ഭാരതസഭ ജനങ്ങളെ തടങ്കില്‍ വച്ചുകൊണ്ടിരിക്കുകയാണ്.
എത്ര സിനഡുകള്‍ നടന്നാലും അതൊന്നും ഇവിടത്തെ ക്രിസ്ത്യാനികളെ ബാധിക്കുകയില്ല. കാരണം
അതെല്ലാം വി. പത്രോസ് സിനഡിന്റെ തീരുമാനങ്ങളാണ്, വി.തോമസിന്‍റെ സഭയെ ബാധിക്കുകയില്ലായെന്നതാണ്
സ്വയംഭരണ അധികാരമോഹികളായ ഭാരത കത്തോലിക്കാ
മെത്രാന്‍മാരുടെ പൊതുതത്ത്വം.
അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നടന്നു. അതനുസരിച്ചു
ഭാരതസഭയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചോ? അന്നുമിന്നും സഭയില്‍ അല്‍മായര്‍
രണ്ടാംതരം പൗരമാര്‍ തന്നെ.
പോപ്പ്ഫ്രാന്‍സീസ് ആഗോള കുടുംബസര്‍വ്വേ നടത്തി. എന്നാല്‍ ഭാരത കത്തോലിക്കാസഭ സഹകരിച്ചോ?
സഹകരിക്കുവാന്‍ തയ്യാറല്ലായെന്നു തീര്‍ത്തുപറഞ്ഞു.
അടുത്ത വര്‍ഷം മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുവാന്‍ പോകുന്നു. പോപ്പിനെപോലെ
സ്വയംഭരണാധികാരം കിട്ടിയില്ലെങ്കില്‍ വരാനിരിക്കുന്ന കൗണ്‍സിലിന്റെ തീരുമാനങ്ങളും കാറ്റില്‍
പറത്തുമെന്നതില്‍ യാതൊരു സംശയമില്ല.
തോമാസ് ക്രിസ്ത്യന്‍, ദിശാബോധമില്ലാത്ത ലിറ്റര്‍ജി, വിരിയിട്ടു അന്ധകാരം സൃഷ്ടിച്ച്
സാത്താന്‍ കുരിശിനെ സൂക്ഷിക്കുന്ന സമ്പ്രദായം,
കല്‍ദായവാദം എന്ന തുറുപ്പുചീട്ടുവെച്ചായിരുന്നു ഇതുവരെയുള്ള കളികള്‍.
ഇതിനിടയില്‍ ബന്ധനത്തില്‍നിന്നും കയറുപൊട്ടിച്ചു
ജനം മോചിതരാകുമോയെന്നൊരു സംശയം മാത്രമെ ബാക്കിയുള്ളു
- സോള്‍ ആന്‍ഡ് വിഷന്‍
- സോള്‍ ആന്‍ഡ് വിഷന്‍
...................
സഭയുടെ ഏതെല്ലാം വാതിലുകളാണ് ഫ്രാന്സിസ് പാപ്പ തുറക്കുന്നത്?
Source: Madhyamam, Published on Tue, 10/07/2014
By Fr.Vincent Kundukulam
കുടുംബ ജീവിതം, ഗര്ഭച്ഛിദ്രം, വിവാഹമോചനം, ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസാധാരണ സൂനഹദോസ് വത്തിക്കാനില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ മാര്‍പാപ്പ പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ചൊരു വിശകലനം. മാര്പാപ്പയും 200ല്പരം മെത്രാന്മാരും സംബന്ധിക്കുന്ന സൂനഹദോസ് ഈ മാസം 19 വരെ നീണ്ടുനില്ക്കും.
