Translate

Monday, February 4, 2013

വൈദീകശാപവും, ദൈവകോപവും


(രണ്ടു ദിവസം മുമ്പ് ക്നാനായ വിശേഷങ്ങളില്‍ വന്ന ഈ ലേഖനം ചില മാറ്റങ്ങളോടെ പുനഃപ്രസധീകരിക്കുന്നതാണിത്) By Joseph Matthew

തെമ്മാടി തെമ്മാടിക്കുഴിയോട്:
സത്യം ശ്രവിക്കുമ്പോള്‍ ചിലരെ ചില കാലത്ത് ചൊടിപ്പിക്കും. വാക്കുകള്‍ പുറത്തു വരാതെ വിമ്മിഷ്ടപ്പെടും. അറിവില്‍ പാപ്പരാകുന്ന പുരോഹിതന്‍ തെമ്മാടിയെന്നു വിളിച്ചു സ്വയം വിഡ്ഡിയാകും. അത് തന്നെയാണ്  തൊമ്മന്റെ മുമ്പില്‍ ചൂളിപ്പോയ ഫാദര്‍. അനോണിമസിനു സംഭവിച്ചിരിക്കുന്നതും. തെമ്മാടിയെന്നു കണ്ണും അടച്ച് എതിരാളിയെ വിളിച്ചാല്‍ വായനക്കാരുടെ മുമ്പില്‍ ഒരു ഹീറോയാകാമെന്നും കരുതി. ദൈവശാസ്ത്രം മാത്രം പഠിച്ചിറങ്ങുന്ന മസ്തിഷ്ക്കപ്രഷാളനം നടത്തിയ എല്ലാ പുരോഹിതരുടെയും ഇതൊരു പൊതുപ്രശനം ആയതുകൊണ്ട് അനോണിമസച്ചനെ ഞാന്‍ ഒറ്റപ്പെടുത്തുന്നില്ല. താഴെ വിവരിച്ചിരിക്കുന്നത് സസൂഷ്മം വായിച്ചാല്‍ ഉള്ളിലെ വിഷത്തിനു ചിലപ്പോള്‍ ശമനം കിട്ടും.

നിങ്ങള്‍ പുരോഹിതനോ അല്മെനിയോ ആരെന്നോ അറിയത്തില്ല. ആരാണെങ്കിലും വായിക്കുന്നവന് ഇതൊരു വിവരദോഷിയുടെ അര്‍ഥമില്ലാത്ത എഴുത്തായി  തോന്നും. എങ്കിലും യുക്തിയില്ലാത്ത താങ്കളുടെ വാദങ്ങള്‌ക്കൊപ്പം വിവാദങ്ങളുമായി ഞാനും പങ്കു ചേരുന്നു.


"The faithful (may be, fools according to you) believe that no matter how bad or wicked the priest is transubstantiation and absolution through his words are sure, genuine and real."

1. കുര്ബാന അപ്പം പുരോഹ്തന്‍ അള്‌ത്താരയില്‍ മന്ത്രം ചൊല്ലുമ്പോള്‍ ക്രിസ്തുവായി രൂപാന്തരം പ്രാപിക്കുന്നുവെന്നു അജ്ഞാതനായ എഴുത്തുകാരന്‍ ഉറച്ചു വിശ്വസിക്കുന്നു. സഭ പഠിപ്പിക്കുന്നതും അങ്ങനെ തന്നെ. ക്രിസ്തുവോ ശിക്ഷ്യരോ മനസ്സില്‍ കാണാത്ത ഒരു പേഗന്‍ വിശ്വാസമാണു തിരുവോസ്തിയെ മനുഷ്യദൈവം ആക്കുന്ന മന്ത്രവാദം. ഈ മന്ത്രം കൊണ്ട് സഭയിലേക്കൊഴുകിയ തങ്കക്കട്ടികള്‌ക്കും രത്നകൂമ്പാരങ്ങള്‌ക്കും കണക്കില്ല. പുരോഹിതന്റെ ഈ മന്ത്രം സത്യമാണെന്ന് ബാര്ബേറിയന്‍ യുഗത്തില്‍ ജീവിച്ച വിശ്വാസി തൊട്ടു ഇന്നത്തെ തലമുറകള് വരെ വിശ്വസിക്കുന്നു. അല്ലെങ്കില്‍ പുരോഹിതന്‍ ഈ വിഡ്ഢിത്തരം ശൈശവത്തില്‍ തന്നെ ഒരുവന്റെ തലയില്‍ അടിച്ചു കയറ്റും.

