അസത്യങ്ങളിൽ പടുതുയർത്തിയ കത്തോലിക്കാ സഭ; ഭാരതത്തിൽ അസത്യത്തിന്റെ മാർഗ്ഗങ്ങളിലൂടെ മാത്രം ചരിക്കുന്ന ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ അഹന്ത മുറ്റിയ നേതാക്കളും. സ്വയവും അന്യമതസ്തരായ ഭാരതീയരെയും വിവിധ മാർഗ്ഗങ്ങളിലൂടെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ സഭയെപ്പറ്റി സനാതന സത്യത്തെ സ്നേഹിക്കുന്ന, ചിന്തിക്കുന്ന ഭാരതീയരുടെ കണ്ണിൽ ഉരുത്തിരിയുന്ന അതേ ചിത്രം തന്നെയാണ് യഥാർഥ സത്യാന്വേഷികളായ ക്രിസ്ത്യാനികളുടെ കണ്ണിലും ഉണ്ടാകേണ്ടത് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഏതായാലും, വളരെയധികം വായനക്കും ചിന്തക്കും ശേഷം ഞാൻ സ്വയം കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് ഈ രണ്ടു പ്രഭാഷണങ്ങളിലൂടെ മുന്തിയ ശാസ്ത്രജ്ഞനും വാഗ്മിയുമായ Dr. ഗോപാലകൃഷ്ണൻ നാരായണൻ പങ്കുവയ്ക്കുന്നത്. അതുകൊണ്ടാണ്, തീവ്രവിശ്വാസികൾ ഉള്പ്പെടയുള്ള എന്റെ മെയിൽ-സുഹൃത്തുക്കൾക്ക് ഇവ അയച്ചുകൊടുക്കാൻ ഞാൻ ധൈര്യപ്പെടുന്നത്. ക്രിസ്തീയ സഭയെപ്പറ്റിയുള്ള നിങ്ങളുടെ ഇപ്പൊഴത്തെ ധാരണകൾ തിരുത്തപ്പെടുമെന്നുള്ളതിൽ ആകുലത തോന്നുന്നില്ലെങ്കിൽ, രണ്ടു വീഡിയോകളും മുഴുവനായി ശ്രദ്ധിച്ചു കേൾക്കുക.
(Br. Mathew എന്ന ഒരു സുവിശേഷ പ്രഭാഷകനുള്ള മറുപടിയാണ് ഇവ രണ്ടും.)
https://www.youtube.com/watch?v=fu2ToJsNV6I
https://www.youtube.com/watch?v=CAvyxUBYdMY
Tel. 0041622165912
"സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?"
ReplyDeleteഎന്ന തലക്കെട്ടിലൂടെ ഈ ലിങ്ക്കുകൾ മലയാളി ക്രിസ്ത്യാനിക്ക് വായിക്കാൻ കൊടുത്ത ശ്രീ .zack നെടുംകനാലിന്റെ സത്യത്തോടുള്ള പ്രേമം ഞാനിതാ വാഴ്ത്തി പാടുന്നു ! "സത്യം പറഞ്ഞാൽ അച്ചൻ അമ്മയെ തല്ലും. പറഞ്ഞില്ലെങ്കിലോ പാവം അച്ചൻ പട്ടിയിറച്ചി തിന്നും" എന്നുള്ളിൽ വിതുംബിയ പയ്യന്റെ മനസായിരുന്നു ഞാൻ ! ഈ സത്യങ്ങൾ സംശയ രൂപത്തിൽ പണ്ടേ എന്റെ മനസിലുണ്ടായിരുന്നെങ്കിലും കണ്ണുമടച്ചു വിശ്വസിക്കുന്നതായിരുന്നൊരു സുഖം ! ഇപ്പോൾ ദാ... കിടക്കുന്നു....വഴിയും സത്യവും ജീവനുമായിരുന്നവനെ കുറിച്ചുള്ള പുതിയ സത്യം ! സക്കരിയാച്ച്ചയാ നന്ദി !!!
https://www.youtube.com/watch?v=fu2ToJsNV6I
https://www.youtube.com/watch?v=CAvyxUBYdMY ഈ ലിങ്ക് ഇനിയും മരിക്കില്ല ! ഒരുവനും അവനെക്കുരിച്ച്ചു കള്ള പ്രചരണം നടത്തുന്നത് സുഖിക്കില്ല ; സത്യം പറഞ്ഞാം പെരുത്തിഷ്ടവും ! സാക്കിനെ കര്ത്താവ് സ്നേഹിക്കും ...
Jose Kalliduckil
ReplyDelete3:55 AM (4 hours ago)
to Zach, James, Chacko, jmattappally
Anyone who inflame religious passion and cause distrust and hatred among us towards people of another faith cannot be considered as honest. They thrive and benefit from the miseries of others. They are misusing their talents for destructive purposes. Be it Christian, Hindu or Muslim, we should reject and expose their true intentions. Mr. Gopalakrishnan,s arguments may appear to be genuine and convincing. But I am unable to appreciate the way he ridicules his opponent. His attempt was to please and gain cheap applause from the fanatic Hindus and poison their mind with hatred towards Christians known and unknown. Progressive people and organizations belonging to all religion should strive to inculcate a feeling of fellowship among all sections of the populace.
