"യെ ആരാധിക്കുന്ന ഒരു ഫ്യൂഡല്‍ മതവ്യവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ ഉദ്ബോധിപ്പിക്കേണ്ടവര്‍ ആണ് അതിന്‍റെ ഇരകള്‍ ആയി മാറുന്നത്. നോട്ടുമാല തരുന്ന സന്ദേശം വളരെ സിമ്പിള്‍ ആണ്- "പണം കൊണ്ട് മനുഷ്യന് ആദരവ് കൊടുക്കാം. പണം ഉള്ളവന്‍ ആദരിക്കപ്പെടണം. ഒരു പടികൂടി കടന്ന് പണം ഇല്ലാത്തവന്‍ പിണം." അതുകൊണ്ടാണ് പണം ആഘോഷിക്കപ്പെടാന്‍ ഉള്ളതല്ല, അര്‍ഹിക്കുന്നവന്റെ ആവശ്യത്തിന് ഉള്ളതെന്ന് റിസേര്‍വ് ബാങ്ക് തന്നെ പറഞ്ഞത്.
    - വിശ്വാസികള്‍ ആണ് പലപ്പോഴും ഇത്തരം കലാപരിപാടികളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടുന്നത് അച്ചന്മാരോ പിതാക്കന്മാരോ അറിഞ്ഞല്ല എന്നൊരു വാദം ആണ് മറ്റൊന്ന്. ഒരു ചടങ്ങ് ക്രിമീകരിക്കുന്നതില്‍ ഹയരാര്‍ക്കിക്കല്‍ ആയ സഭക്കുള്ളില്‍ അദ്ധ്യാത്മീക നേതൃത്വത്തിനുള്ള പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരു പിതാവോ അച്ചനോ വേണ്ടാ എന്ന് പറഞ്ഞാല്‍ വേണ്ട, അത്രതന്നെ. എന്നാല്‍ അച്ചന്മാരേക്കാള്‍ വലിയ അച്ചായന്‍മാര്‍ ഉള്ള ഇടവകകള്‍ ഉണ്ട് എന്നതും സത്യമാണ്. അവരുടെ താളത്തിന് ഒത്ത് തുള്ളാനെങ്കില്‍ ഒരു അദ്ധ്യാത്മീക നേതൃത്വം സഭയില്‍ ആവശ്യമില്ല. ഒരു ജനത്തെ ക്രിസ്തുവിന്റെ മൂല്യത്തില്‍ നയിക്കാന്‍ ആണ് ഒരു ഇടവകയില്‍ പുരോഹിതന്‍.
    - പിന്നെ എല്ലാവര്‍ക്കും അച്ചന്‍മാരുടെ ആര്‍ഭാടവും പള്ളിപണിയുടെ ധൂര്‍ത്തും ഒക്കെ വിമര്‍ശിക്കാന്‍ വളരെ ഇഷ്ടമാണ്. അഞ്ചും പത്തും കോടിയുടെ മണിമാളിക നാല് പേരുള്ള കുടുംബത്തിന് വേണ്ടി പണിതവന്‍ ആയിരിക്കും പത്തുമിരുപതും കോടിയുടെ ദേവാലയം പണിയുമ്പോള്‍ ഒടുക്കത്തെ വിമര്‍ശനം നടത്തുന്നത്. സ്വന്തം മകളുടെ കല്യാണത്തിന് പിതാവും 12 അച്ചന്‍മാരും ചേര്‍ന്ന് കെട്ടിക്കണം എന്ന് ആഗ്രഹിക്കനവന്‍ ആണ് പെരുന്നാളും പട്ടാഭിഷേകവും പൊടിപൊടിക്കുമ്പോള്‍ വിമര്‍ശിക്കുന്നത്. അങ്ങനെയുള്ളവരെ മൈന്‍ഡ് ചെയ്യാതിരിക്കാനും ക്രിസ്തീയ മൂല്യമുള്ള ഒരു സഭാനേതൃത്വത്തിന് കഴിയണം. [3 അച്ചന്‍മാരും 7 അച്ചന്മാരും നിന്ന് കെട്ടിക്കാനും പാടിക്കാനും വിളിക്കുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയും ആശംസകളും നേര്‍ന്ന് അതങ്ങ് അവസാനിപ്പിക്കുക എന്നതാണ് വ്യക്തിപരമായ നയം. സുഹൃത്തുക്കളും ബന്ധുക്കളും ആണെങ്കില്‍ സമയവും സൌകര്യവും ഉണ്ടെങ്കില്‍ സുഹൃത്തായും ബന്ധുവായും പോയി നിന്ന് ചടങ്ങ് കൂടി പോരാനും അറിയാം -അച്ചന്‍ റോളില്‍ അവിടെ പ്രതീക്ഷിക്കരുത് എന്ന് സാരം-]
    - പള്ളികള്‍ കോടികളില്‍ ഉയര്‍ത്താന്‍ നോക്കുന്ന നാട്ടില്‍ [ഇടപ്പള്ളി പള്ളി പറയപ്പെടുന്ന കണക്കില്‍ 35 കോടിയിൽ ഉയര്‍ന്നെങ്കില്‍, പാറേപ്പള്ളി (ചങ്ങനാശ്ശേരി) അടുത്ത നാല് വര്‍ഷം കഴിയുമ്പോള്‍ പറയപ്പെടുന്ന കണക്കില്‍ 50 കോടിയില്‍ എങ്കിലും ഉയരും] തന്നെയാണല്ലോ ലോകത്തിലെ ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങള്‍ ഉള്ളത്- 194. 6 മില്യൺ വിശന്നൊട്ടിയ വയറുകൾ !!! അവരുടെ പക്ഷത്ത് നിന്ന് ചിന്തക്കാത്ത സഭയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍ അടുത്തുവരികയാണ്. "ഇന്ന് ഇവിടെ ഈ സഭാസമൂഹം ഇല്ലാതായാല്‍ അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടം എന്ത്?" എന്ന ഒറ്റചോദ്യം മതി "ആരോഗ്യവാന്‍മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യന്‍ വേണ്ടത്; ആലയിലെ ആടുകള്‍ക്ക് അല്ല നഷ്ടപ്പെട്ട ആ ഒന്നിനാണ് ഇടയന്‍ വേണ്ടത്" എന്ന് പറഞ്ഞവന്‍റെ സഭ ഇപ്പോള്‍ ആരുടെ സഭയാണ് എന്ന് തിരിച്ചറിയാന്‍. കുന്നുകൂടുന്ന പണം പങ്കിട്ടുകൊടുത്താലും പട്ടിണി പകുതിയെങ്കിലും തീര്‍ന്നേക്കും. നഷ്ടപ്പെടുന്ന ചിലര്‍ ഉണ്ട്, ആ അനാഥ മന്ദിരങ്ങളിലും തെരുവുകളിലും. അവരുടെ ഇടയില്‍ മാത്രം ഒതുങ്ങുന്ന ഒരു 'ചെറിയ അജഗണ'മാണിന്ന് സഭ. ബാക്കിയെല്ലാം ക്രിസ്തുവിനെ പേരില്‍..... (All in the name of Christ!!!)

