Translate

Wednesday, July 10, 2013

ഫ്രാൻസീസ് മാർപാപ്പയുടെ വിശുദ്ധ രാഷ്ട്രീയവും ചാണ‍ക്യതന്ത്രവും.




 
നിഷ്കപടമായ  സത്യത്തിലും ധർമ്മത്തിലും വിശ്വസ്തനായവൻ ,  ബുദ്ധിജീവിയായ   രാഷ്ട്രീയ തന്ത്രജ്ഞൻ, കാലത്തിനനുസരിച്ചുള്ള ഭരണ പരിഷ്കാരങ്ങൾ എന്തെന്ന്  അറിവുള്ള വിവേകശാലിയായ നേതാവ് എന്നീ മൂന്നു തുറകളിൽ  ഫ്രാൻസീസ്  മാർപാപ്പ പ്രസിദ്ധനായി കഴിഞ്ഞു.  

 

'ജോണ്‍ 23', 'ജോണ്‍ പോൾ 2' എന്നീ മാർപാപ്പാമാരെ  വിശുദ്ധ പദവിയിൽ എത്തിക്കുന്നതുവഴി സഭയുടെ യാഥാസ്ഥിതികരും ആധുനിക ചിന്താഗതിക്കാരും തമ്മിലുള്ള അകൽച്ച കുറയുമെന്നാണ് കണക്കുകൂട്ടൽ. ജോണ്‍ പോളിനെ പെട്ടെന്ന്  വിശുദ്ധനാക്കിയതുവഴി യാഥാസ്ഥിതികരായ കത്തോലിക്കർ സന്തോഷം കൊണ്ട് ലോകം മുഴുവനും ആർത്തു വിളിക്കുന്ന വാർത്തയാണ് എവിടെയും.
 
ആധിനുക ചിന്താഗതിക്കാരും ജോണ്‍ 23  മാർപാപ്പയെ വിശുദ്ധനാക്കിയതിൽ സന്തുഷ്ടരാണ്. പക്ഷെ വിശുദ്ധനാകുവാൻ  യോഗ്യനായിരുന്ന ഈ മാർപാപ്പക്ക്  വിശുദ്ധ പദവി ലഭിക്കുവാൻ അനേക വർഷങ്ങൾ വേണ്ടി വന്നു. അദ്ദേഹത്തിനുവേണ്ടി ആർത്തുവിളിക്കുവാൻ അന്നുണ്ടായിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും യാഥാസ്ഥിതികരുടെ     മാർപാപ്പായും  നവീകരണ ചിന്തകരുടെ  മാർപാപ്പയും    വിശുദ്ധരാകുന്നതിൽക്കൂടി സഭയിൽ ശാന്തിയും സമാധാനവും ഐക്യവും  കൈവരിക്കുമെന്നും നിരീക്ഷകർ കരുതുന്നു. ഇന്ന്  ലക്ഷ്യമില്ലാതെ പോവുന്ന സഭയുടെ ആവശ്യവും ഇരുകൂട്ടരിലും   ഐക്യമത്യം  കണ്ടെത്തുകയെന്നതാണ്.
 
ജോണ്‍ പോളിന്റെ     ധൃതിപിടിച്ചുള്ള   വിശുദ്ധനെന്ന  തീരുമാനത്തിൽ  അവ്യക്തതകളുണ്ട്.  ഈ വിശുദ്ധപദവി  സഭയെ സംബന്ധിച്ച് അനിവാര്യമായിരുന്നു. വിശുദ്ധനാകാതെതന്നെ  ജോണ്‍ പോളിനെ  അനേകായിരങ്ങൾ ആരാധിക്കുന്നതും വത്തിക്കാന്റെ  ഇങ്ങനെ  ഒരു തീരുമാനത്തിനു  കാരണമാണ്.   അദ്ദേഹം വിശുദ്ധനാകുന്നത് യാഥാസ്തികനായതുകൊണ്ടെന്നുള്ള   ധാരണയും പൂർണ്ണമായി ശരിയല്ല.   മരിച്ച നിമിഷം മുതൽ അദ്ദേഹത്തെ  വിശുദ്ധനാക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.  ജീവിച്ചിരുന്ന നാളുകളിൽ പുരോഹിതരുടെ  ലൈംഗികകുറ്റകൃത്യങ്ങൾ ഒളിച്ചുവെച്ച  വിമർശനങ്ങളുടെ പേരിൽ   വിശുദ്ധനെന്ന നടപടിക്രമങ്ങൾക്ക്  തടസങ്ങളൊന്നും ഉണ്ടായില്ല.  കാരണം അദ്ദേഹം ആർക്കും  നിഷേധിക്കാൻ സാധിക്കാത്ത  ഒരു ചരിത്രപുരുഷനായിരുന്നു.  യഹൂദരിലും ഇസ്ലാമിക ജനതയിലും    ഒരു മാർപാപ്പാ  അവരുടെ  മിത്രമായ ചരിത്രവുമുണ്ടായി.  

