Translate

Saturday, February 9, 2013

വക്കീലിനെ( ചാഴികാട്ടു) വിശ്വസിക്കാമെങ്കില്‍.

വക്കീലിനോട് കള്ളം പറയരുതെന്നാണെങ്കിലും, വക്കീല്‍ കള്ളമേ പറയൂ എന്നാണല്ലോ വിശ്വാസം. ഇവിടെ ചാഴികാടന്‍ വക്കീല്‍ കള്ളം പറഞ്ഞാല്‍ പോലും , അദ്ദേഹമെഴുതിയ പുസ്തകത്തിലെ മാര്‍പ്പാപ്പയുടെ കല്പനകളില്‍ പോലും കോട്ടയം രൂപതയില്‍ മറ്റുള്ളവരെ ചേര്ക്കരുതെന്നോ, ക്നാനയം എന്നാ ഒരു വാക്കോ ഇല്ല എന്ന് അറിയുക .


അന്നത്തെ ചെങ്ങനാശേരി മെത്രാന്‍ മാക്കീലും ,ഏറണാകുളം മെത്രാന്‍ പഴെപരമ്പിലും,തൃശൂര്‍ മെത്രാന്‍ മേനാശേരിയും കൊടുത്ത അറിയിപ്പനുസരിച്ച്‌

( അവര്‍ അറിഞ്ഞതാണോ എന്ന് തിട്ടമില്ല -കാരണം കോട്ടയത്തുനിന്നും പോയത് മക്കീലും ,വട്ടക്കളം മത്തായി അച്ചനും,സെക്രട്ടറി ചൂളപ്പരംപില്‍ ചാണ്ടിയച്ചനും കൂടിയാണ് .പാലസ്തീനവഴി കറങ്ങി റോമിലെത്തി. നീണ്ട ആലോചനയുടെ ഫലമായി തയ്യാറാക്കി കൊണ്ട് പോയിരുന്ന ഹര്‍ജി മാര്‍പ്പാപ്പ പക്കല്‍ കൊടുത്തു- എന്നാണു വക്കീലിന്റെ വിവരണം -പേജു 337 അവസാനം-. കാരണം തയ്യാറാക്കിയത് തിരുത്താനാണോ നീണ്ടയലോചന വേണ്ടിവന്നത്? അല്ലെങ്കില്‍ നേരെയങ്ങ് കൊടുത്താല്‍ പോരായിരുന്നോ?)

രണ്ടു വിഭാഗക്കാരുടെ വഴക്കൊഴിവാക്കാന്‍ ഓരോ വിഭാഗത്തിനും വെവ്വേറെ രൂപത വേണമെന്നല്ലാതെ ക്നാനായം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരുപക്ഷെ അതുകഴിഞ്ഞ് കണ്ടുപിടിച്ചതാകാം ആ വാക്ക്.
ഇനി പത്താം പിയൂസിന്‍റെ മറുപടി കാണുക. ഇതും വക്കീലിന്‍റെ പരിഭാഷതന്നെ.പേജ് 345

ഭൂമുഖത്തുള്ള ക്രിസ്തീയ സമൂഹത്തെ ഭരിക്കുന്നതിന് ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന അധികാരപ്രകാരം ,വിശ്വാസികളുടെ രെക്ഷക്കു,അവരുടെ ഭരണാധികാരികളുടെ ആഗ്രഹാനുസരണം അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊടുക്കേണ്ടത് നമ്മുടെ പ്രത്യേക കടമയാണെന്ന് നാം കരുതുന്നു.മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും ഭക്തിയും അഭിവൃത്തിപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി അവരുടെയിടയില്‍ ഒരു പുതിയ മിസം സ്ഥാപിക്കെണ്ടാതാനെന്നു നാം തീരുമാനിക്കുന്നു.

നമ്മുടെ മുന്‍ഗാമിയായ 13-അം ലയോന്‍ മാര്‍പ്പാപ്പ 1896 ജൂലൈ 26 -നു , ഒരു കല്‍പ്പന മൂലം മലങ്കര സുരിയാനികകരുടെയിടയില്‍ തൃശൂര്‍, ചങ്ങനാശ്ശേരി , ഏറണാകുളം എന്നീ മൂന്ന് വികാരിയത്തുകളും അവയുടെ മെത്രാന്മാരെ വാഴിക്കയും ചെയ്തിട്ടുണ്ട്.