"Do you mean to say that the faithful must scrutinise and make enquiries about the priest to make sure that he has not lost his "abhishekam" before attending his Mass or making a confession to him?"

2. ആരാണ് ഈ അഭിഷേകനു കുര്ബാന ചൊല്ലുവാനും കുമ്പസാരിപ്പിക്കുവാനും അനുവാദം കൊടുത്തത്? ക്രിസ്തു, പൌരാഹിത്യം സ്ഥാപിച്ചിട്ടില്ലെന്നു വചനം സഹിതം ഈ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ബലിയില്ക്കൂടി ക്രിസ്തു മാത്രം പുരോഹിതനെന്നു വചനവും പഠിപ്പിക്കുന്നുണ്ട്. അസ്ഥിരപ്പെടുത്തിയ പഴയനിയമത്തിലെ പുരോഹിത നിയമം പാലിക്കുവാന്‍ സഭാമക്കള്‍ എങ്ങനെ ബാധ്യസ്ഥരാകും? ശ്ലീഹാന്മാര്‌ക്കില്ലാത്ത അഭിഷേകവരം പുരോഹിതനെങ്ങനെ ലഭിച്ചു.
  
"I was taught in my catechism that "pattam" is a permanent thing. It never leaves you once you receive it. It appears that you are trying to rewrite all that."

3. പട്ടരില്‍ പൊട്ടരില്ലെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ പട്ടക്കാരില്‌ പൊട്ടരു മാത്രമേയുള്ളുവെന്നും അത് നിത്യമെന്നും ഇനിമേല്‍ വേദപാഠ ക്ലാസ്സുകളില്‍ പഠിപ്പിക്കണം. പട്ടക്കാരിലെ ഇത്തരം പൊട്ടവര്ത്തമാനങ്ങള്‍ പൌരാഹിത്യം സ്ഥാപിച്ചനാള്‍ മുതലുണ്ട്‌. ഇവര്‍ പറയുന്നത് അര്ഥമില്ലാത്ത തത്ത്വങ്ങളാകയാല്‌ വിവരമുള്ളവര്‍ നിശബ്ദരായിരിക്കുന്നതും നല്ലത്. 

"I have read that there were popes who by all standards of all times were very wicked; but the Church recognises them as popes who had full papal authority while they were reigning. Could you kindly enlighten me on this? Didn't their papal "abhishekam" and spiritual authority leave them because of their heinous actions? What does the scripture say about that?"

4. സഭയെ ബാബിലോണിയായിലെ വേശ്യായെന്നു വിളിക്കുന്നതിനു കാരണവും ഇതുതന്നെ. വേശ്യകളുമായി നഗ്നനൃത്തം ചവുട്ടികൊണ്ട് അലക്സാണ്ടര്‍ ആറാമന്‍ മാര്പാപ്പാ വിശ്വാസികളുടെ അധരങ്ങളില്‍ കുര്ബാന കൊടുത്തിട്ടുണ്ട്. അമ്പതു വേശ്യകളെ ‍ഒരേ സമയം കൊട്ടാരത്തില്‍ ‍പാര്പ്പിച്ചു മാറിമാറി സംഭോഗവും ചെയ്തു കുമ്പസാരിപ്പിച്ചു വീഞ്ഞും അപ്പവും കൊണ്ട് ക്രിസ്തുവിന്റെ രക്തവും മാംസവും ആക്കിയ മാര്പാപ്പാമാരുടെ തലമുറകള്‍ തന്നെയാണ് ഇന്നത്തെ പുരോഹിതരും. ഈ പൌരാഹിത്യം ക്രിസ്തു സ്ഥാപിച്ചുവെന്നു വിശ്വസിച്ചാല്‍ നല്ലവനായ യേശുവിനെയും പുരോഹിതര്‍ വ്യഭിചരിക്കുകയാണ്. ഇന്നും, ചാരിത്രം നഷ്ടപ്പെട്ട വേശ്യയുടെ മാറിടത്തില്ത്ന്നെ പുരോഹിതര്‍ നഗ്നനൃത്തം ചെയ്യുന്നു. 

