Translate

Sunday, July 21, 2013

മെത്രാന്മാര്ക്ക് ഇരിപ്പുറയ്ക്കുന്നില്ല...

ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലായ ഇന്ത്യ  വിഷനില്‍ വന്ന ഒരു വാര്‍ത്താവലോകനം കേട്ട്  വാസ്തവത്തില്‍ ഞെട്ടിപ്പോയി. ചിന്തിക്കുന്ന അത്മായരുടെ വിചാരങ്ങളും വികാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു വേദിയായതു കൊണ്ട് അത്മായാശബ്ദം വായനക്കാരുമായി ഈ അവലോകനം  ഞാന്‍ പങ്കുവെയ്ക്കട്ടെ. പാലായുടെ പ്രിയ മെത്രാന്‍ മാര്‍ കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ ഡോക്ട്രൈനല്‍ കമ്മിഷന്‍ പുറത്തിറക്കിയ വിശ്വാസ സംരക്ഷണ രേഖയുടെ വിശദാംശങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. വിശ്വാസ ജീവിതത്തിലെ വ്യതിചലനങ്ങളും പരിഹാര മാര്ഗ്ഗങ്ങളുമാണ് രേഖയുടെ കാതല്‍. വിശ്വാസ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി പരാമര്‍ശിക്കുന്ന,  മെത്രാന്‍ സിനഡില്‍ അവതരിപ്പിച്ച പ്രസ്തുത  രേഖയിലുളള, ക്രിസ്തുവിനെ ഭാരതീയനാക്കുകയല്ല പകരം ഭാരതത്തെ ക്രിസ്തീയമാക്കുകയാണ് നമ്മുടെ വലിയ ലക്ഷ്യമെന്നുള്ള പ്രഖ്യാപനമാണ് ചാനല്‍ ഹൈലൈറ്റ് ചെയ്തത്. അതിനനുകൂലമായിരിക്കണം നാം ചെയ്യുന്നതെല്ലാമെന്നും രേഖ ആവശ്യപ്പെടുന്നുവെന്ന്  ചാനല്‍ പറഞ്ഞു.

കത്തോലിക്കാ പ്രസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ പേരെടുത്തു പരാമര്‍ശിച്ചിരിക്കുന്ന ഈ രേഖയുടെ പശ്ചാത്തലത്തില്‍  ലഭിച്ച സീറോ  മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്‍റെ വിശദീകരണവും ലൈവായി  ചാനല്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ അദ്ദേഹം പറയുന്നു, ‘സമയങ്ങള്‍ ശരിയാണോ, സാഹചര്യം നല്ലതാണോ, കല്യാണം എപ്പോ നടത്താന്‍ പറ്റും തുടങ്ങിയ വളരെ അന്ധവിശ്വാസ പരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ വ്യാപകമായി ഏര്‍പ്പെടുന്നു.’ ഇടവകകളിലെ അജപാലന  കാര്യങ്ങളില്‍ സംഭവിക്കുന്ന നിര്‍ജ്ജിവത്വമാണ് വിഘടന ചിന്തകളിലേക്ക് വിശ്വാസികളെ  നയിക്കുന്ന പ്രധാന കാരണം എന്ന് രേഖ വിലയിരുത്തുന്നു. ഇതൊഴിവാക്കാന്‍ മുതിര്‍ന്നവരുടെ മതബോധനം കാര്യക്ഷമമാക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നു. സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ സ്ഥാവര  സ്വത്തുക്കള്‍ രൂപീകരിക്കുന്നതിന് വിനിയോഗിക്കാതെ ഇരുപത്തഞ്ചു ശതമാനം എങ്കിലും വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്ധ്യാത്മികത അന്വേഷിച്ചു വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളെ സമീപിക്കുന്നതും രേഖ ഗൌരവമായി കാണുന്നു.

ഇന്ത്യ വിഷന്‍റെ ഈ വാര്‍ത്താക്കുറിപ്പിന്‍റെ ക്ലിപ്പ് ഫെയിസ്  ബുക്കില്‍ വന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ ലക്‌ഷ്യം ഭാരതീയരെ  മുഴുവന്‍ ക്രിസ്ത്യാനികളാക്കുകയാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച ഈ കുറിപ്പിനെ വിമര്‍ശിച്ചു കൊണ്ട് അനേകരാണ് കുറിപ്പെഴുതിയത്. അതില്‍ സഭ്യമായ  വാക്കുകള്‍ മാത്രം ഉള്ള ഏതാനും കുറിപ്പുകള്‍ ഇതാ:

"കത്തോലിക്ക സഭയുടെ പ്രഖ്യാപിത ലക്ഷ്യം ഭാരതത്തിന്‍റെ ക്രിസ്തീയവത്കരണം. മറ്റുമതവിശ്വാസികളെ വർഗ്ഗീയവാദികൾ എന്ന് മുദ്രചാർത്തി ആട്ടിൻതോലണിഞ്ഞ് നടക്കുന്ന വർഗ്ഗത്തിന്‍റെ തനിനിറം കാണുക !!!”

"വര്ഗ്ഗീയതയില്ലാത്ത നമ്മുടെ നാട്ടില്‍ വര്ഗ്ഗീയത വളര്‍ത്തുന്ന ഇത്തരം തെമ്മാടികളെ തല്ലിക്കൊല്ലണം”

"നാളെ തന്നെ ഭാരതം ക്രിസ്തുവിനെ ഏല്‍പ്പിക്കാം .... എന്നിട്ട് അങ്ങേര്‍ക്കു പകരം നമ്മള്‍ ഹിന്ദുക്കള്‍ എല്ലാവര്ക്കും കുരിശില്‍ കയറി ക്കിടക്കാം.”