Jose
Ouseparampil
ReplyDelete8:31 AM (28 minutes ago)
to Zach
Dear Sir,
the materials you have sent to me is excellent. Thank you. A christian must be able to answer the questions : what is god? what is religion? What is salvation ? How do we know god? What is revelation? The theology of the Church is rubbish. As a gentleman Gopalakrishnan is too mild and simple. His approach is different. Basic questions must be engaged. Then Br mathew cannot face it. He quots Bible violating all the hermeneutical priciples. Then we cannot question him or answer him. Ouseparampil
Dr. Tony to Zach
ReplyDeleteThanks for your mail.
I seriously doubt where your faith is going to lead you finally. I am a doctor too and I don't think this CP Mathew who ever he is, an authority in anything,leave alone the medical field. So quoting an article by him does not in anyway make it legitimate and influence my thoughts. It is easy to argue and counter argue about anything.In science and Medicine, we have many unanswered questions.What is believed as true today could be disproved tomorrow. What kind of knowledge do we have about human life,for that matter. With this ant sized knowledge,we are trying to answer unfathomed mysteries. We don't know many things about ourselves, from where we come and where we go !.And then we are trying to find God and argue about him,trying to prove and disprove each other. I can only sympathize with these kind of people. I am not an idiot and I use my common knowledge, guided by available evidences ,to reach my decisions. There were many scientists greater than this Gopalakrishnan,including Einstein,who have expressed their thoughts about God. I had written once in my blog, " My God, Einsteins too "
So, for you,if we say that there is no basis for Christianity and Christ was just a carpenter born somewhere in a cattle shed,wandering as a lunatic, and finally died in Kashmir and buried in a mosque ,that makes him a muslim,as they can claim, makes you happy, I would say,will not be a lasting happiness. And that is what this Gopalakrishnan wants too. The invasion of fanatic religious beliefs these days and the way it flourishes, is all because of this kind of dwindling Christian faith. If we renounce Christianity, that doesn't mean there will be no religions left. Fanaticism will flourish and will end sensible humanity,the way it is doing now.
And then,whose religion is right? Is it Mr Gopalakrishnan's? And just what is he trying to prove? That Hinduism is the right way? That his millions of Gods are all the right Gods? He was quoting the stories of killings in Mahabharata as if they were authentic facts !! And you,with all your scientific knowledge,accept that, and not the Bible?
best regards
dr.antony
Sometime back I also used to hear Dr Gopalakrishnan with enough enthusiasm. His scientific explanations on theology and philosophy are certainly catching but as Dr Antony has pointed out most of his talks are biased and powerful enough to shower other religions in mud. What I suggest is not to disregard all that he says but to take in what we need or what our consciousness suggests. The way of the universe is not that of providing fruits without skins.
ReplyDeleteComing to our homilies, the same mud throwing is there, vested interests are there and all our assumptions are not true. Somehow, I do not agree with Dr Antony in his conclusions that all that the Church has been teaching so far are true to its core. Also his view that the world exists thanks to the religion of Christianity is to be ruled out. It suggests a helpless God who has been in trouble till AD 1.
Jesus of history has not been opened to the public. Instead of focusing on the eternal truths that Jesus taught, we are ridiculously tuned to rituals, traditions and a lot of rules and disciplines. We have a good collection of saints. Can any one trace a novena done for that arch culprit who was nailed at the right side of Jesus at Golgotha? In His times Jesus has glorified only that single person to be worthy of the Paradise. It all shows that what we want is not those spirits in heaven but strength on earth.
Almost the entire humanity is built around religions. Each religion is like a troop on its way up to a mountain. Everest is so wide and big that there are at least a hundred routes to choose. Since the road is different what each one experiences also vary. At the pin top every one sees the same thing, experiences the same thing, gains the same thing.
Whatever, it is nice to see that Almayasabdam welcomes distinct views and distinct explanations.
ഹല്ലോ ശ്രീ. സക്കറിയാസ്,
ReplyDeleteഞാന്‍ ഒരു ഭാരതീയന്‍ ആയതു കൊണ്ടും (മനസ്സുകൊണ്ടെങ്കിലും) നമ്മള്‍ രണ്ടും ഉള്‍പ്പെടുന്ന കത്തോലോക്ക സഭയുടെ രീതികളോടുള്ള താങ്കളുടെ വിയോജിപ്പിനോട് യോജിപ്പുള്ളതുകൊണ്ടും, താങ്കള്‍ അയച്ച ലിങ്കുകളില്‍ ഒരു വീഡിയോ കണ്ടപ്പോള്‍ ആ പ്രാസംഗികനോട് അല്പം ബഹുമാനമൊക്കെ തോന്നി എന്നുള്ളത് സത്യം.