സോവിയറ്റ് കമ്യൂണിസത്തിന്റെ  പതനത്തോടെ ഉറച്ച രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിൽ ജോണ്‍ പോൾ വിഖ്യാതനായി തീർന്നു. സോവിയറ്റ് യൂണിയനെതിരായ  ശീതസമരത്തിൽ അമേരിക്കൻ ചേരികൾ വിജയികളായി.  അത്   ജോണ്‍ പോൾ എന്ന ചരിത്രത്തിന്റെ  സുവർണ്ണതാളുകളിൽ  രേഖപ്പെടുത്തുകയും ചെയ്തു.  1986ൽ റോമിൽ നടന്ന സിനഗോഗിലെ ചർച്ചാവേളയിൽ ആധികാരികമായിട്ടുതന്നെ ശക്തമായ ഭാഷയിൽ   ജോണ്‍ പോൾ    സെമറ്റിക്ക് വിരോധം പാടെ ഇല്ലാതാക്കുവാൻ സഭയോടു  ആഹ്വാനം  ചെയ്തതും  ഒരു  ചരിത്ര  മുഹൂർത്തമായിരുന്നു.   അങ്ങനെ നൂറ്റാണ്ടുകളായി    നിലവിലുണ്ടായിരുന്ന യഹൂദവിരോധത്തിന് അയവ് വന്നത്  സഭയുടെ സമാധാനത്തിലേക്കുള്ള    വഴിയൊരുക്കലായിരുന്നു.    ജോണ്‍ ഇരുപത്തിമൂന്നാം മാർപാപ്പായോടൊപ്പം ജോണ്‍ പോളിനെയും വിശുദ്ധ ഗണത്തിൽപ്പെടുത്തുവാൻ സഭയെ പ്രേരിപ്പിച്ച  കാരണവും  ഇതായിരിക്കണം.   സഭകളുടെയും മതങ്ങളുടെയും മൈത്രിക്കായി വാതിലുകൾ  തുറന്നിട്ട   ജോണിനെ കൂടാതെ ജോണ്‍ പോളിനെ വിശുദ്ധനാക്കുവാൻ സാധിക്കുകയില്ല. ജോണില്ലാതെ ജോണ്‍ പോളിനെ ആദരിക്കാനും പ്രശംസിക്കാനും പ്രയാസമാണെന്ന്  സഭക്കറിയാം.   

രണ്ടാം വത്തിക്കാൻ കൌണ്‍സിലെ  പരിഷ്ക്കാരങ്ങൾ  പ്രായോഗികമാകണമെങ്കിൽ രണ്ടു  മാർപാപ്പാമാരെയും   മഹത്ത്വപ്പെടുത്തണമെന്ന് നിരീക്ഷകരിൽ  അനേകർ  അഭിപ്രായപ്പെടുന്നു. ജോണ്‍ പോളിന്റെ നേട്ടങ്ങൾക്ക്‌ വഴി തുറന്നതും ജോണ്‍ ഇരുപത്തിമൂന്നാമൻ ആയിരുന്നു. ഇവിടെ മനോവിശാലതയും   മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും ജനാധിപത്യവും  ഇട  കലർന്ന്   ഒപ്പം   യാഥാസ്ഥിതികത്വവും  മതപക്ഷപാതവും  സാമൂഹ്യ അസമത്വവും ഒന്നായി സമ്മിശ്രമാവുകയാണ്. പതിരുകൾ വേർതിരിക്കാതെ  ആശയ സൌധർമ്മ്യം  നേടുകയെന്നതാണ്   പ്രധാനം. 