People who are obsessed with such Utopian Dreams would need to understand that Bharat Dharma is Sanatana – meaning eternal. We sympathize those men born in this great land who insisted of upholding its culture and tradition have fallen prey to crooked intentions of the propagators of Semetic Religion.”

ഒരു വലിയ വര്ഗ്ഗീയ വിപ്ലവത്തിന് വഴിമരുന്നിട്ടിട്ട് മാറി നിന്ന് ചിരിക്കുന്ന പിതാക്കന്മാരും കമ്മിഷനംഗങ്ങളും ഈ വാര്‍ത്ത കേള്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിവൈദികരുടെ ദയനീയ സ്ഥിതികൂടി കണക്കിലെടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. 79 വയസ്സുള്ള എന്‍റെ സ്വന്തം ജേഷ്ഠസഹോദരന്‍ ഒറിസ്സായിലെ യാതൊരു സൌകര്യങ്ങളുമില്ലാത്ത ഒരു ഉള്ഗ്രാമത്തില്‍ പ്രവൃത്തിക്കുന്ന SVD വൈദികനാണ്. ഫോണ്‍, വൈദ്യുതി, പോസ്റ്റ്‌ ഓഫിസ് മുതലായ യാതൊരു സൌകര്യങ്ങളും അവിടില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെ പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞതുപോലെ അവര്‍ യേശുവിനു സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ മത പരിവര്‍ത്തനം നടത്തുകയല്ല. മറ്റു മതസ്ഥര്‍ക്ക് രക്ഷയില്ലെന്നു കരുതരുത് എന്ന് മാര്‍പ്പാപ്പാ തന്നെ അടുത്തയിടെ നടത്തിയ പ്രസ്ഥാവനയെങ്കിലും കല്ലറങ്ങാട്ട്  കേട്ടിരിക്കേണ്ടതായിരുന്നു. മാത്രമല്ല, യേശു പഠിപ്പിച്ച മൂല്യങ്ങള്‍ അതിന്‍റെ തനിമയില്‍ പ്രഘോഷിക്കുന്നത് തന്നെയാണ് ഭാരതീയ ആദ്ധ്യാത്മികത. ഒരു രാജ്യം പോയിട്ട് ഒരു ഇടവക പോലും ഈ രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നത് മറ്റൊരു വസ്തുത. ഇവിടെ നാലുനേരവും മൂക്ക് മുട്ടെ ആഹാരവും കഴിച്ചു കാറിലും വിമാനത്തിലും കറങ്ങി നടക്കുന്ന മേലാളന്മാര്‍ ദരിദ്രരുടെയിടയില്‍ പ്രവൃത്തിക്കുന്ന അനേകം പേര്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന്  ഓര്‍ത്തിരുന്നെങ്കില്‍ ഇത് പറയില്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാണ്ടമാലില്‍ ക്രിസ്ത്യാനികളുടെ നേരെ അക്രമം അരങ്ങേറിയപ്പോഴും ഇതേപോലുള്ള ചില പ്രസ്താവനകളാണ് അക്രമികള്‍ക്ക് പ്രചോദനമായത്. കേരളത്തില്‍ തന്നെ  നിലക്കല്‍ പ്രശ്നം ഉരുത്തിരിഞ്ഞപ്പോള്‍ അതെങ്ങിനെയാണ് പരിഹരിച്ചതെന്നും  ഇവര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു.

വിശ്വാസ വര്‍ഷത്തിന്‍റെ  മറവില്‍  ഇപ്പോള്‍ കേരളാ  രൂപതകളില്‍ വ്യാപകമായി മാതാപിതാക്കന്മാര്‍ക്കു പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫലം മോശമായതിന് പൂവില്‍ മരുന്നു കുത്തിവെയ്ക്കുന്ന സമ്പ്രദായം ആദ്യം കേള്‍ക്കുകയാണ്. വിശ്വാസ ജീവിതത്തില്‍  വന്‍ തകര്‍ച്ച അനുഭവപ്പെടുന്നുവെന്നതും, വിശ്വാസികള്‍ വ്യാപകമായി മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നുവെന്നതും, ഇടവകകളിലെ അജപാലന പ്രവൃത്തികള്‍ തൃപ്തികരമല്ലെന്നുമുള്ള നിഗമനങ്ങള്‍ ശരിയാണ്. അതിനു വിശ്വാസികളെയാണോ വിശ്വാസികള്‍ക്ക് ദുര്‍മാതൃക കാട്ടുന്ന മെത്രാന്മാരെയാണോ ചികിത്സിക്കേണ്ടത്? എത്രയോ കാലങ്ങളായി അത്മായര്‍ പറയുന്നു, ഇടവകയുടെ വരുമാനം ഇടവകയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി ചിലവഴിക്കണമെന്ന്. ഇരുപത്തഞ്ചു ശതമാനം മാറ്റി വെച്ചാല്‍ അതിനു പരിഹാരമാകുമോ?

കേരളത്തിലെ സീറോ മലബാര്‍ സഭയെ നയിക്കുന്ന  പിതാക്കന്മാര്‍ ഇവിടെ ഒരു വലിയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ചങ്ങനാശ്ശേരിയില്‍ പ്രകടനം നടത്താന്‍ എത്തിയ അത്മായരെ രൂപതയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് തടഞ്ഞുവെന്ന് അന്ന് പലരും എഴുതി. അത് തന്നെയാണ് NSS ഉം SNDP യുമൊക്കെ ഇപ്പോള്‍ പറയുന്നത്. ന്യൂനപക്ഷം ഭരണം കൈയ്യടക്കിയിരിക്കുന്നു. ഇതിന്‍റെയൊക്കെ പ്രത്യഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബുള്ളറ്റ് പ്രൂഫ്‌ കാറില്‍ പായുന്ന മെത്രാന്മാരല്ല, സാധാരണക്കാരായ ആടുകളാണ്. ഇത്തരം ഒരു പ്രസ്താവന ലോകത്ത് ഒരിടത്ത് നടത്താന്‍ മെത്രാന്മാര്‍  തുനിയുന്നുവെങ്കില്‍ അത്  കേരളത്തില്‍ മാത്രമായിരിക്കും. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും കേരളിയര്‍ക്ക് ഇവിടെ ഒരു സംസ്കാരമുണ്ട്. അതിനും ഒരു പരിധി കാണുമെന്നു കരുതിയാല്‍ നന്ന്. 