ഏകദേശം രണ്ടു ദശകങ്ങളായി ലോകമെമ്പാടുമുള്ള സഭാസ്നേഹികള്‍ ഒരു മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സമകാലിക ലോകത്ത് അര്‍ഥവത്തായ രീതിയില്‍ വിശ്വാസം ജീവിക്കാന്‍ സഹായകമായ ഒട്ടേറെ കാഴ്ചപ്പാടുകള്‍ സംഭാവനചെയ്ത രണ്ടാം വത്തിക്കാന്‍ കൗന്‍സില്‍
(1962-65) ഉണര്‍ത്തിവിട്ട ഉന്മേഷം ഏതാണ്ട് കെട്ടടങ്ങിയിരുന്നു എന്നതാണ് അതിനു കാരണം. ക്രൈസ്തവ ദൈവശാസ്ത്രജ്ഞരും അജപാലകരും ഇതരമതങ്ങളും സംസ്കാരങ്ങളും ദര്ശനങ്ങളുമായി നടത്തിയ ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട സാംസ്കാരികാനുരൂപണം, മതാന്തരസംഭാഷണം, വിമോചന ദൈവശാസ്ത്രം, ഗോത്രദലിത്-സ്ത്രീസ്വത്വ മുന്നേറ്റങ്ങള്‍ എന്നീ സംരംഭങ്ങളെല്ലാം ചില അച്ചടക്കനടപടികള്‍
മൂലം മുരടിച്ച അവസ്ഥയിലത്തെിയിരിക്കുന്നു. അതിനുപുറമെയാണ് സാമ്പത്തിക ക്രമക്കേടുകളെയും ലൈംഗിക വീഴ്ചകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍. ഇങ്ങനെ, കത്തോലിക്കാ വിശ്വാസികള്‍ മനസ്സിടിഞ്ഞിരിക്കുമ്പോഴാണ് ഒരു ചരിത്രനിയോഗം
പോലെ ക്രിസ്ത്യാനിറ്റിയുടെ അതിര്‍വരമ്പുകളില്‍നിന്ന് കര്‍ദിനാള്‍ ബെര്‍ഗോളിയോ മാര്‍പാപ്പയായി സ്ഥാനമേറ്റത്.
ഫ്രാന്സിസ് പാപ്പയുടെ വാക്കുകളും പ്രവൃത്തികളും എല്ലാവരിലും ആവേശം സൃഷ്ടിക്കുന്നുണ്ടെങ്കിലും സഭ ഇതുവരെ പഠിപ്പിച്ചുപോന്ന പ്രബോധനങ്ങളില്നിന്ന് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും അദ്ദേഹം പഠിപ്പിച്ചതായി തോന്നുന്നില്ല. ഒരു ഉദാഹരണമെടുക്കാം,
അദ്ദേഹം നടത്തിയ വിശ്വാസസംബന്ധമായ പ്രസ്താവനകളില്‍ ഏറെ ആശ്ചര്യം ജനിപ്പിച്ച ഒന്നായിരുന്നല്ലോ ‘എന്െറ ദൈവം കത്തോലിക്കനല്ല’
എന്നത്. അര്‍ജന്‍റീനയിലെ ഒരു കത്തോലിക്കാ
കുടുംബത്തിലായിരുന്നു മാര്പാപ്പയുടെ ബാല്യം. ഹോര്ഹെ എന്ന ആ ബാലന്‍ ഇന്ന് സഭയുടെ അമരത്താണ്. എന്നുവെച്ച്, മനുഷ്യവംശത്തിന്‍റ മുഴുവന്‍ പിതാവായ ദൈവത്തെ തന്െറ ഈശ്വരാനുഭവത്തിന്െറ അച്ചുകല്ലിലേക്ക്
ഒതുക്കാനാവില്ല എന്നാണ് മാര്പാപ്പ പറഞ്ഞതിനര്ഥം. ‘ദൈവം ഒന്നേയുള്ളൂ; ലോകത്തിലെ എല്ലാ ജനതകളും അവനില്നിന്ന് വരുന്നു, അവനിലേക്ക് യാത്രചെയ്യുന്നു; ക്രിസ്തു മരിച്ചത് എല്ലാവരുടെയും രക്ഷക്കാണ്’ തുടങ്ങിയ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളില്നിന്ന് ഒട്ടും വ്യതിചലിക്കുന്നതല്ല ‘എന്‍െറ ദൈവം കത്തോലിക്കനല്ല’ എന്ന പോപ്പിന്‍െറ പ്രസ്താവന.
ഫ്രാന്സിസ് പാപ്പയുടെ പ്രഖ്യാപനങ്ങള്‍ സഭാപാരമ്പര്യത്തോട് ചേര്‍ന്നുപോകുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്നിന്െറ തലമുറ അദ്ദേഹത്തിലേക്ക് ഹഠാദാകര്ഷിക്കപ്പെടുന്നു എന്ന ചോദ്യം ബാക്കിനില്ക്കുന്നു. അതിനൊരു കാരണം വിവാദവിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന തുറന്ന സമീപനമാണ്. പരസ്യമായി ചര്ച്ചചെയ്യുന്നത്
അപകടകരമെന്നു കരുതി അടച്ചുവെച്ചിരുന്ന പൗരോഹിത്യബ്രഹ്മചര്യം പോലുള്ള പ്രമേയങ്ങള്‍ പലതും അദ്ദേഹം പൊതുജനമധ്യത്തിലേക്ക് എടുത്തിടുന്നു. ‘ബ്രഹ്മചര്യം ഒരു കൂദാശയല്ല’ എന്ന് പ്രസ്താവിച്ചതിലൂടെ പൗരോഹിത്യത്തോട് നിര്ബന്ധമായും ചേര്ന്നുകിടക്കുന്ന ഒന്നല്ല ബ്രഹ്മചര്യം എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. ഇതില്‍ വിപ്ളവകരമായി ഒന്നുമില്ല. കത്തോലിക്കാ സഭയില്പ്പെട്ട ഏതാനും പൗരസ്ത്യസഭകളില്‍ വിവാഹിതരായ വൈദികരുണ്ട്.
