Translate

Tuesday, June 4, 2013

Debate on Pre-Marriage Course


10 comments:

  1. മാതൃഭൂമി പത്രത്തിന്റെ മുൻ അസോഷ്യറ്റ് എഡിറ്റ ഒ. അബ്ദുള്ള പറഞ്ഞ ഒരു കാര്യം - പ്രീ മാരിറ്റൽ കോഴ്സ് നല്ലതാണ്, എന്നാൽ അത് നടത്തിയതിന്റെ തെളിവായി കിട്ടുന്ന സർടിഫിക്കറ്റ് ഇല്ലാതെ പള്ളിയിൽ വച്ച് കെട്ടിക്കയില്ല എന്ന സഭയുടെ പിടിവാശി ഒരു മതത്തിനോ സമൂഹത്തിനോ ചേർന്നതല്ല. ഇതിന്റെ പേരിൽ വളരെ തട്ടിപ്പ്, അതായത് പള്ളിക്ക് കാശുണ്ടാക്കാനും ആവശ്യത്തിന് കാശ് കൊടുത്താൽ കോർസ് ഇല്ലാതെ കെട്ടാനും അവസരമുണ്ടാക്കുക - നടക്കുന്നുണ്ട് എന്നത് അനുഭവത്തിൽ നിന്നറിയാവുന്ന കാര്യമാണ്. ഏതു നല്ല പ്രസ്ഥാനത്തെയും വഷളാക്കുന്നത് ഇത്തരം ഏകപക്ഷീയ പ്രവണതകളാണ്.

    ഈ കടുംപിടുത്തം ഒന്നയച്ചിട്ട്‌, മറ്റെവിടെനിന്നെങ്കിലും പൂർത്തിയാക്കിയ പ്രീ മാരിറ്റൽ കോഴ്സ് (ഉദാ. വനിതാ കമ്മിഷൻ, എസ്. എൻ. ഡി. പി. തുടങ്ങിയവ നടത്തുന്നവ) ക. സഭയും അംഗീകരിക്കണം.

    അതേ സമയം അദ്ദേഹം ശരിക്ക് മനസ്സിലാക്കാതെ സൂചിപ്പിച്ചതുപോലെ അവിവാഹിതരായ അച്ചന്മാർ (അതായത്, ദാമ്പത്യാനുഭവം ഇല്ലാത്തവർ) മാത്രമല്ല ഇത്തരം കോർസുകളിൽ അദ്ധ്യയനം നടത്തുന്നത്. വിവിധ വിഷയങ്ങളിൽ പ്രബുദ്ധരായവർ അവരുടെ അറിവുകൾ പങ്കു വയ്ക്കുന്നുണ്ട്‌. അങ്ങനെ വേണം താനും.

    പിന്നെയൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കാവുന്നത്, വിവാഹത്തിനു തൊട്ടു മുമ്പത്തേയ്ക്ക് നിർബന്ധിതമാക്കാതെ, സമയം അനുവദിക്കുന്നതുപോലെ, കുറെ നേരത്തെയോ വിവാഹം കഴിഞ്ഞ് അധികം വൈകാതെയോ ഈ വിധത്തിലൊരു പരിശീലന കൗൻസെലിങ്ങ് യുവാക്കൾക്ക് സാധ്യമാക്കുക എന്നതാണ്. അക്കൂടെ ചിന്തിക്കാവുന്നതാണ്, കൌമാരപ്രായം കഴിഞ്ഞവർക്ക് മതപഠനക്ക്ലാസ്സുകളുടെ ഭാഗമായി ലൈംഗികവും ദാമ്പത്തികവുമായ അറിവ് ലഭ്യമാക്കുന്ന ക്ലാസ്സുകൾ നടത്തുക എന്നത്. മതാദ്ധ്യയനത്തിൽ സഭയുടെ മാതാനുഷ്ഠാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, സന്മാർഗിക വിഷയങ്ങളിൽ കുട്ടികള്ക്ക് പക്വത വരുത്തുക എന്നതായിരിക്കണം ലക്ഷ്യം, അതായത്, കുമാരി ഇന്ദുലേഖ പറഞ്ഞതുപോലെ, എങ്ങനെയാണ് ക്രിസ്ത്യാനിയായി ജീവിക്കേണ്ടതെന്ന് പഠിപ്പിക്കുക.

    ഇടയ്ക്കു അഗസ്റ്റിൻ കല്ലേരി അചച്ചൻ ഒരു വിഡ്ഢിത്തം എഴുന്നെള്ളിച്ചു: വിവാഹമെന്ന കൂദാശ ആഗ്രഹിക്കുന്നവർ ക. സഭ വയ്ക്കുന്ന നിബന്ധനകൾ അനുസരിച്ചേ മതിയാവൂ, അല്ലാത്തവർക്ക് എവിടെയും പോയി കെട്ടാം എന്ന്. ഒരു ക്രിസ്ത്യാനി എവിടെ കെട്ടിയാലും, അച്ചന്മാരുടെ അസ്സാന്നിദ്ധ്യത്തിലും, അതൊരു കൂദാശയായിരിക്കും എന്ന സത്യം അദ്ദേഹം നിരാകരിക്കുകയാണ്. കൂദാശ എന്നത്, അത് വിവാഹമായാലും മറ്റൊന്നായാലും, പള്ളിയുടെ ഔദാര്യമാണെന്നാണ് അച്ചന്മാർ ധരിച്ചുവച്ചിരിക്കുന്നത് എന്ന് അദ്ദേഹം അറിയാതെ വിളിച്ചുപറയുകയായിരുന്നു.

    കോര്സിനു ചേർന്നിട്ട് എന്തെങ്കിലും കാരണത്താൽ പോകാനൊക്കാതെ വന്നാൽ കൊടുത്ത ഫീ നഷ്ടപ്പെടുന്ന ഏർപ്പാട് ഒട്ടും ന്യായിക്കരണമില്ലാത്തതാണ്. ഇന്ദുലേഖ പറഞ്ഞതുപോലെ, ഇത്തരം കോര്സുകൾ സൗജന്യമായി വിശ്വാസികള്ക്ക് കൊടുത്ത് സഭ മാതൃക കാട്ടേണ്ടതാണ്, കാരണം സഭയുടെ പക്കലുള്ള ഓരോ ചില്ലിക്കാശും വിശ്വാസികളുടെതാണ്.

    ReplyDelete
  2. രസകരമായ ഒരു വീഡിയോ കണ്ടതിൽ സന്തോഷം. ജോർജ് മൂലേച്ചാലിന് നന്ദി. വിവാഹത്തിന് തയ്യാറാക്കുന്നതുപൊലെ വൃദ്ധന്മാർക്കും മരണത്തിന് ഒരുക്കുവാൻ എന്നാണോ ക്ലാസ് തുടങ്ങുക? മൊനിക്കായോട് നിങ്ങൾക്കെന്തിന് സ്വത്തെന്ന് ചോദിക്കുന്ന അധപതിച്ച പുരോഹിതരാണ് സഭയിൽ ഉള്ളത്.

    വിവാഹത്തിന് മുമ്പുള്ള ക്ലാസുകൾ അമേരിക്കയിൽ പഴയകാലങ്ങൾ മുതലുണ്ട്‌. ക്ലാസ്സുകൾ കൊടുക്കുന്നത് സഭയിൽ നിന്നല്ല. വിവാഹ ലൈസൻസ് കൊടുക്കുവാൻ അധികാരപ്പെടുത്തിയ കൌണ്‍ന്സില്മാരുടെ കമ്പനിയാണ് ക്ലാസുകൾ എടുക്കുന്നത്. എല്ലാ ഒരുക്കങ്ങളൊടെയും ദമ്പതികൾ വിവാഹിതരാകുന്നുണ്ടെങ്കിലും ലോകത്തിൽ വിവാഹമോചനം ഏറ്റവും കൂടുതൽ നടക്കുന്നതും അമേരിക്കയിലാണ്.

    ഓരോരുത്തരും വളർന്ന ചുറ്റുപാടുകൾ കുടുംബജീവിതത്തെ ബാധിക്കും. ഭാര്യഭർത്താക്കൻമാർ തമ്മിൽ ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നവർക്ക് മാനസികപ്രശ്നം ഉണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ തല്ലുകൂടുന്നതും രാത്രിയിൽ കൂട്ടുകൂടുന്നതും ജീവിതത്തിന്റെ ഭാഗവും രസകരവും ആണ്.

    വിവാഹിതർക്ക് ആദിരാത്രി മുതൽ കാവലിനായി സഭയില്നിന്ന് സെക്യൂരിറ്റികളെ അയക്കുവാനും ഭാവിയിലെ സഭ മടിക്കുകയില്ല. കല്ല്യാണത്തിന് മദ്യം വിളമ്പുന്നുവോയെന്നറിയാൻ ഇടവകയിൽനിന്ന് ചാരന്മാരെ അയക്കുന്നതിന് സഭ തീരുമാനിച്ചെന്നും അറിയുന്നു. കഴിയുന്നതും വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവർ പുരോഹിതരെ അടുപ്പിക്കരുത്‌. അവർ കുടുംബം കലക്കും. കള്ളം പറഞ്ഞ് വിശ്വാസികളെ പറ്റിക്കാൻ പ്രത്യേക പരിശീലനം പുരോഹിതർക്ക് തീയോളജി പഠിക്കുമ്പോൾ ലഭിക്കുന്നുണ്ടോയെന്നും സംശയമുണ്ട്.

    പെണ്ണിന്റെ സ്നേഹം, ചൂട് എന്തെന്നറിയാത്ത ഇവരോ ദമ്പതികളെ നന്നാക്കുവാൻ പോകുന്നു? ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ വിമർശിക്കാം. പുരോഹിതനെ വിമർശിച്ചാൽ പാതിരി വിരോധമാകും. വീഡിയോയിൽ കാണുന്ന പുരോഹിതൻ അത് സ്പഷ്ടമായി പറയുന്നുമുണ്ട്. മനുഷ്യരെ ചൂഷണം ചെയ്യുന്നവരാണ് തങ്ങളെന്ന് ഒന്നാം ശ്രേണിയിൽ സഞ്ചരിക്കുന്ന ഈ പുരോഹിതർക്കറിയാം. കുറ്റബോധം അല്ലെങ്കിൽ അപകർഷാബോധം അവരെ അലട്ടുന്നുണ്ട്. ദളിതർക്കും ദാരിദ്രർക്കും വിവാഹഒരുക്ക ക്ലാസുകൾക്ക് 850 രൂപാ ഫീസ് ചുമത്തുന്നുണ്ടോയെന്ന് അറിയില്ല. എങ്കിൽ അനീതിയാണ്.

    പരസ്പരം അറിഞ്ഞ്,ഇരുവരുടെയും താല്പര്യങ്ങൾ പങ്കുവെച്ച്, കുറ്റങ്ങൾ പഴിചാരാതെ ജീവിതം തുടരുവാൻ പ്രായപൂർത്തിയായ അവർക്ക് വിട്ടുകൊടുക്കൂ. മക്കളെ സൃഷ്ടിക്കുന്നതിനുമാത്രമേ ഭാര്യഭർത്താക്കന്മാർ യോജിക്കാവൂ എന്ന് വിശ്വസിച്ചിരുന്ന കാലവും ഒരിക്കൽ സഭയിൽ ഉണ്ടായിരുന്നു. വധുവരന്മാരെ നന്നാക്കുന്നതിനുമുമ്പ് സഭ ആദ്യം നന്നാവട്ടെ. കുടുംബാസൂത്രണ പരിപാടികൾപോലെ സഭയുടെ വിഡ്ഡിത്ത ചിന്താഗതികൾ എന്തിന് യുവതിയുവാക്കളെ പഠിപ്പിക്കുവാൻ മെനക്കെടണം. ലൈംഗികത സ്വാഭാവികമായേ തുടാരാവൂ എന്ന് വാശിപിടിക്കുന്ന സഭയാണോ കുടുംബത്തെ രക്ഷിക്കുന്നത്. ദമ്പതികളെ തെറ്റിക്കുന്ന മൂന്നു കൂട്ടരാണ് പുരോഹിതർ, കുടുംബക്കാർ,സുഹൃത്തുക്കൾ. ഇരുവരുടെയും പക്ഷംപിടിച്ച് ചെറിയപ്രശ്നങ്ങളെ വലുതാക്കാൻ ഇവർ ഒത്തൊരുമിച്ച് നടത്തും.

    ഒരു കുടുംബമായാൽ കാസ്സാ വഹിച്ചേ തീരൂ. മക്കൾ, വിദ്യാഭ്യാസം, ധനം അങ്ങനെ അനേകം കടമ്പകൾ ഒരുവൻ അല്ലെങ്കിൽ ഒരുവൾ കടന്നേ മതിയാവൂ. അവിടം ഭീരുവിനെപ്പോലെ ഒളിച്ചോടുന്ന സ്ഥലം അല്ല. ജീവിതമെന്ന പന്ത് തട്ടി കളിയാണ്. സ്വത്തുക്കൾ ഭാഗംവെക്കുമ്പോൾ പഴയകാലങ്ങളിൽ അപ്പനെ തല്ലികൊല്ലുകയോ അപ്പൻ വിഷം കഴിക്കുകയോ സാധാരണമായിരുന്നു.

    അമേരിക്കയിൽ ഏഴു മക്കളുള്ള ഒരു ധനികൻ മക്കളോടുള്ള വൈരാഗ്യംമൂലം തന്റെ സ്വത്തുക്കൾ മുഴുവൻ മരിക്കുന്നതിനുമുമ്പ് ഏഴു പട്ടികൾക്കായി തീറെഴുതിവെച്ച വാർത്തയും ഒരിക്കൽ വായിച്ചു.

    പ്രശ്നങ്ങൾ ആരംഭത്തിലെ തീർത്ത്‌ ജീവിതം സുഗമം ആക്കൂ ദമ്പതികളെ! കഴിയുന്നതും പള്ളിയുംപട്ടക്കാരനിൽ നിന്നും അകന്ന് നില്ക്കുക. പുരുഷന്മാരെ കണ്ടുപഠിക്കൂ. സാധാരണ ഒരു പുരുഷനും കന്യാസ്ത്രികളോട് പ്രേമം തോന്നാറില്ല. സ്ത്രീകൾ നേരെ വിപരീതവും. സ്ത്രീകളെ ഏറ്റവും അപമാനിക്കുന്നത് പുരൊഹിതരാണെങ്കിലും സ്ത്രീ അത് പെട്ടെന്ന് മറക്കും. രണ്ടാഴ്ച മുമ്പ് വിവാഹം ചെയ്ത ഒരു യുവതി വീഡിയോയിൽ പുരോഹിത തേൻ നുകരുന്നത് കണ്ടു. കിണറ്റിലെ മാക്രിമുള്ളാത്ത ആനാംവെള്ളം പുരോഹിതർ വഹിക്കുന്നുവെന്ന് സ്ത്രീകൾ തെറ്റിധരിച്ചിരിക്കുന്നു.

    ReplyDelete
  3. ജീവിതം ലൈംഗികോർജ്ജമാണ് എന്നൊരു പുസ്തകമുണ്ട് (ഓഷോ). എല്ലാ ദമ്പതികളും അതൊന്നു വായിച്ചിരുന്നാൽ കലഹമില്ലാതെയും പരസ്പരധാരണയോടെയും ആസ്വാദനശേഷിയൊടെയും ദമ്പതികൾക്ക് എങ്ങനെ ജീവിക്കാനാവും എന്ന് പഠിക്കാം. ജീവിതത്തിൽ എല്ലാ തലങ്ങളെയും നിയന്ത്രിക്കുന്ന ഊർജ്ജമാണത്‌ എന്ന തിരിച്ചറിവില്ലാത്തതിനാലാണ് ദാമ്പത്യത്തിൽ കലഹങ്ങൾ മുന്കൈ നേടുന്നത്. പള്ളി നടത്തുന്ന ക്ലാസുകളിൽ ഇത്തരം സമീപനം പ്രതീക്ഷിക്കേണ്ടതില്ല. ലൈംഗികതയെ എങ്ങനെ എത്രമാത്രം ചുരുക്കാം, നിയന്ത്രിക്കാം എന്ന് മാത്രം ഉപദേശിച്ചാൽ ജീവിതം കല്ലുകടി നിറഞ്ഞതാകും, സുന്ദരമാവില്ല. അതുകൊണ്ട്, മതനിരപേക്ഷമായ കൌണ്‍സെലിങ്ങാണ് കൂടുതൽ ഗുണം ചെയ്യുക.