8 comments:

  1. ആദ്യം തന്നെ ചോദിച്ചോട്ടെ, സഭയുടെ ഈ വിശ്വാസസംഹിത എന്ന് പറയുന്നതിൽ മാനവികതയെയും യേശുവിന്റെ പഠനങ്ങളെയും നിരാകരിച്ചു എന്ന് കുറ്റപ്പെടുത്താതെ തള്ളിക്കളയാവുന്നവ ഏറെയില്ലേ? വേറൊരു തരത്തിൽ ചോദിച്ചാൽ, സാമാന്യബുദ്ധി മാത്രമുള്ള ഒരുവന് പോലും ധൈര്യമായി 'അത് ഞാൻ വിശ്വസിക്കുന്നു' എന്ന് പറയാനാവാത്ത എന്തെല്ലാം സഭയുടെ വിശ്വാസപ്രമാണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് സഭാപിതാക്കന്മാരെങ്കിലും എന്നെങ്കിലും വിശകലനം ചെയ്തിട്ടുണ്ടോ? ശാസ്ത്രാഭിമുഖ്യമുള്ള ചിന്ത വികസിചിട്ടില്ലാതിരുന്ന ഒരു കാലത്ത് സങ്കല്പ്പിക്കുകയും സങ്കൽപം വിശ്വാസത്തിന്റെ ഭാഗമാകുകയും ചെയ്തിട്ട് അതൊക്കെ വാചികമായി കൂട്ടിച്ചേർത്തപ്പോൾ എങ്ങനെയിരിക്കുന്നു എന്നതിന് തെളിവാണ് ഇന്നും സഭ പ്രഘോഷിക്കുന്ന വിശ്വാസപ്രമാണം. അതൊന്നും രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും ഒരു പുനർചിന്തനത്തിനു വിധേയമാക്കാതെ, അങ്ങ് വിഴുങ്ങിക്കോ എന്ന് വാശിപിടിക്കുമ്പോൾ, ചിന്താശക്തിയുള്ളവർ ഇത്തരം ഒരു സഭയെ തള്ളിപ്പറഞ്ഞ് വേറെ ഒരിടത്തേയ്ക്ക് പോകുന്നതിൽ എന്താണ് കുഴപ്പം?

    പോസിറ്റീവ് ആയി ചിന്തിക്കുക, ഐക്യത്തിലൂടെ മുന്നേറുക എന്നത് ഏതു മതത്തിന്റെയും എന്നത്തെയും ലക്ഷ്യമായിരിക്കണം. പഴഞ്ചൻ മാമൂലുകളിൽ കടിച്ചുതൂങ്ങുക നാശത്തിലേയ്ക്കുള്ള വഴിയാണ്. വര്ഗ്ഗസമരത്തിലൂടെയാണ് സമൂഹം വികസിക്കുന്നതെന്നാണ് ഇപ്പോൾ മെത്രാന്മാർ പറയുന്നത് എന്ന് തോന്നുന്നു. അതായത്, ക്രിസ്ത്യാനികൾ എന്ന വര്ഗ്ഗം മാത്രം വികസിക്കണം, ഇന്ത്യയെ മൊത്തത്തിൽ ക്രിസ്തീയമാക്കുന്നതുവരെ. ഒരു ദൈവസങ്കൽപ്പത്തിന്റെയൊ വിശ്വാസത്തിന്റെയോ പേരിലുള്ള എല്ലാ യുദ്ധങ്ങളും പൈശാചികമാണ്. ഇങ്ങനെ ഒരു മതവിശ്വാസത്തിൽ മുറുകെപ്പിടിക്കുമ്പോൾ നശിക്കുന്നത് മതമൂല്യങ്ങലാണ്. അവിടെയാണ് നമ്മുടെ മതനേത്രുത്ത്വത്തിനു പിഴക്കുന്നത്. പകരം, നേർപക്ഷത്തു നില്ക്കുക എന്നതായിരിക്കട്ടെ സഭയുടെയും കര്മ്മപരിപാടി.

    "ഇടവകകളിലെ അജപാലനകാര്യങ്ങളില്‍ സംഭവിക്കുന്ന നിർജ്ജീവത്വമാണ് വിഘടനചിന്തകളിലേക്ക് വിശ്വാസികളെ നയിക്കുന്ന പ്രധാന കാരണം എന്ന് രേഖ വിലയിരുത്തുന്നു. ഇതൊഴിവാക്കാന്‍ മുതിര്‍ന്നവരുടെ മതബോധനം കാര്യക്ഷമമാക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നു."
    ഫാ. തേലെക്കാട്ടിന്റെ ഈ വിലയിരുത്തലിൽ തെറ്റില്ല. എന്നാൽ വിഘടനചിന്തകൾ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്നറിയണം. അതുപോലെതന്നെ മതബോധനം എന്ന വാക്കുകൊണ്ട് അർത്ഥമാകുന്നത് എന്താണെന്നും.

