BREAKING NEWS!
കൂരിപ്പുഴ: 01.10. 2014, സെന്റ് ജോസഫ് ഇടവക സ്ത്രീജനങ്ങള്‍ സത്യത്തിനും നീതിക്കുംവേണ്ടി നടത്തുന്ന സത്യാഗ്രഹത്തിന്റെ നൂറുദിവസം തികയുകാണ്. അന്നാണ് സമരപന്തലിന്റെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ മാതാവിന്റെ
രൂപം(മുകള്‍ഭാഗം) കാണപ്പെട്ടത്. അവിടെ കൂടിയിരുന്ന സ്ത്രീജനങ്ങള്‍ മണ്ണുമാന്തി രൂപം പുറത്തെടുത്തു. പൊതുജനങ്ങളും സഹായത്തിന്നെത്തി. ഏകദേശം നാലര അടിയോളം പൊക്കമള്ളരൂപമാണ് അവര്‍ക്കു ലഭിച്ചത്. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത് .
കൊന്തമാസം തുടങ്ങുന്ന വേളയില്‍ ഇങ്ങനെയൊരു സംഭവംനടന്നത് വലിയൊരു അനുഗ്രഹമാണെന്നായിരുന്നു ദൃക്ക്‌സാക്ഷികളില്‍ ഒരാളായ ജാന്‍സി ജോണ്‍ ഈ ലേഖകനോട് പ്രസ്താവിച്ചത്.
രൂപം കാണാനും ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളൂ വാനും പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തികൊണ്ടിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രാരംഭത്തില്‍ കൂരിപ്പുഴ പ്രശ്‌നം സാമാധാനപരമായി അവസാനിപ്പിക്കുന്ന
തിന് ഈലേഖകന്‍ ശ്രമിക്കുകയുണ്ടായി. കൊല്ലം രൂപതയിലെ ഭരണ ചുമതല വഹിക്കുന്ന പല വൈദികരും ഇതിനോടു യോജിപ്പു പ്രകടിപ്പിച്ചുവെങ്കിലും
ബ. ബിഷപ്പ് സ്റ്റാന്‍ലി റോമനില്‍ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ല.
ഇപ്പോള്‍ KCRM ന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
- ജോര്‍ജ് കട്ടിക്കാരന്‍, സോള്‍ ആന്‍ഡ് വിഷന്‍.
Photo credit : Ouseph |

കുരീപ്പുഴയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി വന്ന ഈ പോസ്റ്റിനെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങള്‍ അത്മായാ ശബ്ദത്തിന് ലഭിക്കുകയുണ്ടായി. ഓസ്തിയില്‍ മുഖം കണ്ടു, കലണ്ടറില്‍ നിന്ന് രക്തം ഒഴുകി തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. മിക്കതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. ഇവിടെ അത്മായാ ശബ്ദത്തിന് ഒരു പ്രത്യേക കാഴ്ചപ്പാടില്ല, ഈ ബ്ലോഗ് എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കാന്‍ ഉള്ളതാണ്. ഒരു പക്ഷെ, ഭൂരിഭാഗം നവീകരണ പ്രവര്‍ത്തകരും ഇത്തരം തന്ത്രങ്ങളിലൂടെ യേശുവിന്റെ വചനം ഉള്‍ക്കൊള്ളണം എന്ന ആശയക്കാരായിരിക്കണമെന്നില്ല, ചിലപ്പോള്‍ മറിച്ചുമാകാം. സമാന ചിന്താഗതിക്കാര്‍ക്ക് ഒരുമിച്ചു കൂടുകയോ ശരിയല്ലെന്ന് തോന്നുന്നതിനെപ്പറ്റി പ്രതികരിക്കുകയുമാവാം.
ReplyDeleteഅത്മായന്‍ സഭാധികാരികളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരും മാറ്റി വെയ്ക്കുന്നു - അതാണ് നാം ആദ്യം ചെയ്യേണ്ടതും. അത്മായാ മുന്നേറ്റം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതും. ഇക്കാര്യത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് ആഗോളതലത്തില്‍ കാണുന്നു. എല്ലാം നല്ലതിനായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
അഡ്മിന്‍