ഉള്ളതുപറഞ്ഞാല്‍ !..
കൈലാഷ് സത്യാര്‍ഥിയുടെ നോബേല്‍; ഇന്ത്യയ്ക്കും ഭാരതീയര്‍ക്കുമുള്ള അംഗീകാരമാകുമോ?.
ആദ്യമായി സമാധാനത്തിനു നോബേല്‍ സമ്മാനം ഒരു ഇന്ത്യന്‍ വംശജനു ലഭിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ അഭിമാനിക്കണം. എന്നാല്‍ ഈ നോബേല്‍ സമ്മാനം ഭാരതത്തിനും ഭാരതീയര്‍ക്കും ലഭിച്ച ഒരു അംഗീകാരമല്ല. നമ്മുടെ ഭരണ സംവിധാനത്തിന്റേയും, നിയമ വ്യവസ്ഥിതിയുടേയും, കോടതികളുടേയും, നിയമ നിര്‍മ്മാണ സഭകളുടേയും വികലമായ മുഖങ്ങള്‍ ഒന്നുകൂടി അഴിയപ്പെടുകയാണ് ഈ നോബേല്‍ സമ്മാനത്തിലൂടെ. കുട്ടികളുടെ ദിനത്തിനു ഇഷ്ടിക കളത്തില്‍ കട്ട ചുമക്കുന്ന ഒരു ചിത്രം നല്കിയാല്‍ ബാല നീതി തീര്‍ന്നുവെന്ന് കരുതുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ കൈലാഷ് സത്യാര്‍ഥി വലിയ വാര്‍ത്തയാണ്.
ഈ നോബേല്‍ സമ്മാനം ഇന്ത്യയെ നയിക്കുന്ന ഭരണ വ്യവസ്ഥിതിയുടേയും, മതങ്ങളുടേയും ഒക്കെ മുഖത്തേക്ക് പരിഹാസം എറിയുകയാണ്. ഈ നാട് നന്നാക്കാന്‍ ശമ്പളം വാങ്ങി ജോലിചെയ്യുന്നവരും, രാജ്യം വെട്ടിവിഴുങ്ങി കൈക്കൂലി വാങ്ങി രാജ്യം വികസിപ്പിക്കുന്നവരും , മൗലീക അവകാശങ്ങളുടേയും ഭരണഘടനയുടേയും മൊത്തകച്ചവടക്കാരായ സുപ്രീം കോടതിയുമൊക്കെ ഉള്ളപ്പോഴാണ് കൈലാഷ് സത്യാര്‍ഥി കുട്ടികളുടെ നീതിക്കായി പ്രവര്‍ത്തിച്ചതും ആഗോള അംഗീകാരം ലഭിച്ചതും. വ്യവസ്ഥിതികളും, അതിന്റെ ജോലിക്കാരും പിണിയാളുകളും, ഒക്കെ നാണം കെടട്ടെ. സ്വാതത്ര്യം ലഭിച്ച് നൂറ്റാണ്ടിലേക്ക് നീങ്ങുന്നു. എന്നിട്ടും കുറെ കുട്ടികളെ നാശത്തിലേക്കും നരകത്തിലേക്കും തള്ളുന്ന ഒരു സംവിധാനമാണ് ഇവിടെ നിലനില്ക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് രാജ്യം?...
പുതുനാമ്പുകളെ മുളയിലേ നശിപ്പിക്കുന്നതാണ് വ്യവസ്ഥിതിയെങ്കില്‍ ഇന്ത്യ എന്നു രക്ഷപെടും. അതോ ഏതാനും പേര്‍ക്ക്മാത്രം മതിയോ ഇന്ത്യയും, രാജ്യവും, വികസനവും, രക്ഷപെടലും? ഉണര്‍ന്ന് ചിന്തിക്കണം. ഇത് ചൊവ്വയിലേക്ക് പേടകം അയച്ച ഇന്ത്യക്കും ഇന്ത്യക്കാരനും കിട്ടിയ നോബേല്‍ സമ്മാനമല്ല, മറിച്ച് ഇന്ത്യയിലെ പുഴുക്കുത്തുകള്‍ക്കും, അനീതിക്കും എതിരെ ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച കൈലാഷ് സത്യനാഥ് എന്ന വ്യക്തിക്ക് ലഭിച്ച ആഗോള പുരസ്കാരമാണ്. ആ ഇന്ത്യകാരന്‍ വലുതായിരിക്കുന്നു, മഹാനായിരിക്കുന്നു. ഇത് കൈലാഷ് സത്യാര്‍ഥി എന്ന സാമൂഹിക പരിഷ്കര്‍ത്താവിനു ലഭിച്ച പുരസ്കാരമായേ കാണാനാകൂ. ഭാരതത്തിന്റെ പിഞ്ചുമക്കളുടെ ദയനീയതയും അവരിലേ നിസഹായതയും ഈ പുരസ്കാരത്തിലൂടെ വീണ്ടും ഒരിക്കല്‍ക്കൂടി നമ്മുടെ അതിര്‍ത്തികള്‍ വിട്ട് ലോക ചര്‍ച്ചയായിരിക്കുന്നു. - See more at: http://www.dailyindianherald.com/home/details/C5HyC48q/10#sthash.R4T95LZ8.Mn2HudWp.dpuf