    ReplyDelete
  2. Continued from above

    അല്ഫോന്സാമ്മയുടെ കബറിടം തീർഥാടനകേന്ദ്രമാക്കുകയും അന്ധമായ വിശ്വാസത്തിൽ തളക്കപ്പെട്ട ആയിരങ്ങളെ ആകർഷിക്കാനായി 40 മണിക്കൂർ നീളുന്ന അഘണ്ഡപ്രാർത്ഥന സംഘടിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തീയവിശ്വാസത്തിന്റെ ഭാഗമാണെന്നു പറയാൻ അവിടെ നിയന്ത്രണം നടത്തുന്ന ഏതെങ്കിലും വൈദികന് ധൈര്യമുണ്ടോ? ആളുകൾ തടിച്ചുകൂടുകയും ഭാരങ്ങാനത്ത് വാണിജ്യം പൊടിപൊടിക്കുകയും നേർചപ്പെട്ടി നിറഞ്ഞൊഴുകുകയും ചെയ്യുന്നതിൽ കവിഞ്ഞ് എന്താണവിടെ നടക്കുന്നത്? ഇത്തരം പൊട്ടത്തരത്തെ പ്രോത്സാഹിപ്പിക്കാനാണോ യേശുവും തന്റെ ശിഷ്യരും അവരുടെ കാലത്ത് ശ്രമിച്ചത്? തിരി കത്തിച്ചുവച്ച് തന്റെ രൂപത്തിനു മുമ്പിൽ, തൊലിപൊട്ടുംവരെ മുട്ടിന്മേൽനിന്ന്, തങ്ങളുടെ ജീവിതസൌകര്യങ്ങൾ ഒന്നുകൂടെ മെച്ചപ്പെടാൻ ഉതകുന്നവ സാധിച്ചുതരാൻ വേണ്ടി മരിച്ചുപോയ ഒരു വ്യക്തിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതാണോ ക്രിസ്തീയത? തീര്ച്ചയായും അല്ല എന്ന് പറഞ്ഞു കൊടുക്കുക തേലെക്കാട്ടു പറയുന്ന മതബോധനത്തിന്റെ ഭാഗമാണോ? ഇന്ത്യയിലുള്ള ജനമെല്ലാം ഇങ്ങനെ ഓരോ വിഗ്രഹങ്ങളുടെ മുമ്പിൽ തലകുനിക്കുന്ന കാലമാണോ ഇന്ത്യാ സമ്പൂർണമായും ക്രിസ്തീയമാകുന്ന നാൾ?

    താനുറങ്ങാൻ പോകുംമുമ്പേ, എത്ര ക്രിസ്തുമതവിശ്വാസികൾ സ്വയം ചോദിക്കാറുണ്ട്, ഇന്നത്തെ തന്റെ ജീവിതം ക്രിസ്തീയമായിരുന്നോ എന്ന് ? ആ ചോദ്യത്തിന്റെ സാരം എന്തായിരിക്കണമെന്ന് മേല്പ്പറഞ്ഞ മതബോധനത്തിൽ ഉൾപ്പെടാറുണ്ടോ? ഇന്ന് ഞാൻ അനീതിക്കടിപ്പെട്ട് ആരെയെങ്കിലും വഞ്ചിച്ചോ? എന്നെക്കാൾ കുറവുള്ള എന്റെ അയല്ക്കാരനുമുമ്പിൽ പൊങ്ങച്ചം കാണിച്ചോ? എനിക്കാവശ്യമുള്ളതിൽ കൂടുതൽ ഉപ്ഭോഗിക്കുക വഴി, ഇല്ലാത്തവന് അർഹമായത് നശിപ്പിച്ചോ? അസത്യത്തിനെതിരെ ഒരു വാക്ക് പറയാൻ, ഒരു കൈ ഉയർത്താൻ, എന്തെങ്കിലും ഒന്ന് ചെയ്യാൻ ഞാൻ ധൈര്യം കാണിച്ചോ? അദ്ധ്വാനിക്കാതെ എന്റെ വയർ നിറക്കാൻ ഇടയായോ? നിത്യവും പള്ളിയിൽ പോയി കൂദാശകൾ സ്വീകരിക്കുന്നവരെങ്കിലും അവനവനോട് ഇങ്ങനെ ഒന്നിടഞ്ഞിട്ടു കിടന്നുറങ്ങാൻ മാത്രം ആത്മാവബോധം പള്ളിയിൽനിന്ന് ലഭ്യമാക്കുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെയെന്ത് മഹത്കാര്യങ്ങൾകൊണ്ടാണ് ഇന്ത്യയെ ക്രൈസ്തവീകരിക്കാൻ മെത്രാന്മാർ ആഹ്വാനം ചെയ്യ്യുന്നത്? ഇങ്ങനെയൊക്കെ ചോദിക്കാൻ ശീലിച്ചിട്ടുള്ള ധാരാളം അല്മായർ കേരളത്തിലുണ്ട്, കേരളത്തിനു വെളിയിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നുണ്ട്. അവരുമായി ഒരുമിച്ചിരുന്ന് ക്രിസ്തീയതയുടെ സാരമെന്താണെന്നു പഠിക്കാൻ ഏതു മെത്രാനുണ്ട് സമയവും സൌകര്യവും? ഇല്ലെങ്കിൽ, വായ്‌ തുറക്കാൻ ഈ ഭാരതത്തിൽ അവർക്ക് എന്തവകാശം?

    ReplyDelete
  3. അടുത്തകാലത്ത് ഞാൻ ക്രിസ്റ്റ്യാനിറ്റിയെന്ന് ടൈപ്പ് ചെയ്യുന്ന സമയങ്ങളിൽ ക്രിമിനാലിറ്റിയെന്ന് അറിയാതെ അക്ഷരങ്ങൾ മാറിപ്പോവുന്നു. ചിന്തിച്ചപ്പോൾ ശരിയെന്നും തോന്നിപ്പോയി. എങ്കിലും ഞാൻ വിശ്വസിക്കുന്ന എന്റെ സംസ്ക്കാരത്തെയും മതത്തെയും പന്താടുന്നത് കാണുമ്പോൾ മതപുരോഹിതരുടെ വിഷപ്പല്ലുകൾ എത്ര കഠോരമെന്നും ചിന്തിക്കാറുണ്ട്.