അതേസമയം, റോമിന്െറ കീഴിലുള്ള ഭൂരിഭാഗം സഭകളിലും പുരോഹിതര്‍ ബ്രഹ്മചാരികളായതിനാലും അവിവാഹിതാവസ്ഥ വൈദിക ശുശ്രൂഷക്ക് ഏറെ ഗുണപ്രദമായതിനാലും ബ്രഹ്മചര്യത്തെ
വിശ്വാസികള്‍ വളരെ വിലമതിക്കുന്നതിനാലും അതിനെ പൗരോഹിത്യത്തില്നിന്ന് വേര്പെടുത്തുന്നതിനെപ്പറ്റിയുള്ള ഒരു പരസ്യസംവാദത്തിന് ആരും തയാറാകാറില്ല.
ഈ സാഹചര്യത്തിലാണ് ഫ്രാന്സിസ് പാപ്പ വ്യത്യസ്തനാകുന്നത്. ലൈംഗികതക്ക് വ്യക്തിസാക്ഷാത്കാരത്തിലുള്ള പങ്ക്, ലൈംഗികതയെപ്പറ്റി മാറിവന്ന ഭാവാത്മക കാഴ്ചപ്പാടുകള്‍, പാശ്ചാത്യനാടുകളില്‍ വൈദികാര്‍ഥികളുടെ കുറവ്, ബ്രഹ്മചാരികള്‍ക്കുണ്ടാവുന്ന അപചയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ വിഷയത്തെപ്പറ്റി
ക്രിയാത്മകമായ ഒരു സംവാദത്തിന് വാതില്‍ തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. സഭയെ നയിക്കുന്നത്
ആത്യന്തികമായി ദൈവാത്മാവാണെന്നും പ്രതിസന്ധികളെ തുറന്ന മനോഭാവത്തോടെ നേരിട്ടാല്‍ ആ ആത്മാവ് തന്നെ സഭയെ സഹായിക്കുമെന്നുമുള്ള പ്രത്യാശയാണ്
ഫ്രാന്സിസ് മാര്പാപ്പയുടെ കൈമുതല്‍.
വ്യതിരിക്തമായതിനെ മാത്രമല്ല, ശത്രുപക്ഷത്ത് നില്ക്കുന്നതിനെക്കൂടി ഉള്കൊള്ളാനുള്ള ആര്ജവമാണ് ഇറ്റലിയിലെ ‘ദ റിപ്പബ്ളിക്’
എന്ന പത്രത്തിന്‍െറ നിരീശ്വരത്വ സഹയാത്രികനായി അറിയപ്പെടുന്ന സ്കള്ഫാരിയുമായി സംഭാഷണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയെ ധൈര്യപ്പെടുത്തിയത്. ആ അഭിമുഖത്തില്‍,
കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന സുഹൃത്തായ ഒരു അധ്യാപകനെപ്പറ്റി
മാര്പാപ്പ ആദരവോടെ പറയുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയെപ്പറ്റി ആ ഗുരുവില്‍നിന്ന് പല നല്ല കാര്യങ്ങളും പഠിച്ചെന്നും പിന്നീടവ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ ഉള്ളതായി കണ്ടുവെന്നും അദ്ദേഹം ചേര്ത്തുപറയുന്നു.
നിരീശ്വരവാദിയോട് സംസാരിക്കുക, കമ്യൂണിസ്റ്റുകാരില്നിന്ന് പലതും പഠിക്കാനുണ്ടെന്ന് സമ്മതിക്കുക.. ഇത്രയൊക്കെ ഒരു മാര്പാപ്പയില്നിന്ന് ലോകം പ്രതീക്ഷിച്ചിരുന്നില്ലപോലും!