    ReplyDelete
  6. കോമാളി വേഷങ്ങളും ധരിച്ചു തെരുവിൽക്കൂടി മുത്തുക്കുടകളുടെ അകമ്പടിയോടെ രൂപാമാലയുമണിഞ്ഞുകൊണ്ടുള്ള ഈ ഫോട്ടോകൾ സൈബർലോകം വൈറൽപോലെ പ്രചരിപ്പിക്കുന്നുണ്ട്. ആത്മാഭിമാനം എന്തെന്നറിയാത്ത ഇവറ്റകളെ പൊക്കിപ്പിടിക്കാൻ വാലാട്ടികളായ ജനവുമുണ്ടായിരിക്കും. ഇവരെ വാഴ്ത്തിക്കൊണ്ടു നടക്കുന്ന ജനങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തുമുണ്ടെന്നുള്ളതാണ് വിചിത്രമായിരിക്കുന്നത്. തെരുവു പ്രകടനങ്ങളിൽക്കൂടി പരിസ്ഥിതി മലിനമാക്കാനും കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. ലോകം പരിഹസിക്കുന്ന വിവരം ഇവരറിയുന്നില്ല. ചിന്തിക്കാനുള്ള കഴിവുമില്ല. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള പൊതുവഴികളിൽക്കൂടി ട്രാഫിക്കും ബ്ലോക്ക് ചെയ്ത് നാടോടികളെപ്പോലെ നടക്കുന്ന ഇവർ ആഗോളസഭയുടെ ഭാഗമെന്നാണ് വെപ്പ്. സീറോസഭ ഒരു 'കൾട്ട്' സഭയെന്നു ഇതിനോടകം കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. ആലിബാബായും നാൽപ്പതു കള്ളന്മാരുമെന്ന ഇതിഹാസ കഥയിലെ കഥാപാത്രങ്ങളെപ്പോലെയാണ് അഭിഷിക്തരുടെ നടപ്പും ജീവിതരീതികളും.