ബ്രിട്ടീഷ് കാത്തോലിക്കാ മാഗസിനിൽ ജോണ്‍ ബൊറേലി ഒരു ചെറുലേഖനത്തിൽ കുറിച്ചിരിക്കുന്നത്, " ജോണ്‍ 23 മാർപാപ്പായെപ്പോലെ ഫ്രാൻസീസ് മാർപാപ്പ സാമൂഹ്യനീതിയിൽ അടിയുറച്ച് മറ്റു മതക്കാരുടെ വിശ്വാസവുമായി  പൊതുധാരണയിൽ എത്തുവാൻ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ  നാണയത്തിന്റെ  ഇരുവശങ്ങൾപോലെ  രണ്ടു  മാർപാപ്പാമാരിലും  സ്വാഭാവിക  വ്യക്തി വൈശഷ്ട്യവും കാണുന്നു.  
 
 ഫ്രാൻസീസ് മാർപാപ്പാ ജോണ്‍ പോളിനുകൊടുത്ത ഈ വിശുദ്ധ പദവിവഴി  രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അനുമാനിക്കാം. ഇവിടെ ഫ്രാൻസീസ് പരാജയപ്പെട്ടാൽ സഭയുടെ പരാജയമായിരിക്കും.  അങ്ങനെ  സംഭവിച്ചാൽ  രക്ഷിക്കാൻ സാധിക്കാതെ അനാഥമായ ഒരു കപ്പലിന്റെ കപ്പിത്താനായി  ഫ്രാൻസീസും  ചരിത്രത്തിൽ പുറംതള്ളപ്പെടും

(W a s h I n g t o n  Post ൽ വന്ന ലേഖനത്തെ ആധാരമാക്കി എഴുതിയത്. )

7 comments:

  1. ഈ കുറിപ്പ് വായിച്ചുപോയപ്പോൾ ഉണ്ടായ അസഹ്യപ്പെടുത്തുന്ന സന്ദേഹം ഇതായിരുന്നു, കുറച്ചു ദിവസം മുമ്പ് വത്തിക്കാന്റെ പുണ്യാളൻ കച്ചവടത്തെ എതിർത്തു സംസാരിച്ച ജോസഫ്‌ മാത്യു ഇത്ര പെട്ടെന്ന് നിജസ്ഥിതിയുമായി ഐക്യപ്പെട്ടോ എന്നായിരുന്നു. ഹാവൂ, അവസാനം കണ്ട വരി - വാഷിംഗ്ടണ്‍ പോസ്റ്റിൽ വന്ന ഏതോ സ്വ.ലേ.യുടെ വരികൾ മലയാളത്തിലാക്കി എന്നേയുള്ളൂ എന്ന് കണ്ടപ്പോൾ സമാധാനമായി. എന്നല്ല, ഒരു അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ പത്രവും തന്റേടത്തോടെ ഒരു നിഷ്പക്ഷ നിലപാട് എടുക്കാൻ ധൈര്യമുള്ളതില്ല. ഇത്തരം വിഷയങ്ങളിൽ അവർ ഒന്നാന്തരം ഒത്തുകളികളാണ് നടത്താറുള്ളത്. ഇത് ഞാൻ വര്ഷങ്ങളായി നിരീക്ഷിക്കുന്ന വസ്തുതയാണ്. അമേരിക്കക്കാരെക്കാൾ സത്യസന്ധത പുലർത്തുന്നവർ യൂറോപ്പിലുള്ള മാദ്ധ്യമപ്രവർത്തകരാണ്‌. എന്നാലും തങ്ങളുടെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വാക്ക് പറയാനുള്ള ചങ്കൂറ്റം ഇവര്ക്കില്ല. ഒരു കാലത്ത് ബിബിസി നിഷ്പക്ഷമായിരുന്നു എന്നൊരു ധാരണയുണ്ടായിരുന്നു. ഇന്നാകട്ടെ ബിബിസിയും എബിസിയും സിബിസിയും ഒക്കെപ്പോലെ രാഷ്ട്രീയക്കളികൾ മാത്രം നടത്തുന്ന നട്റെല്ലില്ലാക്കഴുതകളാണ്.

    ഒരു കാലത്ത് വൈകിട്ട് ആറുമണിക്കുള്ള ഒരു മണിക്കൂർ നീളുന്ന Echo der Zeit (കാലത്തിന്റെ പ്രതിധ്വനി) എന്ന സ്വിസ് റേഡിയോ പ്രോഗ്രാംനിർബന്ധമായും ശ്രദ്ധിച്ചു കേട്ടിരുന്ന എനിക്ക് പിന്നീടാണ് മനസ്സിലായത്‌ എത്ര തന്മയത്വത്തോടെ അവർ സാധാരണക്കാരെ സ്വിസ് ഗവ്നമെന്റിന്റെ കാഴ്ച്ചപ്പാടുകളിലേയ്ക്ക് ചേർത്തെടുക്കാൻ പരിശ്രമിച്ചിരുന്നു എന്നത്.