"If people have to scrutinise priests' lives before approaching them for their services they will stop going to church."

5. ചോദ്യം ചെയ്യുന്നവരെ കണ്ണുവെട്ടിച്ച് മാന്യമായി വ്യഭിചാരം ചെയ്യുവാനും പിള്ളേരെ പീഡിപ്പിപ്പിക്കുവാനും പുരോഹിതര്‍ നല്കുന്ന ഒരു സാരോപദേശം. പള്ളിയില്‍ വരുന്ന മന്ദബുദ്ധികളെ കബളിപ്പിച്ചു കുര്ബാനപണവും പള്ളി സ്വത്തും വെട്ടി മാറ്റാം. അടവ് കയ്യില്‍ ഇരിക്കട്ടെ പുരോഹിതാ. കത്തോലിക്കനായി ജനിച്ചെങ്കില്‍ ഞങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ പണുത പള്ളിയില്‍ വരുകതന്നെ ചെയ്യും. പള്ളി താങ്കളുടെ തറവാട്ടു സ്വത്തല്ല. ക്രിസ്തു അവിടുത്തെ ശിക്ഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ താങ്കള്‍ ഞങ്ങളെക്കാള്‍ മെച്ചമാവുന്നത് എങ്ങനെ

"A good priest is trained to love, take care of his sheep and bless them. A bad one (a bad human being remains bad even if ordained) will threaten his people with the dangers of his curse "

6. യേശു സ്ഥാപിച്ച നല്ല പൌരാഹിത്യം എവിടെ? പഴയ നിയമത്തിലും സൈന്യങ്ങളുടെ ദൈവമായ യഹോവാ പുരോഹിതരെ ശപിച്ചു തള്ളിയിരിക്കുകയാണ്. ഗുരുവിന്റെ കാലത്ത് ഇടയന്‍ ആട്ടിന്‍ കൂട്ടങ്ങളുടെ പിന്നാലെ നടന്നു. ആടുകളെ സംരക്ഷിച്ചു. ഇന്ന് മുമ്പേ നടക്കുന്ന ഇടയന്‍ ആടിന്റെ രക്തവും മാംസവും ഭക്ഷിച്ചു മദാലസകളുമായി കൂത്താടി കൊണ്ട് പറയും 'ഇതെന്റെ ശരീരമാകുന്നു, ഭക്ഷിപ്പിന്‍, എന്റെ രക്തമാകുന്നു കുടിപ്പിന്‍.'

വൈദീകശാപവും, ദൈവകോപവും

ശാപംഎന്നുള്ളതു 'അനുഗ്രഹ'മെന്ന വാക്കിന്റെ വിപരീതപദമാണ്.  രണ്ടിലേതായാലും നീണ്ട കുപ്പായത്തിനിടയിലൂടെ സദാ പോക്കറ്റില്‍ കൈകള്‍ ഇട്ടുകൊണ്ട്‌ നടക്കുന്നവന്റെ അനുഗ്രഹവും ശാപവും ഏതോ പണ്ടൊരു മത്തായിക്ക് പുല്ലാന്നു കേട്ടിട്ടുണ്ട്.
കീശനിറച്ചു പണം കുത്തി നിറച്ചിരിക്കുന്ന കൈകള്‍ പുറത്തെടുത്തു  അനുഗ്രഹിച്ചാലും ശപിച്ചാലും നേട്ടം പുരോഹിതനു തന്നെ. കൊയ്യുന്നതും പുരോഹിതന്‍ മാത്രം. പേടിപ്പിച്ചും ഹാന്നന്‍ വെള്ളം തളിച്ചും അനുഗ്രഹിച്ചും കുമ്പിട്ടു നില്ക്കുന്ന ഭക്തനെ പാപ്പരാക്കുവാന്‍ ദൈവം സൃഷ്ടിച്ച ആറോനിക്ക് പൌരാഹിത്യത്തിന്റെ പിഴച്ച സന്തതികളുടെ സന്താനപരമ്പരകളാണ് നല്ലൊരു ശതമാനം അച്ചന്മാരും മെത്രാന്മാരുമെന്നു  ക്നാനായമക്കള്‍ മനസിലാക്കിവരുന്നു.