    ശബരിമലയിൽ തോമ്മാശ്ലീഹായുടെ പേരും പറഞ്ഞുകൊണ്ട് കള്ളക്കുരിശു നാട്ടിയതുമുതലാണ് സീറോസഭയുടെ ദുഷിച്ച ചരിത്രമാരംഭിക്കുന്നത്. ആ കുരിശുകൊണ്ടുണ്ടാക്കിയ കോലാഹലത്തിനു ഒരു കണക്കുമില്ല. അന്നുയർന്നു വന്ന തോമ്മായുടെ കുരിശിന്റെ പേരിൽ തുടങ്ങിയ അടി ഇന്നും തുടരുന്നു. ആദ്യം കുരിശടിയുണ്ടായത് ശബരിമലയിലായിരുന്നു. പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ സീറോ മലബാർ പള്ളികളിൽ. ഇപ്പോൾ ക്യാനഡായിൽ സീറോ മലബാർ ബിഷപ്പും കുഞ്ഞാടുകളുമായുള്ള അടി തകൃതിയായി നടക്കുന്നു. ഫരീദാബാദ് ഭരണീകുളങ്ങരയും ലത്തീൻ ബിഷപ്പുമായി മറ്റൊരു തരത്തിലുള്ള കുരിശടി. ബ്രിട്ടനിൽ ഒരു സ്രാമ്പിക്കൻ കുഞ്ഞാടുകളുടെ കഴുത്തിൽ കയറു കെട്ടി മുറുക്കാനാരംഭിച്ചു. പിശാചായ ഈ ക്ലാവർ കുരിശിനേപ്പറ്റി ആസ്‌ട്രേലിയയിൽ നിന്നു വാർത്തകളൊന്നും കേട്ടില്ല. അടി മുറുകുമ്പോൾ തന്ത്രശാലിയായ ആലഞ്ചേരി പണം തട്ടിയെടുക്കാൻ ഒരു വിമാനയാത്രയും നടത്തും. കുഞ്ഞാടുകളുടെ കല്യാണം നടത്തികൊടുത്തും ഫോട്ടോയ്ക്ക് പോസു ചെയ്തും, തെണ്ടൽ പ്രസംഗങ്ങൾ നടത്തിയും, വീടുകളും പള്ളികളും സന്ദർശിച്ചും, ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തുകൊണ്ട് മടക്കയാത്രയുമുണ്ടാകും. ആലഞ്ചേരിയെ സ്വീകരിക്കുന്നത് ഇനിമേൽ ഡോളർ മാലയിട്ടു മതിയെന്ന് അങ്ങാടിയത്തിന്റെ അരമനയിൽനിന്ന് ഇടയലേഖനത്തിനും സാധ്യതയുണ്ട്.

    സീറോസഭ റോമിനൊരു അധികപ്പറ്റായിട്ടാണ് മാർപ്പാപ്പ കരുതുന്നത്. നെസ്തോറിയൻ സഭയുടെ പിന്തുടർച്ചക്കാരായ ഈ സഭയെ നാലാം നൂറ്റാണ്ടിൽ പാഷണ്ഡികളായി റോം ശപിച്ചു പുറത്താക്കിയവരാണ്. ഇന്ത്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചെയ്യുന്നത് റോമിനെ പിണക്കാതിരിക്കാൻ ആലഞ്ചേരി കണ്ടു പിടിച്ചിരിക്കുന്ന വേലയാണ്. ആദ്യം ഇറ്റാലിയൻ നാവികരുടെ പക്ഷം ചേർന്ന് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ പ്രസ്താവനയിറക്കി. ഇറ്റാലിയൻ പത്രങ്ങൾക്ക് അതൊരു ഹരമായിരുന്നു. ഇറ്റലിയിലെ തെരുവിലേയ്ക്ക് ഒരു യുവകന്യാസ്ത്രിയെ പുറത്താക്കിയപ്പോൾ ഈ മനുഷ്യന് ഒരു അക്ഷരം സംസാരിക്കാൻ സമയമുണ്ടായില്ല. കറൻസികളും പേറി നടക്കുന്ന ഇവരുടെ നടപ്പിലും ഭാവത്തിലും അഹങ്കാരത്തിന്റെ ചുവയുമുണ്ട്.