    ഏതായാലും തന്റെ ചുറ്റുപാടുകൾക്ക് വിധേയനായി പോപ്‌ ഫ്രാൻസിസ് ജോണ്‍ പോൾ രണ്ടാമനെ വിശുദ്ധനെന്നു പ്രഖ്യാപിക്കുന്നതോടെ അദ്ദേഹം ഒരു വെറും രാജ്യതന്ത്രജ്ഞനായി തരംതാണുകഴിഞ്ഞിരിക്കും. അത്തരമൊരാൾ ഒരു സഭയെയും നവീകരിക്കാൻ പോകുന്നില്ല. നമ്മൾ വെറുതെ കണ്ണിലെണ്ണയൊഴിച്ചിരുന്നിട്ടു യാതൊരു കാര്യവുമില്ല. അരയോളമല്ല, കഴുത്തുവരെ ലൌകിക താത്പര്യങ്ങളുടെ ചെളിക്കുണ്ടിൽ താഴ്ന്നുപോയ സഭയെ ഉയർത്താൻ യേശുക്രിസ്തു വന്നാലും പറ്റില്ല എന്ന് തന്നെ കരുതുക.

    ReplyDelete
  2. എന്താ ഈ പറയുന്നത്? അത്രക്കങ്ങ്‌ നിരാശത പരത്താതെ. അറക്കലിന് അല്ലെങ്കിൽ പവ്വത്തിലിനു ഒരു ചാൻസ് കൊടുക്കൂ. മൂന്നു ദിവസം കൊണ്ട് അവർ പള്ളി ഇടിച്ചുപൊളിച്ചിട്ടു, ആകാശത്ത്‌ ക്ളാവർ കുരിശ് വിരാജിക്കുന്ന പുതിയ ഒരെണ്ണം കെട്ടിപ്പൊക്കും. മേസ്ത്രിഅച്ചന്മാരുടെ ഒരു സൈന്യം തന്നെ അവരുടെ പിന്നിൽ ഉണ്ടെന്നുള്ള കാര്യം മറക്കരുത്! മൈക്കാട് അച്ചന്മാർ ആയിരക്കണക്കിനും.

    ReplyDelete
  3. മാർപാപ്പാമാരെ പുകഴ്ത്തിമാത്രം അമേരിക്കൻ പത്രങ്ങൾ വാർത്തകൾക്ക് പ്രാധാന്യം നല്കുന്നത് എന്തുകൊണ്ടെന്ന് ഞാനും ഒർത്തുപോയിട്ടുണ്ട്. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ രാജ്യത്ത് ആരെയും ഭയപ്പെടുവാനുമില്ല. അമേരിക്കൻ ജനം പള്ളിയിൽ പോവില്ലെങ്കിലും മാർപാപ്പാമാരിൽ ആവേശരാണ്. അത് മുതലാക്കി പത്രങ്ങൾ സാമ്പത്തിക ലാഭവും കൊയ്യുന്നു. വത്തിക്കാന്റെയും സഭയുടെയും വൻപരസ്യങ്ങൾ പത്രങ്ങളുടെ വരുമാന മാർഗമാണ്. ഏത്‌ മാർപാപ്പാ വന്നാലും അമേരിക്കൻ രാഷ്ട്രീയ ചിന്താഗതികൾ പരിഗണയിൽ എടുത്തേ എന്തെങ്കിലും സംസാരിക്കൂ. നിഷ്പക്ഷതയും നീതിയും ലോകത്തൊരിടത്തും ഇല്ല.

    കളരിക്കൽ ചാക്കോച്ചന്റെ പുസ്തകം വായിക്കുന്നതുവരെ ജെ.പി.യെപ്പറ്റി കാര്യമായ വിവരങ്ങൾ എനിക്കും അറിയത്തില്ലായിരുന്നു.അതിനുശേഷം ഞാൻ അദ്ദേഹത്തെപ്പറ്റി വായിക്കുവാനും തുടങ്ങി. അദ്ദേഹത്തെ അറിയുംതോറും അകന്നും പൊയ്ക്കൊണ്ടിരുന്നു. ജേപ്പി വിശുദ്ധനാകാൻ യോഗ്യതയില്ലാത്ത വെറും അധികാര ഭ്രാന്തനായിരുന്നുവെന്ന് അധികമാർക്കും അറിയത്തില്ല.


