Translate

Monday, February 18, 2013

ഫാ. പുതുമന വിദേശമലയാളിയെ അധിക്ഷേപിച്ചു


(ഫാ. പുതുമന അമേരിക്കന്‍ മലയാളിയെ അധിക്ഷേപിച്ചതിന് സാക്ഷിയാകേണ്ടി വന്ന തോമസ്‌ മാത്യു അയച്ചുതന്നത് ) 
                                 
ഇന്ന് രാവിലെ ചെങ്ങളം ഇടവകപ്പള്ളിയിലെ (പള്ളിയില്ലാ, പള്ളിഹാളില്‍) വി.കുര്‍ബാനയില്‍ പങ്കെടുത്തു കഴിഞ്ഞു പള്ളിക്ക് പുറത്തേയ്ക്ക് വന്ന ഒരു വിദേശമലയാളിയെ വിളിച്ചു നിറുത്തി പള്ളി വികാരി അധിക്ഷേപിച്ച സംഭവത്തിന്റെ ദൃക്സാക്ഷിയാണ് ഞാന്‍. 

സംഭവം ഇങ്ങനെ: ഇടവകയില്‍ ആരുടെയോ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഒരു മാന്യനായ പ്രായം ചെന്ന ( പാന്റ്സ് / ഷര്‌ട്ട് ധരിച്ച) ഒരു വിദേശ  (അമേരിക്കന്‍) മലയാളി  കുര്‍ബാന കഴിഞ്ഞു  പള്ളിക്ക് പുറത്തിട്ടിരുന്ന തന്‍റെ ചെരുപ്പ് ധരിച്ചു പള്ളി മുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ അപ്പോള്‍ നിന്നിരുന്ന ഫാ. മാത്യു പുതുമന ആ പള്ളി സന്ദര്‍ശകനോട് ചോദിച്ചു: "നിങ്ങള്‍ എവിടെ നിന്ന് വരുന്നു.?" ആ വിശ്വാസി ഉത്തരം പറഞ്ഞു: "സ്ഥലം ....എറണാകുളം''. അപ്പോള്‍ വീണ്ടും വികാരിയുടെ ചോദ്യം: "നിങ്ങള്‍ കുര്‍ബാന കഴിഞ്ഞു ആളുകള്‍ ഇറങ്ങുന്നതിനു മുന്‍പ് ആദ്യമേ പുറത്തിറങ്ങിയത്‌ ആരുടെയെങ്കിലും നല്ല ചെരുപ്പ് എടുത്തോണ്ട് പോകാനല്ലേ? " "!

ചെങ്ങളവുമായി വളരെ അപരിചിതനായിരുന്ന ആ മാന്യന്‍ (ഒപ്പം ഭാര്യയും ഉണ്ടായിരുന്നു)  വല്ലാതെ അമ്പരന്നു ഞെട്ടിചെരുപ്പ് ധരിച്ചിരുന്ന കാലു പൊക്കിക്കാണിച്ചു ആഗതന്‍ വീണ്ടും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ തത്രപ്പെട്ടു: "ഇതെന്‍റെതന്നെ ചെരിപ്പാണച്ചോ" 

പള്ളിയില്‍ വന്നു കുര്‍ബാനയും കണ്ടു തിരിച്ചുപോകാന്‍ ഹാളിനു തൊട്ടടുത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ പുതുമന അയാളെ വീണ്ടും അവഹേളിച്ചു പറഞ്ഞു: "ഇങ്ങനെയൊക്കെ വരുന്നവന്മാര്‍ ഇതൊക്കെ പറയും..."  

"സ്വന്തം മാതാപിതാക്കളില്‍ നിന്ന് നല്ല ധാര്‍മിക ബോധവും ശരിയായ വിശ്വാസവും തീക്ഷ്ണതയും വിവേകവും മറ്റു നല്ല പെരുമാറ്റങ്ങളും ജീവിതത്തില്‍ സ്വന്തമാക്കാത്ത ഒരു വൈദികനാണല്ലോ ചെങ്ങളം പള്ളി വികാരി...വിവരദോഷി!" ആഗതന്‍ അവിടെ നിന്ന ആരോടോ ആയി പറഞ്ഞ് കാറില്‍ കയറി കടന്നു പോയി. 

പള്ളിയിലെത്തുന്ന വിശ്വാസികളെ കള്ളനും ക്രിമിനലുകള്‍ ആയി കാണുന്ന ഫാ. പുതുമനയെ ഇന്ന് ലോകമൊട്ടാകെ വൈദിക ഗണത്തിനു ഒരപമാനമായി വിശ്വാസികള്‍ കാണുന്നു. സഭയിലെ ഇങ്ങനെയുള്ള പുഴുക്കളെ സാത്താനും പണക്കൊതിയനായ യൂദാസും സംരക്ഷിക്കുന്നത് നാം കാണുന്നു. മനുഷ്യക്കടത്തിനും വ്യാജ ഐ.എല്‍. ടി.എസ് സര്‍ട്ടിഫിക്കറ്റു നിര്‍മ്മിതിക്കും വില്‍പ്പനയ്ക്കും ആയി ഗ്ലോബ് ഇന്‍ ഗ്ലോബ് എന്നാ ട്രാവല്‍ ഏജന്‍സി ഫാ. പുതുമന വ്യാജമായി  നടത്തുന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിവുണ്ടായിട്ടും ഇത്തരം ക്രിമിനലുകളെ കാഞ്ഞിരപ്പള്ളി അറക്കല്‍ ബിഷപ്പ് സംരക്ഷിക്കുകയാണ്. 

വലിയ നോമ്പ് ദിവസങ്ങളില്‍ ഇങ്ങനെയുള്ള കള്ള തെമ്മാടി കത്തനാമ്മാര്‍ നടത്തുന്ന കുര്‍ബാനകളില്‍ എങ്ങനെ പങ്കെടുക്കും? ഒരു കല്യാണ സര്‍ട്ടിഫിക്കറ്റിനോ മാമോദീസ്സ സര്‍ട്ടിഫിക്കറ്റിനോ അതുപോലെ വിശ്വാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു കാര്യത്തിന് പള്ളിയിലെ വികാരിയുടെ അടുത്തേയ്ക്ക് ചെന്നാല്‍ അന്ന് നമ്മുടെ കഷ്ടകാലമാണ്. പള്ളിയിലെ ഒരു കുര്‍ബാനയില്‍ പങ്കെടുക്കാമെന്നു കരുതി അവിടെ ചെന്നാല്‍ ഇങ്ങനെയും എന്നായാല്‍ എന്‍റെ യേശുവേ ഞങ്ങള്‍ എന്ത് ചെയ്യട്ടെ! 

ഫാ. മാത്യു പുതുമന അഹന്തയുടെയും ക്രൂരതയുടെയും തട്ടിപ്പിന്റെയും പ്രതീകമായിരിക്കുന്നു എന്ന് പറയാതെ വയ്യ.

No comments:

Post a Comment