അജ്ഞാതനായ ഈ പുരോഹിതപ്രേമി, അമേരിക്കയിലെ ഏതെങ്കിലും ക്നാനായ വൈദികന്റെ കൂട്ടുകാരനെങ്കില്‍ കേള്ക്കുവിന്‍.... ദുര്ഗന്ധം പിടിച്ച വസ്ത്രങ്ങള്‍ ധരിച്ചു ക്നാനായമക്കളെ അനുഗ്രഹിക്കാന്‍ ഇനിമേല്‍ വന്നാല്‍ ചീമുട്ട കൊണ്ടേറു കിട്ടും. ശപിച്ചാല്‍ കാളമൂത്രംകൊണ്ട് അയാളുടെ തലയില്‍ അഭിഷേകവും നടത്തും.


രോഗിയും അവശനുമായ സ്വന്തം ബന്ധുവിന്റെയും ഭാര്യ മോനിക്കായുടെയും ഭൂമി തട്ടിയെടുത്ത ഒരു അഭിവന്ദ്യ പിതാവ് കൈകള്‍ പൊക്കി ഇന്നും ജനത്തെ അനുഗ്രഹിക്കുന്നുണ്ട്. അനുഗ്രഹിക്കുന്നവനു ശപിക്കുവാനും അധികാരം ഉണ്ടല്ലോ. കിരാതനായ ആ തിരുമേനിയുടെ മുമ്പിലും ഈ അജ്ഞാത പുരോഹിതന്‍ തല കുനിക്കുമോ? കഷ്ടം കഷ്ടം എന്നേ പറയുവാനുള്ളൂ.
പൌരാഹിത്യത്തെപ്പറ്റി പുതിയനിയമം ഒന്നും പറയുന്നില്ല. പ്രധാന പുരോഹിതന്‍ യേശുമാത്രം. പഴയ നിയമത്തിലെ പൌരാഹിത്യം കാലഹരണപ്പെട്ടതാണ്‌. (Hebrews 7:2325)


"ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു. അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവക്കു വേണ്ടി പക്ഷവാദം ചെയ്‌വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു."


ഈ തെമ്മാടിയെന്നു സ്വയം വിളിച്ച അനോണിമസ് കര്ത്താവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, പഴയനിയമം കാലഹരണപ്പെട്ട സ്ഥിതിക്ക് ഇട്ടിരിക്കുന്ന കുപ്പായം ഊരി മേലധികാരിയുടെ തിരുമുമ്പില്‍ സമര്പ്പിച്ചിട്ടു പറയൂഇനി ഞാനും അങ്ങുമല്ല പുരോഹിതന്‍, ജീവിക്കുന്ന പുരോഹിതനായ യേശുക്രിസ്തുവിന്റെ സന്ദേശം ഞാന്‍ തരുന്നു. അങ്ങയുടെ  മുറിയില്‍ ഇന്നലെ രാത്രി കള്ളനെപ്പോലെ ഞാന്‍ കയറി. മെത്രാന്പദവി സ്വപ്നം കണ്ടുകൊണ്ടിരുന്ന വഞ്ചകന്റെ മെത്രാനെന്ന പേഗന്‍ വേഷം ഞാന്‍ മോഷ്ടിച്ച് പന്നിക്കൂടിന്റെ മുകളില്‌ ഇട്ടിട്ടുണ്ട്.  പ്രിയ ജേഷ്ഠസഹോദരാ, പുതിയ ഉടമ്പടിയില്‍ പുതിയ നിയമത്തില്‍ വിശ്വസിക്കുന്ന ഞങ്ങളുടെ അടുത്തു ഇനി ഒരിക്കലും ക്ലാവര്‍ വടിയും തലയില്‍ കൂര്ത്ത തൊപ്പിയുമായി നേര്ച്ച കാഴ്ചകള്ക്കായി കൈനീട്ടി വരരുത്.


