Translate

Sunday, November 13, 2016

''പ്രസവവേദന എത്ര അധികഠിനം"

''പ്രസവവേദന എത്ര അധികഠിനം" പക്ഷെ ''സർഗ്ഗ വേദന" ഒരു ത്യാഗം പോലെ സുഖപ്രദമാണ് നിശ്ചയം ! അമ്മയുടെ പേറ്റുനോവിനെപ്പറ്റി ചിന്തിക്കുന്ന ഏവരുമെ... നിങ്ങൾ ചെവി ചായിക്കൂ.. ഞാൻ ഒരു സത്യം പറയാം !
രാജ്യസ്നേഹമില്ലാത്ത മത/രാഷ്ട്രീയ നേതാക്കളുടെ "സ്വാർത്ഥത " എന്ന പീഡനംമൂലവും , നാടാകെ നശിക്കുമാറ് ദുർഗന്ധം പരത്തുന്ന കള്ളപ്പണത്തിന്റെ ശ്വാസംമുട്ടലു കാരണവും, മരിക്കാറായ ഈ ഭാരതജനത്തെ [വീണ്ടും ജനിപ്പിക്കുമാറ്] രക്ഷിക്കുവാൻ, ഭാരതാമ്മ സഹിക്കേണ്ട ഒരു പേറ്റുനോവാണിന്നു നാം ഭാരതമക്കൾ അനുഭവിക്കുന്ന താത്കാലിക പ്രതിഭാസമായ ഈ chillara ദുഃഖം !
മോഡിജി ഈ രാത്രിയിൽ നമ്മോടു കാലുപിടിച്ചു കേണപേക്ഷിച്ച "അമ്പതു നാൾ " , അൻപതുനാളത്തെ ക്രിസ്ത്യാനികളുടെ വല്യ നൊയമ്പുപോലെ / ഒരു മാസത്തെ മുസ്ലിംമതത്തിന്റെ റംസാൻ നൊയമ്പുപോലെ/ അല്ലെങ്കിൽ വൃശ്ചികമാസത്തെ കേരളത്തിന്റെ മാത്രമല്ലാത്ത അയ്യപ്പവൃതംപോലെ / പളനി നൊയമ്പുപോലെ ,നമുക്കീ അൻപതുനാളത്തെ വൃതം സന്തോഷത്തോടെ / ആത്മാർപ്പണത്തോടെ അനുഭവിക്കാം, ഒരു "ഭാരത ശുദ്ധീകരണത്തിനായി" ഭാരതമക്കളെ ..... നമ്മുടെ അമ്മ ഒരു നല്ല കുഞ്ഞിനെ പ്രസവിക്കട്ടെ, ....നമ്മുടെ മാത്രം സ്വന്തം ഭാരതാമ്മയ്ക്ക് , വീണ്ടുമൊരു സുഖപ്രസവം നേർന്നുകൊണ്ട് മോഡിജിക്കൊരു സലാമ് ..samuelkoodal

1 comment:

  1. 2000 /1000 /500 ന്റെ നോട്ടുകൾ ഇല്ലാതെയായി, പകരം അമേരിക്കയിലെ പോലെ , നൂറിന്റെ "ഹയർ ഡിനോമിനേഷൻ" ഇന്ത്യയിലും നിലവിൽ വന്നാൽ, ,"ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്" എവിടെയും എപ്പോഴും എന്തിനു വേണ്ടിയും ആർക്കും ഉപയോഗിക്കാം എന്നു ജനതയ്ക്കു ശീലമായാൽ , ലോകത്തിലെ അനേകം വികസിത രാജ്യങ്ങളിലെപ്പോലെ ഭാരതത്തിലും പണമൊരു ഭാരമല്ലാതെയാകും!, എങ്കിൽ ഇവിടെയും ജനത വിലസിവാഴും ! നോട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാതെ, നേർ ബുദ്ധിയോടെ കടമകൾ നിറവേറ്റാൻ എല്ലാ രാഷ്ട്രീയക്കാരും മനസ്സിൽ ഉണരണം ചിന്തയിൽ ഉയരണം ! samuelkoodal

    ReplyDelete