Translate

Thursday, February 28, 2013

കൂടല്‍ നവോത്ഥാനത്തിന്റെ പളുങ്കുമുത്ത്


തടിച്ച കട്ടിയുള്ള  കറുത്ത മീശയും തലമുടിയും കറുത്ത ഫ്രൈം ഉള്ള കണ്ണടയും ധരിച്ച  കുട്ടപ്പനായിട്ടാണ് നിത്യേന ഞാന്‍ ഫേസ്ബുക്കില്‍ കൂടലിനെ കാണുന്നത്.  ഇവിടെ വേദിയില്‌ ഇരിക്കുന്ന കൂടലിനെ കണ്ടാല്‍ സൂഫിസത്തിലെ ഫക്കീറോ കോന്നിയില്‍ ജനിച്ച  ജയചന്ദ്ര പണിക്കരുടെ മകന്‍  ഗുരു നിത്യ ചൈതന്യ യതിയോ എന്നു തോന്നിപ്പോവും. എന്തോ വിശേഷമായ വരമൊ അനുഗ്രഹമോ ഏതോ സ്വാമിയില്‍നിന്നോ ഗുരുവില്‍നിന്നോ ഈ അനുഗ്രീഹീതകലാകാരന്‍ നേടിയിട്ടുണ്ടെന്നും തോന്നുന്നു. അതാണ്‌  ഈ കവിയെ ആചരിക്കുവാന്‍ പ്രമുഖരായവര്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നതും,  സമൂഹത്തിലെ ഉന്നതരായവര്‍ മിത്രങ്ങളായി ഉള്ളതും.   അദ്ദേഹത്തിന്റെ കവിതാസമാഹാരത്തില്‍ അറിയപ്പെടുന്നവരുടെ ആശംസകളും നിറഞ്ഞിരിക്കുന്നു.  ഹൈന്ദവാചാരങ്ങളെയും ഭാരതസംസ്ക്കാരത്തെയും ക്രിസ്തുവിനെയും ഒന്നുപോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കൂടല്‍ എന്നും സര്‍‌വാദരണീയനായ  കവിയായി അറിയപ്പെടും. ' അപ്രീയ യാഗങ്ങള്‍' എന്ന  കവിതാരചനയിലൂടെ ക്രിസ്തീയനവോത്ഥാന ചരിത്രമായി അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തി കഴിഞ്ഞു.

അത്മായശബ്ദ ത്തില്‍ വരുന്ന മിക്കലേഖനങ്ങളും  അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യാറുണ്ട്.  മിത്രങ്ങളായി അനേകം പുരോഹിതരെയും മെത്രാനെവരെയും ഫേസ്ബുക്കില്‍ കാണുന്നുണ്ട്. വൈരുദ്ധ്യങ്ങളടങ്ങിയ ഈ  വിപ്ലവകവിയുടെ  ചങ്കൂറ്റം അസാമാന്യം തന്നെ. ആരെയും കൂസാതെ തനതായ ആശയങ്ങളുമായി മുമ്പില്‍നടക്കുന്ന കൂടലിന്റെകൂടെ  ബുദ്ധിജീവികളൊപ്പമുണ്ടെന്നുള്ള തെളിവാണ് യൂടുബില്‍ കേള്‍ക്കുന്ന ഈ അനുമോദന പ്രസംഗങ്ങള്‍.

പുലിക്കുന്നന്‍ പുരോഹിതരുടെ ശത്രുവെന്നു പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ പുലിക്കുന്നന്‍ പറയുന്നതു ഉള്ളില്‍ സത്യമെന്ന് മെത്രാന്‍ ലോകം ഉള്‍പ്പെട്ടവര്‍ക്കറിയാം. പുരോഹിതരുടെ പോക്കു ശരിയല്ലെന്നു ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശ്രീ കൂടലിന്റെ കവിതാസമാഹാരമായ അപ്രിയയാഗങ്ങള്‍ പ്രകാശനം ചെയ്യുവാന്‍ എത്തിയത് പ്രസിദ്ധകവിയും സാഹിത്യകാരനും ദൈവശാസ്ത്രജ്ഞനും, പ്രൊഫസറും കര്‍മ്മലീത്താപുരോഹിതനുമായ ഗുരുദാസച്ചനാണ്. മെത്രാന്മാര്‍ ഉള്‍പ്പടെ അനേക പുരോഹിതര്‍ ഇന്ന് പുലിക്കുന്നന്റെ ആശയവിപ്ലവത്തില്‍ പങ്കുചേരുന്നത്‌ പുരോഹിതര്‍ തങ്ങളുടെ ചെളിപുരണ്ട സഭയില്‍ ഉരുണ്ടുകളിക്കുന്നുവെന്ന അപകര്‍ഷതാബോധമല്ലേ?