    ഇവിടെ മീഡിയ വളരെ ശക്തിയേറിയതാണ്. ഒരു ദിവസം കൊണ്ട് ഇവർ എത്ര കോള്ളരുതാത്തവനെയും മിസ്റ്റർക്ലീനാക്കും. വാഷിൻഗ്ടണ്‍ പോസ്റ്റിൽ വന്ന ഈ ലേഖനത്തിൽ ജെ.പി. യെ വിശുദ്ധനെന്നതിനേക്കാൾ രാജ്യതന്ത്രജ്ഞനായിട്ടാണ് ചിത്രീകരിച്ചിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ലേഖനം മലയാളത്തിൽ ആക്കിയത്. സഭയ്ക്ക് പണം ഉണ്ടാക്കണമെങ്കിൽ ജോണ്‍ മാർപാപ്പയെക്കാൾ മണ്ണടിഞ്ഞ ജെ.പി. തന്നെ വേണമെന്നും തോന്നിപോയി. ജെ.പി. യെയാണ് ജൊണിനെക്കാൾ ഇന്നത്തെ തലമുറകൾ അറിയുന്നതും. ജോണ്‍ മാർപാപ്പാ ഇന്ന് ചരിത്രത്തിലും ഉറങ്ങി കിടക്കുകയാണ്.


    പരിശുദ്ധ പിതാവെന്ന് വിളിച്ചിരുന്ന ഈ ജെ.പി. പാപിയായിരുന്നുവെന്ന ജീവിതകഥകൾ വേറെയുമുണ്ട്. ജെ.പി. യുടെ ജീവിതത്തിൽനിന്നും ദുഷിച്ച കഥകൾ തല്ക്കാലം മറച്ചുവെച്ചാലും സത്യം ജനങ്ങൾ തിരിച്ചറിയാതിരിക്കുകയില്ല. സ്വർഗത്തിൽ എത്തുവാൻ അദ്ദേഹം ഭൂമിയിലൊന്നും നിക്ഷേപിച്ചിട്ടില്ല. സ്വർഗത്തിലെ സത്യമായ പരിശുദ്ധ പിതാവുള്ളപ്പോൾ മനുഷ്യൻ സൃഷ്ടിച്ച ജെ പി. എന്ന പരിശുദ്ധ പിതാവിന്റെ ചെരുപ്പുകളുടെ വാറുകൾ അഴിക്കണമോ? അദ്ദേഹം ഇന്ന് സ്വർഗത്തിൽ ഉണ്ടെങ്കിൽ പിതാക്കന്മാരായ ഹിററ്ലറും മുസ്സോളിനിയും അവിടെ ചായക്കട നടത്തുന്നുണ്ടായിരിക്കും. ജെപിക്കിനി ഒരു കട്ടനുമടിച്ച് രൂപക്കൂട്ടിലിരുന്ന് സഭയ്ക്ക് പണം ഉണ്ടാക്കികൊടുക്കാം. പാപികളുള്ള കാലത്തോളം രൂപക്കൂടും നന്നാക്കികൊണ്ടിരിക്കാം.


    'റോമൻ കത്തോലിക്കാ ചരിത്രത്തിലെ ഏറ്റവും അപകടം പിടിച്ച പുണ്യാള'നെന്ന് ജെപ്പിയുടെ രൂപക്കൂടിനുമുമ്പിൽ ഒരു ഫലകവും തൂക്കണം. രാഷ്ട്രീയക്കാർ നെയ്തെടുത്ത പുണ്യാളനാണ്‌ ജേപ്പി. ജെപ്പിയിൽ അസന്മാർഗിതയുള്ള ചരിത്രം ഒന്നും കേട്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിനു ചുറ്റും കൂട്ടുകാരായി സ്വവർഗ അനുരാഗികളായ പുണ്യാളൻമാരെ സഭ സ്രുഷ്ടിക്കാതെയിരിക്കുകയില്ല. അൾത്താര അലങ്കരിച്ച് വലതുഭാഗത്തിരിക്കാൻ അദ്ദേഹം രക്ഷിച്ച ജെയിംസ് അൽബെരിയോൻ (James Alberione) എന്ന മറ്റൊരു വാഴ്ത്തപ്പെട്ടവനും ഉണ്ട്. മലയാളത്തിൽ വാക്കുകൾ കിട്ടുന്നില്ല. അയാളുടെ രൂപക്കൂട്ടിൽ കൊത്തിവെക്കേണ്ടത് ' creepy old pedophile ' എന്നാണ്.