(താങ്കള്‍ക്കുള്ള എന്‍റെ ആദ്യ മറുപടിയില്‍ അറിഞ്ഞോ അറിയാതെയോ ഞാന്‍ ഉഗ്രന്‍ എന്നതിന് പകരം “ഭയങ്കരം” എന്ന വാക്കാണ് ഉപയോഗിച്ചത്. അതില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. )
രണ്ടാമത്തെ വീഡിയോയും കണ്ടുകഴിഞ്ഞപ്പോള്‍,ആദ്യത്തേത് വീണ്ടും കാണുകയും ചെയ്തപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ താങ്കളെ അറിയിക്കണമെന്ന് തോന്നി.
എന്‍റെ തോന്നലുകള്‍ വിഡ്ഢിത്തമാണെങ്കില്‍ മറന്നേക്കുക.
!. ഒന്നിലധികം ഡോക്ടറേറ്റ് മാത്രമല്ല അനേകവര്‍ഷങ്ങള്‍ വേദങ്ങളും ഹൈന്ദവ സംസ്കാരവും (????) മറ്റും പഠിച്ചു എന്നവകാശപ്പെടുന്ന പ്രാസംഗികന്‍, സ്വന്തം സംസാരത്തില്‍ മാന്യത സൂക്ഷിക്കാന്‍ അങ്ങേയറ്റം പ്രയാസപ്പെടുന്നുണ്ട് - കഷ്ടം എന്നല്ലാതെന്തു പറയാന്‍! അവകാശ വാദം ശരിയാണെങ്കില്‍ അത് വേണ്ടിവരുമായിരുന്നില്ല. (അതാണല്ലോ ഹിന്ദു സംസ്കാരത്തിന്‍റെ ഒരു പ്രത്യേകത)
2. ഏതോ ഒരു പെന്തുക്കൊസ്തു ബ്രദറിന്‍റെ പേരും പറഞ്ഞ് വെറും ഒരു “ഹിന്ദുക്കൊസ്തു ബ്രോക്കര്‍” ചമയുന്ന ഒരാള്‍ മാത്രമാണദ്ദേഹം.
(പെന്തുക്കൊസ്തുകാരോട് സാധാരണക്കാര്‍ക്കുള്ള അരോചകത്വം അനുകൂലവികാരം ഉണ്ടാക്കുകയും ചെയ്യും.)
3. ക്രിസ്ത്യാനികള്‍ നടത്തിയ മഹാപാതകങ്ങള്‍ വിവരിക്കുന്ന അദ്ദേഹം മഹാഭാരതത്തിലും രാമായണത്തിലും വിവരിക്കുന്ന ചതിയും വഞ്ചനയും കൊലകളും (കര്‍ണ്ണനെയും സുഗ്രീവനേയും കൊന്നതു മാത്രം ഓര്‍ത്തുനോക്കുക. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നും ചിന്തിക്കുക.) ഒക്കെ മറന്നുപോയിരിക്കും. ഓരോ ജാതിക്കാരും താഴെയുള്ളവരോട് പ്രത്യേകിച്ച്, നാലാമത്തെ ജാതിക്കാരോട് ബ്രാഹ്മണര്‍ നൂറ്റാണ്ടുകളോളം കാണിച്ചത് - ഇന്നും വടക്കേ ഇന്ത്യയില്‍ കാണിക്കുന്നത്- എന്താണ്?
4. വേദങ്ങളിലും ഹൈന്ദവ സംസ്കാരത്തിലും മറ്റും അവഗാഹമുണ്ടെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന് “ചെളി വാരിയെറിയലും” “തെറ്റു ചൂണ്ടിക്കാണിക്കലും” തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നു കരുതാനാവില്ല.
അമേദ്ധ്യം വാരിയെറിഞ്ഞാല്‍ ഏറു കൊള്ളുന്നവനെക്കാള്‍ മുന്നില്‍ വാരിയെറിയുന്നവനാണ് നാറുന്നത് എന്നുപോലും ഈ ദേഹത്തിന് അറിയില്ലെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.?
5. മദര്‍ തെരേസയെപ്പറ്റിയോ മാതാ അമൃതാനന്ദമയിയെപ്പറ്റിയോ ഒന്നും കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല. അതിനു താല്പര്യവുമില്ല അതുകൊണ്ട് ആ ഭാഗത്തേക്ക് കടക്കുന്നില്ല.
( നമ്മുടെ സ്വന്തം സഭാനേതാക്കളും സഭാപ്രസ്ഥാനങ്ങളും നമ്മളെ രോഷം കൊള്ളിക്കുന്നതാണ് താങ്കളുടെ (നമ്മളുടെ) ചിന്ത പാളിപ്പോകാനുള്ള പ്രധാന കാരണം എന്ന് ഞാന്‍ കരുതുന്നു.)
ബാബു പാലത്തുംപാട്ട് GERMANY