    ഗാന്ധിജി പറഞ്ഞു, "ഒരുവൻ മതപരിവർത്തനത്തിൽക്കൂടി ക്രിസ്ത്യാനിയാകുമ്പോൾ അവൻ ഭാരതീയനല്ലാതാവുകയാണ്." മതംമാറ്റം ഇന്ത്യാവിരോധംകൂടി സൃഷ്ടിക്കുകയാണ്. ഭാരതത്തിൽ 80 ശതമാനം ഹിന്ദുക്കളാണുള്ളത്. ഒരു സംസ്ക്കാരത്തെ തന്നെ തള്ളിക്കളഞ്ഞ് ഒരുവൻ ക്രിസ്ത്യാനിയാകുമ്പോൾ വേദനിക്കുന്നത് ചുറ്റുമുള്ള എണ്ണമില്ലാത്ത ഹിന്ദുക്കളാണ്.

    മതപരിവർത്തനം വലിയ ഒരു സമൂഹത്തിന്റെ വെറുപ്പ്‌ നേടുകയാണ്‌. ലോകത്തിൽ 65 രാജ്യങ്ങളിൽ മതപരിവർത്തനം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഭാരതത്തിലും ഭൂരിഭാഗം ജനങ്ങളെയും വേദനിപ്പിക്കുന്ന മതപരിവർത്തനം നിയമംമൂലം നിരോധിക്കുന്നതും ഇവിടെ മതസൌഹാർദ്ദം നിലനിർത്തുവാൻ സഹായകമാകും.

    യേശു ആരെയും ക്രിസ്ത്യാനിയാക്കുവാൻ പറഞ്ഞില്ല. ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്നാൽ ജനിച്ചുവീണ ഒരു സംസ്ക്കാരത്തെ ഇല്ലാതാക്കി അവിടെ മറ്റൊരു ബിംബത്തെ പ്രതിഷ്ഠിക്കുകയെന്നല്ല. ഒരു നല്ല ഹിന്ദുവായി ജനിച്ചു ജീവിച്ചവനെങ്ങനെ നിത്യനരകം പ്രാപിക്കുന്നു. അവർക്ക് പൊള്ളുന്ന തീയും അട്ടയും പുഴുവും ഉള്ള ഒരു ലോകം അന്ത്യമെന്ന് വിധി എഴുതുന്നു. ഹിന്ദുവായി, ക്രിസ്ത്യാനിയായി, ദളിതനായി, ഇസ്ലാമായി ജനിച്ചവൻ അങ്ങനെതന്നെ ജീവിച്ചാൽ എന്ത് തെറ്റ്?

    ഹിന്ദുവിന് യേശുവിനെ പഠിക്കാൻ, അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിക്ക് വേദങ്ങൾ പഠിക്കാൻ വർഗീയത ഇളക്കിവിടുന്ന പുരോഹിതലോകം ആവശ്യമുണ്ടോ? മാധവിക്കുട്ടി കമലാ സൂര്യയായപ്പോൾ അവർക്ക് ഗുരുവായൂര് ശ്രീ കൃഷ്ണനെവരെ മെക്കയിൽ കൊണ്ടുപോയി സുന്നത്ത് ചെയ്യണമെന്നായി. വർഗീയത മൂത്ത് കാഷ്മീരില്നിന്നു ബ്രാഹ്മണപണ്ഡിറ്റുകളെ വർഗീയലോകം പുറത്താക്കി. തോക്കിൻമുനകൾ കൊണ്ട്ഗോവയെ ക്രിസ്തൻ ശക്തികേന്ദ്രമാക്കി. നാഗാലാന്റിലും കോഹിമായിലും മതപരിവർത്തനത്തിനായി ഇറക്കുന്ന പണത്തിന് കണക്കില്ല. കേരളത്തിൽ ക്രിസ്റ്റ്യാനിറ്റി ആകാ ക്രിമിനാലിറ്റി ഇന്ന് കോഴകോളേജുകൾക്കായി മുറവിളികൾ കൂട്ടികൊണ്ടിരിക്കുന്നു.

    മതപരിവർത്തനത്തിനായി ബില്ല്യൻകണക്കിന് ഡോളർ മൂന്നാംലോകത്തിലേക്ക് ഒഴുകുന്നുണ്ട്. ഈ പണം ദരിദ്രസഹായ നിധിയിലേക്ക് നിക്ഷേപിക്കുന്നതിന് ആഹ്വാനം ചെയ്യുവാൻ മെത്രാൻലോകം തയാറാകുമോ? മതപരിവർത്തനം മെത്രാന്മാരുടെ ഒരു വിദേശവരുമാന മാർഗംകൂടിയാണ്.

    ഉപ്പും തവിടും കൊടുത്ത് ദളിതരെ മതപരിവർത്തനം നടത്തിയതിന്റെ ഫലമായി അവർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട അനുകൂല്ല്യം സഭ നഷ്ടപ്പെടുത്തി. അടുത്തകാലത്തും ശ്രീ ആലഞ്ചേരിയുടെ പ്രസ്താവനയിൽ ക്രിസ്ത്യാനികളിൽ ദളിതരെന്നോ ഉയർന്ന ജാതിയെന്നോ ഒരു തിരിച്ചുവിത്യാസം ഇല്ലെന്നായിരുന്നു. ശ്രീ മാൻ ആലഞ്ചേരി അല്മായശബ്ദത്തിലെ ചർച്ചയിൽ പങ്കെടുത്തിരുന്നുവെങ്കിൽ പൊള്ളയായ അദ്ദേഹത്തിന്റെ വാദത്തെ പച്ച കള്ളമെന്ന് തെളിയിച്ചു കൊടുക്കാമായിരുന്നു.