    യാഥാസ്തിതികരെ വിമർശിച്ച് പള്ളിയുമായി നടക്കുന്ന മിതവാദി കത്തോലിക്കരെയും കണ്ടിട്ടുണ്ട്. യാഥാസ്തികതീവ്രത ഇല്ലെന്നും സ്വയം പറയുന്ന പുരോഹിതരുമുണ്ട്. ഇവരുടെ മിതവാദിത്വം എന്തെന്നും മനസിലാകുന്നില്ല. ഇങ്ങനെ മിതവാദികളായി കഴിഞ്ഞുകൂടുന്ന കത്തോലിക്കർക്ക്‌ സഭയിലെ പുരോഹിത ദുർനടപടികളും ലൈംഗിക അഴിഞ്ഞാട്ടങ്ങളും അംഗീകരിക്കണം. നിസഹായരും നിഷ്കളങ്കരുമായ കുഞ്ഞുങ്ങളുടെ ശൈശവത്തെ അപഹരിച്ചതും സഹിക്കണം. ഇങ്ങനെയെല്ലാം കുപ്രസിദ്ധരായ പുരോഹിതർക്ക് സംരക്ഷണം നല്കിയ ജെ.പി. എന്ന പുണ്യാളനെയും ഇനി മേൽ അൾത്താരയിൽ വഴങ്ങണം.

    എവിടെ കൂടൽ സാർ? അദ്ദേഹത്തിന്റെ കവിതകൾ എവിടെ? ജെ.പി. കണ്ണടച്ച അറിഞ്ഞില്ലെന്ന് ഭാവിച്ച പുരോഹിതരുടെ ക്രൂരതകൾക്ക് ബലിയാടുകളായ വലിയ ഒരു ജനസമൂഹം തന്നെ ലോകത്തുണ്ട്. അല്ത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ യാഥാസ്തിക പുണ്യാളന്റെ തെറ്റുകളെ അംഗീകരിച്ചു കൊണ്ടേ ഇനി മിതവാദികളായ കത്തോലിക്കർക്കും ദേവാലയങ്ങളിൽ പ്രാർഥിക്കാൻ സാധിക്കുകയുള്ളൂ.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സ്വർഗത്തിനും ശനി ........................................................................................................................... .പണ്ടുപണ്ടേ പറുദീസാ ഉണ്ടായനാൾ മുതൽക്കെന്നും ഒരു പിതാവൊരുപുത്രൻ ഒരു റൂഹയും ! സകലംചമച്ചു ഭരിച്ചലിയിച്ചു പോന്നു ; കാലം മിഴിചിമ്മാതിതുസർവം ഗ്രസിച്ചും പോന്നു !
    സ്വർഗത്തിനും "കഷ്ഠകാലം ! ശനിബാധ" പിടിച്ചപോൽ പുത്രനെ കുരിശുപേറാൻ അയച്ചു ഭൂവിൽ ! താതനോട് സുതനന്നേ കേണു ഗത്സേമനയിലാ രാവിലന്നാൾ "കാൽവരിയെ ക്യാന്സലാക്കുവാൻ"...
    റൂഹാ കാതടച്ചുപാവം, ഗബ്രിയേലോ മൂകസാക്ഷി ,ക്രോബകളാമേഘവൃന്ദം വിറയലാർന്നു ! , ,. കുരിശിൽ പിടഞ്ഞു പാവം പുത്രൻ പറുദീസപൂകി , നാലുശതവർഷം പോയി ,പള്ളീ നാടാകെ !
    "ഹൃദയമാം ആകാശത്തിൽ സ്ഥിരവാസിയാണ് താതൻ , അവനോടു പ്രാർഥിക്കുവാൻ പള്ളിയേ വേണ്ടാ, പാതിരിയെ തീരേം വേണ്ടാ , പുണ്ണ്യാളനെ മെനയുമീ പോപ്പു , കത്തോലിക്കാ വേണ്ട" സ്വര്ഗം ജ്വലിച്ചു !
    ആരുകേൾക്കാൻ ആടുകളായ് മാറി നാണംതെല്ലുമില്ലാതരുമയാം ദേവസുതരാദാമ്മ്യരെല്ലാം! "സ്വയം അറിഞ്ഞാൽ അറിവായ്‌;അറിവുതാനാത്മമോദം" ,വേദമെല്ലാം മൊഴിഞ്ഞതോ പാഴ്വചനമായ് !
    "നരനെന്നും പുണ്ണ്യജന്മം , ദൈവമെന്ന മുന്തിരിതൻ ചില്ലകളീ ജീവനങ്ങൾ , സോദാരരെല്ലാം.! ഒരുപിതാവകതാരിൽ ഹൃദയാകാശം വാഴാൻ,സകലരുമവൻ വാഴും വിശുദ്ധാലയം",!
    അധികമെന്തിനുസഭ, കത്തോലിക്കാപോപ്പുപോരെ പുണ്ണ്യാളരെകൊണ്ട് സ്വർഗം പൊറുതിമുട്ടാൻ? വാരംതോറും പുതുപുത്തൻ വിശുദ്ധന്മാർ അരങ്ങേറി ,സ്വർഗത്തിലും ലെത്തീൻ പാട്ടും കുർബാനചൊല്ലും!
    അപ്പം മുറിക്കലായ്, പടുകുമ്പസാരമായി മേലെ !കളർളോഹ ഗഗനത്തിന്നമ്പരപ്പായി ! പോപ്പയച്ച വിശുദ്ധരും വിശുദ്ധരിലശുദ്ധരും വാക്കുതർക്കമായിമേലെ മോദം നശിച്ചു!