അതേസമയം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വായിച്ച ക്രിസ്ത്യാനിക്ക് ഫ്രാന്സിസിന്െറ സ്കള്‍ഫാരിയുമായുള്ള സംഭാഷണത്തില്‍ വിപ്ളവകരമായി ഒന്നും കാണാനുണ്ടാവുകയില്ല. ‘സഭ ആധുനിക ലോകത്തില്‍’ എന്ന ഡിക്രിയില്‍ ശത്രുപക്ഷത്തുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ‘എല്ലാവരും ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സാമൂഹികമോ രാഷ്ട്രീയമോ മാത്രമല്ല, മതപരമായ മണ്ഡലത്തില്പോലും നാം ചിന്തിക്കുന്നതില്നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്നവരുടെ നേരെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കണം (നമ്പര്‍ 28).’ പലതരം സമ്മര്‍ദങ്ങള്‍ മൂലം കൗണ്‍സിലിലെ വിശാലവും നവീനവുമായ നിലപാടുകളെ പലപ്പോഴും പരവതാനിക്കുകീഴെ പൂഴ്ത്തിവെക്കുകയാണ് പതിവ്. അവയെ വെളിച്ചത്തുകൊണ്ടുവരുകമാത്രമാണ് പാപ്പ ചെയ്യുന്നത്. സഭയെ നവീകരിക്കാനും
കാലോചിതമാക്കാനും ഇനിയുമൊരു സാര്വത്രിക കൗണ്സിലിന്െറ ആവശ്യം ഇപ്പോഴില്ല. ഫ്രാന്സിസ് പാപ്പ എന്ന കണ്ണാടിയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍െറ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും പ്രാവര്‍ത്തികമാക്കിയാല്‍ മതിയാകും.
ഫ്രാന്‍സിസ് മാര്പാപ്പയുടെ മാസ്മരികതക്ക് പിന്നിലെ ചൈതന്യം അന്വേഷിച്ചുചെല്ലുമ്പോള്‍ നമ്മളത്തെുന്നത് ക്രിസ്തുവില്‍ തന്നെയാണ്; അവിടുത്തെ വാക്കുകളിലും ചെയ്തികളിലും. രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് ഫലസ്തീനിലെ നിവാസികള്‍ തൊട്ടറിഞ്ഞ കാരുണ്യത്തിന്‍െറയും സമാധാനത്തിന്െറയും തൂവല്‍സ്പര്‍ശമാണ് ആ സാന്നിധ്യം. സ്വവര്ഗഭോഗികളോടുള്ള അദ്ദേഹത്തിന്െറ സമീപനം ചിലര്ക്ക് സ്വീകാര്യവും
മറ്റുചിലര്ക്ക് അസ്വീകാര്യവും
ആയത് അതുകൊണ്ടുതന്നെയാണ്. ‘അവരെ വിധിക്കാന്‍ ഞാനൊരു’ എന്ന നിലപാടില്‍ ‘സ്ത്രീയേ ഞാനും നിന്നെ വിധിക്കുന്നില്ല’ (യോഹ എട്ട്, 11) എന്ന യേശു വചനമാണ് ലോകം കേട്ടത്. ഇതിനെതിരെയുണ്ടായ യാഥാസ്ഥിതികവാദികളുടെ വിമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഒരു മറുചോദ്യം ഉന്നയിച്ചാണ്; കര്ത്താവ് സ്വവര്ഗഭോഗിയായ ഒരുവനെ കണ്ടുമുട്ടിയിരുന്നെങ്കില്‍ അയാളെ വിധിക്കുമായിരുന്നോ? കാനോനിക നിയമത്തിന്െറ കാര്ക്കശ്യത്തില്നിന്നും അധികാരപ്രയോഗത്തിന്‍െറ മര്‍ക്കടമുഷ്ടിയില്‍ നിന്നും വിടുവിച്ച് യേശു വിഭാവനംചെയ്ത
ദൈവരാജ്യത്തോട് സഭയെ അടുപ്പിക്കാനാണ്
കര്‍ദിനാള്‍ ബെര്‍ഗോളിയോ ബുവെനോസ് ഐരേസില്നിന്നും വത്തിക്കാനിലത്തെിയിട്ടുള്ളത്.
അരുതുകളെപ്പറ്റി നിരന്തരം ഓര്മിപ്പിക്കുന്ന
പൊലീസായിരിക്കാനുള്ളതല്ല സഭ; മറിച്ച് വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും മാതൃകയിലൂടെ ലോകത്തിന്െറ മുറിവുണക്കുന്ന
സത്രമാകേണ്ടവളാണ്. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് വിപ്ളവമാണോ? ആകാം ആകാതിരിക്കാം.
എന്തായാലും, മനുഷ്യന്‍ എത്തിച്ചേരേണ്ട പ്രവാചക-മിസ്റ്റിക് ഭാവങ്ങളുടെ ആള്രൂപമാണ് ഫ്രാന്സിസ് പാപ്പ.
No comments:
Post a Comment