സൈന്യങ്ങളുടെ കര്ത്താവായ യഹോവാ പുരോഹിതരെ ശപിക്കുന്നതു താഴെയുള്ള വചനങ്ങള്‍ വായിച്ചു പഠിക്കൂ.
Malachi 2:19
1        
ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.
2        
നിങ്ങ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.
3        
ഞാ നിങ്ങക്കുള്ള സന്തതിയെ ഭര്ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.
8.
നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
9        
അങ്ങനെ നിങ്ങ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തി പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.


മലാക്കി രണ്ടാം അദ്ധ്യായം രണ്ടു മുതല്‍ വചനം വായിക്കുക. പുരോഹിതര്‍ ക്രിസ്തുവിനു മുമ്പുമുതല്‌ എന്നും ശപിക്കപ്പെട്ട വര്ഗമാണ്.
"ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.നിങ്ങ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാ ഞാ നിങ്ങളുടെ മേ ശാപം അയച്ചു നിങ്ങക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്ന; അതേ, നിങ്ങ മനസ്സു വെക്കായ്കകൊണ്ടു ഞാ അവയെ ശപിച്ചുമിരിക്കുന്നു."


വിശുദ്ധ പുസ്തകം വായിക്കരുതെന്ന് വേദപാഠക്ലാസുകളില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. എനിക്കിനി വിധി നരകമോആറാം പ്രമാണം നീ കൊല്ലരുതെന്നാണ്. യഹോവാ ഇവിടെ നിയമം ലംഘിച്ചുവോയേശുവെന്ന സ്നേഹിക്കുന്ന ദൈവത്തിന്റെ സ്ഥാനത്ത് ഞാന്‍ എങ്ങനെ ആറാം പ്രമാണം ലംഘിക്കുന്ന ഒരു ദൈവത്തെ ആരാധിക്കും. ദൈവം തന്നെ സ്വയം നിയമങ്ങളെ തെറ്റിക്കുന്നത് ശരിയോ?


ദൈവത്തിന്റെ ആറാം പ്രമാണലംഘനം, നിയമങ്ങള്‍ തെറ്റിച്ച ഏതോ പുരോഹിതന്റെ നിലനില്പ്പികനു വേണ്ടി പിന്നീടെഴുതിയ ഒരു ദൈവ ശാസ്ത്രം എന്നു തോന്നിപ്പോവുന്നു. പാപം നിറഞ്ഞുവെന്നു പറഞ്ഞു രണ്ടു പട്ടണം മുഴുവന്‍ നശിപ്പിച്ച പഴയ നിയമത്തിലെ ദൈവത്തിനു മോശക്കു കല്പ്പിച്ചു കൊടുത്ത പ്രമാണം ലംഘിക്കാമോ? ഈ ദൈവം ഒരു സമൂഹം മുഴുവന്‍, ഒരു സംസ്ക്കാരം മുഴുവന്‍ നശിപ്പിക്കുന്നതു കാണാം. പഴയനിയമം എന്ന കൊച്ചുപുസ്തകം ഇനി കണ്ടാല്‍ ഞങ്ങള്‌ നിരീശ്വരവാദികളാകും. ഞങ്ങള്‌ക്കിപ്പോള്‌ നിര്മ്മലമായ ഹൃദയത്തോടെ ദൈവത്തെ കാണുവാന്‍, നിന്റെ അയല്ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ മഹാപുരോഹിതനായ യേശു ഉള്ളപ്പോള്‍ മറ്റൊരു പുരോഹിതന്റെ  ഉപദേശം ആവശ്യമില്ല.
ജോസഫ് മാത്യു

http://worldkna.blogspot.com/2013/02/blog-post_6753.html#comment-form 


4 comments:

 1. "കുര്‍ബാന ചൊല്ലനല്ല, ചെയുവീന്‍ നിങ്ങളെന്റെ ഒര്മയ്കായ് കാലത്തോളം" എന്നേശു വിതുമ്പുന്നു .കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ,വിയര്‍പ്പിന്നപ്പം ചേലില്‍ മുറിക്കു പുരോഹിതാ.. മനസ്സിന്‍ അല്ത്താരയില്‍ ത്യാഗമാം കുര്‍ബാനകള്‍ അര്‍പ്പിക്കും സമര്യരെ നിങ്ങള്‍ക്ക് സമാധാനം . ക്രോബകള്‍കാതോര്‍ക്കട്ടെ,കാദീസാര്‍ത്തു പാടട്ടെ , മാനസകോവില്‍തോറും കാല്‍വരി ഉയരട്ടെ

  ReplyDelete

 2. ബിഷപ്പ് അറക്കല്‍ എന്തിനീ ഒളിച്ചു കളി നടത്തുന്നു ,അച്ചന്മാരും ?-
  ---------------------------------------------------------------------------
  (തോമസ്‌ മാത്യു.)

  കാഞ്ഞിരപ്പള്ളി മെത്രാന്‍ മാത്യു അറക്കല്‍ ഏതുകാര്യത്തിലും എന്ത് ചെയ്താലും എന്തിനീ ഒളിച്ചു കളി നടത്തുന്നു ?
  സ്വയം ചോദിച്ചു പോകുന്നു...
  ബിഷപ്പ് അറക്കല്‍ മാത്രമല്ല, ബിഷപ്പിന്‍റെ വികാരി ജനറല്‍ ഫാ:പായിക്കാട്ടും നുണ പറയുന്നുണ്ട്.
  അപ്പോള്‍ ഇതില്‍ എന്തോ പന്തി കേടുണ്ട് . സീറോ -മലബാര്‍ സഭയിലെ വൈദികര്‍ മുതല്‍ മെത്രാനും കര്‍ദ്ദിനാളും വരെ പലതിലും സംശയകരമായി കാണാം.

  അറക്കല്‍ അമേരിക്കയിലാണ് എന്ന് എന്ന് ഞാന്‍ ശരിയായ റിപ്പോര്‍ട്ട് നല്‍കിയിരുന്നല്ലോ.
  ന്യൂ യോര്‍ക്കില്‍ പല ചതുരംഗക്കളികളും അങ്ങേരു നടത്തിഎന്ന് ഞാന്‍ മനസ്സിലാക്കി.
  ഇതേ സമയം കാഞ്ഞിരപ്പള്ളിയിലെ വികാരിജനറല്‍ ഫാ:പായിക്കാട്ടു ,
  ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു വൈദികന്‍ ജൂബിലി ആഘോഷിച്ചപ്പോള്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗ മദ്ധ്യേ ഇപ്രകാരം പറഞ്ഞു:
  " നമ്മുടെ മെത്രാന്‍ ഒരത്യാവശ്യ കാര്യത്തിനായി ഒരു യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ ആയതുകൊണ്ടാണ്‌,ഇന്നിവിടെ വരാത്തത്. "
  ഫാ.പായിക്കാട്ടു നുണ പറഞ്ഞോ ,അതോ അറക്കല്‍ നുണ പറഞ്ഞോ എന്നത് ഒരു കടം കഥ .
  ഞാന്‍ ഈ സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു.
  ഞാന്‍ അതിശയിച്ചു പോയി,അച്ചന്മാരും ,മെത്രാന്മാരും പച്ച നുണ പറയുമോ ?
  പറയും..!!
  അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വലിയൊരു സീറോമലബാര്‍ സാമ്രാജ്യം സൃഷ്ടിക്കണം.
  രൂപതകള്‍ -
  ഇടവകകള്‍-
  വികാരിമാര്‍...
  വികാരിമാരായിത്തീര്‍ന്ന ഭാഗ്യവാന്മാരായ അറക്കന്‍റെ ഗുണ്ടാ പ്പാതിരിമാര്‍ ന്യൂയോര്‍ക്കില്‍ ഇരുന്നു പുകഴ്ത്തും ..
  " കാഞ്ഞിരപ്പള്ളിയിലെ വിശുദ്ധനായ അറക്കല്‍ പിതാവേ .. അമേരിക്കയിലും യൂറോപ്പിലും
  നിന്‍റെ രാജ്യം വരേണമേ...നിന്‍റെ നാമം പൂജിതമാകണമേ...
  കാഞ്ഞിരപ്പള്ളിയിലെ പോലെ..അറക്കലെപോലെ .
  അമേരിക്കയിലും ആകേണമേ..
  നിന്‍റെ പണത്തിനായുള്ള അത്യാഗ്രഹം നിറവേറണേ.. " ...ഞങ്ങളുടെയും..." !!
  നിത്യ രക്ഷ വേണമെങ്കില്‍ കത്തനാന്മാര്‍ ഈ പ്രാര്‍ത്ഥന
  ഉരുവിടണം എന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വികാരി ജനറാള്‍,പാമ്പ് പിടുത്തക്കാരന്‍ , അറക്കല്‍ മോണിക്കയെ പേടിപ്പിച്ചു സ്ഥലം തട്ടിയെടുക്കാന്‍ കൂടോത്രം ചെയ്തവന്‍
  എരുമേലിയില്‍ മാതാവും ഈശോയും എവുസേപ്പു പിതാവും കൂടി സൂര്യനകത്തുനിന്നും ഇറങ്ങി വന്നുവെന്ന് പ്രഖ്യാപിച്ചു
  ജനങ്ങളെ മുഴുവന്‍ ഭ്രാന്തിലക്കിയവാന്‍, എരുമേലിയിലെ ഒരു വീട്ടിലെ മാതാവു വിയര്‍ക്കുന്നത് പെര്‍ഫ്യൂം ആണെന്ന് പ്രഖാപിച്ചു പണം ഉണ്ടാക്കിയവന്‍ , എരുമേലിയില്‍
  റോസാ മിസ്റ്റിക്ക എന്ന പേരില്‍ കൂടോത്രം സൃഷ്ടിച്ചവന്‍ , ചെയ്ത്താനേ പിടിച്ചു കുപ്പിയില്‍ ഇറക്കുന്നവന്‍
  എന്നീ ബിരുധമുള്ള ഫാ:മാത്യു വയലുങ്കന്‍ പറയുന്നു.
  മെത്രാന്‍ മുതല്‍ കത്തനാന്മാര്‍ വരെ നുണപറയുന്നു...
  അതിനു ശേഷം വിശ്വാസികളുടെ പാപവും കേള്‍ക്കുന്നു---കുമ്പസാരം .!