വിന്സ് മാത്യു എഴുതിയിരിക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ളൂ എന്നത് ലിങ്ക് തുറക്കുമ്പോൾ മനസ്സിലാകും. അവിടെ വായിക്കാവുന്നത് ഏറെയുണ്ട്, അത് ഏവരും വായിച്ചിരിക്കേണ്ടതുമാണ്, പ്രത്യേകിച്ച് ചാക്കുകൾ നിറയെ പണം കിടക്കക്കടിയിൽ സൂക്ഷിക്കുന്ന നമ്മുടെ മെത്രാന്മാർ. അവരിൽ മൂന്നാലെണ്ണം റോമായിൽ നടക്കുന്ന അല്മായരെ സംബന്ധിക്കുന്ന സിനഡിൽ പങ്കുചേരാൻ പോയിട്ടുണ്ട്. അവരെന്തിനു പോയി എന്നതാണ് ചോദ്യം. അവിടെ ചര്ച്ച ചെയ്യുന്ന ഒരു വിഷയത്തെപ്പറ്റിയും അവരൊന്നും പഠിച്ചിട്ടില്ല. ഒരല്മായനുമായും അവര്ക്ക് ബന്ധമില്ല. കുടുംബജീവിതത്തെപ്പറ്റി അവ്ര്ക്കൊരു ചുക്കും അറിയില്ല. അവർ റോമായ്ക്ക് പോകുന്നതിനു പകരം ആ കാശ് ഏതാനും കുട്ടികളുടെ രക്ഷക്കായി കൈലാഷ് സത്യാർഥിയെ ഏൽപ്പിച്ചിരുന്നെങ്കിൽ!
ReplyDeleteആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം അല്മായശബ്ദം വായനക്കാർക്ക് ഇതിനകം മനസ്സിലായിക്കാണും. മറ്റപ്പള്ളി സാർ മുമ്പത്തെ ഒരു പോസ്റ്റിനുള്ള കമന്റിൽ അതെക്കുറിച്ച് എഴുതിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസമോ ഒരു സാമാന്യ പൌരന്റെ സംകാരമോ പോലുമില്ലാത്ത ഇത്തരം നിക്രുഷ്ടരെ മെത്രാന്മാരായി കൊണ്ടുനടക്കുന്ന ഒരു സഭയുടെ അന്തസ്സ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരിളിഭ്യതയുമില്ലാതെ എല്ലാവരും കാണാനിടയുള്ള ഒരു വീഡിയോയിൽ പുളിച്ച തെറി പറയാൻ ഒരു കൂസലുമില്ലാത്ത ഇയാളെപ്പോലുള്ളവർ ക്രിസ്തുമതത്തിന് അപമാനമാണെന്ന് എടുത്തു പറയേണ്ടതുണ്ടോ? ഇടുക്കിക്കാരെങ്കിലും എന്തെങ്കിലും ഉടൻ ചെയ്യണം.
ദിവസവും മൂന്നു പത്രം ,അത് മലയാളത്തിന്‍റെ
ReplyDeleteസുപ്രഭാതം മുതല്‍ കണി കണ്ടു ഉണരുന്നത് വരെ ...
ഇരുപത്തി നാലു മണിക്കൂറും ഫ്ലാഷ് ന്യൂസ് മുതല്‍
ഒരു മണിക്കൂറും അതില്‍ കൂടുതല്‍ ചര്ച്ചനടത്തുന്ന
ഏഴോളം ചാനലുകളും കാണുന്ന ഞാന്‍ ഇന്നലെ
നോബല്‍ സമ്മാനം കൈലാസ് സത്യാര്‍ദ്ധി എന്നോരാള്‍ക്ക്
കിട്ടി എന്നറിഞ്ഞപ്പോള്‍ വിചാരിച്ചു അമേരിക്കയിലോ
യൂറോപ്പിലോ താമസിക്കുന്ന ഭാരതീയന്‍ ആകും എന്ന് ....
ഇദേഹം മധ്യ പ്രദേശിലെ വിദീഷയില്‍ ജനിച്ചതും
ബാല വേലയ്ക്കു എതിരായി പ്രവര്‍ത്തിക്കുന്ന
ആളാണന്നും പിന്നീട് മനസിലാക്കി ........
അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ളആളാണ് കൈലാസ് സത്യാര്‍ദ്ധി എന്ന് .....
ഈ മനുഷ്യനെ പറ്റി നമ്മുടെ മാധ്യമങ്ങളും ഇന്നലെ ആകും അറിയുന്നത്......സരിതാ നായര്‍ക്കു എത്ര സാരി, അവരുടെ അളവുകള്‍ എല്ലാം സാധാരണ മലയാളിക്ക് സുപരിചിതം ,
അതുപോലെ തന്നെ രുക്സാന മുതല്‍ പലരുടെയും ,രഹസ്യസംഭാഷണം വരെ ചാനല്‍ ഇല്ലാത്ത കുഞ്ഞന്‍ പത്രങ്ങള്‍വരെ അവരുടെ ഓണ്‍ ലയിന്‍ പോര്‍ട്ടലില്‍ കൊടുക്കുന്ന നാട് .
നെഗറ്റീവ് വാര്‍ത്തകള്‍കാണ് നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയവും മാറ്റി വച്ചിരിക്കുന്നത് ...
ഒരു നോബല്‍ സമ്മാനത്തിലൂടെ താങ്കളെ അറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷം .....
അഭിനന്ദനങള്‍ ............ (Vijayakumar Manchady)
Ullas Joseph Vallonickal ഇത്തവണ നോബൽ സമ്മാനം പ്രഖ്യാപിച്ചപ്പോള് ഞെട്ടിയത് ഇന്ത്യൻ മാധ്യമങ്ങളാണ്...
ReplyDeleteപോപ്പ് ഫ്രാൻസീസ് മുതൽ ക്ലിൻറൺ ബാൻ കി മൂൺ പുടിൻ എന്നിവർക്കെല്ലാം സാധ്യത കൽപ്പിക്കുമ്പോള് അവർ കരുതിയിട്ടുണ്ടാവില്ല ഇതുവരെ കേള്ക്കാത്ത ഒരു ഇന്ത്യക്കാരൻറ ജീവിതം നെററിൽ പരതേണ്ടി വരുമെന്ന്.
ഷിമോൺ പേരസ്സിനും യൂറോപ്യൻ യൂണ്യനും പിന്നെ ഒബാമക്കും കിട്ടിയ ഈ അവാർഡിൻറെ പിന്നിലെ രാഷ്ടീയം കാണാതിരിക്കാനാവില്ല..
പാശ്ചാത്യ മാധ്യമങ്ങള് ഒരുക്കിയ താരപരിവേഷം മാത്രം മതിയായി മലാലയുടെ കാര്യത്തിൽ..
ദിനംപ്രതി ഡ്രോൺ ആക്രമണത്തിൽ പാക്കിസ്ഥാനിൽ പൊലിയുന്ന ബാല്യങ്ങളെക്കുറിച്ചോ ഗാസയിൽ കത്തിയെരിയുന്ന ജീവനുകളെക്കുറിച്ചൊ UNൽ സംസാരിച്ചു കേട്ടില്ല....
ഇവിടെയാണ് കൈലേഷ് സത്യാർത്ഥി വ്യത്യസ്തനാകുന്നത്.. കേവലം പ്രസംഗത്തിനപ്പുറം 80000ത്തൊളം കുരുന്നു ജീവിതങ്ങളെ ചൂഷണത്തിൻറ വഴിയിൽനിന്നും അറിവിൻറ വെളിച്ചത്തിലേക്ക് അദ്ദേഹം കൈപിടിച്ചു നടത്തി..
എന്നിട്ടും അധികം ആരാലും അറിയപ്പെടാത്തത് സത്യസന്തതയുടെ തെളിവായി കണ്ടാൽ മതി.
"വലങ്കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന" ക്രിസ്തുവിന്റെ സന്ദേശം കരളിൽ സദാ കാത്തു സൂക്ഷിച്ച ഒരു മാഹനായ ക്രിസ്ത്യാനിയാണ് കൈലാസ് സത്യാർത്തി! മീഡിയാകളിൽ കയറിക്കൂടുന്ന, പള്ളി /രാഷ്ട്രീയ പരീസന്മാരുടെയിടയിൽ ഈ സമ്മാനം മതിയാകുമോ ! പള്ളിക്കേതു നിസാര കാര്യവും ചെയിതിട്ടു അത് കത്തനാർ കുര്ബാനക്കിടയിൽ വിളിച്ചുപറയുമ്പൊൽ പുളകംകൊള്ളുന്ന 'ശുമ്പൻ' അച്ചായനൊക്കെ ഇദ്ദേഹം ഒരു ഗുരുവരനുമാണു !
ReplyDelete"അടിസ്ഥാന വിദ്യാഭ്യാസമോ ഒരു സാമാന്യ പൌരന്റെ സംകാരമോ പോലുമില്ലാത്ത ഇത്തരം നിക്രുഷ്ടരെ മെത്രാന്മാരായി കൊണ്ടുനടക്കുന്ന ഒരു സഭയുടെ അന്തസ്സ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്". എന്ന സക്കരിയച്ചയന്റെ വാചകം സഭയുടെ കത്തോലിക്കാ ബാവാമാർ ഒന്ന് വായിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു ! അച്ചായൻ പറഞ്ഞത് സത്യമാണ് ..
ഈ കുമ്പസാരം കാരണം അന്തസുള്ളമാപ്പിള പള്ളിപ്പൊതുയോഗത്തിലും കയറാനാവാത്തത് മൂലം, ഈ വിവരദോഷി മെത്രാനെ തിരഞ്ഞെടുത്തതും വിവരദോഷികളായ പള്ളിദാദാക്കൾതന്നെ !