    മതപരിവർത്തനം പാടില്ലെന്ന് ഇസ്രായിലിൽ നിയമം ഉണ്ട്. അവിടെയൊന്നും പ്രതിഷേധങ്ങളുമായി മെത്രാൻലോകം എത്താതെന്തേ? അത്തരം ഒരു നിയമം ഭാരതത്തിൽ നടപ്പിലാക്കിയാൽ ഇത്തരം പ്രസ്താവനകൾ ഇറക്കുന്ന ബിഷപ്പുമാരെ മൂക്കുകയർ ഇടാമായിരുന്നു.

    അമേരിക്കയിൽ മതസ്വാതന്ത്ര്യം ഇല്ലെന്ന് അടുത്തകാലത്ത് സീറോമലബാർ മെത്രാൻ ഇടയലേഖനം ഇറക്കി. അദ്ദേഹത്തിന്റെ തിണ്ണമിടുക്ക് മലയാളീപള്ളികളിൽ വായിക്കുവാനേ സാധിക്കുകയുള്ളൂ. ഈ രാജ്യത്തിന്റെ മണ്ണിൽനിന്നുകൊണ്ടായിരുന്നു, രാജ്യദ്രോഹം വിളമ്പിയത്. സീറോമലബാറിനെ പായ്ക്ക്ചെയ്ത് ഒബാമാഭരണകൂടം കാക്കനാട്ടെത്തിക്കാത്തതും ഭാഗ്യം. ബോധവും വിവരവും ഉള്ള മെത്രാന്മാർ സീറോമലബാറിൽ വളരെ വിരളമാണ്. ബുദ്ധി വികസിക്കാത്തതുമൂലം നേർച്ചപ്പെട്ടിയിൽനിന്ന് കിട്ടുന്ന എണ്ണ തലയോട്ടിയിൽ തേച്ചുനടക്കുന്ന അല്മായർ ഉള്ളടത്തോളംകാലം അഭിഷിക്തരുടെ രാജപട്ടത്തിന് കോട്ടം തട്ടുകയില്ല.

    ReplyDelete
  4. സത്യത്തിൽ ഇത്തരം ദൈവശാസ്ത്രജ്ഞന്മാരോട് നമുക്ക് സഹതാപമാണ് തോന്നേണ്ടത്. ലക്ഷക്കണക്കിന് വിശ്വാസികൾ സഭ ഉപേക്ഷിക്കുമ്പോൾ ഇവർ ഭാരതത്തെ എങ്ങനെ ക്രിസ്തീയമാക്കും? ആദ്യമിവർ നഷ്ടപ്പെട്ട ആടുകകളുടെ പുറകെ പോകട്ടെ. കുറേ കാലമായിട്ട് സീറോ മലബാർ സഭക്ക് റൂഹാദക്കുദിശാ കൊടുത്തുകൊണ്ടിരിക്കുന്നത് ചുക്കിനും ചുണ്ണാമ്പിനും ഉതകാത്ത കുറെ മെത്രാന്മാരെയാണ്. അവർ തിന്നുകുടിച്ചുമദിച്ച് അരമനകളിൽ പള്ളികൊള്ളുന്നു. ഇവരുടെ പണ്ഡിത പ്രബന്ധങ്ങൾകൊണ്ട് ശ്രീ മറ്റപ്പള്ളിയുടെ ജേഷ്ഠൻ SVD ഫാദറിനെ പോലെയുള്ളവർക്കും കന്യാസ്ത്രീകള്ക്കുമാണ് പേടിച്ചിട്ട് വടക്കേ ഇന്ത്യയിൽ വഴിയേ നടക്കാൻ കഴിയാതെ വരുന്നത്. ഇടവകയിലെ അജപാലനത്തിൽ വരുന്ന നിര്ജ്ജീവത്വമാണ് വിഘടചിന്തകളിലേയ്ക്ക് വിശ്വാസികളെ നയിക്കുന്നത് എന്ന് രേഖ വിലയിരുത്തുന്നു. ഇതൊരു തമാശയാണ്. അപ്പോൾ പിന്നെ സഭയിൽ നടക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ, അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാത്ത സഭാവികാരികളുടെ നിലപാട്, അനാവശ്യമായ ആചാരാനുഷ്ഠാനങ്ങൾ, ദുരാചാരങ്ങൾ, അധികാരദുർവിനിയോഗം, കച്ചവടം, അച്ചന്മാരുടെ സുഖത്തിനായി പണിയുന്ന ദേവാലയം, പള്ളിമുറി, കൊടിമരം, മറ്റു പഞ്ചനക്ഷത്ര കെട്ടിടങ്ങൾ, ധൂർത്തു നിറഞ്ഞ പെരുന്നാളുകൾ, ഏകാധിപത്യം, അല്മായരെക്കൂടാതെയുള്ള സഭാഭരണം, അല്മായസംഘടനകളെ നിർവീര്യമാക്കൽ, അജപാലനവുമായി ബന്ധപ്പെട്ട പരാതികളിൽനിന്നു കണ്ണ് വെട്ടിക്കുക തുടങ്ങിയവയാണ് യഥാർത്ഥത്തിൽ വിഘടനചിന്തകളിലേയ്ക്ക് വിശ്വാസികളെ നയിക്കുന്നത്. ഏതായാലും ഈ ഡോക്ടർ മാർ കുറിച്ച മരുന്ന് കൊള്ളാം - വൃദ്ധന്മാര്ക്ക് വേദപാഠം. തങ്ങളുടെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മെത്രാന്മാർ അറിയുന്നില്ല.