  ReplyDelete
 3. ഇത് കണ്ടപ്പോള്‍ ചില സംശയങ്ങള്‍

  വിശുദ്ധിയില്‍ ജീവിക്കുന്ന അച്ചന്മാര്‍ ക്ഷമിക്കണം

  പുരോഹിതന്‍ വ്യഭിചാരം ചെയ്തിട്ടു കുമ്പസാരിച്ചാല്‍ അഭിഷേകം നിലനില്‍ക്കുമോ.കാശു കൊടുത്തു ഒതുക്കിയാല്‍ മതിയോ അതോ സ്ഥലം മാറ്റം കൊടുത്തു വിടണമോ.
  ഇവര്‍ ആണ്‍ കുട്ടികളുമായി ബന്ടപ്പെടുന്നത് അഭിഷേകം പോകാതെ കാശു കൊടുത്താല്‍ മതിയോ
  വ്യഭിചാരം ചെയ്തു കഴിഞ്ഞു അവിടെവേച്ചുതന്നെ പാപം മോചിച്ചു പോയാല്‍ കുംപസരിക്കേണ്ട ആവശ്യം ഉണ്ടോ.
  അച്ചന്മാര്‍ സന്യസിനിമാരുമായി ബന്ടപ്പെട്ടാല്‍ അഭിഷേകം പോകാതിരിക്കുമോ. അതില്‍ ബലാല്‍സംഗം/ സമ്മതതോടെ ഉള്ളത് ഇവ തമ്മില്‍ വ്യത്യാസം ഉണ്ടോ
  പള്ളിക്ക് കാശു കൊടുതില്ലെങ്ങില്‍ അത് ഹോസ്പിറ്റലില്‍ കൊടുക്കേണ്ടിവരും എന്ന് അച്ചന്മാര്‍ പറയുമ്പോള്‍ അവര്‍ക്ക് ഹോസ്പിടല്‍ ആയിട്ട് കോണ്ട്രാക്റ്റ് ഉണ്ടോ
  കുംപസരിക്കുംപോള്‍ വ്യഭിചാരം((നോട്ടംകൊണ്ടോ വിചാരം കൊണ്ടോ പോലും ) ചെയ്തിട്ടുണ്ടാകില്‍ അത് വിശദീകരിച്ചു പറഞ്ഞില്ലെങ്ങില്‍ പാപമോചനം തരാതിരിക്കുമോ
  അച്ചന്മാരുടെ കുട്ടികള്‍ക്കും അഭിഷേകം ഉണ്ടായിരിക്കുമോ
  അച്ചന്മാരെയും മച്ചന്മാരെയും പിച്ചന്മാരെയും (mad)വിശ്വസിക്കരുതെന്ന് പറയുന്നതില്‍ സത്യമുണ്ടോ

  ഇങ്ങനെയുള്ളവരെ പെന്നുകെട്ടിച്ചാല്‍ സഭയുടെ നാണക്കേട്‌ മാറുമോ


  ReplyDelete
  Replies
  1. കഴിഞ്ഞ ആഴ്ച മനൊരമയിൽ വെണ്ടയ്ക്കവാർത്തക്ക് പിന്നിലെ ചരിത്രം കൂടി കേൾക്കുമ്പോൾ നമ്മൾ കുഞ്ഞാടുകൾ എത്ര മണ്ടന്മാർ ആണെന്ന് മനസിലാവും..
   അമല ഗാനമേള അമല പ്രസ്സിന്റെ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുകയും പിതാവിന്റെ പ്രിയ പുത്രനായിരിക്കുകയും ചെയ്ത പുണ്ണ്യആത്മാവ് 5 മാസത്തെ പ്രാർത്ഥനയ്ക്ക് ശേഷം പോട്ടയിൽ നിന്ന് തിരിച്ചെത്തിയത്‌ ആ ഞെട്ടിക്കുന്ന ആ വാർത്തയായി ആണ്..
   പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞു ചെന്നക്കുന്നു ഇടവക കുഞ്ഞാടുകൾ രാത്രി പിടിച്ചു രായിക്ക് രാമാനം നാടുകടത്തിയ വിദ്വാൻ പോട്ടയിൽ പ്രാർത്ഥനയിൽ ആരുന്നു എന്ന് വാർത്ത വായിച്ച ഇടവകക്കാർ ഞെട്ടി..
   ഇങ്ങനെ ഉള്ള കേസിൽ കുപ്പായമൂരിക്കും എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ..
   പ്രത്യേക ലേഖകനെ വച്ച് ഓൾ കേരള 5 കോളം നിരത്തി ഇരുണ്ടു വെളുത്തപ്പോൾ പാപി വിശുദ്ധൻ ആയി..
   കത്തോലിക്കന്റെ മുഖപത്രമായ ദീപിക ഈ മഹാ ദാനത്തെപറ്റി ക മ എന്നൊരു വാക്ക് പറയാതെ ഇരിക്കുമ്പോഴാണ് ഇതിനു പിന്നിലെ ഗൂഡ ആലോചന വെളിപ്പെടുക..
   ഇനി ഇപ്പൊ കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്താം പഴയ പരിപാടികൾ തുടരുകയും ചെയ്യാം ..
   എന്തൊരു ബുദ്ധി..
   പിതാവിനും പുത്രനും പരിശുധല്മാവിനും സ്തുതി..

   Delete