    കുരിശുപള്ളീകൾ തീർക്കാൻ പിരിവു തുടങ്ങി ചിലർ, ഇതുപുതുകൂത്ത്! സ്വർഗം നാണിച്ചുപോയി !
    താതസുതറൂഹാ കാലം മറന്നുപോയ്‌ , മാലാഖമാർ "ഹാലെലുയ്യ" ഗാനം പാടെ മറന്നു, ശോകം !

    ReplyDelete
  6. What would Jesus drive? Pope tells priests to buy "humble" cars

    July 6, 2013


    Pope Francis speaks as he leads a meeting celebrating the "Year of the faith" in Paul VI's hall at the …
    VATICAN CITY (Reuters) - Pope Francis said on Saturday it pained him to see priests driving flashy cars, and told them to pick something more "humble".
    As part of his drive to make the Catholic Church more austere and focus on the poor, Francis told young and trainee priests and nuns from around the world that having the latest smartphone or fashion accessory was not the route to happiness.
    "It hurts me when I see a priest or a nun with the latest model car, you can't do this," he said.
    "A car is necessary to do a lot of work, but please, choose a more humble one. If you like the fancy one, just think about how many children are dying of hunger in the world," he said.
    Since succeeding Pope Benedict in March, the former cardinal Jorge Bergoglio of Argentina has eschewed some of the more ostentatious trappings of his office and has chosen to live in a Vatican guest house rather than the opulent papal apartments.
    The ANSA news agency said the pope's car of choice for moving around the walled Vatican City was a compact Ford Focus.
    (Reporting By Catherine Hornby; Editing by Robin Pomeroy)

    ReplyDelete
  7. പയസ് എഴാമനോട് അദ്ദേഹം നെപ്പോളിയനെ എഴുന്നീറ്റൂ നിന്ന് ബഹുമാനിയ്ക്കാത്തതിന്റെ പേരില് നെപ്പോളിയൻ സഭയെ നശിപ്പി യ്ക്കും എന്ന് ഭീഷണിപ്പെടുത്തി. പയസ് പോപ്പ് നല്ല ഒരു തമാശ പറഞ്ഞു നെപ്പോളിയനെ നേരിട്ടു . പോന്നു മാഷെ ഇത്രയുംകാലം ഞങ്ങള് കുറെ പോപ്പുമാരും മെത്രാന്മാരും അച്ചന്മാരും, സന്യസ്ഥരും ഒക്കെശ്രമിച്ചിട്ടും ഇന്ന് വരെ സഭയെ നശിപ്പിയ്ക്കാനായില്ല. പിന്നെ യോ അങ്ങു ഒരുവനെ കൊണ്ട് അതിനു പറ്റുമെന്ന് തോന്നുന്നില്ല.

    ReplyDelete