    ഇന്ത്യൻ കറൻസികളിൽ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പടമുണ്ട്. അതണിഞ്ഞു നടക്കുന്നത് രാജ്യദ്രോഹമാണെന്നുള്ള തിരിച്ചറിവും ഇവർക്കില്ലാതെ പോയി. അവരുടെ കഴുത്തിൽ തൂക്കിയിട്ടിയിരിക്കുന്ന ഒരോ കറൻസിയും സാധാരണക്കാരന്റെ വിയർപ്പുതുള്ളികൾ കൊണ്ട് നേടിയെടുത്തതാണ്. വിശുദ്ധ വസ്തുക്കൾ നായ്ക്കൾക്കുള്ളതല്ലെന്ന് വചനത്തിൽ ഇവർ പഠിപ്പിക്കാറുണ്ട്. അതുപോലെ ഒരു രാഷ്ട്രത്തിന്റെ നാണയങ്ങൾ നായ്ക്കളുടെ കഴുത്തിൽ കെട്ടിയാലുള്ള പ്രതികരണം ചിന്തിക്കാറുണ്ടോ. ദേശസ്നേഹം അല്പമെങ്കിലുമുണ്ടായിരുന്നെങ്കിൽ രാഷ്ട്രത്തെ അപമാനിക്കുന്ന ഇത്തരമൊരു പുറപ്പാടിന്‌ ഒരുമ്പെടില്ലായിരുന്നു.

    കഴുത്തിലണിഞ്ഞിരിക്കുന്ന രൂപാ മാലകൾ ദരിദർക്കുള്ളതെന്നു ഉച്ചത്തിൽ വിളിച്ചുപറയാൻ ശ്രീ ആലഞ്ചേരിയ്ക്ക് ധൈര്യമുണ്ടോ? വടക്കേ ഇന്ത്യയിൽ ഏതോ ദരിദ്രകോളനിയിൽ ശ്രീ ആലഞ്ചേരിയും കൂട്ടരുമെത്തിയപ്പോൾ അവിടുത്തെ പുതുക്രിസ്ത്യാനികളായ പാവങ്ങൾ കഴുത്തിൽ അണിയിച്ച രൂപാമാലയെന്നും ആരോ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് കണ്ടു. ദരിദ്രകോളനിയിൽക്കൂടി നടക്കുന്ന സമയം വിശക്കുന്ന വയറുകൾ അവിടെയെല്ലാമുണ്ടെന്ന വസ്തുത ചിന്തിക്കാനും സാധിക്കില്ല. മനുഷ്യൻ വിയർപ്പുകൊണ്ടുള്ള ഭക്ഷണം കഴിക്കണമെന്ന പ്രമാണത്തെ വിയർക്കാത്ത അപ്പമെന്നാക്കി കടലാസ്സിൽ മറ്റൊരു പുതിയ പ്രമാണവും ഇവർ കുറിച്ചു.

    സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് സഭ എതിർത്തിരിക്കുകയാണ്. 'കത്തോലിക്കാ സഭയ്ക്ക് കാനൻ നിയമങ്ങളുണ്ട്. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, മുതലായവകൾ കൈകാര്യം ചെയ്യുന്നത് സഭയുടെ കോടതികളാണെന്നാണ്' ആലഞ്ചേരി വരാനിരിക്കുന്ന ഈ നിയമത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത നിയമത്തിനു തുരങ്കം വെക്കാനാണ് അഭിഷിക്തലോകം ശ്രമിക്കുന്നതെന്നുള്ളതും ഖേദകരം തന്നെ.