കര്‌ദിനാളുമാരുമായി ആലോചന നടത്തിയതില്‍ , മേല്‍വിവരിച്ച അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഒരു പുതിയ വികാരിയത്തു സ്ഥാപിക്കേണ്ടത്, അവിടങ്ങളിലെ വിശ്വാസികളുടെ ആല്‍മീയ ഗുണവര്‍ദ്ധനവിനും, ഭിന്നഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യമാണെന്ന് നമ്മുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍, നാം അവരുടെ അപേക്ഷ കരുണാപുരസരം സ്വീകരിച്ചുകൊണ്ട് , നമ്മുക്ക് അവിടുത്തെ ജനങ്ങളോടുള്ള സംതൃപ്ത്തിക്ക് സാക്ഷിയായി, കോട്ടയം എന്ന് സാധാരണ വിളിച്ചുവരുന്ന പട്ടണത്തില്‍ ഒരു പുതിയ വികാരിയത്തു സ്ഥാപിക്കുന്നതുനു നാം അനുമതി നല്‍കുന്നു.

എറണാകുളത്ത്തിന്റെയും, ചെങ്ങനാശേരിയുടെയും വികാരിയപ്പോസ്തോലന്മാരില്‍നിന്നും, നമ്മുക്ക് ലഭിച്ചിരിക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി, നാം നമ്മുടെ പരമാധികാരം പ്രയോഗിച്ചുകൊണ്ട്, തെക്കുംഭാഗക്കാരുടെ സകല പള്ളികളും വേര്‍പെടുത്തി കോട്ടയം എന്ന പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ചെങ്ങനാശ്ശേരി വികാരിയത്തില്‍ ഉള്‍പ്പെട്ട കോട്ടയം കടുത്തുരുത്തി ഈ ഡിവിഷനില്‍ ഉള്‍പ്പെട്ട സകലപള്ളികളും കപ്പേലകളും,ഏറണാകുളം വികാരിയത്തില്‍പെട്ട തെക്കും ഭാഗരുടെ സകല പള്ളികളും, ഈ പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഈ കല്‍പ്പന എല്ലാക്കാലത്തും ഫലപ്രദവും,പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും, ഈ കല്‍പ്പനയുടെ ഫലം പരിപൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും. ഈ കല്‍പ്പന മേലാലും ആരെയെല്ലാം സ്പര്ശിക്കുമോ,അവരെല്ലാവരും ഈ കല്‍പ്പനയെ പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്പ്പെട്ടു സ്വീകരിച്ചുകൊള്ളാമെന്നു നാം ആഗ്രഹിക്കയും തീരുമാനിക്കയും ചെയ്യുന്നു. ഈ കല്പ്പനക്ക് അനുയോജ്യമാല്ലത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ ,അറിയാതയോ കൊണ്ടുവരുന്നതായാല്‍ ആയതു അസാധുവായിരിക്കുന്നതാണ്.

എന്ന് റോമായില്‍ വിശുദ്ധ പത്രോസിന്‍റെ സ്ഥാനത്തു നിന്നുകൊണ്ട് നമ്മുടെ ഭരണത്തിന്‍റെ ഒന്‍പതാം സംവത്സരം 1911 ആഗസ്റ്റ്‌ 29.

പത്താം പീയൂസ് മാര്‍പ്പാപ്പ ഒപ്പ്
സ്റ്റെയിറ്റു സെക്രട്ടറി കര്‍ദിനാള്‍ ഒപ്പ്

ഇതാണ് കോട്ടയം രൂപതയുടെ തുടക്കം . കല്‍പ്പനയില്‍ നിന്നും ഇവിടെ നടക്കുന്നത് ശരിക്കും പോപ്പിന് മനസിലായില്ല എന്ന് വേണം കരുതാന്‍. പിന്നെ ചെന്നതും കോട്ടയത്തെ അച്ചന്മാര്‍ മാത്രം. പിന്നെ ഏറണാകുളത്തെയും ,ത്രിശൂരെയും മെത്രാന്മാര്‍ക്ക് , ഇറ്റാലിയനും , സുറിയാനിയോ അറിയില്ലെങ്കില്‍ കാര്യം വളരെയെളുപ്പം. ഇഷ്ട്ടമുല്ലതു വിശ്വസിക്കുക. മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക.

1 comment: