Translate

Thursday, February 7, 2013

കാരിസ്മാറ്റിക്‌ ധ്യാനങ്ങള്ക്കെതിരെ മാനന്തവാടി മെത്രാന്‍



കരിസ്മാറ്റിക് പ്രസ്ഥാനം:

ഇടറുന്ന വഴികളില്‍ ചിടരുന്ന ചിന്തകള്‍

ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം


അരൂപിയില്ലാതെ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരുടെ സാന്നിധ്യം പലപ്പോഴും പ്രാര്‍ഥനാഗ്രൂപ്പുകള്‍ തമ്മിലും ധ്യാനഗുരുക്കന്മാര്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്നുണ്ട്. വഴക്കിട്ട് പിരിഞ്ഞവര്‍ പുതിയ ഗ്രൂപ്പുകളും ധ്യാനകേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നതായും കാണുന്നു. അങ്ങനെ സാധിക്കാത്തവര്‍ സ്വന്തമായി ധ്യാനടീമുകള്‍ സംഘടിപ്പിച്ചു ഏതാണ്ടൊരു മത്സരബുദ്ധിയോടെ വലിയ തുകകള്‍ മുടക്കി പരസ്യം നല്‍കി ധ്യാനങ്ങള്‍ എറ്റെടുക്കുന്നുമുണ്ട്. അനിയന്ത്രിതമായി വളര്‍ന്നുവരുന്ന ധ്യാനകേന്ദങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കരുത്.
ശരിയായ അറിവും പരിശീലനവും ഇല്ലാത്തവര്‍ നയിക്കുന്ന ധ്യാനകേന്ദ്രങ്ങളും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും കൌണ്‍സിലിംഗ് ശുശ്രൂഷയും പലരെയും ശരിയായ വിശ്വാസത്തില്‍ നിന്ന് വ്യതിച്ചലിച്ചുപോകുന്നതിനു ഇടയാക്കിയിട്ടുണ്ട്. പാപസങ്കീര്‍ത്തനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പരസ്നേഹപ്രവര്‍ത്തനങ്ങളിലൂടെയും ത്യാഗപ്രവര്‍ത്തികളിലൂടെയും മറ്റും ആത്മവിശുധീകരണം പ്രാപിക്കാന്‍ ഈ ശുശ്രൂഷകളിലേയ്ക്ക് കടന്നുവരുന്നവര്‍ നിരന്തരം യത്നിച്ചെങ്കില്‍ മാത്രമേ ഇത്തരം അപഭ്രംശങ്ങളെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ........
Laity Voice എന്ന സഭാ പ്രസധീകരണത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എഴുതിയ ശക്തമായ ലേഖനം തുടര്‍ന്ന് വായിക്കുവാന്‍

1 comment:

  1. ശാലോമിനെ ഐ എം എസ് വെറുക്കുന്നു .സെഹിയോന്‍ ചെയ്യുന്നത് ശരിയല്ല എന്ന് കാരിസ്ഭവന്‍ പറയുന്നു .
    ഒരു ധ്യനാഗുരുവിനു മറ്റൊരു ധ്യാനഗുരുവിനെ കണ്ടുകൂടാ എന്ന് ചുരുക്കം . അട്ടപ്പാടിയിലെ ആള്‍ ദൈവത്തെ ജോക്കര്‍ എന്ന് വിളിക്കുന്ന കത്തോലിക്കാ വൈദികരും ഉണ്ട് .

    ReplyDelete