    ReplyDelete
  7. "പണമാണ് ദൈവം ", "പണമില്ലാത്തവൻ പിണമാണ്", പണത്തിന്റെ മീതെ പരുന്തും പറക്കില്ല" എന്നൊക്കെ പഴംചൊല്ലുണ്ടെങ്കിലും , "പണമേ നിനക്കു സ്തുതി",എന്ന് കൂദാശ ചൊല്ലുന്ന പാതിരികളെ ഒന്നിച്ചു ഞാൻ ആദ്യം കാണുകയാണ്! പണ്ടൊക്കെ നോട്ടുമാല സർക്കസുകാർക്കും മാജിക്കുകാരനും മാത്രമേ ഇടാറുള്ളതായിരുന്നു .! പിന്നീടത് രാഷ്ട്രീയക്കാരേം ഇട്ടു ശീലിപ്പിച്ചു!ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാതിരിപ്പടയിലും അത് രോഗമെന്നോണം വ്യാപിച്ചു ! മുപ്പതു വെള്ളികാശുകാരൻ യൂദയെയും നാണിപ്പിക്കുവാൻ ളോഹകളിൽ അഴകുകൂട്ടുന്ന ആയിരത്തിന്റെ നോട്ടുമാലകൾ [പവിത്രമെന്നു ആടുകളെ പറഞ്ഞു പറ്റിച്ച] നാറുന്ന ളോഹകളിൽ ചേർത്തത് നന്നായി! ഇനിയും ഇവരുടെ മോതിരം മുത്താൻ ചിന്തിക്കുന്ന ആടുകൾ ഒന്ന് അറയ്‌ക്കുമല്ലോ! ദൈവമേ നിനക്ക് സ്തുതി !

    ReplyDelete
  8. എന്റെ കമന്റിൽ "ഒരച്ചനുള്ളതും ഒരു ആനയുള്ളതും സമമാണ്" എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു

    ReplyDelete
  9. പുരോഹിതരുടെ മേൽപ്പറഞ്ഞ എല്ല ദുരിതങ്ങൾക്കും കാരണം സഭയാണ്. മനുഷ്യനായിപ്പിറന്ന പുരോഹിതന് പ്രകൃതിദത്തമായ എല്ലാ അവകാശങ്ങളും നിഷേധിച്ചു ദൈവികപരിവേഷം നൽകി മനുഷ്യരില്നിന്നും മാനുഷികജീവിതത്തില്നിന്നും മാറ്റിനിർത്തി പ്രസ്ഥാനത്തിനുവേണ്ടി അതിരിൽ കവിഞ്ഞു ബെലിയാടാക്കിയിരിക്കുന്നത് സഭയാണ്. ഒരുകാലത്തും പലരും വൈദികരായായത് കാർന്നോന്മാരുടെ തീരുമാനപ്രകാരമോ ജീവിതവൃത്തിക്കൊവേണ്ടി മാത്രമായിരുന്നു. അന്നത്തെ മക്കളുടെ ബാഹുല്യം പലരെയും അതിനു നിര്ബന്ധിതരാക്കി.കന്യാസ്ത്രീകളുടെ കാര്യവും അതുതന്നെ. ഒരച്ചന്റെയും privilege അവർക്കില്ല. വളരെ ചുരുക്കം ചിലർ സാമൂഹികസേവന പ്രതിബദ്ധതയോടുള്ള അടങ്ങാത്ത ആവേശം മൂലം അച്ചാനോ കന്യാസ്ത്രിയോ ആയിട്ടുണ്ടെന്നുള്ളതും മറക്കുന്നില്ല.കുടുംബജീവിതത്തിന്റ ബുദ്ധിമുട്ടു പേടിച്ചു പോയവരും ഉണ്ടായിരിക്കാം. ചിലർ വൈദികർ ആയതുകൊണ്ട് കുടുംബത്തിന് വലിയ സാമ്പത്തിക നേട്ടവും കൈവന്നിട്ടുണ്ടെന്നുള്ളതാണ് സത്യം. കുടുംബത്തിൽ ഒരച്ചനുള്ളതും ഒരു ആന ഉള്ളതും സമമാണെന്നു പറയുമായിരുന്നു. അതുകൊണ്ടു പുരോഹിതരെയും കന്യാസ്ത്രീകളെയും മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം സഭക്കല്ലാതെ മാറ്റർക്കുമല്ല. വൈദികരെപ്പറ്റി ഈ പറഞ്ഞപോലെ വിശ്വാസികളെ ധരിപ്പിക്കാൻ പ്രേരിപ്പിച്ചത് സഭയാണ്.

    ReplyDelete