    ReplyDelete
    Replies
    1. മനുഷ്യനെ മനുഷ്യനായി കാണുന്നതാണ് ഏറ്റവും വലിയ നന്മ . അങ്ങനെ കാണാത്തത് ഏറ്റവും വലിയ തെറ്റും . അങ്ങനെയെങ്കിൽ എന്തിനാണ് വേറെ വേറെ വിവാഹപൂർവ പരിശീലനങ്ങൾ മതാടിസ്ഥാനത്തിൽ കൊടുക്കുന്നത്‌? പരിശീലനം ആവശ്യമാണ്. പക്ഷെ മതാടിസ്ഥാനത്തിൽ ആയിരിക്കരുത്.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. വീഡിഒ കണ്ടതിലും രസാവഹമായിരുന്നു ജോസഫ്‌ matthewchaayante കുറിപ്പ് ! നാണമുള്ള ഒരു പാതിരിയും കേൾക്കാനിഷ്ടപ്പെടാത്ത സത്യങ്ങൾ ! കേരളത്തിൽ കത്തോലിക്കാസഭക്കെ ഈ അസുഖമുള്ളൂ ; തരം കിട്ടുന്നിടത്തെല്ലാം കാശു വാരാനുള്ള് തന്ത്രം ! പകൽകൊള്ള മറ്റു സഭകളും ഈ കുതന്ധ്രം കണ്ടുപകർത്തുമോ ആവോ.. ! അച്ചായനെന്തു കാട്ടിയാലും മനുഷ്യരെ നന്നാക്കുന്ന യോഗക്കാർ ഉടനതു അതനുകരിക്കും ....പകർച്ചാവ്യാധി ! നായർക്കും മറ്റാർക്കുമീഅസുഖമില്ല തന്നെ .... അടുത്തജന്മത്തൊരു കത്തോലിക്കനാകാതെ മറ്റുവല്ല കാസ്റ്റിലും പിറക്കാൻ ശ്രമിക്കൂ ,പാവം ജനമേ.. അല്ലായെങ്കിൽ കർത്താവ് മൊഴിഞ്ഞതുപോലെ കത്തനാരേം പള്ളിയേം ജീവിതത്തിൽ നിന്നും ഒഴിവാക്കൂ.. ആദിമപിതാക്കന്മാർക്കു പള്ളിയും കത്തനാരുടെ ഇവറ്റകളുടെയീ ജല്പനക്കൂദാശയും ഇല്ലായിരുന്നല്ലോ.! (ഈ ജല്പനകൂദാസകളരുതെന്നാ കർത്താവ് നമ്മെ പഠിപ്പിച്ചതു) അവരൊന്നും ജീവിച്ചില്ലേ , മക്കളെ പെറ്റില്ലെ ? ക്രിസ്തുവിനെ അനുസരിച്ചാൽ അച്ചായെൻ ഈ ഭൂമിയിൽ സ്വർഗം കാണും സ്നേഹിക്കാനറിയാവുന്ന,സ്നേഹിക്കാൻ ഒരുക്കമുള്ള ദമ്പതികൾക്കീ പാതിരിക്ലാസൊന്നും വേണ്ടാ... love പോയി പകരം lust ആയി!,അതാണീ കുഴപ്പങ്ങൾക്കുകാരണം...കത്തനാർ പുതിയ മേച്ചിൽപുറം തേടട്ടെ ..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. മനസ്സിലാവാത്തതും ഉൾക്കൊള്ളാൻ ആവാത്തതും എല്ലാം തിന്മയെന്നു കരുതുന്ന സമുദായക്കാർ .അവരിൽ കൂടുതൽ ഭീതി വളർത്തി അടക്കി ഭരിച്ചു കൊള്ളയടിക്കുന്ന കള്ളപുരോഹിതർ . പ്രീ മാര്യേജ് കോഴ്സ് കുഞ്ഞാടുകൾക്ക് മൂക്കുകയർ ഇടാൻ വേണ്ടി മാത്രം ഉള്ളതാണ് .

