Mangalam, Story Dated: Sunday, October 19, 2014
01:19
റോം:
ക്രിസ്‌തീയ ദമ്പതികള്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും
ഗുരുക്കന്മാരെന്നു
റോമില്‍ നടന്ന കുടുംബത്തെക്കുറിച്ചുള്ള അസാധാരണ സുന്നഹദോസിന്റെ സമാപനസന്ദേശം ആഹ്വാനം ചെയ്തു. 14 ദിവസത്തോളം നീണ്ടു
നിന്ന അസാധാരണ സുന്നഹദോസിലെ ചര്‍ച്ചകള്‍ ആധുനിക കുടുംബങ്ങള്‍ നേരിടുന്ന സങ്കീര്‍ണ
യാഥാര്‍ഥ്യങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനും ആവയ്‌ക്ക് പ്രതിവിധികള്‍ കണ്ടുപിടിക്കുന്നതിനും ഉപകരിച്ചെന്നും സമാപന
സന്ദേശം പങ്കുവെച്ച കര്‍ദിനാള്‍ ജ്യാന്‍
ഫ്രാങ്കോ റാവാസി വ്യക്തമാക്കി.
ദാമ്പത്യവിശ്വസ്ഥത ഇന്നു നിരവധി
വെല്ലുവിളികള്‍
നേരിട്ടുകൊണ്ടിരിക്കുകയാണ്.
വിശ്വാസത്തിലും
മൂല്യങ്ങളിലുമുള്ള
ജീര്ണത, സ്വാര്ത്ഥത, ശിഥിലമായികൊണ്ടിരിക്കുന്ന ബന്ധങ്ങള്‍, അതിപരിഭ്രമങ്ങളും കുടുംബജീവിതത്തെ അസ്വസ്ഥമാക്കുന്നു. ക്ഷമിക്കുവാനും
സഹിക്കുവാനുമുള്ള
കഴിവില്ലായ്‌മ, അനുരഞ്‌ജനപ്പെടാനും വിട്ടുവീഴ്ചചെയ്യാനുമുള്ള വൈമുഖ്യം തുടങ്ങിയവ ദാമ്പത്യജീവിതത്തിലെ വിള്ളലുകള്‍ വലുതാക്കുന്നു. ഇത്തരം
വിള്ളലുകള്‍ അനാരോഗ്യകരമായ
പുതിയ ബന്ധങ്ങളിലേക്ക് നയിക്കുകയും കുടുംബത്തിന്റെ പവിത്രത നഷ്ടമാക്കുകയും സമാധാനപൂര്വ്വമായ കുടുംബജീവിതം അസാധ്യമാക്കുകയും ചെയ്യുന്നതായി സുന്നഹദോസ് വ്യക്‌തമാക്കി.
വിവാഹമോചിതരായി
വീണ്ടും വിവാഹം കഴിച്ചവരുടെ അജപാലനശുശ്രൂഷയും കൂദാശസ്വീകരണവും സിനഡിന്റെ മുഖ്യ
ചര്ച്ചാ വിഷയമായിരുനെന്നും കര്‍ദ്ദിനാള്‍ റാവാസി വ്യക്‌തമാക്കി. ആരെയും
ഒഴിവാക്കാതെ എല്ലാവരെയും ഉള്ക്കൊള്ളുന്നതിനായി മിശിഹാ
സ്ഥാപിച്ച വീടാണു
സഭയെന്നു സഭാപിതാക്കന്മാര്‍
ഉദ്‌ബോധിപ്പിച്ചു.
ദാമ്പത്യജീവിതമെന്നത്
ഒരു കൃപയാണ്. പരസ്പരമുള്ള സഹായവും പ്രോത്സാഹനവുമാണ്
ദാമ്പത്യവിജയത്തിന്റെ
അടുത്തറ. ദമ്പതികള്‍ ആത്മാവിഷ്‌കാരം നേടുന്നത് ഓരോരുത്തരും തങ്ങളുടെ തനിമയെ
അംഗീകരിച്ചുകൊണ്ട്
പരസ്‌പരം സമര്‍പ്പിക്കുമ്പോഴാണ്.
കൂട്ടായ്‌മയാണ് ദാമ്പത്യത്തിന്റെ ശക്‌തി. അതികൊണ്ട് ദാമ്പത്യസ്‌നേഹമാണ് ഏറ്റവും മനേഹരമായ അദ്‌ഭുതമെന്നും സുന്നഹദോസ് വിലയിരുത്തി.
അവസാന രേഖകള്‍ പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നു
മാര്പാപ്പ തീരുമാനിക്കും സുന്നഹദോസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും
മാര്‍പാപ്പ രണ്ട്
സമ്മാനങ്ങള്‍ വീതം നല്‌കി.
ഒന്നാമത്തെ സമ്മാനം'ക്രിസ്തീയ കുടുംബം ഗാര്ഹിക സഭ ' എന്നെഴുതിയ മെഡലാണ്. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പത്രോസിന്റെ പിന്ഗാമി എന്ന നിലയിലുള്ള ശുശ്രൂഷയുടെ രണ്ടാം
വര്ഷത്തെ ഔദ്യോഗിക മെഡലാണിത്. രണ്ടാമത്തെ സമ്മാനം 'പോള്‍
ആറാമന്‍- ഒരു ജീവചരിത്രം' എന്ന
പുസ്‌തകമാണ്. ഈ
പുസ്‌തകത്തില്‍ മാര്‍പാപ്പായുടെ പ്രത്യേക സമര്പ്പണവും ഒപ്പുമുണ്ട്.
ഇന്ന് ഫ്രാന്‍സിസ്
പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്ബാന മദ്ധ്യേ പോള്‍
ആറാമന്‍ പാപ്പായെ വാഴ്‌ത്തപ്പെട്ടവനായി
പ്രഖ്യാപിച്ചുകൊണ്ട്
അസാധാരണ സുന്നഹദോസ് സമാപിക്കും. വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കര്‍മത്തില്‍ സഭാപിതാക്കന്മാരെല്ലാവരും
സഹകാര്‍മികരായിരിക്കും. ഏകദേശം
രണ്ടു ലക്ഷം ആളുകള്‍
ഇന്നത്തെ കര്‍മത്തില്‍ പങ്കടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. പോള്‍
ആറാമന്‍ പാപ്പായുടെ ജന്മസ്‌ഥലമായ ബ്രേഷാ രൂപതയില്‍ നിന്നും അദ്ദേഹം ആര്ച്ചു ബിഷപ്പായിരുന്ന മിലാന്‍
രൂപതയില്‍നിന്നും എല്ലാ ഇടവകകളില്നിന്നും വൈദീകരുടെ നേതൃത്വത്തില്‍ ബസുകളിലും ട്രെയിനുകളിലുമായി വിശ്വാസികള്‍ റോമില്‍ എത്തിതുടങ്ങി.
വത്തിക്കാനില്‍ നിന്നും ഫാ.
ജോസഫ് സ്രാമ്പിക്കല്‍
www.mangalam.com/print-edition/international/240899
No comments:
Post a Comment