    ReplyDelete
  5. സിനഡില്‍ അവതരിപ്പിച്ച ഇത്തരം പ്രധാനപ്പെട്ട രേഖകള്‍ ചാനലില്‍ വരികയും അതിനെപ്പറ്റി ഞെളിഞ്ഞിരുന്നു വിശദീകരണം നല്‍കുകയും ചെയ്യുന്ന സഭാധികാരികള്‍ക്ക് എങ്ങിനെ ഇതിനു ധൈര്യം വന്നുവെന്ന് ഞാന്‍ അതിശയിക്കുകയാണ്. ഞങ്ങളുടെ പരമമായ ലക്‌ഷ്യം ഭാരതത്തെ ക്രൈസ്തവത്കരിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് തെളിവു സഹിതം ഏറ്റവും കൂടുതല്‍ പ്രസംഗിക്കപ്പെടുന്നത് വടക്കേ ഇന്ത്യന്‍ സ്ഥലങ്ങളിലായിരിക്കും. അവിടെ ഒറ്റക്കും പെട്ടക്കും ജോലി ചെയ്യുന്ന മിഷനറിമാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അത് ധാരാളം മതി. ഇതിന്‍റെ ഇമ്പാക്റ്റ് മനസ്സിലാക്കാന്‍ ഇന്ത്യയെ ഞങ്ങള്‍ മുസ്ലീം രാഷ്ട്രമാക്കും, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആ ലക്ഷ്യം മുന്‍ നിര്‍ത്തിയായിരിക്കും എന്ന് മുസ്ലീമുകളുടെ ദെശീയ സമ്മേളനം പ്രമേയം പാസ്സാക്കിയെന്നറിഞ്ഞാല്‍ മുസ്ലീമുകളോട് നമുക്കെന്തു തോന്നും എന്ന് മാത്രം നോക്കിയാല്‍ മതി.

    ശ്രി ചാക്കോ കളരിക്കല്‍ പറഞ്ഞതുപോലെ ആദ്യം അകത്തുള്ള വിശ്വാസികളുടെ പുറത്തേക്കുള്ള അനുസ്യുതമായ ഒഴുക്ക് ഇവരൊന്നു നിര്‍ത്തട്ടെ. അത് കഴിഞ്ഞല്ലേ പുറത്തുള്ളവരെ തേടി പോവുന്നത്. രേഖ പറയുന്നതുപോലെ വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരിക്കുന്ന മരവിപ്പ് ഒന്നിനൊന്നിനു വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ ആകെ രണ്ടു ശതമാനമാണ് എല്ലാ വിഭാഗം ക്രിസ്ത്യാനികളും കൂടെ ഉള്ളത്. ഇന്ത്യയെ ക്രൈസ്തവല്‍ക്കരിക്കും എന്ന് മെത്രാന്‍ സിനഡ് പറഞ്ഞാല്‍ കുണ്ടില്‍ കിടന്ന തവള പറഞ്ഞതു പോലെയേ കരുതേണ്ടതുള്ളൂ. നമ്മുടെ മെത്രാന്മാര്‍ക്ക് എന്തുപറ്റിയെന്നാണ് ഞാന്‍ ചോദിക്കുന്നത്?

    ReplyDelete
    Replies
    1. ഇതെന്തു ചോദ്യം? ഏതു പൊട്ടക്കണ്ണനും കാണാവുന്ന കാര്യമല്ലേ മെത്രാന്മാർക്ക് എന്തുപറ്റി എന്നത്. അവരിൽ ആരെയെങ്കിലും ഒന്ന് നോക്കൂ. ഇത്രയും അവഹേളിതമായ ഒരു ഡ്രസ്സ്‌ ഇന്ത്യയിൽ ആർക്കെങ്കിലും കണ്ടിട്ടുണ്ടോ?

      അമിതമായി സമ്പാദിക്കുന്ന ധനത്തിൻറെ ഒരംശം നേര്ച്ചയായും കാണിക്കയായും ദൈവത്തിനു കാഴ്ചവച്ച് അവിടുത്തെ പ്രീതിപ്പെടുത്താമെന്നു മനുഷ്യരെക്കൊണ്ട്‌ വിശ്വസിപ്പിക്കുകയും ദൈവത്തിന്റെ പ്രതിപുരുഷരായി അതെല്ലാം വാരിക്കൂട്ടുകയും ചെയ്യുന്ന ഇവർ കാപട്യത്തിന്റെ നിറ കുടങ്ങളാണ്. ദൈവം സർവജ്ഞനും സർവ്വവ്യാപിയുമാണെങ്കിലും മനുഷ്യന്റെ കാര്യങ്ങളിൽ കൈടകത്തുന്നില്ലെന്നു ഈ ലോകത്തിന്റെ കോലം കണ്ടാൽ ആര്ക്കാണ് മനസ്സിലാകാത്തത്? എന്നാലും എല്ലാറ്റിലും ദൈവം തങ്ങളിലൂടെ വേണ്ടത് ചെയ്യുന്നു എന്ന് ആവര്ത്തിച്ചു പറഞ്ഞു മനുഷ്യരെ പറ്റിക്കുന്ന ഇവരല്ലേ ഏറ്റവും വലിയ ചതിയന്മാർ?

      അർത്ഥപൂർണമായ ഒരു കര്മ്മവും അനുഷ്ഠിക്കാൻ കഴിവില്ലാത്ത ഇത്തരം അധികാരികളുടെ ആജ്ഞയനുസരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗതികേട്. പണ്ഡിതന്മാരോടും പാമരന്മാരോടും സംവദിക്കാം. എന്നാൽ അല്പജ്ഞരായ മെത്രാന്മാരോട് സംവദിക്കാമെന്നു കരുതുന്നവർ കോമാളികളാക്കപ്പെടും. കൊലക്കത്തിയുമായി പിന്തുടരുന്ന ശത്രുക്കളെക്കാൾ അപകടകാരികളാണ് പാവം മനുഷ്യരെ ദൈവശാസ്ത്രം പറഞ്ഞു പറ്റിക്കുന്ന സഭാധികാരികൾ. ഒരു മാർ കുറീലോസും അങ്ങനെ ഒന്നുരണ്ടു പേരുമൊഴിച്ചുള്ള ഇന്ത്യയിലെ എല്ലാ മെത്രാന്മാരും ഇങ്ങനെ അപകടം പിടിച്ചവരാണ്.

      Delete
  6. "മെത്രാന്മാര്ക്ക് ഇരിപ്പുറയ്ക്കുന്നില്ല..."എന്ന മറ്റപ്പള്ളിസാറിന്റെ ലേഖനവും അതുമായി ചെങ്ങാത്തമുള്ള ആറു കമന്റുകളും വായിച്ചപ്പോൾ എന്റെ രക്തം തിളച്ചു! ഇത്രയൊക്കെയായിട്ടും ഇവറ്റകളെ "സഭാപിതാക്കന്മാർ" ഇടയശ്രെഷ്ടന്മാർ" എന്നൊക്കെ വിളിച്ചിനിയും ആദരിക്കാൻ നമുക്കൊരു പുളിപ്പും നാവിനില്ലല്ലോ എന്നോർത്തു ദുഃഖം ! "ഒരു പിതാവേയുള്ളൂ ആസ്വർഗസ്ഥൻ" എന്ന ആപൊന്നു വചനം കാറ്റിൽ പരത്തിയിട്ടിവറ്റകളെ കാലാകാലമായി ദൈവത്തിന്റെ നാമം "പിതാവേ" എന്ന് വിളിച്ചാദരിക്കുന്ന നാമെല്ലാമാണീ വിവരദോഷികൾ കാട്ടിക്കൂട്ടുന്ന ഈ കോലാഹലങ്ങൾക്കും കാരണം . "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന" കർത്താവിന്റെ കല്പ്പന ഇന്നുവരെ നാം അനുസരിക്കാഞ്ഞതാണിതിനെല്ലാം കാരണം ...ഒന്നാമതായി കാരണത്തെ കണ്ടെത്തി ചികിത്സിക്കൂ...കാര്യമെന്ന രോഗം താനേ വേരോടെ മാറിക്കിട്ടും !അവമാതിക്കേണ്ട ഈ ചൂഷകരെ ഇനിയെങ്കിലും ബഹുമാനിക്കാതിരിക്കൂ... "അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം! വെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലേ നിങ്ങൾ? എന്ന് മനസിലോർത്തു ഇവറ്റകളെ കണ്ടാൽ മുഖം തിരിക്കൂ ..ക്രിസ്തു ഇനിയെങ്കിലും മഹത്വപ്പെടട്ടെ......

    ReplyDelete
  7. തങ്ങളുടെ ശുശ്രൂഷാവലയത്തിൽ പെടുന്നവരെപ്പോലും ശരിയായ മതബോധത്തിലെയ്ക്ക് നയിക്കാൻ കഴിയാത്തവർ എങ്ങനെയാണ് ഇന്ത്യയെന്ന മഹാവിസ്തൃതിയിൽ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുന്നത്! 'ആധ്യാത്മകത ഉണർത്തുന്ന ചോദ്യങ്ങൾ' എന്ന തന്റെ കൃതിയിൽ ശ്രീ ജോർജ് മൂലേചാലിൽ എഴുതുന്നു:

    "ഓരോ മതവിഭാഗത്തിലെയും അംഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട ഒരു ചരിത്രസന്ധിയാണ് ഇന്നുള്ളത്. തങ്ങളുടെ സമുദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഹിതീകരണപ്രക്രിയ കണ്ടറിയാനും, സ്വസമുദായത്തെ ആത്മവിമര്ശനപരമായ തിരുത്തലുകളിലെയ്ക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തം അതാതു സമുദായങ്ങൾ എത്റെടുത്തെ മതിയാവൂ. ... മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേയ്ക്ക് നയിക്കുക എന്നതാണ് ഇന്നിന്റെ ദൌത്യം."

    "മുസ്ളിം രാഷ്ട്രങ്ങളിലെ ഇസ്ലാം മതവ്യവസ്ഥയെ അനുകരിക്കാനുള്ള ഇവിടുത്തെ മുസ്ളിം നേതൃത്വത്തിന്റെ പരിശ്രമങ്ങൾ ഇവിടെ വിതച്ചുകൊണ്ടിരിക്കുന്ന ദുര്യോഗങ്ങൾ എത്രയെന്ന് നമുക്കറിയാം. എന്നാൽ, ഇന്ത്യയിലെ അതിന്യൂനപക്ഷമായ ക്രൈസ്തവ സമൂഹങ്ങളിൽ വർദ്ധിച്ചുവരുന്ന പുരോഹിതീകരണം അതിലും രൂക്ഷമായ പ്രതിസന്ധികളാവില്ലേ ഇവിടെ സൃഷ്ടിക്കാൻ പോകുന്നത് എന്ന് സംശയിക്കണം. കാരണം, ക്രിസ്ത്യൻ മുഖംമൂടിയണിഞ്ഞ യൂറോപ്യൻ നാഗരികതയുടെയും വികസന കാഴ്ചപ്പാടുകളുടെയും നിശാലമായ നഗരവീഥികളിലൂടെ ലോകജനത കുഞ്ഞാടുകളെപ്പോലെ നയിക്കപ്പെടുന്ന ഒരു ചരിത്രഘട്ടമാണിത്."

    മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ 2006ലെ വാർഷികപ്പതിപ്പിൽ ശ്രീ രാധാകൃഷ്ണൻ നടത്തിയ മതവിചാരങ്ങളിൽ നിന്നെടുത്തത്.

    ReplyDelete