കൂടലിന്റെ കവിതകള്‌ ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍ക്കുള്ളതാണ്. ക്രിസ്തുവിന്റെ പൌരാഹിത്യത്തെ വന്ദിക്കുന്നവര്‍ക്കുള്ളതാണ്. പൌരാഹിത്യം എന്നുള്ളതു മനുഷ്യര്‍ക്കുള്ളതല്ല. വിശുദ്ധവസ്തുക്കള്‍ നായിക്കള്‍ക്കുള്ളതല്ല. പൌരാഹിത്യം സംപൂജ്യമാണ്. ആ സംപൂജ്യനായ പുരോഹിതന്‍ യേശുമാത്രം. കൂടല്‍ വിശ്വസിക്കുന്നത് അഹം ബ്രഹ്മാംസിയിലാണ്. യേശുവിന്റെ വചനങ്ങളുടെ രത്നച്ചുരുക്കവും അതുതന്നെയാണ്. പ്രപഞ്ചവും ഞാന്‍ ആയിരിക്കുന്നതും. ഞാനും നീയും അതിലെ ഒരു പളുങ്കുമുത്തുമണി മാത്രം. അതിന്റെ തായ്-വേരീനെ തേടി അലയുന്നവന്‍ ഈശ്വരനിലെക്കുള്ള വഴിയേയാണ്. അതാണ് യേശു പറഞ്ഞതും, ഞാനും പിതാവും ഒന്നാണ്. എന്നില്‍ക്കൂടിയുള്ള വഴി പിതാവിങ്കലേക്കുള്ള വഴിയും, സത്യവും ജീവനും.

5 comments:

 1. "കൂടലിന്റെ കവിതകള്‌ ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍ക്കുള്ളതാണ്. ക്രിസ്തുവിന്റെ പൌരോഹിത്യത്തെ വന്ദിക്കുന്നവര്‍ക്കുള്ളതാണ്. പൌരോ ഹിത്യം മനുഷ്യര്‍ക്കുള്ളതല്ല. വിശുദ്ധവസ്തുക്കള്‍ നായകള്‍ക്കുള്ളതല്ല. പൌരാഹിത്യം സംപൂജ്യമാണ്. സംപൂജ്യനായ പുരോഹിതന്‍ യേശുമാത്രം."

  പൌരാഹിത്യത്തെപ്പറ്റി ശ്രീ ജോസഫ്‌ മാത്യു ഈ പറഞ്ഞിരിക്കുന്നതുമായി ശ്രീ സാമുവേല്‍ കൂടല്‍ യോജിക്കുമോ എന്നെനിക്കറിയില്ല. ഏതായാലും എനിക്ക് യോജിപ്പില്ല. പൌരോഹിത്യം സഭയില്‍ ഒരനാവശ്യമാണ്, യേശുവൊരിക്കലും പൌരോഹിത്യത്തെ തന്റെ പേരിനോട് ചേര്‍ത്തു വച്ച് സംസാരിച്ചിട്ടില്ല, അത് പോളിന്റെ കണ്ടുപിടുത്തമാണ് എന്നൊക്കെ ഇതിനകം പലതവണ അല്മായശബ്ദത്തില്‍ വന്നിട്ടുള്ള ആശയങ്ങളാണ്. ക്രിസ്തുമതത്തെ ഇന്നത്തെ അവസ്ഥയിലേയ്ക്ക് ദുഷിപ്പിച്ചത് അതില്‍ കടന്നു കൂടിയ പൌരോഹിത്യമാണെന്ന് പ്രൊഫ. ജോസഫ്‌ മാറ്റം പോലും ആധികാരികമായി എഴുതിയിട്ടുണ്ട്.

  ക്രിസ്തുമതത്തില്‍ ബലിയില്ല എന്നതുകൊണ്ട്‌ ബലിയര്‍പ്പിക്കാന്‍ പുരോഹിതനും ഇല്ല. ശരിയായ ക്രിസ്തുമതത്തില്‍ കരുണയും സ്നേഹവുമേ ഉള്ളൂ, ബലിയില്ല.

  ReplyDelete
  Replies
  1. ഞാനും പൌരാഹിത്യത്തിനു വില കല്‍പ്പിച്ചിട്ടില്ല. യേശു ദൈവത്തിങ്കലേക്കുള്ള വഴിയായിട്ടാണ് ഞാന്‍ കാണുന്നത്‌. വേദങ്ങള്‍ പറയുന്നതുപോലെ അനേകവഴികളില്‍ ഒന്നായിരിക്കാം. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പുരോഹിതന്‍ എങ്ങനെ യേശുവാകുന്നുവെന്നും ചിന്തിച്ചുപോയി. പള്ളിയില്‍ പോയിട്ടു വേണ്ടേ പൌരാഹിത്യത്തെപ്പറ്റി ആധികാരികമായി എഴുതുവാന്‍. 'പുരോഹിതന്‍' എന്ന അക്ഷരങ്ങള്‍തന്നെ എനിക്കും മനസ്സില്‍ ദഹിക്കുന്നതല്ല. യേശുവിന്റെ പേരുമായി ബന്ധിപ്പിച്ചത് ശരിയല്ലെന്നും തോന്നുന്നു. ജോസഫ് മറ്റവും മറ്റും സഭയുടെ അറിയപ്പെടുന്ന പണ്ഡിതന്മാരാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതുവാന്‍ ആധികാരികമായി കഴിവുള്ളവരുമാണ്.