    ReplyDelete
  9. ഒരു മനുഷ്യക്കുഞ്ഞ് പിറന്നലുടൻ അവൻ ഏതെങ്കിലും ഒരു മതത്തിന്റെ , സമുദായത്തിന്റ "കസ്ടടി മരണത്തിനു" വിധിക്കപെട്ട ജീവിയാണ് സത്യം! ;എന്നിരുന്നാലും കേരളകത്തോലിക്കരെപോലെ ഇത്ര ഹതഭാഗ്യവാന്മാരായി ആരാനുമുണ്ടോ എന്നു പരതിനോക്കെണ്ടിയിരിക്കുന്നു . "കൂദാശ,കൂദാശാ"എന്നപേരിൽ ഓരോസഭകളും അവരവരുടെ പുരോഹിതവർഗത്തിന്റെ വിവരംകെട്ട രചനകൾ നീട്ടിച്ചൊല്ലി നേരം !കളയുകയാണ് പതിവ് . ഇവയിൽ 99 % വും സർവജ്ഞാനിയായ ഏതെങ്കിലുമൊരു ദൈവത്തോടു സാമാന്യബോധമുള്ള ഒറ്റമനുഷ്യനും ഉരിയാടാൻ (പ്രാർഥിക്കാൻ) കൊള്ളുന്നവയല്ല നിച്ചയം . എങ്കിലും പാവം ആടുകളെ ഈചൂഷകരിടയന്മാർ ഈവകചൊല്ലി "കൂദാശ" ചെയ്തുകളയും ! ക്രിസ്തു ഒരു കൂദാശയും ആരെയും പഠിപ്പിച്ചിട്ടില്ല ,കൂദാശക്കളി ചെയ്യാനൊട്ടു പറഞ്ഞിട്ടുമില്ല ,:എന്നിരിക്കെ ഈ കൂദാശകൾ കണ്ടുപിടിച്ച ആദ്യ കത്തനാരെ, നമോവാകം ! അടിമകളോടു ഉടയവൻ എന്നകണക്കെ, "പെണ്ണാടൂ എത്ര മക്കളെ പ്രസവിക്കണം" എന്നുവരെ വത്തിക്കാൻ പറയും , "അനുസരിച്ചോണം തിരുസഭയിൽ കൂടണമെങ്കിൽ" എന്നായി പാതിരി ! ഫാമിലി പ്ലാനിങ്ങിനു വേണ്ടി കോടികൾ ചിലവഴിച്ച നമ്മുടെ രാജ്യത്തും വത്തിക്കാൻ നിയമവാഴ്ച ജനത്തിനിടയിൽ നടത്തുന്നതു votebank പേടിച്ചു കണ്ടുകൊണ്ടിരിക്കുന്നത് ഭരണാധികാരികൾക്ക് അപമാനകരമാണ് !ഇന്നിതാ പണ്ടെങ്ങുമില്ലാത്തൊരു പുതിയ തട്ടിപ്പ് ! ,"വിവാഹം ഇനിമുതൽ കല്യാണം കഴിക്കാത്ത കത്തനാർ നടത്തിത്തരേണ്ട " എന്നകാലം വരുവാൻ , ഈ കുബുദ്ധികൾ ഇന്നേ കളമൊരുക്കുന്നു "വിവാഹകൌന്സിലിംഗ് കൊള്ള "! സർക്കാർ ഇതിലിടപെടണം ,സമയമായി.....പുരോഹിതവർഗം മനോരോഗികളായി !സർക്കാരു ചിലവിലിവരെ ചികിത്സിച്ചില്ലെങ്കിൽ "ന്യൂനപക്ഷം" ഇവിടെ വെറും മൃഗങ്ങളാകും !അല്ല പാതിരിവർഗം ജനതയെ മൃഗങ്ങളാക്കും !..

    ReplyDelete