   Delete
 2. എബ്രായക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ യേശുവിനെ പ്രധാന പുരോഹിതന്‍ എന്നു എഴുതിയിരിക്കുന്നു. ഈ ലേഖനം എഴുതിയത് പൌലോസോ, പൌലോസിന്റെ ശിക്ഷ്യനോയെന്നാണ് വെപ്പ്. കാരണം, ശൈലിയും ഭാഷയും പൌലോസിന്റെതുപോലെതന്നെ. ഇവിടെ മഹാപുരോഹിതന്‍ എന്ന് അര്‍ഥമാക്കുന്നത് മിശിയാ, രക്ഷകന്‍, ദൈവപുത്രന്‍, മനുഷ്യപുത്രന്‍ പാപികളുടെമിത്രം എന്നൊക്കെ വ്യാഖ്യാനങ്ങളില്‍ കാണുന്നു. പൌലോസിന്റെ 'മഹാപുരോഹിതന്‍' എന്ന പദം കാലാകാലങ്ങളിലുള്ള തര്‍ജിമകളിലെ പിശകും ആകാം. ഏതായാലും മനുഷ്യപുത്രനായ യേശുവിന് നിന്ദ്യപദമായ മഹാപുരോഹിതനെന്ന പദം ചേരുകയില്ല.വിവേകത്തോടെ അറിവിനെ തിരിച്ചറിയുവാന്‍ എന്റെ അജ്ഞതയെ ചൂണ്ടി കാണിച്ച സാക്കിനു നന്ദി. നാലു സുവിശേഷങ്ങളിലും യേശു പുരോഹിതനെന്നു കാണുന്നില്ല.
  Hebrews 2:17; 4:14).

  ReplyDelete
 3. http://almayasabdam.blogspot.in/2013/01/blog-post_9689.html
  This article gives a comprehensive view on priesthood in the church, including the truth about Pauls's letter to the Hebrews, which is widely quoted as proof of Christ's priesthood. Those who have missed it, kindly go through it. It is not a layman but a priest himself who gives his erudite findings, though most priests in the church would like to ignore his views or pretend not to have known it. That is hypocrisy.

  ReplyDelete
 4. "യാഗം ചൂഷണമാകയാല്‌ ത്യാഗം മതിയെന്നായിപൊല്‌ " ഇതായിരുന്നു അന്നത്തെ പുരോഹിതരെ ചൊടിപ്പിച്ച ക്രിസ്തുവിന്റെ ഒന്നാം കല്പന ....നല്ലശമര്യന്റെ കഥ പറഞ്ഞശേഷം അവന്‍ നീതിശാസ്ത്രിയൊടു "നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇപ്രകാരം ചെയ്യ് "എന്ന് ... കാലത്തോടവന്‍ പറഞ്ഞ ഈ വചനം ഓരോ ക്രിസ്ത്യാനിയും മനസ്സിലെറ്റു വാങ്ങിയാല്‍ പിന്നൊരു പുരോഹിതനും ഇവിടെ വാഴില്ല....മൊശയുടെ പഴയ നിയമ കാലത്തേ പുരോഹിതവേഷംകെട്ടല്‍ ഈ ഒറ്റ വചനം കൊണ്ട് മശിഹാ ഇല്ലാതെയാക്കി എന്ന് കാലം ഇനിയും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് 50 അടി അകലത്തിലുള്ള ഈ പള്ളിയായ പള്ളിയെല്ലം ..കുരിശിലെ തിരുമേനിയുടെ
  രണ്ടാം കല്പന, "നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത്" എന്നതാണു ..അവനെ അനുസരിക്കാതെ ,അവന്റെ വചനം അറിയാത്ത "പോഴെന്‍ പാതിരി ഉരുവിടും ഓരോ മൊഴിയും വേദമായി " ഇതാണ് ഇന്നിന്റെ ഗതികേട് ...ഒരു നാണവും ഇല്ലാതെ വഴിയില്‍ കാണുന്ന ളൊഹയെഎല്ലാം അച്ചാ ,പിതാവേ ,തിരുമേനീ ,എന്നൊക്കെ വിളിച്ചു ക്രിസ്തുവിനെ അനുസരിക്കാത്ത, മനനമില്ലാത മനുഷ്യ കൊലങ്ങളാണു നാം എന്നഅറിവ് നമുക്കപമാനമാണു ... അതുകൊണ്ട് പ്രിയരേ ,മാറ്റുവീന്‌ ശീലങ്ങളെ...മാറ്റുവീന്‌ ചട്ടങ്ങളെ ....
  .

  ReplyDelete